മലയാള സിനിമയിലെ നേഴ്സ്

116

Sunil Ce

” മലയാള സിനിമയിലെ നേഴ്സ് “

ചലച്ചിത്ര കലയിൽ നാമ്പു നീട്ടി നിൽക്കുന്ന സ്ഫുടവും തീവ്രവുമായ ഒരു പ്രമേയവും പ്രവണതയുമാണ് ഒരു നേഴ്സിന്റെ (മെഡിക്കൽ) സാന്നിദ്ധ്യം.ലക്ഷണമൊത്ത ഈ പ്രമേയത്തിന്റെ സമകാലിക സൗന്ദര്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ഇപ്പോൾ ആലോചിക്കുക എന്നത് പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. അവരുടെ കുടുംബ ജീവിതം എന്ന വലിയ ആഗ്രഹത്തെയും അതിന്റെ അതിരുകളെയും അവരറിയാതെ തന്നെ,നമ്മളാൽ സങ്കുചിതമാക്കപ്പെടുന്ന ദിനങ്ങളാണ് Take Off movie reviewകൊറോണക്കാലം. സിനിമയിലെ നേഴ്സിനെക്കുറിച്ച് നമുക്ക് ഒരു ഏകദേശ സങ്കൽപം ഉണ്ടായിരിക്കുകയും, എന്നാൽ നമ്മെ പരിചരിക്കുന്നവരെ കുറിച്ചും അവരിലെ ആകർഷണമരുളിയ ജീവ വസ്തുതകളെ കുറിച്ചും പക്ഷെ നമുക്ക് ഒരു ധാരണയുമില്ലായെന്നു പറയുന്നതിൽ എന്തോ ഒരു പന്തികേടുണ്ട്. അവരുടെ സാന്നിദ്ധ്യം നൽകുന്ന സൗഖ്യത്തെ ഇപ്പോൾ വർദ്ധിച്ച അർത്ഥ പ്രസക്തിയിലേക്ക് ആരെങ്കിലുമൊക്കെ വിരൽ ചൂണ്ടിയേ മതിയാകൂ .

Nurses - FILMI COSTUMES & EXPRESSIONSഇതുവരെ നാം അഭ്ര കാവ്യമായി കത്രിച്ചെടുത്ത ഒരു നേഴ്സിന്റെ ജീവിതമല്ല കൊറോണക്കാലത്തിലെ നേഴ്സിന്റേത്. സിനിമയുടെ കഥോപരിതലത്തിലെ സന്ദേശത്തിന്റെ ധ്വനികളെ നമുക്കുൾക്കൊള്ളാം. പക്ഷെ അതല്ലല്ലോ ഇവിടുത്തെ നേഴ്സുമാരുടെ ജീവിതം. അവർ സേവന വീര്യമുള്ളവരാണ്. പക്ഷെ അവരുടെ വേതനം അവരെ ഉന്മേഷഭരിതരാക്കുന്നില്ല, മറിച്ച് നിർവീര്യമാക്കുകയാണ് ചെയ്യുന്നത്. അവർ ഇപ്പോൾ ഊർജം വലിച്ചെടുക്കുന്നത് ചെറിയ ചെറിയ പ്രോത്സാഹനങ്ങളിൽ നിന്നു മാത്രമാണ്. കൊറോണ കാലത്തിന്റെ കൂറുകളെ നിർണയിക്കുന്ന ഒരു പ്രായോഗികസംഘട്ടനം അവരുടെയുള്ളിൽ ഉണ്ടാവും. അത് അവരുടെ കുടുംബവുമായി ബന്ധപ്പെട്ടതാണ്.ഇതിനെ നമുക്ക് “പ്രാദേശിക പ്രവാസം” എന്നു വിളിക്കാം. ഇപ്പോൾ നേഴ്സുമാരുടെ സാന്നിദ്ധ്യത്തിന് പൊടുന്നനെ സമ്മാനിച്ച വലുപ്പത്തിലേക്ക് കണ്ണയച്ചാൽ സിനിമയിലെ നേഴ്സും യഥാർത്ഥ നേഴ്സും തമ്മിലുള്ള വ്യത്യാസത്തിന്റെ വിപുലമായ ക്യാൻവാസുകൾ തെളിഞ്ഞു വരും.

