പ്രേംകുമാർ എന്ന ചലച്ചിത്രഅക്കാദമി വൈസ്ചെയർമാനോട്, മനുഷ്യനോട് തോന്നിയ ആദരവാണ് ഈ കുറിപ്പ്.

Sunil Kumar

55 വർഷങ്ങൾക്ക് മുൻപ് ഇന്ദുലേഖ എന്ന ചിത്രത്തിൽ നായകനാകുകയും തുടർന്ന് ചിലചിത്രങ്ങളിൽക്കൂടി അഭിനയിച്ചശേഷം രംഗംവിടുകയും ചെയ്ത രാജ്‌മോഹൻ എന്ന നടൻ കാലചക്രത്തിന്റെ കറക്കത്തിനൊടുവിൽ തിരുവനന്തപുരത്തെ ഒരു വൃദ്ധസദനത്തിലെത്തപ്പെടുകയും കഴിഞ്ഞദിവസം ആശുപത്രിയിൽവെച്ച് അന്തരിക്കുകയും ചെയ്തു. അടുത്തബന്ധുക്കളില്ലാത്ത അദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്ഥയുണ്ടായി. അനാഥമൃതദേഹമായി മുദ്രകുത്തപ്പെടാൻ പോകവേ പ്രേംകുമാർ ഇടപെടുകയും ഏറ്റെടുക്കാൻ അക്കാദമി തയ്യാറാണെന്നും അതിൽനിയമപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ താൻ സ്വന്തംനിലയിൽ ഏറ്റെടുത്ത് സംസ്കാരച്ചടങ്ങുകൾ നടത്താൻതയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. അതേത്തുടർന്ന് മൃതദേഹം അക്കാദമിക്ക് വിട്ടുകൊടുത്തു. യഥോചിതം അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകൾ നടത്തപ്പെടുകയും ചെയ്തു. സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്. സാമൂഹികവിഷയങ്ങളിൽ പത്രങ്ങളിൽ ലേഖനങ്ങൾഎഴുതുന്ന, അവയെപ്പറ്റി ഒരു പുസ്തകംതന്നെയും പ്രസിദ്ധീകരിച്ച വ്യക്തി.. സമൂഹത്തോടും സഹജീവികളോടും പ്രതിബദ്ധതയുള്ള ഇതുപോലെയുള്ള മനുഷ്യരാകണം ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കേണ്ടത്.

Leave a Reply
You May Also Like

ഗോവിന്ദ് ബാലകൃഷ്ണന്‍ (മലയാള സിനിമയിലെ പ്രതിനായക കഥാപാത്രങ്ങള്‍ – 4)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

ഏഴ് നവാഗത പ്രതിഭകൾ ചേർന്ന് അണിയിച്ചൊരുക്കിയ ട്രാവൽ ഡ്രാമാ ചിത്രമായ ‘ഫാർ’ ഈ മാസം 15-ന് തിയേറ്ററുകളിലേക്കെത്തും

ഫാർ ഈ മാസം 15-ന് തീയേറ്ററുകളിലേക്ക് കൊച്ചി, 12 ഡിസംബർ, 2023: സംഗീതത്തിനും യാത്രക്കും പ്രാധാന്യം…

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ?

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ? ഫാസിൽ ഷാജഹാൻ എഴുതിയത് പ്രസവിക്കുന്ന സമയത്ത്…

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ വന്ന ഏറ്റവും മികച്ച സിനിമ

രാഗീത് ആർ ബാലൻ ഒൻപതു വർഷങ്ങൾക്കു മുൻപ് തീയേറ്ററിൽ ഒരു മലയാള സിനിമ കണ്ടിറങ്ങിയപ്പോൾ മുതൽ…