അച്ഛനമ്മമാരോടാണ്‌ , നമ്മുടെ കുട്ടികളെ കെണിയിലകപ്പെടുത്താൻ  മാത്രമാണ് അവർ രാത്രികാലങ്ങളിൽ ഉണർന്നിരിക്കുന്നത്. ജാമിയ മിലിയ സംഭവം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്

98

സുനിൽ പള്ളിപ്പാട്ട്

ഇന്നലെ ഡൽഹിയിലെ ജാമിയ യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവം ഒട്ടും ആകസ്മികമല്ല. മറിച്ച്  സംഘപരിവാർ  തങ്ങളുടെ വിഷലിപ്തമായ ആശയങ്ങൾ കൊണ്ട് കൊച്ചുകുട്ടികളുടെ മനസ്സുകളിൽ പോലും അക്രമത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കുന്നു എന്ന പരമാർത്ഥത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. 17 വയസ്സ് മാത്രം പ്രായമുള്ള ഒരു +1 വിദ്യാർത്ഥിയുടെ കയ്യിൽ നിറതോക്ക് കൊടുത്ത് സമരപ്പന്തലിലേക്ക് ചാവേറിനെ പോലെ പറഞ്ഞയച്ച അധമന്മാരെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഇത് പോലുള്ള നിരവധി ചാവേറുകൾ രാജ്യം മുഴുവൻ സൃഷ്ടിക്കപെടുന്നുണ്ട്. ചാവേറുകളുടെ നിർമ്മാതാക്കൾ ഇരുട്ടിൽ മറഞ്ഞിരുന്ന് ആയുധമുനകൾ കൂർപ്പിച്ചുകൊണ്ടേയിരിക്കുന്നു, അടുത്ത ചാവേറിനായി.

Image result for jamia firing"72  വര്ഷം മുൻപ് ഇതേ ദിവസം ഇതുപോലൊരു ചാവേർ രാഷ്ട്രപിതാവിന്റെ നെഞ്ചിനു നേരെ ഉന്നം പിടിക്കുമ്പോൾ ഭീരു സവർക്കർ ഇരുളിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു. മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിൽ തന്നെ ഗോഡ്‌സെയുടെ പ്രേതങ്ങൾ തോക്കെടുക്കുമ്പോൾ ചരിത്രത്തിലേക്ക് ഏറെ സമാനതകൾ കരുതിവെക്കുന്നുണ്ട് അവർ. അന്നും ഗോഡ്‌സെയെ മനോരോഗി എന്നാണവർ വിളിച്ചത്. രാജ്യത്തിൻറെ മതേതര മൂല്യങ്ങൾ തകർക്കാൻ ചാവേറുകളെയിറക്കി കൃത്യനിർവഹണത്തിന് ശേഷം മനോരോഗികളെന്നു വിളിച്ച് കൈകഴുകി,  ദേശസ്നേഹത്തിന്റെ വായ്ത്താരികളുമായി സംഘപരിവാരത്തിന്റെ പുതിയ വിഷവിത്തുകൾ സമൂഹത്തിനു മുൻപിൽ വരുമ്പോൾ ഇനിയെങ്കിലും ചോദിക്കണം നമ്മുടെ രാജ്യത്തോട് അവർ ചെയ്ത വഞ്ചനയുടെ കണക്കുകൾ.

Image result for jamia firing"അച്ഛനമ്മമാരോടാണ്‌, കുട്ടികൾ രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങുമ്പോൾ അവർ പോകുന്നത്ഭീ കരവാദകേന്ദ്രങ്ങളിലേക്കും വർഗീയവാദത്തിന്റെ ശാഖകളിലേക്കും ലഹരിയുടെ വലയങ്ങളിലേക്കും അല്ല എന്നുറപ്പാക്കേണ്ടത് നമ്മൾ മാതാപിതാക്കളാണ്. ശരിയായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു സംഘടനയും രാത്രികളിൽ പ്രവർത്തിക്കുന്നില്ല. ജാമിയയിൽ കണ്ടതുപോലുള്ള ചാവേറുകളെ സൃഷ്ടിക്കുന്ന കൂട്ടർ മാത്രമാണ് രാത്രിയുടെ ഇരുളിൽ കർമ്മനിരതരാവുന്നതെന്ന സത്യം ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം.നമ്മുടെ കുട്ടികളെ കെണിയിലകപ്പെടുത്താൻ  മാത്രമാണ് അവർ രാത്രികളിൽ ഉണർന്നിരിക്കുന്നത്. ജാമിയ മിലിയ സംഭവം നമ്മെ ഓർമിപ്പിക്കുന്നതും അതാണ്.

Image result for jamia firing"

**