Sunil Kumar

ഹരിപ്പാട്ട് ജീവിച്ചിരുന്ന കുമാരൻതമ്പി എന്ന മാന്ത്രികന്റെ ജീവിതത്തെ ആസ്പദമാക്കി അനന്തരവൻ പി വി തമ്പി രചിച്ച നോവലിന്റെ ചലച്ചിത്രരൂപം. വിഷചികിത്സകനും മന്ത്രവാദിയുമൊക്കെയായിരുന്ന കുമാരൻതമ്പി ഇന്നും ഹരിപ്പാട് പ്രദേശത്തെ Sreekrishna Parunthu (1984) - Cast & Crew — The Movie Database (TMDB)പഴമക്കാരിൽ ഒരു മിത്തായി നിലനിൽക്കുന്നു. ശ്രീകുമാരൻതമ്പിയുടെ ജ്യേഷ്ഠനായ പിവി തമ്പി തിരക്കഥയെഴുതിയ ഏകചിത്രവും ഇതായിരുന്നു. അന്നത്തെ ഒരു ബിഗ്ബജറ്റ് ചിത്രമായിരുന്ന ശ്രീകൃഷ്ണപ്പരുന്ത് ഹൊറർ മൂഡിലുള്ള ചിത്രങ്ങളൊരുക്കുന്നതിൽ പ്രത്യേകകയ്യൊതുക്കം പ്രകടിപ്പിച്ചിരുന്ന വിൻസെന്റ് മാസ്റ്ററെന്ന പ്രതിഭാശാലിയാണ് അഭ്രപാളികളിലെത്തിച്ചത്.

ഗ്രാഫിക്സ് സാധ്യതകളുടെ അഭാവത്തിൽ, അന്നത്തെ സാങ്കേതികപരിമിതികളിൽ നിന്നുകൊണ്ട് നന്നായിത്തന്നെ മാന്ത്രികതയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തെ ദൃശ്യവത്കരിക്കാൻ മാസ്റ്റർക്ക് കഴിഞ്ഞു. രചയിതാവും സംവിധായകനും തമ്മിലെ ചില അഭിപ്രായവ്യതാസങ്ങൾ ഈ ചിത്രത്തിനെ ബാധിച്ചതായി അറിയുന്നു. അന്ന് 24 വയസ് മാത്രമുണ്ടായിരുന്ന മോഹൻലാലിനെ ഈ ഹെവിയായ കഥാപാത്രത്തെ വിശ്വസിച്ചേൽപ്പിക്കാൻ വിൻസന്റ് തയ്യാറായത് ആ യുവനടനിലെ കഴിവുകളെ വളരെനേരത്തെ തിരിച്ചറിഞ്ഞതുകൊണ്ടാകണം. ഭാസ്കരൻമാസ്റ്ററും രാഘവൻമാസ്റ്ററും ചേർന്നൊരുക്കിയ നിലാവിന്റെ പൂങ്കാവിൽ, മോതിരക്കൈവിരലുകളാൽ എന്നീ മനോഹരഗാനങ്ങൾ ഈ ചിത്രത്തിന് മാറ്റ്കൂട്ടുന്നു.

You May Also Like

ഈ കാര്‍ വാഷ് കണ്ട് ഞെട്ടരുത് !!! വീഡിയോ

കാര്‍ വാഷ് ചെയ്യാന്‍ പോയ കുറച്ചു ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും കിട്ടിയ പണി ഒന്ന് കണ്ടു നോക്കൂ …

പോസ്റ്റർ ഡിസൈനിങ്ങിൽ എന്നും മലയാളസിനിമ ഓർക്കുന്ന പേരാണ് പി എൻ മേനോന്റെത്

പോസ്റ്റർ ഡിസൈനിങ്ങിൽ എന്നും മലയാളസിനിമ ഓർക്കുന്ന പേരാണ് പി എൻ മേനോന്റെത്. അതിന് പുറമെ സംവിധാനവും അദ്ദേഹം നിർവഹിച്ചു പോന്നിരുന്നു (അനന്തിരവനായ ഭരതനും ഇതേ പാത പിൻതുടർന്നയാളാണ് ).ഓളവും തീരവും, കുട്ട്യേടത്തി പോലുള്ള മികച്ച

തൻറെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെ ചെയ്യുമ്പോൾ മികവ് കാട്ടിയ വേഷങ്ങൾ

തൻറെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെ ചെയ്യുമ്പോൾ കാണുന്ന പ്രേക്ഷകന് convincing ആകുന്ന തരത്തിൽ പ്രകടനം കൊണ്ട് മികവുകാട്ടിയ നാലു പേരാണ് താഴെ…

വിട

എന്‍റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞിട്ടാണ്, അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്. ഈ നഗരം എനിക്കു സമ്മാനിച്ച പരാജയത്തിന്‍റെ എട്ടു വര്‍ഷങ്ങള്‍- ഇക്കാലത്തിനിടയില്‍ എന്നില്‍ ഉടക്കിനിന്നുപോയ ഒരേയൊരു മുള്ള് ആ പനിനീര്‍പുഷ്പ്പത്തിന്‍റെതായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനോടുവില്‍ ഇങ്ങനെയൊരു വിരഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അതിന് ഇത്രകണ്ട് വേദന തരാന്‍ കഴിയുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്‍റെ തോളില്‍ തളര്‍ന്നുകിടന്നു കരയുന്ന ഇവളെ ഞാന്‍ എന്തുപറ