ചിരിപ്പിച്ച മൂന്ന് ബോർഡുകൾ…
Sunil Kumar
ചിരിപ്പിക്കാൻ എന്തിന് നടന്മാരും സംഭാഷണവും.ആദ്യത്തെത് നരേന്ദ്രൻമകൻ ജയകാന്തൻവക എന്ന ചിത്രത്തിലെതാണ്. പരുത്തിപ്പാറ എന്ന കുഗ്രാമത്തിൽ ഭാർഗവ ഫിനാൻസ് എന്നപേരിൽ ബ്ലേഡ്ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന ഭാർഗവൻ (ശ്രീനിവാസൻ) എന്ന തട്ടിപ്പുകാരനായ കഥാപാത്രത്തിന്റെ സ്ഥാപനത്തിന്റെ ബോർഡ് ആണ്.. ആ ഇട്ടാവട്ടത്ത് ചില്ലറ നമ്പറുകളുമായി കഴിയുന്ന അയാളുടെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് എവിടെയാണ് എന്നെഴുതിയിരിക്കുന്നതിലാണ് ഇതിലെ തമാശ- ഫരീദാബാദ്!! ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രത്തിലെ ഈ തമാശയും അദേഹത്തിന്റെ വകയായിരിക്കാനാണ് സാധ്യത.
രണ്ടാമത്തെ ബോർഡ് എഴുതിയിരിക്കുന്നത് ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ ‘അസ്വസ്ഥനായ’ആ സ്കൂൾ വിദ്യാർഥിയാണ്.. യദുകൃഷ്ണൻ അനശ്വരമാക്കിയ കഥാപാത്രം.. ഹെഡ്മാസ്റ്റർ ഒരു കാണ്ടാമൃഗമാണെന്ന് പ്രസ്താവിക്കുന്നത് കൂടാതെ സ്കൂൾമാനേജരുടെ കാൽതല്ലിയൊടിക്കാൻ ആഹ്വാനം ചെയ്യുന്നുമുണ്ട് ബോർഡുകളിലൂടെ..ഇതിന്റെയും തിരക്കഥ ശ്രീനിവാസനാണ്.
മൂന്നാമത്തെ ബോർഡ് തിരുത്തൽവാദി എന്ന സിനിമയിലേതാണ്. സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി ട്രാൻസ്പോർട്ട് ജീവനക്കാർ പണിമുടക്കുന്നതല്ല എന്നാണ് ആ ബോർഡ് പ്രസ്താവിക്കുന്നത്.ട്രാൻസ്പോർട്ട് ജീവനക്കാർ മിന്നൽപണിമുടക്ക് നടത്തുന്നത് സർവ്വസാധാരണമായിരുന്ന അക്കാലത്ത് അവരെ ഒന്ന് ‘താങ്ങാൻ’വേണ്ടി വെച്ചതാണോ ഈ ബോർഡ് എന്ന് സംശയമില്ലാതില്ല.