ചരിത്രങ്ങളില്ലാത്തവർ ഇന്ത്യയുടെ പുതിയ ചരിത്രമെഴുതുമ്പോൾ രാജ്യദ്രോഹിയാവുന്നത് തന്നെയാണ് ഭേദം!!!

181

സുനിൽ പള്ളിപ്പാട്ട്

ഇന്ത്യൻ സ്വതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്നും, ഗാന്ധിജിയെ മഹാത്മജി എന്നും രാഷ്ട്രപിതാവ് എന്നുമൊക്കെ വിളിക്കുന്നത് ശുദ്ധ തട്ടിപ്പാണെന്നും ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടുപോയത് അവരുടെ ഔദാര്യമായിരുന്നുവെന്നൊക്കെ പ്രസംഗിച്ച കർണ്ണാടകയിലെ ബിജെപി എംപി അനന്തകുമാർ ഹെഗ്‌ഡെയുടെ ഈ പരാമർശങ്ങൾ വെറും ചരിത്രപരമായ അറിവില്ലായ്മയോ മണ്ടത്തരമോ, വിടുവായത്തമോ അല്ല. സംഘപരിവാറിന്റെ കൂലിക്കെഴുത്തുകാർ തിരുത്തിയെഴുതുന്ന ഇന്ത്യയുടെ പുതിയ ചരിത്രത്തിന്റെ തികട്ടലുകളാണവ. വരാൻ പോകുന്ന ചരിത്രപുസ്തകങ്ങളിൽ ബാബ്‌റി മസ്ജിദിന്റെ പതനം ഒന്നാം സ്വാതന്ത്ര്യ സമരവും  ഗുജറാത്ത് കലാപം രണ്ടാം സ്വാതന്ത്ര്യ സമരവുമൊക്കെയായി നമ്മുടെ കുട്ടികളുടെ മുന്പിലെത്തുമ്പോൾ ഒട്ടും അത്ഭുതപ്പെടരുത്. ഇന്ത്യയുടെ  രാഷ്ട്രപിതാവ് ആരെന്ന് അവർ വായിച്ച്‌ പഠിക്കുമ്പോൾ, ആ പേര് കേട്ട് നിങ്ങളുടെ തല കുമ്പിടുന്നുണ്ടെങ്കിൽ ഉറപ്പിക്കുക നിങ്ങൾ ഒരു ദേശദ്രോഹിയായി തീർന്നിരിക്കുന്നു. ഭയക്കേണ്ട, ചരിത്രങ്ങളില്ലാത്തവർ ഇന്ത്യയുടെ പുതിയ ചരിത്രമെഴുതുമ്പോൾ രാജ്യദ്രോഹിയാവുന്നത് തന്നെയാണ് ഭേദം!!