ചെറുകഥ
‘തേവിടിശ്ശിപ്പാറയും ചരിത്രകാരനും'(സുനിൽ കുണ്ടോട്ടിൽ )
”ഇനിയാരെങ്കിലും ‘കൂടിക്കെട്ടാനുണ്ടോ”?
കാരണവസ്ഥാനത്തുള്ള ആരോ തെല്ലുറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
അഞ്ചു പുരുഷ കേസരികളുടെ വരണമാല്യങ്ങൾ കഴുത്തിൽ കുരുങ്ങിയപ്പോൾ പെൺകുട്ടിയാകെ അങ്കലാപ്പിലായിരിക്കുന്നു.
സദസ്സപ്പോൾ അവളെ ‘പാഞ്ചാലിയെന്നു ‘വിളിച്ചാഘോഷിക്കുകയായിരുന്നു.
ഋതുമതിയാകുംമുമ്പ് അവളുടെ തുടനനച്ചൊഴുകിയ രക്തത്തിൽ അഞ്ചു പുരുഷന്മാരുടെ ബീജാണുക്കൾ കലർന്നിരുന്നു.
പുതുമോടിയിൽ സ്വന്തംവീട്ടിൽ വിരുന്നെത്തിയ പെൺകുട്ടി തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
” ആ വീടുനിറയെ ഇരുട്ടും കറുത്ത പൂച്ചകളുമാണ്, അവറ്റകൾ തിളങ്ങുന്ന പച്ചക്കണ്ണുകളുമായി മുക്കിലും മൂലയിലും തക്കംപാർത്തിരുന്ന് എന്നെ മാന്തിക്കീറുന്നമ്മേ”..
മകളെ ചേർത്തണച്ച് പതിയെ തഴുകിക്കൊണ്ട് അമ്മ തണുത്തസ്വരത്തിൽ പറഞ്ഞു
” പൊള്ളിപ്പൊള്ളി പരുവപ്പെടാനുള്ളതല്ലേ മകളേ നമ്മുടെയൊക്കെ ജീവിതം ”
പറഞ്ഞുപറഞ്ഞ് വായിലെ വെള്ളം വറ്റിയിട്ടെന്നോണം ചരിത്രകാരൻ കൈനീട്ടിയപ്പോൾ ഞങ്ങളൊരു ബ്രേക്കെടുത്തു.
പ്രദേശിക ചാനലിനുവേണ്ടി സ്പെഷ്യൽ സ്റ്റോറി ഷൂട്ടാണ് തേവിടിശ്ശിപ്പാറയിൽ നടന്നുകൊണ്ടിരിക്കുന്നത്.
തേവിടിശ്ശിപ്പാറയ്ക്കു സമീപം കാലിമേച്ചു നിന്നിരുന്ന ഒരു മനുഷ്യനെ നയത്തിൽ സമീപിച്ച് തേവിടിശ്ശിപ്പാറയെപ്പറ്റി അറിയുന്നത് പറഞ്ഞുതന്നാൽമതിയെന്നുപറഞ്ഞു കൂടെക്കൂട്ടുകയായിരുന്നു .
പോരാതെവരുമ്പോൾ കൈയിൽനിന്നെടുത്തു ചേർത്തുകൊള്ളാൻ ചെവിയിൽ പറഞ്ഞുകൊടുത്തതു ക്യാമറാസുഹൃത്താണ്.
‘ചരിത്രകാരനെന്ന ‘ എന്റെ ആദ്യവിളിയിൽതന്നെ ‘ചങ്ങാതി’ വിരണ്ടുപോയി.
ബാഗിൽനിന്നും ഒരു മുഴുക്കുപ്പി എടുത്തുനീട്ടിയപ്പോൾ എല്ലാം ശുഭം.
ഈ വക പൊല്ലാപ്പുകൾ വല്ലതും പ്രേക്ഷകർക്കറിയണോ?
