ലൈംഗിക സ്വാതന്ത്ര്യം എന്നാൽ ലൈംഗിക അരാജകത്വം ആണോ ? ചില മൂല്യങ്ങൾ മനുഷ്യർക്കില്ലേ ? അത് പുരോഗമനപരമായി തന്നെ ചിന്തിക്കേണ്ട കാര്യമാണ്. കെട്ടഴിച്ചുവിട്ട മോഹങ്ങൾ എവിടെയും ചെന്ന് കൂടുകൂട്ടാൻ പാടുള്ളതാണോ ? മനുഷ്യർക്ക് തമ്മിൽ ചില കടപ്പാടുകളും വിശ്വാസങ്ങളും വേണ്ടേ ? നമ്മെ അടിച്ചമർത്തി വയ്ക്കുന്നിടത്തു നിന്ന് രക്ഷപ്പെടണം എന്ന സ്വതന്ത്ര ചിന്ത നല്ലതെങ്കിലും എല്ലാ ജീവിത സാഹചര്യങ്ങളിലും അത് നല്ലതാണ് എന്ന് തോന്നുന്നില്ല. ഒരാളുടെ സ്നേഹത്തെ വഞ്ചിക്കുക എന്നതും കുടുംബത്തെ തന്നെ ശിഥിലമാകാൻ കാരണമാകുക എന്നതും നമ്മെപ്പോലെ മറ്റു ചിലരെയെങ്കിലും പ്രതികൂലമായി ബാധിക്കാം. വിവാദമാകുന്ന കുറിപ്പാണു ചുവടെ.

Sunil Pkd എഴുതുന്നു 

ജീവിതം ഒന്നേ ഉള്ളു പരമാവധി ആസ്വദിച്ചു ജീവിക്കുക. ഇതിൽ സമ്മതം ചോദിക്കേണ്ട ആവശ്യം എന്താണ് പെണ്ണേ…??? നിങ്ങൾക്ക് ഇഷ്ടമുള്ളയാളുടെ കൂടെ സെക്‌സ് ചെയ്യുന്നതും അത് ആസ്വദിക്കുന്നതും കൊണ്ട് എന്താണ് തെറ്റ്..?അതിൽ എവിടെയാണ് കുറ്റം..?? പെണ്ണ് എപ്പോഴും തന്റെ അടിമയായിരിക്കണം എന്നും, തന്നിൽ മാത്രം ഒതുങ്ങിനിൽക്കണം എന്നും, തന്നെയല്ലാതെ മറ്റൊരു പുരുഷനെകുറിച്ചു ചിന്തിക്കുന്നതോ അവനെ പ്രാപിക്കുന്നതോ തന്റെ കഴിവുകേടാണ് എന്ന.. പുരുഷന്റെ തെറ്റിദ്ധാരണനിറഞ്ഞ പേടിയിൽ നിന്നാണ് ആധുനികമനുഷ്യന്റെ ലൈംഗിക ചിന്തയിലെ പാപബോധവും പാതിവ്രത്യവും തുടങ്ങുന്നത്… അതവൻ മതങ്ങളിലൂടെയും മതശാസനങ്ങളിലൂടെയും പാപപുണ്യ ചിന്തകളിലൂടെയും പെണ്ണിലേയ്ക്ക് അടിച്ചേൽപിച്ചുകൊണ്ടേയിരുന്നു…!!

സ്വന്തം പങ്കാളി അറിയാതെയും അറിഞ്ഞും മറ്റനേകം സ്ത്രീകളുമായി ശാരീരികബന്ധം പുലർത്തുന്നത് എന്തോവലിയ കഴിവാണെന്ന ചിന്താഗതിയാണ് ആണുങ്ങൾക്ക് ഉള്ളത്.. എങ്കിൽ,,,,, സ്ത്രീകൾക്കും അതാവാം..!! അത് പുരുഷൻ ചെയ്‌യുന്നത് കൊണ്ട് വാശിക്കോ പ്രതികാരത്തിനോ നിങ്ങളും ചെയ്യണം എന്നല്ല… വൈവിധ്യങ്ങൾ വേണമെന്ന് തോന്നിയാൽ അത് ആസ്വദിക്കുക..അതിനുശേഷം അനാവശ്യ പാപബോധവും പവിത്രത നശിച്ചെന്ന മണ്ടത്തരവും ചുമന്ന് മനസിനെ ഡിപ്രഷനിൽ കുടുക്കിയിടാതെ,..ഒന്നു വൃത്തിയായി കഴുകി, കുളിച്ച് അടുത്തകാര്യം ചെയ്യുക… മുന്നോട്ട് പോവുക.

