മുകേഷ് എന്ന നടനെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്നത്

0
335

Sunil Waynz

മത്തായിച്ചൻ : “ഡാ…ഗോപാലകൃഷ്ണാ..നീയെന്താ കഞ്ഞി വയ്ക്കാതിരുന്നത്”
ഗോപാലകൃഷ്ണൻ : “മനസ്സില്ലാഞ്ഞിട്ട്”
മത്തായിച്ചൻ : “അതെന്താ നിനക്ക് മനസ്സില്ലാത്തത്”
ഗോപാലകൃഷ്ണൻ : “വന്നിട്ടുണ്ടല്ലോ പുതിയ ഒരുത്തൻ..അവനെ കൊണ്ട് വയ്പ്പിക്കണം”
മത്തായിച്ചൻ : “അത് ശരിയാണല്ലോ..അവനാണെങ്കിൽ മാസം കൃത്യായിട്ട് വാടകേം തരും..കഞ്ഞീം വയ്ക്കും”
കേട്ടയുടൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് ഗോപാലകൃഷ്ണൻ : “അത് കൊള്ളാം”
മത്തായിച്ചൻ(അടുത്ത് വന്നിരുന്ന് ചിരിച്ച് കയ്യിൽ തഴുകി തലോടി) “അപ്പോ നിനക്ക് ഇവിടെ പണിയൊന്നും ല്ല്യ..ല്ലേ
ഗോപാലകൃഷ്ണൻ : “ഓ”
മത്തായിച്ചൻ : “നാളെ എന്താ ദിവസം”
ഗോപാലകൃഷ്ണൻ : “നാളെ വെള്ളി”
മത്തായിച്ചൻ : നല്ല ദിവസാണല്ലോ..നീ ഒരു കാര്യം ചെയ്യ്..ഈ ഉടുപ്പൊക്കെ എടുത്ത് പെട്ടിയിലെടുത്ത് വച്ചിട്ട് നാളെ കാലത്ത് തന്നെ സ്ഥലം കാലിയാക്ക്”
ഗോപാലകൃഷ്ണൻ (കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ്) : “അങ്ങനെ ഇപ്പോ അവനെ കൊണ്ട് വയ്പ്പിച്ചിട്ട് എന്നെ ഇവിടെ നിന്ന് പറഞ്ഞു വിടാൻ നോക്കണ്ട..കഞ്ഞി ഞാൻ വയ്ക്കാം..പക്ഷേ ചമ്മന്തി അരക്കാൻ എന്നെ കിട്ടത്തില്ല”
മത്തായിച്ചൻ “വേണ്ട..എന്തെങ്കിലും നിസ്സാരായിട്ട് തേങ്ങാ അരച്ചിട്ട് ഒരു കൂട്ടാൻ വച്ചാ മതി”
ഗോപാലകൃഷ്ണൻ : “ആ..അങ്ങനെ വഴിക്ക് വന്നാൽ എല്ലാർക്കും കൊള്ളാം”