പാഞ്ചാലിയുടെ ചരിത്രമെങ്ങനെ ”തേവിടിശ്ശിപ്പാറയുടേതായി അതു പറയൂ ചരിത്രകാരാ.. ”
(ക്ഷമിക്കണം പാഞ്ചാലിയുടെ അസ്സൽപേര് ചരിത്രകാരൻ എത്ര ചികഞ്ഞിട്ടും കിട്ടാത്തതു കൊണ്ട് നമുക്ക് പാഞ്ചാലിയെന്നുതന്നെ വിളിക്കാം)
”പറയാം വല്ലാതെ തിടുക്കപ്പെടാതെ ”
കുപ്പിയിൽ ബാക്കിയിരുന്നതുകൂടി അകത്തെത്തിയപ്പോൾ ചരിത്രകാരൻ നല്ല മൂഡിലേക്കെത്തിയിട്ടുണ്ട്
നല്ലതുതന്നെ.
ക്യാമറ വീണ്ടും ചരിത്രത്തിലേക്കു സൂംചെയ്യാൻ ഞാൻ ക്യാമറാസുഹൃത്തിന് ആഗ്യംകാട്ടി.
കിടപ്പറയിൽ ഒന്നാമനൊപ്പം ശയിക്കുകയായിരുന്നു പാഞ്ചാലി.
ഭോഗാലസ്യത്തിൽ തളർന്നുറങ്ങുന്ന ഒന്നാമന്റെ; തന്റെ പുറകിലൂടെവരിഞ്ഞ് ചെറിയമുലകളിൽ വിശ്രമിച്ചിരുന്ന കരതലമെടുത്ത് പാഞ്ചാലി അടിവയറ്റിലൂടെ മെല്ലെ താഴോട്ടൊഴുക്കി വഴുവഴുത്ത തുടയിടുക്കിൽ പൂഴ്ത്തിവെച്ചു.
തിളച്ചെണ്ണയിൽ കൈയിട്ടപോലെ ഞെട്ടിയുണർന്ന ഒന്നാമൻ നാറുന്ന തുപ്പൽ പുറത്തേക്കു തെറുപ്പിച്ചുകൊണ്ടു മുരണ്ടു.
” തേവിടിശ്ശി ”
ആ വീടിന്റെ ഇരുട്ടു നിറഞ്ഞ മുക്കും മൂലകളും അവളെ അതേറ്റു വിളിച്ചുതുടങ്ങിയപ്പോളാണ് പാഞ്ചാലി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
തേവിടിശ്ശിപ്പാറ പാഞ്ചാലിയെ ഏറ്റെടുക്കുകയായിരുന്നു.
പാറയിടുക്കിൽ ഊറിനിന്ന തെളിനീരിൽ കുളിച്ചുതോർത്തി തെളിഞ്ഞ പകൽവെട്ടത്തിൻ മുടികോതിനിന്ന് പാഞ്ചാലി ചോരയും നീരുമുള്ള പുരുഷന്മാരെ തന്റെയരുകിലേക്ക് കൈകാട്ടി വിളിച്ചു.
പകൽവെട്ടംകണ്ടുഭയന്ന പല പുരുഷ കേസരികളും ഇരുട്ടിനെ പിൻപറ്റി തേവിടിശ്ശിപ്പാറയിലെത്തി.
അത്തരക്കാരെ എതിരേറ്റത് പാഞ്ചാലിയുടെ മൂർച്ചകൂട്ടിയ കൊയ്ത്തരിവാളായിരുന്നു.
പാഞ്ചാലി വലിയൊരു സാമൂഹികപ്രശ്നമായി വളർന്നപ്പോളായിരുന്നു ദേശത്തെ അധികാരിയുടെ ഇടപെടൽ.
അകമ്പടിക്കാരുമായെത്തിയ അധികാരി കുളിച്ചുതോർത്തിനിന്ന പാഞ്ചാലിയെക്കണ്ട് അനുയായികളെനോക്കി കണ്ണിറുക്കി തനിയെ പാറപ്പുറത്തേക്കു കയറിപ്പോയി.
