ജോണ്‍സണ്‍ മാഷ് ഒരു പുസ്തകം തന്നെയായിരുന്നു

450

എഴുതിയത്  : Sunil Waynz

ഈ മനുഷ്യനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്…എന്ത് എഴുതിയാലും പറഞ്ഞാലും അതിനേക്കാളേറെ പിന്നേയും ബാക്കിയാകും!!

ദേവരാജന്‍ മാസ്റ്റര്‍ക്കും ദക്ഷിണാമൂർത്തി സ്വാമികൾക്കും ശേഷം..രവീന്ദ്രൻ മാസ്റ്റർക്കും എം.ജി.രാധാകൃഷ്ണനുമൊപ്പം…മലയാളത്തിന്റെ മണമുള്ള,മണ്ണിന്റെ മണമുള്ള ഗാനങ്ങൾ സമ്മാനിച്ച് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിയ പ്രതിഭ. 1978ല്‍ ആരവം എന്ന ഭരതൻ ചിത്രത്തിലൂടെ സിനിമാസംഗീതലോകത്തെത്തി.1981ൽ ഇണയെ തേടി എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി.പിന്നീട് കേട്ടതൊക്കെ പ്രതിഭാസ്പര്‍ശമുള്ള ഒട്ടനവധി ഈണങ്ങളായിരുന്നു.നാടന്‍മണമുള്ള ശീലുകള്‍ പകരാന്‍ ജോണ്‍സണ്‍ മാഷോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് അടിവരയിട്ടുറപ്പിച്ച എത്രയോ ഗാനങ്ങള്‍.സിനിമയ്ക്ക് പാട്ടുകള്‍ അത്ര അവിഭാജ്യ ഘടകമൊന്നുമല്ല.,എന്നാല്‍ ജോണ്‍സണ്‍ മാഷിന്റെ ഈണങ്ങളില്ലാതെ ചമയമോ, കിരീടമോ, ഗന്ധര്‍വ്വനോ, മുന്തിരിത്തോപ്പുകളോ പശ്ചാത്തലസംഗീതമില്ലാത്ത തൂവാനത്തുമ്പികളോ മണിച്ചിത്രത്താഴോ അതിന്റെ പൂർണതയിൽ എത്തുമെന്ന് നമുക്ക് സങ്കല്പിക്കാൻ കഴിയുമോ!!. കുന്നിമണിചെപ്പ്അനുരാഗിണീമൗനസരോവരം… ആകാശമാകെപാലപ്പൂവേരാജഹംസമേതങ്കത്തോണിസൂര്യാംശുവോരോസ്വർണമുകിലേകണ്ണീർപ്പൂവിന്റെ…etc..മലയാളിയുടെ നൊസ്റ്റാൾജിയയിൽ ഈ മനുഷ്യൻ അവശേഷിപ്പിച്ചുപോയ തിരുശേഷിപ്പുകൾ എത്രയെത്ര!!

പ്രണയിനിക്ക് സമ്മാനിക്കാൻ ഏറ്റവും പ്രിയപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍ ഈ കാലഘട്ടത്തിലും ആദ്യം വരുന്ന ഓപ്‌ഷൻ തീര്‍ച്ചയായും യേശുദാസ് പാടിയ “അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” ആയിരിക്കും.ഗായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ പലർക്കും മേൽവിലാസമുണ്ടാക്കി കൊടുത്തു. എം ജി ശ്രീകുമാറിന് “കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി”. ജി.വേണുഗോപാലിന് “പള്ളിത്തേരുണ്ടോ”..അങ്ങനെ ഒരുപാട് പാട്ടുകളിൽ ഗന്ധര്‍വ്വ സാന്നിധ്യം നിറച്ച ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിലെ “ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.”തെരുവുഗീതത്തിൽ മെലഡിയുടെ സ്പർശം പറ്റിയ ചെങ്കോലിലെ “മധുരം ജീവാമൃത ബിന്ദു”ചിത്രയുടെ എക്കാലത്തെയും മാസ്റ്റര്‍പീസായ ചമയത്തിലെ “രാജഹംസമേ”ഒ.എന്‍ വിയുടെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ കൂടെവിടെയിലെ “ആടി വാ കാറ്റേ” പി.കെ.ഗോപിക്കൊപ്പം ചേർന്നൊരുക്കിയ “താനേ പൂവിട്ട മോഹം” കൈതപ്രവുമായി ചേര്‍ന്നൊരുക്കിയ സല്ലാപത്തിലെ “പൊന്നില്‍ കുളിച്ചു നിന്നു”വരവേല്‍പ്പിലെ “ദൂരെ ദൂരെ സാഗരം”അങ്ങനെ എത്രയെത്ര ഗാനങ്ങള്‍!!അർഹതക്കുള്ള അംഗീകാരമെന്ന പോലെ പശ്ചാത്തലസംഗീതത്തിന് 2 ദേശീയ പുരസ്കാരവും സംഗീതസംവിധാനത്തിന് നാല് സംസ്‌ഥാന പുരസ്കാരങ്ങളും.

