Sunil Kumar
ഒരു മഹാനടി നിറഞ്ഞാടുകയാണ്
ഞാൻ ടൈപ്പിന് പോകുമ്പോൾ അഷറഫ് അവിടെങ്ങാണ്ട് നിൽക്കാറുണ്ടായിരുന്നു പോലും.. ഞാനാണെങ്കി വീട്ടീന്നെറങ്ങിയാപ്പിന്നെ എടത്തോട്ടും വലത്തോട്ടും നോക്കുന്ന പ്രശ്നമേയില്ല. വീട്.. ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്.. ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട്…. വീട്..
ഒരു ദിവസം അഷറഫ് എന്നോട് ചോദിക്കുവാ ഒരു സാധനം തന്നാൽ വാങ്ങിക്കുവോന്നു.. എനിക്കങ്ങ് ദേഷ്യം വന്നു.. എങ്കിലും സാധനംഎന്താന്ന് നമ്മൾ അറിഞ്ഞിരിക്കണമല്ലോ.. നോക്കുമ്പോ എന്താ.. ഒരു കത്ത്.. കരണക്കുറ്റിനോക്കി ഒന്ന് പൊട്ടിക്കാനാ തോന്നിയത്. പിന്നാലോചിച്ചു.. അതുവേണ്ട.. കത്തിലെന്താ എഴുതിയിരിക്കുന്നെന്നു നമ്മൾ അറിയണ്ടേ.. പിന്നാ മനുഷ്യൻ കത്തോടുകത്ത്.. ഒരിക്കൽ വാങ്ങിച്ചുപോയില്ലേ.. പിന്നെങ്ങനാ വേണ്ടാന്ന്പറയുന്നേ..
ചിത്രം : മൈഡിയർ മുത്തച്ഛൻ
സത്യൻ അന്തിക്കാടിന്റെ സുവർണകാലത്തെ സൃഷ്ടികളിൽ താല്പര്യക്കുറവ് തോന്നിയ അപൂർവം ചിത്രങ്ങളിലൊന്നാണിത്. പക്ഷെ ഇന്നും ഉർവശിയുടെ ഈ പ്രകടനത്തിനായിമാത്രം പലപ്പോഴും ഈ ചിത്രം കണ്ടിരിക്കാറുണ്ട്.അന്നുമിന്നും അത്ഭുതമാണ് നായികയായി തിളങ്ങിനില്കുമ്പോൾ ഇത്പോലൊരു വേഷം അവർ സ്വീകരിച്ചത്. സൈഡ്റോൾ എന്ന് പറയാവുന്ന ഒരു വേലക്കാരിവേഷം.. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പം നിൽക്കുമ്പോഴും ഈഗോയില്ലാതെ, പ്രകടനസാധ്യതയുള്ള ചെറുവേഷങ്ങളിൽ അഭിനയിക്കാനുള്ള സന്നദ്ധത ഇവരെ വേറിട്ട്നിർത്തുന്നു.. ഈ ചിത്രവും, യോദ്ധയും, മഴവിൽക്കാവടിയുമൊക്കെ ഉദാഹരണങ്ങൾ.അഭിനയിക്കുക മാത്രമല്ല നാലോഅഞ്ചോ സീൻകൊണ്ട് നായികയെ വെട്ടി സിനിമ സ്വന്തംപേരിലാക്കുകയും ചെയ്യും.ഞാൻ ടൈപ്പിന് പോകുമ്പോൾ അഷ്‌റഫ് അവിടെങ്ങാണ്ട് നിൽക്കാറുണ്ടായിരുന്നു ‘പോലും’.ഞാനും അഷറഫും സംസാരിക്കുന്നത് ആരൊക്കെയോ കണ്ടു ‘പോലും ‘..ആ ‘പോലു’മിന്റെ ഒരു ടൈമിംഗ്