നമുക്കൊരു പങ്കാളി ഉണ്ടെങ്കിൽ അയാൾ ഈ വിഷയം അറിയാതെ നോക്കുക, അവരുടെ മനസ് വേദനിപ്പിക്കാതിരിക്കുക എന്ന മര്യാദമാത്രം നമ്മൾ പാലിച്ചാൽ മതി.കാരണം, സ്വന്തം ഇണയെ മറ്റൊരാൾ ഭോഗിക്കുന്നത് നോക്കിനിൽക്കാൻ പോന്ന മാനസികവികാസം ഈ ഭൂമിയിൽ ജനിച്ച സാധാരണ ഒരു ജീവിക്കും ഇതുവരെ കൈവന്നിട്ടില്ല എന്നതുകൊണ്ട് മാത്രം..!അത്തരം ബന്ധങ്ങൾ ഉൾക്കൊള്ളുന്നവരും, പരസ്പരം ഇണയെ പങ്കിടുന്നവരും ഇന്ന് ധാരാളം ഉണ്ട് എന്നത് വേറൊരു രഹസ്യം.!!

കേവലം നൂറ് ദിവസങ്ങളിൽ കൂടുതൽ ഒരു ശരീരത്തെ മാത്രം ആസ്വദിച്ച് ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഒരു മനുഷ്യജീവിക്കും കഴിയില്ല. എന്ന് മനശാസ്ത്രം പറയുന്നു.അതിനർത്ഥം, തമ്മിൽ സ്നേഹം ഇല്ലാതാകുന്നു എന്നല്ല.., ശരീരത്തോടുള്ള ആർത്തി കുറയുന്നു എന്നാണ്.ആഗ്രഹിക്കുന്ന എന്ത് കാര്യവും പോലെ, സെക്‌സും ആവശ്യത്തിന് കിട്ടിയാൽ അതിനോട് താല്പര്യം കുറയുകയും ശേഷം മനസും ശരീരവും അതിൽനിന്നും വിട്ടുനിൽക്കുകയും വിരക്തിയിൽ എത്തുകയും പിന്നീട് വൈവിധ്യങ്ങൾ തേടുക കണ്ടെത്തുക ആസ്വദിക്കുക എന്ന തലത്തിലേക്ക് മനുഷ്യമനസ്സ് മാറുകയും ചെയ്യും.അതൊരു മഹാപാപവും വഞ്ചനയും ആണെന്നരീതിയിൽ പിഴച്ചവൾ എന്ന് മുദ്രകുത്തപ്പെട്ട് തകർന്ന ബന്ധങ്ങൾ എത്ര.. കുടുംബങ്ങൾ എത്ര..!!!??

പണ്ടുമുതലേ ആണിനും പെണ്ണിനും ലൈംഗികസ്വാതന്ത്ര്യം ഉണ്ടായിരുന്ന ഈ നാട്ടിൽ.തങ്ങളാഗ്രഹിക്കുമ്പോൾ ഇരുകൂട്ടർക്കും പോയി പ്രാപിക്കാൻ ലൈംഗിക ശാലകൾ ഉണ്ടായിരുന്ന ഈ നാട്ടിൽ.പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും ഇല്ലാതിരുന്ന ഈ നാട്ടിൽ.ലൈംഗികത ഔദ്യോഗികവിഷയമായി പഠിപ്പിച്ചിരുന്ന സർവ്വകലാശാലകൾ ഉണ്ടായിരുന്ന ഈ നാട്ടിൽ.എന്തിനാണ്… എന്തിനാണ് നമ്മൾ വിദേശമതങ്ങളുടെ കടന്നുവരവോടെ മാത്രം ഉണ്ടായ ലൈംഗികത പാപമാണ്, സാത്താന്റെ പ്രേരണയാണ് തുടങ്ങിയ ദുഷിച്ച ചിന്താഗതിയിൽ കടിച്ചുതൂങ്ങികിടക്കുന്നത്..???