പശ്ചാത്തലസംഗീതത്തെ പാട്ടുകളേക്കാള്‍ മികവുറ്റതാക്കി മാറ്റിയ അതുല്യപ്രതിഭയെന്ന വിശേഷണവും അദ്ദേഹത്തിനു മാത്രം സ്വന്തം.തൂവാനത്തുമ്പികൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.സ്വരമണ്ഡല്‍,വീണ,മൃദംഗം,വയലിന്‍ എന്നിവ മാത്രമുപയോഗിച്ച് മാസ്മരികസംഗീതം പകര്‍ന്നു തരാന്‍ അദ്ദേഹത്തിനായി.കര്‍ണാടകസംഗീതത്തിലോ ഹിന്ദുസ്ഥാനിയിലോ വലിയ മികവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും സംവിധായകനും തിരക്കഥാകൃത്തും ആഗ്രഹിച്ചതിനുമപ്പുറം പശ്‌ചാത്തലസംഗീതത്തിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സംഗീതത്തിന്റെ ദേവാങ്കണങ്ങൾ ബാക്കിയാക്കി ആ താരകം 2011 ഓഗസ്ത് 18ന് ദൂരെ പറന്നകന്നു.മലയാളികള്‍ ആ വിയോഗം അറിഞ്ഞത് വലിയ ഞെട്ടലോടെയായിരുന്നു.പിന്നീടങ്ങോട്ട് ആ ഞെട്ടലില്‍ നിന്ന് പൂര്‍ണമായും മുക്തരാവാന്‍ മലയാളികള്‍ക്കായതുമില്ല.കളിചിരികള്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ഇപ്പോള്‍ ആര്‍ദ്രരാഗം പോലെ അദ്ദേഹത്തിന്റെ പ്രിയപത്നി റാണി തനിച്ചുണ്ട്. ഇനിയൊരിക്കലും ആഘോഷരാവുകൾ കടന്ന് വരാത്ത ആ വീട്ടില്‍ ഇന്നവർ തനിച്ചാണ്.

പെട്ടെന്ന് നിലച്ചുപോയ സംഗീതം പോലെ ജോൺസൺ മാഷ്‌, അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട മകൻ റെൻ, സുന്ദരസംഗീതം പോലെ അടര്‍ന്നു പോയ മകൾ ഷാൻ…ചെറിയ കാലയളവിൽ വലിയ ദുരന്തങ്ങള് വേട്ടയാടിയ ആ കുടുംബചിത്രം ഓർക്കുമ്പോൾ നൊമ്പരമാണ്.മരണത്തിലേക്ക് മറഞ്ഞ് വര്ഷങ്ങള് പിന്നിടുമ്പോഴും മലയാളത്തിന് വസന്തം സമ്മാനിച്ച നല്ല ഗാനങ്ങളിലൂടെ ജോണ്സണ് മാഷ് എന്ന ആ രാജഹംസം പാട്ടോര്മ്മകളുടെ മഴവില്ക്കുടിലിലിരുന്ന് ഇപ്പോഴും പാടുന്നുണ്ട്..ഓരോ മലയാളിയും അതിനായി ഇപ്പോഴും കാതോർക്കുന്നുമുണ്ട് !

