ആസാമിൽ ഡിറ്റക്ഷൻ ക്യാംപുകൾ ആയി ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് എം.എസ് ഗോൾവാക്കറുടെ ഉത്തരം

144

സുനിൽ പി ഇളയിടം

“ഹിന്ദുരാഷ്ട്രത്തിന് സമ്പൂർണമായി കീഴ്പ്പെട്ട നിലയിൽ മറ്റു മതവിഭാഗക്കാർക്ക് വേണമെങ്കിൽ ഇവിടെ കഴിയാം.. പ്രത്യേകമായി യാതൊന്നും അവകാശപ്പെടാതെ.. വിശേഷധികാരം യാതൊന്നുമില്ലാതെ.. പ്രത്യേക പരിഗണനകളോട് കൊടിയ യാതൊരു സമീപനങ്ങളും ഇല്ലാതെ.. പൗരത്വ അവകാശങ്ങളും ഇല്ലാതെ ഹിന്ദു രാഷ്ട്രത്തിലെ ഭൂരിപക്ഷത്തിന്റെ അടിമകളായി വേണമെങ്കിൽ അവർക്കിവിടെ കഴിയാം..”

എന്നതാണ് സവർക്കർ കൊണ്ട് വന്ന Non Territorial Citizenship ഇന് പുറത്തുള്ള ഇതരമതവിഭാഗങ്ങൾക്ക് ഈ രാഷ്ട്രത്തിലുള്ള പദവി എന്താണ് എന്ന ചോദ്യത്തിനുള്ള എം.എസ് ഗോള്വാക്കരുടെ ഉത്തരം..

 ആ ഉത്തരം ആണ് ആസാമിലെ Detention Camp കളായി ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്..

 ആ ഉത്തരത്തിലേക്കുള്ള വഴിയാണ് പൗരത്വത്തിലെ ഭേദഗതി ആയി അവതരിക്കപ്പെട്ടത്..

 അതുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിലെ ചെറിയൊരു തിരുത്തല്ല.. അഭയാർഥികളെ സ്വീകരിക്കാനുള്ള ഒരു വഴി ഒരുക്കലല്ല.. ഈ പൗരത്വ ഭേദഗതി യഥാർത്ഥത്തിൽ 1923 ൽ ആരംഭിച്ച എം.എസ്.ഗോളവാക്കാർ മുന്നോട്ട് വെച്ച ഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പത്തിന്റെ പൂർത്തീകരണത്തിന്റെ അവസാന പടി ആണ്..

അത് നമ്മുടെ ഓരോ ഗ്രാമാന്തരങ്ങളിലും ഓരോ പ്രദേശത്തും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തടവിൽ പാർപ്പിച്ചു അവരെ വേട്ടയാടി, ഒരുപക്ഷേ ഫൈനൽ സൊലൂഷൻ വഴി ഇല്ലാതാക്കാൻ ജർമ്മൻ രാഷ്ട്രത്തെ വിശുദ്ധ രാഷ്ട്രമാക്കി മാറ്റാൻ ഹിറ്റ്‌ലർ നടത്തിയ പ്രവർത്തനങ്ങളുടെ പിൻകാലതുടർച്ചകളുടെ ഒരു വഴിയൊരുക്കലാണ് ഇത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്..