ചെമ്പട്ടുചുറ്റിയ വെളിച്ചപ്പാടിനെപ്പോലെ അലറിത്തുള്ളിയാണ് അധികാരി തേവിടിശ്ശിപ്പാറയിൽനിന്നും ഓടിയിറങ്ങിയത്.
അധികാരിയുടെ അറുത്തെടുത്തലിംഗം കിങ്കരന്മാരുടെ തൊട്ടുമുന്നിലാണ് വന്നുവീണത്.
പാഞ്ചാലിക്ക് ശിക്ഷവിധിക്കുന്നതുകാണാൻ ദേശത്തെ പുരുഷന്മാരായ പുരുഷന്മാരൊക്കെ വന്നണഞ്ഞിരുന്നു.
ശിക്ഷനടപ്പിലാക്കാൻ പ്രത്യേകം പരിശീലിപ്പിച്ചെടുത്ത കാളക്കൂറ്റനെ പുറന്നാട്ടിൽനിന്നും എത്തിക്കുകയായിരുന്നു.
തുണിയുരിഞ്ഞ് ബന്ധിച്ചുനിറുത്തിയ പാഞ്ചാലിക്കുമേൽ പാഞ്ഞുകയറിയ കാളക്കൂറ്റന്റെ ഓരോ ചലനങ്ങൾക്കും ജനക്കൂട്ടം ആർപ്പുവിളിച്ചു.
പരാക്രമത്തിനൊടുവിൽ അവളിൽനിന്നും അവസാനശ്വാസത്തോടൊപ്പം ഉതിർന്ന ഞരക്കംകേട്ടനേരം അവിടെക്കൂടിയ പുരുഷന്മാർക്കെല്ലാം ഒരുമിച്ച് സ്ഖലനമുണ്ടാവുകയുണ്ടായി.
ക്യാമറയ്ക്കു പുറകിൽനിന്നും ക്യാമറാ സുഹൃത്ത് ‘പൊളിച്ചു’വെന്നു കൈയുയർത്തി ആഗ്യംകാട്ടി.
”ചേട്ടൻ സൂപ്പറാ”
തേവിടിശ്ശിപ്പാറയ്ക്കരികിൽ ചെറുതും വലുതുമായ ഉരുളൻ കല്ലുകളുടെ വലിയൊരു കൂമ്പാരം ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രകാരൻ തുടർന്നു.
പാഞ്ചാലി കുളിക്കാനായി വെള്ളമെടുത്തിരുന്ന പാറക്കുഴിയായിരുന്നത്. അവസാനം അവളെ അടക്കംചെയ്തതും അതിൽതന്നെയായിരുന്നു.
ചരിത്രകാരൻ പറഞ്ഞുനിറുത്തയപ്പോളാണ് എനിക്ക് സെൽഫി പൂതിയുണ്ടായത്.
തേവിടിശ്ശിപ്പാറയോടു ചേർന്നൊരു സെൽഫിയെടുക്കുന്നതിനിടയിൽ ഞാൻ ക്യാമറാസുഹൃത്തിനോടടക്കം പറഞ്ഞു.
”സണ്ണി ലിയോണിനൊപ്പം ഒരു സെൽഫി ഒരു പാടാഗ്രഹിച്ചതാ”
അങ്ങനെയായിരുന്നു തേവിടിശ്ശിപ്പാറ വൈറലായത്’
സമൂഹമാധ്യമങ്ങളിൽ തേവിടിശ്ശിപ്പാറയോടൊപ്പമുളള സെൽഫികൾ കുന്നുകൂടുകയായിരുന്നു.
ചരിത്രകാരനാണെങ്കിൽ കാലികളെയൊക്കെ വിറ്റുകളയേണ്ടി വന്നത്രേ..
ഇപ്പോൾ ചാനൽ ചർച്ചകളിൽ ചരിത്രകാര്യങ്ങളുടെ അവസാനവാക്ക് അങ്ങേരാണത്രേ..
എന്തായാലും ചരിത്രകാരനെ ഒന്നുകൂടെ കാണാൻ തീർച്ചയാക്കിയിട്ടുണ്ട്.
* * * *
സുനിൽ കുണ്ടോട്ടിൽ