അഴിമതിക്കാരനെ വാഴ്ത്തപ്പെട്ടവനാക്കി  കുരിശൂപള്ളി പണിയുമ്പോൾ ചിലതൊക്കെ ഓർത്തിരിക്കണം

0
130

സുനിൽ പള്ളിപ്പാട്ട്

CPM പ്രവർത്തകർക്ക് പ്രയാസമുണ്ടായാലും സാരമില്ല, കെ എം മാണിയുടെ പേരിൽ സ്മാരകം പണിയുന്നതിൽ തെറ്റില്ല എന്ന് തോമസ് ഐസക് വീണ്ടും പറഞ്ഞത് കൊണ്ട് ഇത്രയെങ്കിലും പറയാതെ പോയാൽ ശരിയാവില്ല

1982 ൽ കെ എം മാണിയുടെ കുടുംബരാഷ്ട്രീയത്തെയും പിന്നീട് നടത്തിയ അഴിമതികളേയും തള്ളിപ്പറഞ്ഞു പീലാത്തോസ് കളിച്ച  പാർട്ടിയാണ് CPM. അതെ പാർട്ടിയുടെ മന്ത്രി തന്നെ  ഒരു അഴിമതിക്കാരനെ വാഴ്ത്തപ്പെട്ടവനാക്കി  കുരിശൂപള്ളി പണിയുമ്പോൾ ഇതുപോലുള്ള വലിയവായിലെ വർത്തമാനങ്ങളെങ്കിലും ഒഴിവാക്കണം

സഖാവേ, കേരളത്തിന്റെ നന്മക്ക് വേണ്ടി കെ എം മാണി അത്രയധികം സംഭാവനകൾ നടത്തിയിട്ടുണ്ടെങ്കിൽ കേരള കോൺഗ്രസ് (എം) അധികാരത്തിൽ വരുമ്പോൾ സ്മാരകം പണിയട്ടേന്ന് . കുട്ടനാടൻ പാടം പോലെ ഹൃദയവിശാലതയുള്ളതുകൊണ്ട്,  തറക്കല്ലിടുമ്പോൾ നമുക്കും പോയി കയ്യടിക്കാം, നാരങ്ങാ വെള്ളം കുടിച്ചു മടങ്ങാം. അത് പോരായിരുന്നോ?. ചാച്ചന് പള്ളിപണിതാല് കുഞ്ഞുമാണി കൂടെപോരുമെന്നും അങ്ങനെ കോട്ടയം പിടിക്കാമെന്നുമുള്ള ആ സീറ്റ് രാഷ്‌ട്രീയമുണ്ടല്ലോ, അതൊന്നും ഇല്ലാതെ തന്നെ 2021 ൽ കേരളം വീണ്ടും LDF നെ തന്നെ ഏല്പിക്കാൻ തയ്യാറെടുത്ത കേരളജനതയെയാണ് സഖാവ് ചെറുതായൊന്ന് മുഷിപ്പിച്ചിരിക്കുന്നത്

സഖാവിൻറെയത്ര മഹാമനസ്കത എല്ലാവർക്കും ഉണ്ടാവണം എന്ന് നിർബന്ധം പിടിക്കരുത്.  അതു ഓർമ്മിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇത് കുറിക്കുന്നത്.