ജോൺസൺ മാഷിന്റെ 125 സൂപ്പർഹിറ്റ് ഗാനങ്ങൾ..ലിസ്റ്റ് അപൂർണമാണ്..സ്ഥലപരിമിതി മൂലവും അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് (Specialy ലളിതഗാനങ്ങൾ..ഭക്തിഗാനങ്ങൾ) ഗഹനമായ അറിവ് ഇല്ലാത്തത് കൊണ്ടും ഏറ്റവും ജനപ്രിയമെന്ന് തോന്നിയ ഗാനങ്ങൾ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. മികച്ച ഗാനങ്ങൾ ഇനിയുമുണ്ട്.

1️⃣മധുരം ജീവാമൃതബിന്ദു(ചെങ്കോൽ)

2️⃣ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ(ഞാൻ ഗന്ധർവ്വൻ)

3️⃣രാജഹംസമേ(ചമയം)

4️⃣കണ്ണീർപൂവിന്റെ(കിരീടം)

5️⃣മന്ദാരച്ചെപ്പുണ്ടോ(ദശരഥം)

6️⃣അനുരാഗിണീ ഇതാ എൻ(ഒരു കുടക്കീഴിൽ)

7️⃣ആകാശമാകെ(നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

8️⃣മെല്ലെ മെല്ലെ മുഖപടം(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)

9️⃣ആടി വാ കാറ്റേ(കൂടെവിടെ)

1️⃣0️⃣കുന്നിമണി ചെപ്പ് തുറന്ന്(പൊന്മുട്ടയിടുന്ന താറാവ്)

1️⃣1️⃣പള്ളിത്തേരുണ്ടോ(മഴവിൽക്കാവടി)

1️⃣2️⃣മൗനസരോവരമാകെയുണർന്നു(സവിധം)

1️⃣3️⃣സാരംഗി മാറിലണിയും(പാവക്കൂത്ത്)

1️⃣4️⃣ആകാശഗോപുരം(കളിക്കളം)

1️⃣5️⃣നീലരാവിലിന്നു നിന്റെ(കുടുംബസമേതം)

1️⃣6️⃣തൂമഞ്ഞിൻ(സമൂഹം)

1️⃣7️⃣സൂര്യാംശുവോരോ(പക്ഷേ)

1️⃣8️⃣കാക്കക്കറുമ്പൻ(ഈ പുഴയും കടന്ന്)

1️⃣9️⃣പൊന്നിൽ കുളിച്ചു നിന്നു(സല്ലാപം)

2️⃣0️⃣ആദ്യമായ് കണ്ട നാൾ(തൂവൽകൊട്ടാരം)

2️⃣1️⃣മോഹം കൊണ്ടു ഞാൻ(ശേഷം കാഴ്ചയിൽ)

2️⃣2️⃣ചൈത്രനിലാവിന്റെ(ഒരാൾ മാത്രം)

2️⃣3️⃣വിശ്വം കാക്കുന്ന നാഥാ(വീണ്ടും ചില വീട്ടുകാര്യങ്ങൾ)

2️⃣4️⃣പൂ വേണം പൂപ്പട വേണം(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)

2️⃣5️⃣പഞ്ചവർണപൈങ്കിളിപ്പെണ്ണേ(സല്ലാപം)

2️⃣6️⃣ഏതോ ജന്മകല്പനയിൽ(പാളങ്ങൾ)

2️⃣7️⃣എന്നിട്ടും നീയെന്നെ(നസീമ)

2️⃣8️⃣എന്റെ മൺവീണയിൽ(നേരം പുലരുമ്പോൾ)

2️⃣9️⃣പവിഴം പോൽ(നമുക്ക് പാർക്കാൻ മുൻതോ

3️⃣0️⃣സ്വർഗ്ഗങ്ങൾ സ്വപ്നം കാണും(മാളൂട്ടി)