Rima Kallingal opens up on her role as producer in Virus: 'I want ...രാജൻ ശങ്കരാടി സംവിധാനം നിർവ്വഹിച്ച”മീനത്തിൽ താലികെട്ട്” എന്ന സിനിമ ഒരു ‘ ആശുപത്രി സിനിമ ‘യാണ്.ദിലീപ് സുലേഖ(ഓമനക്കുട്ടൻ / മാലതി) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിലെ ഓമനക്കുട്ടന്റെ വിലോലമായ മനസ്സിൽ നിഴലും വെളിച്ചവും മാറി മാറി വീഴ്ത്തിക്കൊണ്ട് കടന്നു പോകുന്ന ദൃശ്യ പ്രതീതികളുടെ നീണ്ട പരമ്പരകൾ കാണാം.
അതു മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരനുഭവമാണ്. ഓമനക്കുട്ടൻ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നു.ഒരേയൊരു കാരണമേയുള്ളൂ , ഓമനക്കുട്ടന്റെ ഭാര്യ ഗർഭിണിയാണ് – ആ ഉദരത്തിൽ വളരുന്നത് ഒരു ‘പെൺ ‘കുഞ്ഞാണ്. അതിനെ ഗർഭച്ഛിദ്രം ചെയ്യാൻ ഓമനക്കുട്ടന്റെ പിതാവ് ആവശ്യപ്പെടുന്നു. ഓമനക്കുട്ടൻ അതിൽ നിന്ന് പിന്തിരിയുകയും കുഞ്ഞിനെയും അമ്മയെയും പരിരക്ഷിക്കുകയും ചെയ്യുന്നു.

Nurses - FILMI COSTUMES & EXPRESSIONSഇന്ന് നമ്മെ പരിചരിക്കുന്ന നേഴ്സുമാരിൽ ഒരുപാട് പേർ അമ്മയാകാൻ ഒരുങ്ങുന്നവരാണ്.( ഒന്നും രണ്ടും മൂന്നും അഞ്ചും മാസം പ്രായമുള്ള കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കുന്നവരാണ് ). ഇതുപോലുള്ള ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അവർ കടന്നു പോകുന്നത്.ഇവിടെ മെയിൽ നേഴ്സുമാരെക്കാൾ കൂടുതലുള്ളത് ഫീമെയിൽ നേഴ്സുമാരാണ്. നമ്മുടെ മുന്നിൽ എത്തുന്ന അവരെ, അവരുടെ കുറവുകളോടെ ഉൾക്കൊള്ളാനാകണം.

മോഹൻ സംവിധാനം ചെയ്ത “ഒരു കഥ ഒരു നുണക്കഥ ” യും ഒരു ആശുപത്രി സിനിമയാണ്. ശിഥിലമായ വൈകാരികാവസ്ഥയിൽ അകപ്പെട്ടുഴലുന്ന ആശുപത്രി കഥാപാത്രങ്ങൾ അതിലുമുണ്ട്. അവരുടെ ജീവിതം കവർന്നെടുത്ത വ്യർത്ഥമായ കാത്തിരിപ്പിന്റെ രൂപകൽപനയാണെന്ന് പിന്നാലെ വരുന്ന സിനിമകൾ സമർത്ഥിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴും സിനിമകൾക്കകത്തെ ആശുപത്രി സംഭവങ്ങൾ ആവർത്തനങ്ങൾ നിറഞ്ഞവയും യുക്തിഭംഗത്തിന്റെ പ്രതീതി ജനിപ്പിക്കുന്നവയുമായി മാറിയത്. അതിനുള്ള മീറ്റർ കുറഞ്ഞ ഉത്തരമിതാണ് -” അതു മനസ്സിലാക്കലിന്റെ പ്രശ്നമാണ് “.

