കെജി ജോർജ് എന്ന മാസ്റ്റർക്ക് തന്റെചിത്രത്തിൽ ഐറ്റംഡാൻസ് ഉൾപ്പെടുത്തേണ്ട ഗതികേട് ഉണ്ടാക്കിയ ചിത്രം. അദേഹത്തിന്റെ അവസാനചിത്രം..ഇലവങ്കോട് ദേശം..

1975ൽ ‘സ്വപ്നാടന’ത്തിലാരംഭിച്ച ചലച്ചിത്രയാത്രയുടെ ദുഃഖപര്യവസാനം.1990ൽ ‘ഈ കണ്ണികൂടി’ എന്ന ചിത്രത്തിനുശേഷം 8 വർഷത്തെ ഇടവേളയുണ്ടായി അദ്ദേഹത്തിന് ‘ഇലവങ്കോട് ദേശ’ത്തിലെത്താൻ.ഒരു പീരിയഡ്സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി ഇറങ്ങിപ്പുറപ്പെട്ട ജോർജിന് എട്ടുവർഷംകൊണ്ട്‌ സിനിമയിലുണ്ടായ മാറ്റങ്ങൾ ഭീകരമായി തോന്നിയിരിക്കണം. മാറിയ നിർമാണസാഹചര്യങ്ങളിൽ പല വിട്ടുവീഴ്‌ചകൾക്കും അദ്ദേഹം വഴങ്ങി.

ശ്രീവരാഹം ബാലകൃഷ്ണനൊപ്പം സംവിധായകൻ തന്നെ രചന നിർവഹിച്ച ചിത്രത്തിന് മികവുറ്റ അഭിനേതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും പിന്തുണയുണ്ടായിരുന്നിട്ടും രക്ഷപെടാനായില്ല. താരാധിപത്യമാണ് ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ജോർജ് പക്ഷവും സെറ്റിലെ അദ്ദേഹത്തിന്റെ അച്ചടക്കമില്ലായ്മയാണ് ചിത്രത്തെ നശിപ്പിച്ചതെന്ന് മറുപക്ഷവും ആരോപണമുന്നയിച്ചു.

https://youtu.be/3wK9MzS8V98

കെജി ജോർജ് എന്ന ഇന്ത്യൻസിനിമ കണ്ട വലിയസംവിധായകരിലൊരാൾ ചെക്ക്കേസിൽ ലോക്കപ്പിലാകുന്ന കാഴ്ചയ്ക്കും ഈചിത്രം കാരണമായി. പ്രതീക്ഷകളൊന്നുമില്ലാതെ ഒരു സാധാരണ കൊമേർഷ്യൽപടം എന്നനിലയിൽ കാണാൻപോയാൽ അൽപ്പം ഇഴച്ചിൽ ഉണ്ടെന്നതൊഴിച്ചാൽ ഭേദപ്പെട്ട സിനിമയായി നമുക്ക് തോന്നാം. പക്ഷെ സംവിധായകന്റെ സ്ഥാനത്ത് കെജി ജോർജ് എന്ന വലിയ പ്രതീക്ഷനൽകുന്ന പേര് വന്നതാകാം ഈ ചിത്രത്തെ മോശംസിനിമയെന്ന അഭിപ്രായത്തിലെത്തിച്ചത്. ഒഎൻവി-വിദ്യാസാഗർ എന്ന അപൂർവകോമ്പിനേഷനിൽ പിറന്ന മൂന്നുനാലു മനോഹരഗാനങ്ങൾ മാത്രം ഈ ചിത്രം അവശേഷിപ്പിച്ച നല്ല ഓർമയായി നിലനിൽക്കുന്നു.

Leave a Reply
You May Also Like

നമ്മളറിയുന്ന നേതാവ്, നമ്മളറിയാത്ത നടൻ ആർ ബാലകൃഷ്ണപിള്ള

നമ്മളറിയുന്ന നേതാവ്, നമ്മളറിയാത്ത നടൻ ആർ ബാലകൃഷ്ണപിള്ള Muhammed Sageer Pandarathil കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട്…

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

Shijo Manuel ഇന്ന്, ആഗസ്റ്റ് 18. സംഗീത സംവിധായകൻ ജോൺസന്റെ ചരമദിനം. ഒപ്പം അദ്ദേഹം ഈണമിട്ട്…

‘പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവ്’, ചിത്രങ്ങൾ പങ്കുവച്ചു പാർവതി തിരുവോത്തും നിത്യാമേനോനും

പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടു പാർവതി തിരുവോത്തും നിത്യാമേനോനും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ, പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവ് ആയ…

തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം, പാർവ്വതിയുടെയും മാളവികയുടെയും സന്തോഷ കമന്റുകൾ

നടൻ കാളിദാസ് ജയറാം തന്റെ കാമുകിയെ പരിചയപ്പെടുത്തിക്കൊണ്ടു സമൂഹമാധ്യമത്തിൽ ഷെയർ ചെയ്‌ത ചിത്രമാണ് ഇപ്പോൾ ആരാധകരുടെ…