3️⃣1️⃣തങ്കത്തോണി തെന്മലയോരം(മഴവിൽക്കാവടി)

3️⃣2️⃣മായാമയൂരം പീലി നീർത്തിയോ(വടക്കുനോക്കിയന്ത്രം)

3️⃣3️⃣താനേ പൂവിട്ട മോഹം(സസ്നേഹം)

3️⃣4️⃣കണ്ണാടിക്കയ്യിൽ(പാവം പാവം രാജകുമാരൻ)

3️⃣5️⃣പാലപ്പൂവേ(ഞാൻ ഗന്ധർവ്വൻ)

3️⃣6️⃣മഞ്ചാടിമണി കൊണ്ട്(ആധാരം)

3️⃣7️⃣പാതിരപ്പാൽക്കടവിൽ(ചെങ്കോൽ)

3️⃣8️⃣വെള്ളിത്തിങ്കൾ പൂങ്കിണ്ണം(മേലേപറമ്പിൽ ആൺവീട്)

3️⃣9️⃣ഒന്നു തൊടാനുള്ളിൽ(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

4️⃣0️⃣കറുത്ത രാവിന്റെ(നരേന്ദ്രൻ മകൻ ജയകാന്തൻ വക)

4️⃣1️⃣പൊന്നുരുകും പൂക്കാലം(കൂടെവിടെ)

4️⃣2️⃣ചന്ദനച്ചോലയിൽ മുങ്ങി നീരാടിയെൻ(സല്ലാപം)

4️⃣3️⃣ദേവകന്യക സൂര്യതംബുരു(ഈ പുഴയും കടന്ന്)

4️⃣4️⃣മച്ചകത്തമ്മയെ(ചിന്താവിഷ്ടയായ ശ്യാമള)

4️⃣5️⃣എന്തേ കണ്ണന് കറുപ്പ് നിറം(ഫോട്ടോഗ്രാഫർ)

4️⃣6️⃣സ്വർണ്ണമുകിലേ(ഇത് ഞങ്ങളുടെ കഥ)

4️⃣7️⃣ഗോപികേ നിൻ വിരൽ(കാറ്റത്തെ കിളിക്കൂട്)

4️⃣8️⃣പണ്ടൊരു കാട്ടിലൊരാൺസിംഹം(സന്ദർഭം)

4️⃣9️⃣അറിയാതെ അറിയാതെ(ഒരു കഥ ഒരു നുണക്കഥ

5️⃣0️⃣മൗനത്തിൽ ഇടനാഴിയിൽ(മാളൂട്ടി)

5️⃣1️⃣മൈനാകപൊന്മുടിയിൽ(മഴവിൽക്കാവടി)

5️⃣2️⃣തീയിലുരുക്കി(പൊന്മുട്ടയിടുന്ന താറാവ്)

5️⃣3️⃣മംഗല്യയാമം(ഇസബെല്ല)

5️⃣4️⃣വെള്ളാരപ്പൂമല മേലെ(വരവേൽപ്പ്)

5️⃣5️⃣മായപ്പൊന്മാനേ(തലയണമന്ത്രം

5️⃣6️⃣ദേവീ ആത്മരാഗം(ഞാൻ ഗന്ധർവ്വൻ)

5️⃣7️⃣പീലിക്കണ്ണെഴുതി(സ്‌നേഹസാഗരം)

5️⃣8️⃣വെണ്ണിലാവോ ചന്ദനമോ(പിൻഗാമി)

5️⃣9️⃣അന്തിക്കടപ്പുറത്തോരോലക്കുടയെടുത്ത്(ചമയം)

6️⃣0️⃣പാതിരാപ്പുള്ളുണർന്നു(ഈ പുഴയും കടന്ന്)

6️⃣1️⃣നീ കാണുമോ തേങ്ങുമെൻ(ഇരട്ടക്കുട്ടികളുടെ അച്ഛൻ)

6️⃣2️⃣മയ്യഴിപ്പുഴയൊഴുകി(ഉദ്യാനപാലകൻ)