May be an image of 5 peopleഈ സിനിമയിൽ ഇങ്ങനെ മുകേഷേട്ടന്റെ വക അവിടേം ഇവിടേം ചില നിസ്സാര സംഭവങ്ങളുണ്ട്..പടം കാണുമ്പോൾ സംഭവം നിസ്സാരമാണെന്ന് തോന്നും..പക്ഷേ മുകേഷ് എന്ന നടനെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന…അങ്ങേര് മാത്രം ചെയ്താൽ കൃത്യമായ impactഉം Resultഉം വരുന്ന ഐറ്റംസ് ആണ് Overall എല്ലാം തന്നെയും
ഈ സീനിൽ തന്നെ മത്തായിച്ചൻ ചോദിക്കുന്നുണ്ട്
“അവനാണെങ്കിൽ മാസം കൃത്യായിട്ട് വാടകേം തരും,കഞ്ഞീം വയ്ക്കും”
അത്രയും നേരം കിടക്കപ്പായയിൽ മത്തായിച്ചനെ ഗൗനിക്കപോലും ചെയ്യാതെ കിടന്നിരുന്ന ഗോപാലകൃഷ്ണൻ മത്തായിച്ചന്റെ ഈയൊരൊറ്റ ചോദ്യം കേട്ടിട്ടാണ് കിടക്കപ്പായയിൽ നിന്ന് ശരവേഗത്തിൽ ചാടിയെഴുന്നേൽക്കുന്നത്
കേട്ടയുടൻ മത്തായിച്ചനോട് ചിരിച്ചു കൊണ്ട് നിഷ്കളങ്കമായൊരു ഡയലോഗും
“അത് കൊള്ളാം”
മത്തായിച്ചന്റെ അടുത്ത ചോദ്യമാണ് ഉഷാർ
“നിനക്ക് ഇവിടെ പണിയൊന്നും ഇല്ല്യാ ല്ലേ”
മത്തായിച്ചൻ സ്നേഹപൂർവം അടുത്ത് വന്ന് ഗോപാലകൃഷ്ണന്റെ കയ്യിൽ തഴുകി ഈ ചോദ്യം,ചോദിക്കുമ്പോൾ തല ചെറുതായി താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ‘ഓ’ എന്നൊരു ഡയലോഗിൽ മാത്രമൊതുക്കിയ മറുപടിയാണ് ആശാന്റേത്
ആഹാ 😂
അപ്പോഴുള്ള അങ്ങേരുടെ ആ “ഓ” ക്ക് കൊടുക്കണം നൂറ് മാർക്ക്..ഇജ്ജാതി നിഷ്‌കു..അമ്മാതിരി എക്‌സ്പ്രഷൻസ് ആണ് നിമിഷനേരം മുഖത്ത് വിരിയുന്നത്..കൂടെ ഒരു കലക്കൻ ചിരിയും..
അതങ്ങനെ വെറുമൊരു ചിരിയല്ല..ഇക്കണ്ട കാലമത്രയും പുള്ളി അഭിനയിച്ച ഒട്ടുമുക്കാൽ സിനിമകളും കണ്ടിട്ടും ഇമ്മാതിരി ഒരെണ്ണം ഇത് വരെയും വേറെ ഒരു പടത്തിലും കണ്ടിട്ടില്ല..ആ ചിരിയോട് സാമ്യം പുലർത്തിയ മറ്റൊരു ചിരി ഞാൻ കണ്ടത് തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഇതേ കൂട്ടുകെട്ടിന്റെ ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലാണ്.
“എന്താടാ ഇവിടെ ബഹളം” എന്ന് തൃശൂർ എൽസിയുടെ അമ്മ കഥാപാത്രം മഹാദേവനോട് ചോദിക്കുമ്പോഴാണ് അവിടെ ആ ഫേമസ് ഡയലോഗ് വരുന്നത്
“ലഹളയമല്ലമ്മേ..പാട്ട് പാടിയതാ…മ്യൂസിക്കാ”
മ്യൂസിക്കോ എന്ന് തിരിച്ചു ചോദിക്കുമ്പോൾ അവിടെ മറുപടിയായി ഇത് പോലൊരു കലക്കൻ ചിരിയുണ്ട് മുകേഷേട്ടന്റെ വക
🤣🤣
റാം ജി റാവുവിൽ തന്നെ മറ്റൊരു സീനുണ്ട്
വാടക കൊടുക്കാത്തതിന് പറഞ്ഞു വിടും എന്ന മത്തായിച്ചന്റെ ഭീഷണിക്ക് മറുപടിയായി ഞാനിപ്പോ പോകും എന്നുറക്കെ പറഞ്ഞ് വെല്ലുവിളിക്കുന്നുണ്ട് ആശാൻ
ഒടുക്കം മത്തായിച്ചൻ ചോദിക്കുവാണ്
“ടാ..എന്തേ..പോണില്ലേ”
മൂപ്പരുടെ മറുപടി ഇങ്ങനാണ്
“ഇല്ല..പോണില്ല..എന്നിട്ട് ഞാൻ കാശ് തരാതെ പറ്റിച്ച് പോയെന്ന് നാട്ടുകാരോട് മുഴുവൻ പറഞ്ഞു നടക്കാനല്ലേ..രണ്ട് കൊല്ലത്തെ വാടക തികച്ചും തന്നിട്ടെ പോകുന്നുള്ളൂ”
ഞാൻ അപ്പോ ശ്രദ്ധിച്ചത് ആ സമയത്തുള്ള അങ്ങേരുടെ Body Langauage ആണ്..ഡയലോഗ് ഇങ്ങനെ ഉറക്കെ വിളിച്ച് പറയുന്നതിനിടെ ശരീരത്തിന്റെ എല്ലാം ഭാഗവും ഇങ്ങനെ വെറുതേ കിടന്ന് കുലുങ്ങുന്നത് കാണാം..ഈ ഒരു ഐറ്റം കൊണ്ട് തന്നെ,ഇന്ന് കാണുമ്പോഴും ഭയങ്കരമായിട്ട് Enjoy ചെയ്ത് കാണുന്ന സീനാണ് ഇത്
Just Mukeshettan Things