മോദി പ്രധാനമന്ത്രിയായി കയറി അന്നു തുടങ്ങിയതാണ് ഇതുപോലുള്ള ഉളുപ്പില്ലാത്ത ന്യായീകരണങ്ങൾ

100

Sunil Rc Raj എഴുതിയതു

ആറേഴ് വർഷമായി ഈ രാജ്യത്തെ മുച്ചൂടും നശിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ സർവ്വ നെറികെട്ട എല്ലാ പ്രവർത്തികളേയും സംഘികൾ ന്യായീകരിച്ചിട്ടുണ്ട് ,ഘർവാപ്പസിയിൽ തുടങ്ങിയതാണത് .പെട്രോൾ വിലയെ ആദ്യം കക്കൂസുകൊണ്ടും പിന്നേട് വെളിച്ചെണ്ണ കൊണ്ടും അതു കഴിഞ്ഞ് ഒടുവിൽ സംസ്ഥാന സർക്കാരിൻ്റെ തോളിലും വച്ച് ന്യായീകരിച്ചു ,കറൻസി നിരോധനത്തെ കള്ളപ്പണമെന്നും അതിർത്തിയും 3 ലക്ഷം കോടി തിരിച്ചു വരില്ല എന്നും പറഞ്ഞ് ന്യായീകരിച്ചു , CAA – യെ പാകിസ്ഥാനെന്നും നുഴഞ്ഞുകയറ്റമെന്നും പറഞ്ഞ് ന്യായീകരിച്ചു ,സ്വകാര്യ മുതലാളിമാർക്ക് രാജ്യത്തെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിനെ രാജ്യത്തിൻ്റെ വളർച്ച എന്നു പറഞ്ഞു ന്യായീകരിച്ചു , അതിൽ
തിരുവനന്തപുരം എയർപോർട്ട് വിറ്റതിനെ KSRTC യെ ചൂണ്ടി ന്യായം പറഞ്ഞു, പതിനായിരക്കണക്കിന് കോടികളുമായി സംഘി മർവാടികൾ മുങ്ങിയപ്പോൾ രാജ്യസ്നേഹം തള്ളി ന്യായീകരിച്ചു ജാതിക്കൊലകളെ ഗോമാതാ എന്നു പറഞ്ഞു ന്യായീകരിച്ചു ,വർഗ്ഗീയ കലാപങ്ങളെ പാകിസ്ഥാൻ എന്നു പറഞ്ഞു ന്യായീകരിച്ചു , രാജ്യത്തിൻ്റെ അതിർത്തികൾ അന്യരാജ്യങ്ങൾ കൈയ്യടക്കിയപ്പോൾമൊബൈൽ ആപ്പ് നിരോധനം കൊണ്ട് ന്യായീകരിച്ചു ,നമ്മുടെ ധീരജവാന്മാർ രാജ്യത്ത് പിടഞ്ഞു മരിച്ചപ്പോൾ ആ ശവങ്ങൾ നിരത്തി വച്ച് ധീരതയും രാജ്യസ്നേഹവും തള്ളി ന്യായീകരിച്ചു. കർഷകർ കടം കയറി ആത്മഹത്യ ചെയ്യുമ്പോൾ പ്രണയ നിരാശയെന്നു പറഞ്ഞ് ന്യായീകരിച്ചു അവർ സമരത്തിനിറങ്ങിയപ്പോൾ ഖാലിസ്ഥാനെന്നും തീവ്രവാദമെന്നും പറഞ്ഞ് ന്യായീകരിച്ചു ,രാജ്യത്തെ പൗരന്മാർ പട്ടിണിയിലും പരിവട്ടത്തിലും നട്ടം തിരിയുമ്പോൾ പ്രധാനമന്ത്രി ലോക ടൂറിസ്റ്റായി കറങ്ങി നടന്നു കോടികൾ തുലച്ചു അതിനെ വിദേശനയമെന്ന് പറഞ്ഞ് ന്യായീകരിച്ചു ,

മോദി പ്രധാനമന്ത്രിയായി കയറി അന്നു തുടങ്ങിയതാണ് ഇതുപോലുള്ള ഉളുപ്പില്ലാത്ത ന്യായീകരണങ്ങൾ .കോവിഡ് വാക്സിനേഷന് 35000 കോടി ബജറ്റിൽ പ്രഖ്യാപിച്ചിട്ട് അത് തികയാതെ വന്നാൽ ഇനിയും തുക വകയിരുത്തും എന്നും പറഞ്ഞതും അതു നാട് നീളെ വിളമ്പി നടന്നതും സംഘികൾ തന്നെ. ഇപ്പോൾ അതൊരു കച്ചവടമാക്കിയിരിക്കുന്നു. അതിനു് പുതിയ ന്യായങ്ങൾ തള്ളി മറിക്കുന്നു

ആറേഴ് വർഷം കൊണ്ട് മോദി സർക്കാർ. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം മുതൽ സ്വർണ്ണവും കേക്കും കൊറോണ വൈറസിനുള്ള മരുന്നുവരെ കണ്ടെത്തി ,അതാണ് 6-7 വർഷമായുള്ള നേട്ടം ,ഇതൊന്നും തിരിച്ചറിയാൻ കഴിയാത്ത അതിനുള്ള കെല്പില്ലാത്ത, ബുദ്ധിയില്ലാത്ത, അറിവില്ലാത്ത സാധുക്കളുണ്ട് ഉത്തരേന്ത്യയിൽ. സംഘി നേതാക്കൾ പറയുമ്പോൾ വാളെടുക്കാനും ശൂലമെടുക്കാനും കൊല്ലാനും തയ്യാറാക്കുന്ന സ്വയബുദ്ധിയില്ലാത്ത കൂട്ടങ്ങൾ അവരാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യോപാത്തായ മോദിയുടെ സമ്പത്ത് .. അവർക്ക് സ്വയ ബുദ്ധിയുണ്ടാകുന്നതുവരെ ഈ രാജ്യം നന്നാവില്ല , അവർക്ക് വിവരവും ബോധവും ഉണ്ടാകാൻ വേണ്ട ഒന്നും സംഘി സർക്കാർ ചെയ്യത്തുമില്ല