6️⃣3️⃣പിൻനിലാവിൻ(വീണ്ടും ചില വീട്ടുകാര്യങ്ങൾ)

6️⃣4️⃣പാലാഴീതീരം കണ്ടൂ ഞാൻ(ഉത്തമൻ)

6️⃣5️⃣കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ(കേൾക്കാത്ത ശബ്ദം)

6️⃣6️⃣മൗനം പൊന്മണി തംബുരു മീട്ടി(ഓർമ്മക്കായ്)

6️⃣7️⃣പൂ കൊണ്ട് പൂ മൂടി(പാളങ്ങൾ)

6️⃣8️⃣തങ്കനൂപുരമോ ഉതിരും(തൂവൽകൊട്ടാരം)

6️⃣9️⃣കണ്ണനെന്ന് പേര്(ഇരട്ടക്കുട്ടികളുടെ അച്ഛൻ)

7️⃣0️⃣പൂത്താലം വലംകയ്യിലേന്തി(കളിക്കളം)

7️⃣1️⃣മാംഗല്യപൂവിലിരിക്കും(സസ്നേഹം)

7️⃣2️⃣പാതിമെയ് മറഞ്ഞതെന്തേ(പാവം പാവം രാജകുമാരൻ)

7️⃣3️⃣തുമ്പപ്പൂക്കോടിയുടുത്ത്(സന്ദേശം)

7️⃣4️⃣പ്രിയേ പ്രിയേ വസന്തമായ് കാണ്മൂ നിൻ(അദ്ദേഹം എന്ന ഇദ്ദേഹം)

7️⃣5️⃣ഇനിയൊന്ന് പാടൂ ഹൃദയമേ(ഗോളാന്തരവാർത്തകൾ)

7️⃣6️⃣ശ്രീരാമനാമം ജപസാരസാഗരം(നാരായം)

7️⃣7️⃣ഓടക്കൊമ്പിൽ കാറ്റ്(സമൂഹം)

7️⃣8️⃣രാത്തിങ്കൾ പൂത്താലി(ഈ പുഴയും കടന്ന്)

7️⃣9️⃣വൈഡൂര്യകമ്മലണിഞ്ഞ്(ഈ പുഴയും കടന്ന്)

8️⃣0️⃣ഉണ്ണിയമ്മ ചിരുതേയി(ആയിരം നാവുള്ള അനന്തൻ)

8️⃣1️⃣പൂങ്കനവിൻ നാണയങ്ങൾ(ചുരം)

8️⃣2️⃣പുൽച്ചാടി(ഫോട്ടോഗ്രാഫർ)

8️⃣3️⃣കാറ്റോരം(വെള്ളത്തൂവൽ)

8️⃣4️⃣അമ്മയും നന്മയും(നരേന്ദ്രൻ മകൻ ജയകാന്തൻ വക)

8️⃣5️⃣കവിളിലൊരോമന മറുകുമായ്(സ്വയംവരപ്പന്തൽ)

8️⃣6️⃣ഉന്മാദം(ഓർമ്മച്ചെപ്പ്)

8️⃣7️⃣ഞാലിപ്പുരക്കലെ(സമ്മാനം)

8️⃣8️⃣ആരോടും മിണ്ടാതെ(ചിന്താവിഷ്ടയായ ശ്യാമള)

8️⃣9️⃣കടലോളം(ഫോട്ടോഗ്രാഫർ)

9️⃣0️⃣ഏഴാംനാള് ആയില്യം നാള്(വിസ്‌മയം)

9️⃣1️⃣മെല്ലെയെൻ കണ്ണിലെ(കുസൃതിക്കുറുപ്പ്)

9️⃣2️⃣കാർവർണ്ണനെ കണ്ടോ സഖീ(ഒരാൾ മാത്രം)

9️⃣3️⃣കുറുനിരയോ(പാർവതി)

9️⃣4️⃣ആനച്ചന്തം(ഗജകേസരിയോഗം)

9️⃣5️⃣ഒരു നാൾ ശുഭരാത്രി(ഗുൽമോഹർ)

