എഴുതിയത് : സുനിൽകുമാർ കാവിൻചിറ
9000 കോടിയോളം,രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടയാളാണ് വിജയ് മലൃ. ലളിത് മോദി രാജൃം വിടുംമുമ്പ് തട്ടിയെടുത്തത് 2000കോടി രൂപയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തി രാജൃംവിട്ടവനാണ് നീരവ്മോദി.മന്മോഹന് സിങ് 526 കോടി രൂപയ്ക്ക് വാങ്ങാമെന്നേറ്റ യുദ്ധവിമാനത്തിന് 1570 കോടി രൂപ വിലകൊടുത്ത് വാങ്ങിയ മഹാനാണ് നരേന്ദ്രമോദി. ബാങ്കുകളിലെ സമ്പാദൃം മെല്ലാം ഊറ്റിയെടുത്ത് രാജൃംവിട്ട് പോയവരെ കുറിച്ചല്ല പറഞ്ഞുവരുന്നത്.
പറഞ്ഞുവരുന്നത്, സാധാരണ ജനങ്ങളെ കുറിച്ചാണ്. ഭൂപണയ ബാങ്കില്‍ നിന്നും 50,000രൂപ കടമെടുത്ത് തരിച്ചടക്കാന്‍ നിവര്‍ത്തിയില്ലാതെ ജപ്തി ഭീഷണിയില്‍ കുടുങ്ങി പറങ്കിമാവിന്റെ കൊമ്പില്‍ തുങ്ങിയാടി മരിച്ച വയനാട്ടിലെ ജോസഫിനെ കുറിച്ചാണ്. മാനന്തവാടിയിലെ വാസന്തിയേച്ചിയെ കുറിച്ചാണ്. ഇടുക്കിയിലെ രാമകൃഷ്ണനെ കുറിച്ചാണ്. അവരുടെ കണ്ണിയിലേക്ക് ഇതാ തൃശ്ശൂര്‍ കുന്ദംകുളം മധുരഞ്ചേരി ബിന്നിയുടെ പേരും ചേര്‍ത്ത് വായിക്കപെടുന്നു.
കൃഷിചെയ്യാന്‍ എടുത്ത വായ്പ പ്രളയം കൊണ്ടുപൊയപ്പോള് വീടും സ്ഥലവും ജപ്തി ചെയ്യാനാണ് ചാവക്കാട് കോടതി ഉത്തരവിട്ടത്. അച്ചനും അമ്മയും വീടില് ഇല്ലാത്ത സമയം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വന്ന അധികാരികളെ കണ്ട് ഭയന്ന് കതകുകൾ എല്ലാം അകത്തുനിന്ന് പൂട്ടി. ”ഞങ്ങളെ രക്ഷിക്കണെ…ഞങ്ങളെ രക്ഷിക്കണെ…” എന്ന് നിലവിളിച്ച് കരഞ്ഞു ആ കുഞ്ഞുങ്ങള്‍. എന്നാല്‍ ആ കുഞ്ഞ് പ്രതിരോധത്തിന്റെ കതക് പൊളിച്ച് ഷൂസ്സിട്ട കാലുകള്‍ ബലം പ്രയോഗിച്ച് കുട്ടികളെ പുറത്താക്കി വീട് ഏറ്റെടുത്ത് സീല്ച്യ്ത് പൂട്ടി.കരുണയില്ലാത്ത ഈ ലോകം ആദിത്യനോട് ചെയ്തത് അവൻ തന്റെ ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല.
ജപ്തിക്കാർ വന്ന് പടിയിറക്കി വിടുമ്പോള്‍ അവൻ തന്റെ ഇടതു കൈയ്യില്‍ താന്‍ അരുമയോടെ പോറ്റിവളര്‍ത്തിയ തന്റെ കുഞ്ഞിക്കിളിയെ കൂടെകൂടാന്‍ അവന് മറന്നില്ല.അതെ നിയമം ആദിത്യനോട് ചെയ്തത്, അവൻ ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല.
ചിത്രങ്ങള്‍ ഒപ്പിയെടുത്തത് സഹോദരന് Philip Jacob ന്റെ നിറഞ്ഞ കണ്ണുകള്‍.