മുഴുപ്പും വ്യക്തിത്വവും കൂടി കലർന്ന “നേഴ്സമ്മ “മാരാണ് ഒരുപാട് സിനിമകളെ വിജയിപ്പിച്ചിട്ടുള്ളത്. സിനിമയിലെ നേഴ്സ് (ചിലപ്പോഴെങ്കിലും) ക്യാമറാ സങ്കേതത്തിലെ മാത്രം സൗന്ദര്യമല്ല. അതു രോഗിയുടെ രൂപീകരണത്തിനുള്ള മാതൃത്വത്തിന്റെ ഘടനയും ഇഴക്കട്ടിയുമാണ്.” ടേക്ക് ഓഫും , വൈറസും ,പിന്നെ നേഴ്സും” സിനിമ സംവദിക്കുന്നത് സമകാലിക ചരിത്രം തന്നെയാണ്. ചില ചലച്ചിത്രകാരൻമാരുടെ ഭാവനാപരമായ ഉൾക്കാഴ്ചകൾ കണ്ണെടുക്കാതെ നോക്കിയിരുന്നത് നേഴ്സുമാരിലേക്കാണ്.അതു ഒരു നേഴ്സിന്റെ നിലനിൽപ്പിന്റെ പ്രഭാവമാണ് പ്രകടമാക്കുന്നത്. ഒരു ശരാശരി മലയാളിയുടെ മനസ് സ്ഫുടം ചെയ്തെടുക്കാൻ ചലച്ചിത്രകാരൻ പെട്ടെന്നെത്തുക ഒട്ടും ‘പഴകാത്ത ‘ചരിത്രത്തിലേക്കാണ്.അതു സിനിമാ കലയുടെ സമൃദ്ധമായ സ്വാതന്ത്ര്യമായി മാറുന്നത് നേഴ്സ് പ്രമേയ ചിത്രങ്ങളായ “ടേക്ക് ഓഫി”ലും “വൈറസി “ലുമാണ്. ലോകത്തെവിടെയും നേഴ്സുമാർ നേരിടുന്ന പ്രശ്നങ്ങൾ സവർണ ജനാധിപത്യത്തിന്റെ അസ്പൃശ്യതയുടെ മതിലുകളാണെന്നു കാണാം.ഒരു ഭരണകൂടത്തിന് രുചിക്കാത്ത സൃഷ്ടിയായി നേഴ്സ് മാറിയപ്പോൾ , ടേക്ക് ഓഫിലെ നേഴ്സുമാർ തടങ്കലിൽപ്പെടുകയാണ്.

അത്തരം ചില ദുഃഖ കാഴ്ചകളുടെ (ഇന്നും അതല്ലേ) സാക്ഷാത്കരണമാണ് ടേക്ക് ഓഫ് .വൈദേശിക പ്രവാസമാണ് അതിൽ സംഭവിക്കുന്നത്. ദൈവത്തിന്റെ ‘മിസ്റ്റിഫിക്കേഷ’ നാണ് ഒരു നേഴ്സിന്റെ ശരീരവും മനസ്സും.ഒരുപാടു പേരുടെ കണ്ണുകളിലൂടെ മാറി മാറി സഞ്ചരിക്കുന്ന ഈ മീഡിയത്തിലെ നേഴ്സ് കഥാപാത്രം(പാർവതി തിരുവോത്തോ അല്ലെങ്കിൽ ആരും ആയിക്കൊള്ളട്ടെ ) മുറിവുണങ്ങാത്ത ചരിത്രത്തെ തന്നെയാണ് സാക്ഷാത്കരിക്കുന്നത്. മഹേഷ് നാരായണൻ ഒരുക്കിയ “ടേക്ക് ഓഫ് ഇറാഖിൽ മലയാളി നേഴ്സുമാർ അനുഭവിച്ച ദുരിതങ്ങളുടെ ദൃശ്യാഖ്യാനമായിരുന്നു. രണ്ടായിരത്തി പതിനാലിൽ ഇറാക്കിലെ തിക്രിത്തിൽ ഐസിസ് നാൽപതിലധികം ഇന്ത്യൻ നേഴ്സുമാരെ ബന്ധികളാക്കിയിരുന്നു. നയതന്ത്ര വിദഗ്ധരുടെ ഗൗരവപരമായ ഇടപെടൽ നടക്കുകയും അതിനെ തുടർന്ന് ഭാരത സർക്കാർ അവരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്ത ഐതിഹാസിക സംഭവത്തെ ഒരു വൺ ലൈൻ ത്രെഡിൽ വെച്ച് അവതരിപ്പിക്കുകയായിരുന്നു മഹേഷ്.ഇതിൽ പാർവതി അവതരിപ്പിക്കുന്നത് സമീറ എന്ന നേഴ്സ് കഥാപാത്രത്തെയാണ്. സിനിമയുടെ ഒന്നാം ഭാഗത്തിൽ ഇറാക്കിൽ ബന്ദിയാവാൻ പോകുന്ന സമീറയുടെ പൂർവ്വ ജീവിതമാണ് പറയുന്നത്.