9️⃣6️⃣വട്ടയില പന്തലിട്ട്(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

9️⃣7️⃣കണ്ണെത്താമല മാമല മേലെ(വീണ്ടും ചില വീട്ടുകാര്യങ്ങൾ)

9️⃣8️⃣പുലർവെയിലും(അങ്ങനെ ഒരവധിക്കാലത്ത്)

9️⃣9️⃣സ്മൃതികൾ(സാക്ഷ്യം)

1️⃣0️⃣0️⃣ഖൽബിലൊരൊപ്പന പാട്ടുണ്ടേ(നാരായം)

1️⃣0️⃣1️⃣പാദസ്മരണസുഖം(സല്ലാപം)

1️⃣0️⃣2️⃣എത്ര നേരമായ് ഞാൻ(ഇരട്ടക്കുട്ടികളുടെ അച്ഛൻ)

1️⃣0️⃣3️⃣നാട്ടുമാവിൻ കൊമ്പിലെ(ചകോരം)

1️⃣0️⃣4️⃣ആട്ടവും പാട്ടുമുള്ള നാട്(ഇന്നത്തെ പ്രോഗ്രാം)

1️⃣0️⃣5️⃣രാഗദേവനും നാദകന്യയും(ചമയം)

1️⃣0️⃣6️⃣മൂവന്തിയായ് പകലിൻ(പക്ഷേ)

1️⃣0️⃣7️⃣മനസ്സിൻ മടിയിലെ(മാനത്തെ വെള്ളിത്തേര്)

1️⃣0️⃣8️⃣മാനസം(ദി സിറ്റി)

1️⃣0️⃣9️⃣കൂവരം കിളിക്കൂട്(കാറ്റത്തെ കിളിക്കൂട്)

1️⃣1️⃣0️⃣ദൂരെ ദൂരെ സാഗരം(വരവേൽപ്പ്)

1️⃣1️⃣1️⃣മംഗലപാല(ഒരാൾ മാത്രം)

1️⃣1️⃣2️⃣ബ്രഹ്മകമലം(സവിധം)

1️⃣1️⃣3️⃣കരിമിഴിക്കുരുവികൾ(പറന്ന് പറന്ന് പറന്ന്)

1️⃣1️⃣4️⃣മധുചന്ദ്രികേ നീ(സാദരം)

1️⃣1️⃣5️⃣തെമ്മാടിക്കാറ്റേ നിന്നാട്ടെ(പിൻഗാമി)

1️⃣1️⃣6️⃣സ്വപ്നം വെറുമൊരു സ്വപ്നം(പ്രേമഗീതങ്ങൾ)

1️⃣1️⃣7️⃣ചിഞ്ചിലം തേന്മൊഴി(ദശരഥം)

1️⃣1️⃣8️⃣മഴവില്ലിൻ മലർ തേടി(കഥ ഇതുവരെ)

1️⃣1️⃣9️⃣സുന്ദരിപ്പൂവിന് നാണം(എന്റെ ഉപാസന)

1️⃣2️⃣0️⃣കതിരോലപ്പന്തൽ(പെരുവണ്ണാപുരത്തെ വിശേഷങ്ങൾ)

1️⃣2️⃣1️⃣കിനാവിന്റെ കൂട്ടിൽ(ശുഭയാത്ര)

1️⃣2️⃣2️⃣ഇസബെല്ല(ഇസബെല്ല)

1️⃣2️⃣3️⃣ശ്യാമാംബരം(അർത്ഥം)

1️⃣2️⃣4️⃣മുണ്ടോൻ പാടം(ഓണത്തപ്പൻ)Album

1️⃣2️⃣5️⃣മുള്ളുകൾ കുത്തി(പരിശുദ്ധൻ)Devotional

🎵🎶🎼🎼ജോണ്സണ് മാഷ് ഒരു പുസ്തകം തന്നെയായിരുന്നു..വരും തലമുറക്ക്,എന്നെന്നും സൂക്ഷിച്ചു വയ്ക്കാൻ മാത്രം വിലപ്പെട്ട വലിയൊരു പാഠപുസ്തകം