കൊട്ടാരംവീട്ടിലെ അപ്പൂട്ടനെ അറിയുന്നവർ രാജൻ കിഴക്കനേലയെയും അറിയണം
ഒരുപാട് പേരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലുള്ള ഒരു സിനിമയാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ. ഒന്നാന്തരം ഒരു ഫീൽഗുഡ് ചിത്രം. രാജസേനൻ-ജയറാം ടീമിന്റെ ചിത്രമെന്ന്
161 total views, 1 views today

Sunil Kumar
ഒരുപാട് പേരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിലുള്ള ഒരു സിനിമയാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ. ഒന്നാന്തരം ഒരു ഫീൽഗുഡ് ചിത്രം. രാജസേനൻ-ജയറാം ടീമിന്റെ ചിത്രമെന്ന് എല്ലാവർക്കും അറിയാമെങ്കിലും രചയിതാക്കളെ പലർക്കും അറിയില്ല. സാഹിത്യകാരൻ സിവി ബാലകൃഷ്ണന്റെ കഥയ്ക്ക് മണിഷൊർണൂർ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ എന്നുമോർക്കുന്ന സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് പ്രശസ്ത നാടകകൃത്ത് രാജൻകിഴക്കനേലയാണ്.
കഥാനായകൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെഅപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ് എന്നിങ്ങനെ എഴുതിയ നാല് ചിത്രങ്ങളും ജനശ്രദ്ധ നേടിയിട്ടും കിഴക്കനേല സിനിമയിൽ തുടർന്നില്ല. അദേഹത്തിന്റെ മനസ്സിൽ നാടകമായിരുന്നു. അന്നത്തെ സൂപ്പർസംവിധായകനായിരുന്ന രാജസേനന്റെ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രമെഴുതാൻ അഡ്വാൻസ് വാങ്ങിയശേഷം തിരക്കഥയെഴുതാൻ ഉറപ്പിച്ച ദിവസങ്ങളിൽ നാടകമെഴുതാൻ പോയ കിഴക്കനേലയോട് അൽപ്പം കടുപ്പത്തിൽ സംസാരിക്കേണ്ടിവന്നതിനെപ്പറ്റി രാജസേനൻ ഓര്മക്കുറിപ്പുകളിൽ പറയുന്നുണ്ട്.
ഇരുന്നൂറോളം നാടകങ്ങൾ രചിച്ച ഈ അനുഗ്രഹീതഎഴുത്തുകാരൻ ഒട്ടേറെ പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്വന്തമായി നാടകസമിതിയും ഇദ്ദേഹം നടത്തി.ആട്ടവിളക്ക്, പന്ത്രണ്ടുമക്കളെ പെറ്റൊരമ്മ, കോട്ടയത്തുതമ്പുരാൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങളാണ്..
162 total views, 2 views today
