Sunil Kumar
തെലുങ്ക് സിനിമ ബാഹുബലിയും തമിഴ് സിനിമ പൊന്നിയിൻ സെൽവനുമൊക്കെ ഇന്ത്യൻ സിനിമയ്ക്ക്മുന്നിൽ വെച്ചതുപോലെ ഭാവനാശാലിയായ ഒരു സംവിധായകനുണ്ടെങ്കിൽ മലയാളത്തിന് അഭിമാനപൂർവം കാഴ്ചവെയ്ക്കാൻ പറ്റുന്ന ഒരു ഐറ്റമാണിതെന്ന് തോന്നാറുണ്ട്.സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ.കേരളത്തിലെ രണ്ടാമത്തെ നിശബ്ദചിത്രമായി 1932ൽ ഇത് വന്നിട്ടുണ്ടെങ്കിലും പകർപ്പവകാശനിയമം ലംഘിച്ചതിനാൽ പ്രിന്റ് കണ്ടുകെട്ടുകയാണുണ്ടായത്.. പിന്നീട് 1996ൽ തികച്ചും വ്യത്യസ്തമായ രീതിയിൽ കുലത്തിലൂടെ ലെനിൻരാജേന്ദ്രനും ഈ നോവലിന് ദൃശ്യരൂപം നൽകി.മാർത്താണ്ഡവർമ്മയും, എട്ടുവീട്ടിൽ പിള്ളമാരും, സുഭദ്രയും, അനന്തപത്മനാഭനും, പത്മനാഭൻതമ്പിയും, സുന്ദരയ്യനും, ഭ്രാന്തനും, കുറുപ്പും, ഒപ്പം പടയോട്ടങ്ങളും, തന്ത്രകുതന്ത്രങ്ങളും, ചതിയും, പ്രണയവും, പകയുമെല്ലാം നിറഞ്ഞ ഈ നോവൽ പ്രതിഭാശാലിയായ ഒരു സംവിധായകനുകീഴിൽ ഒരേസമയം മാസും ക്ലാസും ആകുമെന്നത് നിസ്സംശയമാണ്. നവഭാഷയിൽ പറഞ്ഞാൽ ഒരു ബ്രഹ്മാണ്ഡചിത്രമായുള്ള മാർത്താണ്ഡവർമ്മയുടെ വരവ് പ്രേക്ഷകനെന്നനിലയിലും നോവലിന്റെ ആരാധകനെന്ന നിലയിലും കാത്തിരിക്കുന്നു.