Sunil Kumar
ഒരേ പേരുള്ള നാല് നിർമ്മാതാക്കൾ ഒരേ സമയത്ത് നിറഞ്ഞുനിൽക്കുക എന്നത് വളരെ കൗതുകകരമാണ്.. അങ്ങനെയൊരു അത്ഭുതംനടന്ന പതിറ്റാണ്ടായിരുന്നു 80 – കൾ.നവോദയ, സാഗ, സ്വർഗചിത്ര, ജഗൻ എന്നിങ്ങനെ നാല് അപ്പച്ചൻമാരായിരുന്നു 80 – കളിൽ മലയാള സിനിമയിൽ ഉണ്ടായിരുന്നത്.. നവോദയ അപ്പച്ചനെ പറ്റി കൂടുതൽ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നില്ല അദ്ദേഹം മലയാള ചലച്ചിത്ര നിർമ്മാണരംഗത്തെ പിതാമഹന്മാരിൽ ഒരാളാണ്. മലയാളത്തിലെ ഏറ്റവും സാഹസികനായ നിർമാതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവുമെന്ന് തോന്നുന്നില്ല.രക്തം ,ചക്കരയുമ്മ, ചാമരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജഗൻ പിക്ചേഴ്സ് അപ്പച്ചൻ മലയാളത്തിൽ ശ്രദ്ധേയനാകുന്നത്. 80 – കളുടെ അവസാനത്തോടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് നിന്ന് പിന്മാറി.
80 – കളുടെ മധ്യത്തോടെ രംഗത്തെത്തിയ സ്വർഗ്ഗചിത്ര അപ്പച്ചൻ ഗോഡ് ഫാദർ, മണിച്ചിത്രത്താഴ്, മുതൽ സിബിഐ ഫൈവ് വരെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.ദശരഥം, യോദ്ധ, പഞ്ചാബി ഹൗസ് തുടങ്ങിയവയാണ് 80 – കളുടെ അവസാനത്തോടെ രംഗത്തെത്തിയ സാഗ അപ്പച്ചന്റെ ശ്രദ്ധേയചിത്രങ്ങൾ.
ഏറ്റവും കൗതുകകരമായ കാര്യം ഈ അപ്പച്ചന്മാർ നാലുപേരും നിർമ്മിച്ച ഭൂരിഭാഗംചിത്രങ്ങളും ഹിറ്റുകളായിരുന്നു എന്നതാണ്. നവോദയ അപ്പച്ചന്റെ ചിത്രങ്ങളിലെ പട്ടികയിലാണ് പലരും ചാമരവും സോപാനവും ഉൾപ്പെടുത്തിയിരിക്കുന്നത്. സോപാനം ഒരു കാരണവശാലും നവോദയ അപ്പച്ചന്റെയോ, ജിജോയുടെയോ സ്റ്റൈലിൽ ഉള്ളതല്ല എന്ന് തോന്നിയത് കൊണ്ട് വിശദമായി അന്വേഷിച്ചപ്പോഴാണ് അത് സാഗ അപ്പച്ചൻ നിർമ്മിച്ചചിത്രമാണെന്ന് മനസ്സിലായത്. ചാമരം ജഗൻപിക്ച്ചേഴ്സ് അപ്പച്ചനും.