Sunil Kumar

പല ടെലിവിഷൻചാനലുകളിലും കാണുന്ന യോജിപ്പില്ലാത്ത ഒരു പ്രവണതയാണ് ഒരു നടൻ/നടി ഏതെങ്കിലും ഒരു വേഷത്തിൽ ജനപ്രീതി നേടിയാൽ അവരെ പ്രോഗ്രാമുകളിൽ ഗസ്റ്റാക്കികൊണ്ടുവന്ന് അതേവേഷവും സംസാരശൈലിയുമെല്ലാം വീണ്ടുംവീണ്ടും ചെയ്യിച്ച് ബോറാക്കുകയെന്നത്..

ന്നാ താൻകേസുകൊട് എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിനെ ഗംഭീരമാക്കിയ നടൻ പി പി കുഞ്ഞികൃഷ്ണൻ ഈ അലമ്പ്ഏർപ്പാടിന്റെ ഇരയാകുന്നതായി സംശയംതോന്നുന്നു ഇപ്പോൾ. പലചാനലുകളിലും നടക്കുന്ന പരിപാടികൾ കണ്ടാൽ ഇദ്ദേഹത്തിന് ആ ഒരു വേഷം മാത്രമേ പറ്റൂവെന്ന് തോന്നും. അദ്ദേഹത്തെക്കൊണ്ട് ആവർത്തിപ്പിച്ച് മജിസ്‌ട്രേറ്റ്കളിപ്പിക്കുകയാണ് പല ചാനലുകളും ..

സ്വന്തമായി ആളുകളെ രസിപ്പിക്കുന്ന ഒരു ശൈലിയുണ്ടാകുക എന്നത് അപൂർവം അഭിനേതാക്കൾക്ക് മാത്രംകിട്ടുന്ന ഒരു ഭാഗ്യമാണ്. സ്വന്തമായി രസകരമായ ഒരുശൈലിയുണ്ടായിരുന്ന കോട്ടയംപ്രദീപെന്ന നടനെ അദ്ദേഹം നന്നായി അവതരിപ്പിച്ച ‘ചിക്കനൊണ്ട് മട്ടനൊണ്ട് ‘എന്ന ഡയലോഗ് ശൈലിയെഎല്ലാ സിനിമകളിലും ആവർത്തിപ്പിച്ച് സംവിധായകർ പലപ്പോഴും പ്രേക്ഷകരെ വെറുപ്പിച്ചത് ഓർക്കുക..

സിഐ പോൾ, കെപിഎസി സണ്ണി, പ്രതാപചന്ദ്രൻ, രാജൻപിദേവ്, നരേന്ദ്രപ്രസാദ്, എൻഎഫ് വർഗീസ് തുടങ്ങി അകാലത്തിൽ പോയ പലപ്രതിഭകളിൽ നിന്നും നമുക്ക് ലഭിക്കേണ്ടിയിരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള, വൈവിദ്ധ്യമുള്ള നടനാണ് പി പി കുഞ്ഞികൃഷ്ണൻ എന്ന് ഉറച്ചുവിശ്വസിക്കുന്നു. ടൈപ്പ്കാസ്റ് എന്ന കുഴിയിലേക്ക് വീഴാതെയുള്ള അദ്ദേഹത്തിന്റെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു…

NB: അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം

Leave a Reply
You May Also Like

തെലുങ്ക് സിനിമാ ലോകത്ത് സെന്‍സേഷണലായ സിനിമയാണ് ഇറോട്ടിക് ത്രില്ലർ ‘ഡേര്‍ട്ടി ഹരി’

‘തുനേഗാ തുനേഗാ’ സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്ത ചിത്രമാണ് ‘ഡേർട്ടി ഹരി’…

സ്വയം പീഡിപ്പിച്ച പോലെ തോന്നി. ഇനി അങ്ങനെ ചെയ്യില്ല. ആട്ജീവിതത്തെ കുറിച്ച് പൃഥ്വിരാജ്.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ബ്ലെസ്സി. അദ്ദേഹത്തിൻറെ പുതിയ സിനിമയാണ് ബെന്യാമിൻ്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച് ഒരുക്കുന്ന ആടുജീവിതം.

“ഇന്നെന്റെ മകൾക്കറിയില്ല അവളെ ലാളിക്കുന്നതും തലോടുന്നതും ആരെന്നു, എന്നാൽ നാളെ അവളതു അഭിമാനത്തോടെ കാണും “

ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിൽ ജ്യോതികയാണ്…

കെജിഎഫ് രണ്ടിൽ ഒന്നാം ഭാഗത്തെ കവച്ചുവയ്ക്കുന്ന രംഗങ്ങളെന്ന് യാഷ്

കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാൻ മൂന്നുദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്. റോക്കി…