സ്നേഹിക്കപ്പെടുമ്പോൾ കിട്ടുന്ന സന്തോഷം പോലെതന്നെ… പരസ്പരം, വിശ്വാസമുള്ള, ലൈംഗികരോഗങ്ങൾ ഇല്ലെന്ന് ഉറപ്പുള്ള, നമ്മെ ദ്രോഹിക്കില്ലെന്ന് അറിയാവുന്ന വൃത്തിയുള്ള ആരുമായും സുരക്ഷിതമായി സെക്‌സ് ചെയ്യുക എന്നത് സന്തോഷം തന്നെയാണ്…. അത് നമ്മുടെ മാനസികപിരിമുറുക്കങ്ങൾ നൂറിലൊന്നായി കുറയ്ക്കുകയും ശാരീരിരാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.ആണായാലും പെണ്ണായാലൂം.. മനുഷ്യന് ഭക്ഷണം, വസ്ത്രം, മനസമാധാനം, കിടപ്പാടം , ഇതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിയകതയും…. അവിടെ, തെറ്റിനും പാപത്തിനും സ്ഥാനമില്ല…. ആവശ്യക്കാരും ദാനധർമ്മികളും മാത്രമേയുള്ളൂ..

ഇഷ്ടങ്ങളും സന്തോഷവും മാത്രമേ ഉള്ളു.ലൈംഗികതയിൽ ഭാര്യയും ഭർത്താവും തമ്മിലായാലും, നേർവഴിക്ക്മാത്രം നടക്കുന്ന നന്മമരങ്ങളാരായിരിക്കരുത് എന്നാണ് കാമസൂത്രം പോലും പറയുന്നത്..അവിടെ നിങ്ങൾ പരസ്പരം വേശ്യകളെപ്പോലെ പെരുമാറുക… കൂടുതൽ സുഖവും സംതൃപ്തിയും ലഭിക്കുവാൻ
പരമാവധി വൃത്തികേടുകൾ ചെയ്യുക..അസഭ്യം പറയുക, അശ്ലീലം പ്രവർത്തിക്കുക.. നിങ്ങളുടെ ഉള്ളിലെ നിങ്ങളെ തുറന്നുവിടുക.. എന്നൊക്കെ പഠിപ്പിച്ച ഈ നാട്ടിൽ ഇപ്പോഴും സ്വയംകുഴിച്ച പൊട്ടക്കിണറ്റിൽ ഇറങ്ങി കിടന്നിട്ട് മറ്റുള്ളവരോട് കൈപിടിച്ചു കേറ്റാൻ യാചിക്കാതെ വ്യത്യസ്തതയിലേയ്ക്ക് ശലഭങ്ങളായി പറന്നുയരൂ.അരുതെന്ന് വിലക്കപ്പെടുമ്പോഴല്ല.മടുക്കുവോളം, അനുഭവിച്ചു കഴിയുമ്പോഴാണ് എന്തിന്റെയും പൊരുളറിയുക.

എല്ലാ വൈവിധ്യങ്ങളും ആസ്വദിച്ച് എല്ലാ ശരീരങ്ങളും മനസ്സും അളന്ന്, അപ്പുറം എത്തുമ്പോൾ നിങ്ങൾക്ക് മനസിലാകുന്ന ഏറ്റവും വലിയ ഒരു കാര്യമുണ്ട്.ശരീരവും ലൈംഗികതയും അല്ല… ആത്മാർത്ഥതയും പരസ്പരസ്നേഹവും വിശ്വാസവുമാണ് ജീവിതം എന്ന്.!!!!! എന്നെ തെറിവിളിക്കുന്നവർ പൊങ്ങാത്തവരോ അല്ലെങ്കിൽ പകൽ മാന്യൻ മാരോ ആയിരിക്കും

Leave a Reply
You May Also Like

ഇനി വീടും ആമസോണിൽ നിന്നും വാങ്ങാൻ സാധിക്കും, വിലയെത്രയെന്നു അറിയണ്ടേ ?

മടക്കാവുന്ന വീട്: ഈ വീട് മടക്കി വയ്ക്കാം.. ആമസോണിൽ വിൽപ്പനയ്ക്ക്, വിലയെത്ര..? അമേരിക്കയിൽ നിന്നുള്ള 23…

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍,…

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍,…

അധിക പണം നേടാൻ 15 സൈഡ് ജോലികൾ

നിങ്ങളുടെ അടുത്ത അവധിക്കാലം ചെലവഴിക്കാൻ നിങ്ങൾ പാടുപെടുകയാണോ? അടുത്ത മാസത്തെ വാടക കൊടുത്തോ ? നമ്മൾ…