സുഹൃത്തിനെ വലുതാക്കാൻ നോക്കി, ആ സുഹൃത്തിന്റെതന്നെ ഇടികൊണ്ട് സൂപ്പാകുന്ന പാവം

0
186

Sunil Kumar

വാസുമേനോൻ എന്ന ഈ രസികൻ കഥാപാത്രത്തിന്റെ കയ്യിലാണ് നായകനൊപ്പം പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ രസച്ചരടുള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പണക്കാരന്റെ കൂടെ നടക്കുന്ന ശിങ്കിടിയെന്ന് കേൾക്കുമ്പോൾ അയാളെ പറ്റിച്ച് പരമാവധി പണം ഊറ്റിയെടുക്കാനാകും ശ്രമിക്കുക. എന്നാൽ ഈ കഥാപാത്രത്തിന്റെ ആത്മാർത്ഥമായ ഉദ്ദേശം പ്രാഞ്ചി എന്ന തന്റെസുഹൃത്തിന് സമൂഹത്തിന്മുന്നിൽ ഒരു വിലയുണ്ടാക്കുക എന്നത് മാത്രമാണ്. അതിനായി അയാൾ ചെയ്യുന്ന പരിശ്രമങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്.

“നാല് ഹാർട്ട് ഓപ്പറേഷൻ നടത്തിയിട്ടുണ്ട് ” എന്ന് പ്രാഞ്ചിപറയുമ്പോൾ “ഹാർട്ട് ഓപ്പറേഷൻ അയാൾ ചെയ്തൂന്നല്ല അതിനുള്ള കാശ് കൊടുത്തൂന്നാ പറയണേ ” എന്ന വാസുമേനോന്റെ നിർദോഷമായ തിരുത്തൽ തിയറ്ററിൽ ഉണ്ടാക്കിയ പൊട്ടിച്ചിരി ഇപ്പോഴും ഓർമയിലുണ്ട്… സുഹൃത്തിനെ വലുതാക്കാൻ നോക്കി, അവസാനം ആ സുഹൃത്തിന്റെതന്നെ ഇടികൊണ്ട് സൂപ്പാകുന്ന പാവം. ഇന്നസന്റ് എന്ന നടനിൽ നൂറുശതമാനം ഭദ്രമായിരുന്നു ഈ തൃശൂർക്കാരൻ. പല സുഹൃത്തുക്കളും ഈ ഈ കഥാപാത്രവും പ്രാഞ്ചിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ സ്‌ട്രെസ്റിമൂവർ എന്ന നിലയിൽ യുട്യൂബിൽ ആവർത്തിച്ച് കാണുന്നതായി പറഞ്ഞിട്ടുണ്ട്.രഞ്ജിത്തിന്റെ ലളിതസുന്ദരമായ കഥാപാത്രനിർമ്മിതി…