ഇന്ന് കൊറോണ / കോവിഡ് 19 ബന്ദിയാക്കി വെച്ചിരിക്കുന്ന അനേകം മലയാളി നേഴ്സുമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.ഇതിലെ സമീറ ഇവിടുത്തെ ഒരു സാധാരണ നേഴ്സിന്റെ ഡിറ്റോയാണ് -” അവൾ പുനർവിവാഹിതയാണ്/ വിഷാദ മാനസയാണ്/സ്ലീപ്പിങ് ഡ്രഗ്‌സ് എടുക്കുന്നവളാണ്/ ഗർഭിണിയാണ് / ഭർത്താവ് നഷ്ടപ്പെട്ടവളുമാണ്. ” അതിന്റെ
പിന്നാലെയാണ് ബന്ദിയാക്കാനുള്ള കെണിയുടെ മുള്ളുകളുള്ളത്.സമീറ ഒരു സാധാരണ നേഴ്സിന്റെ ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു. ആഷിഖ് അബു സംവിധാനം നിർവ്വഹിച്ച “വൈറസ് ” നിപ വൈറസിന്റെ ഉറവിടം തേടിയുള്ള പലായന തുല്യമായ യാത്രയാണ്. ഭീതിയുടെയും ഭയത്തിന്റെയും ആ നാളുകളെ എത്ര ഭംഗിയായിട്ടാണ് ( ഒരു ഡോക്യുമെന്ററി സ്വഭാവത്തിൽ ആകാമായിരുന്ന ഒന്നിൽ) നേഴ്സുമാർ ജീവിച്ചു തീർക്കുന്നത്. ” ടേക്ക് ഓഫ് ” പ്രവാസി നേഴ്സുമാരുടെയും “വൈറസ് ” പ്രാദേശിക നേഴ്സുമാരുടെയും ജീവചരിത്രമാണ്.

അനുബന്ധം

ഒറ്റച്ചോദ്യമേയുള്ളൂ , സിനിമയിലെ നേഴ്സുമാർക്ക് (അഭിനയം ആണെന്നോർക്കണം) ലഭിക്കുന്ന അംഗീകാരവും പ്രതിഫലവും ഇവിടുത്തെ ഒരു ശരാശരി നേഴ്സിന് ലഭിക്കുന്നുണ്ടോ? ഇന്ന് വൈറസ് അവരുടെ മൂക്കിൻത്തുമ്പത്തുണ്ട്. ചുണ്ടുപാലങ്ങളിലുണ്ട്. എന്നിട്ടും അംഗീകാരവും പ്രതിഫലവും പ്രതീക്ഷിക്കാതെ ഇരുപത്തിനാലു മണിക്കൂറും അവർ കർമ്മനിരതരാണ്.
” എ ബിഗ് സല്യൂട്ട് ടു യു ഡിയർ “മദർ ” സിസ് റ്റേഴ്സ്. ഒരു മനുഷ്യ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് മനുഷ്യനെ സ്പർശിക്കുന്ന സ്ത്രീയെ ,നിന്നെയും ഞാൻ ചെറിയ ദൈവം എന്നു വിളിച്ചോട്ടെ!