സുമേഷേട്ടാ , എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ശാഖയൊക്കെ ഉഷാറായി നടക്കുന്നില്ലേ ?

ങ്‌ഹൂം .. അങ്ങനെ പോകുന്നെടാ അനീഷേ …പണ്ടത്തെ പോലെ ഒരു ഗുമ്മില്ല….മ്മക്ക് നിലപാടൊന്നും ഇല്ലന്നാ നാട്ടുകാര് പറയണേ. അതോണ്ട് പിള്ളേരെ ആരും വീട്ടീന്ന് പറഞ്ഞയക്കണില്ല. ഞാനും സുജിഷും എന്നും വരും…കുറെ നേരം ഗ്രൂപ്പിലെ  മെസ്സേജ്കൾ നോക്കും. എത്ര നേരാന്ന്ച്ചാ  കാത്തിരിക്ക്യ?? കുറെ കഴീമ്പോ ദേഷ്യം വരും. ബാർ അടക്കാറാവുമ്പോ പോയി രണ്ടു ലാർജ്ജും ബീഫ് ഫ്രൈയും അടിച്ചു വീട്ടിൽ പോകും … പിന്നെ കുറച്ചു നേരം മ്മ്‌ടെ ജനം TV കാണും.. അത്രേന്നെ … വേറെ ചാനലുകളൊന്നും കാണാൻ പാടില്ലാന്ന് നീയല്ലേ പറയാറ് .. എന്നാലും  മ്മടെ സന്ദീപേട്ടന്റേം  ശോഭേച്ചിടേം കാര്യാഡാ കഷ്ടം… ..എന്നും കരഞ്ഞിട്ടാണ് അവര് വീട്ടിൽ പോണെ. ഇന്നലെ വന്ന ഏതോ കൊറേ പെണുങ്ങള് ശോഭേച്ചിനേം സന്ദീപേട്ടനേം വെള്ളം കുടിപ്പിക്കണ കാണുമ്പോൾ സങ്കടം തോന്ന്വടാ … അതോണ്ട്പ്പൊ മ്മടെ ചാനല്കള് മാത്രേ കാണാറുള്ളു.

സുമേഷേട്ടാ, മ്മടെ നാട്ടില് ഒരൊറ്റ മുസ്‌ലിമും ഉണ്ടാവാൻ സമ്മതിക്കല്ലെട്ടാ … അവരൊന്നും ഇൻഡ്യാക്കാരല്ലത്രേ …. മ്മടെ നാട്ടിൽ മ്മള് ഹിന്ദുക്കൾ മാത്രം മതി … ഷാജി അണ്ണൻ പൊളിച്ചുല്ലെ .. ആ ബില്ല് ണ്ടാക്കീട്ട് …. എന്തൂട്ടാ ബില്ല്. ഇനി കോയേം ഖാദറും ഒക്കെ മൂഞ്ചും… പാകിസ്താനിലേക്ക് പൊയ്ക്കോളും … ഓടിക്കണം ഒക്കെനേം

അതെടാ, ഷാജിയണ്ണൻ മുത്താ….ഡാ , നീ എന്നാ വരണെ , നീ വന്നിട്ട് വേണം ശാഖയൊക്കെ ഒന്നൂടെ ഉഷാറാക്കാൻ ….

യ്യോ ചതിക്കല്ലേ സുമേഷേട്ടാ , ഞാനൊന്നു പച്ച പിടിച്ചു വരുന്നതല്ലേയുള്ളൂ … ഏട്ടനറിയാലോ , വീടുപണി മുഴുവനായിട്ടില്ലാന്നു, അത് തീരണ്ടേ…എന്നിട്ട് വേണം അനിതേടെ കല്യാണം നടത്താൻ. പിന്നേയ് , അടുത്ത മാസം അജീഷിനെ ഇങ്ങോട്ട് കൊണ്ട് വരണം … മൊതലാളി ഒരു കാർ കൂടി വാങ്ങുന്നുണ്ടത്രെ …അവനെ ഡ്രൈവറാക്കണംന്ന് മൂപ്പർടെ കാല് പിടിച്ചു പറഞ്ഞിട്ടുണ്ട്. മൂപ്പര് നല്ലൊനാ …സഹായിക്കും… സുമേഷേട്ടന്റെ കാര്യോം ശരിയാക്കാം… എന്നാ ശരീട്ടാ …എനിക്കെയ് ബാങ്ക് വരെ ഒന്ന് പോണം.. പ്പോ റിയാൽനു നല്ല റേറ്റ് ണ്ട് …ഇന്നന്നെ നാട്ടിലേക്ക് അയച്ചാൽ കൊറച്ചു ലാഭം കിട്ടും …അപ്പൊ , പറഞ്ഞ കാര്യം മറക്കണ്ടട്ടാ  …. മ്മടെ നാട്ടില് ഒരൊറ്റ മുസ്ലീമും വേണ്ടാട്ടാ സുമേഷേട്ടാ… ഒക്കെനേം ഓടിക്കണം….

അനീഷ്  ഫോൺ കട്ട് ചെയ്തു!
സുമേഷേട്ടൻ ദണ്ഡ ആഞ്ഞുവീശി

നമസ്തേ …വത്സലേ …..😭😭

Advertisements