0 M
Readers Last 30 Days

ഏറ്റവും ആസക്തിയോടെ… ഏറ്റവും ആർത്തിയോടെ…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
211 SHARES
2536 VIEWS

ഏറ്റവും ആസക്തിയോടെ..ഏറ്റവും ആർത്തിയോടെ..

Sunil Waynz

ഏറ്റവും കാമാതുരയോടെ കേരളം നോക്കിക്കണ്ട സിനിമാപോസ്റ്റര്‍ ഏതാണെന്ന ചോദ്യത്തിന് കാലഘട്ടം അടയാളപ്പെടുത്തുന്ന നിരവധിയായ ഉത്തരങ്ങളുണ്ട്. രതിനിർവേദം മുതൽക്കിങ്ങോട്ട് സണ്ണി ലിയോൺ നായികയാകുന്ന പുതിയ സിനിമകളുടെ പോസ്റ്ററുകൾ വരെ കേരളീയരുടെ കാമനകളേയും അവരിലെ ഒളിഞ്ഞുനോട്ടക്കാരനെയും കാലാകാലങ്ങളായി തൃപ്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നുണ്ട്.

തകരയും ആരവവും പറങ്കിമലയുമെല്ലാം മേൽപറഞ്ഞ ചോദ്യത്തിന് വിവിധങ്ങളായ കാലഘട്ടങ്ങളിൽ ജനിച്ച ഉത്തരങ്ങളാണ്.എന്നാൽ ഒരു ജനതയെ ഒന്നടങ്കം ത്രസിപ്പിച്ച മലയാളസിനിമാപോസ്റ്റർ ഏതെന്ന ചോദ്യത്തിന് അവളുടെ രാവുകൾ എന്നാണ് ഉത്തരം.അവളുടെ രാവുകൾ എന്ന സിനിമ പുറത്തിറങ്ങിയ അതേ മാസം(1978 മാർച്ച്)തന്നെ പുറത്തിറങ്ങിയ രതിനിർവേദം എന്ന സിനിമയും അതിന്റെസിഉള്ളടക്കം കൊണ്ടും,പുറത്തിറക്കിയ പോസ്റ്റർ കൊണ്ടും സമാനമായൊരു Sensation കേരളത്തിൽ സൃഷ്ടിക്കുകയുണ്ടായി.എങ്കിലും അവളുടെ രാവുകൾ എന്ന സിനിമ സൃഷ്ടിച്ച അലയൊലികളോളം എത്തിയോ എന്നത് സംശയമാണ്.രണ്ട് സിനിമകളും ഒരേ വർഷം..ഒരേ മാസം തീയേറ്ററിൽ എത്തിയെന്നതും രണ്ട് സിനിമകളും വലിയ തോതിൽ സാമ്പത്തികവിജയം കൈവരിച്ചുവെന്നതും ശ്രദ്ധേയമാണ്.

ACACA 1

എലി കടിച്ച തന്റെ ഹാഫ്ഷർട്ടിലേക്ക് നോക്കുന്ന സീമ..ഹാഫ്ഷർട്ടിനപ്പുറം അനാവൃതമായ അവരുടെ അർധനഗ്നമായ കാലുകൾ..അതായിരുന്നു കേരളമാകെ കോളിളക്കം സൃഷ്ടിച്ച ആ പോസ്റ്ററിന്റെ ഉള്ളടക്കം..ശരിക്കും അവളുടെ രാവുകൾ എന്ന സിനിമ ആ പോസ്റ്ററിൽ കാണുന്ന പോൽ ഒന്നല്ലായിരുന്നുമറിച്ച് കൗമാരത്തിൽ തന്നെ പലർക്ക് വേണ്ടിയും കിടക്ക വിരിക്കേണ്ടി വന്ന രാജി എന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥയായിരുന്നു സിനിമ പറഞ്ഞത്
മലയാളികളുടെ കപടസദാചാരത്തേയും പൊതുബോധത്തെയും നോക്കിയാണ് കേരളത്തിലെ പല നഗരമധ്യങ്ങളിലേയും ഹൃദയഭാഗത്തിരുന്ന് ആ പോസ്റ്റർ വെളുക്കനേ ചിരിച്ചത്.മലയാളി,അന്നോളം പുലർത്തി വന്നിരുന്ന സകലമാന സദാചാരമൂല്യങ്ങളെയും സാംസ്കാരികധിഷണയേയും വെല്ലുവിളിച്ച്..മലയാളി അന്നോളം കണ്ടതിൽ വച്ച് ഏറ്റവും വെറുക്കപ്പെട്ടതും ഒപ്പം കുടുംബമെന്ന സങ്കൽപത്തെ പാടേ തകര്‍ക്കുന്നതുമായ ഒന്നാണ് ഈ സിനിമയെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ടു.അതും റിലീസാകുന്നതിന് മുൻപ് ചർച്ചാവിഷയമായ സിനിമയിലെ കേവലമൊരു Stillന്റെ പേരില്‍ മാത്രം!!

ഈ ലേഖനം എഴുതുന്ന വേളയിലും സത്യസന്ധമായി ഞാൻ പറയട്ടെ,എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഒരു കാലഘട്ടത്തെ മുഴുവൻ ത്രസിപ്പിച്ച ആ സിനിമാപോസ്റ്ററിന് നിദാനമായ സിനിമയിലെ ദൃശ്യങ്ങളാണ്..മഴയുള്ള ഒരു രാത്രിയില്‍ സിനിമയിലെ നായകൻ രവികുമാർ അവതരിപ്പിക്കുന്ന ബാബു എന്ന കഥാപാത്രത്തിന്റെ വീട്ടിലേക്ക് സീമ അവതരിപ്പിച്ച രാജി എന്ന അഭിസാരിക ഓടിക്കയറുന്ന രംഗം..അയാളോടുള്ള അവളുടെ കുസൃതി നിറഞ്ഞ സംസാരം..ഈറൻ മാറ്റാൻ അയാളോട് അവൾ വസ്ത്രം ചോദിക്കുന്നതും അയാൾ അവൾക്ക് തന്റെ ഷർട്ട് നൽകുന്നതും അത് ലഭിച്ചയുടൻ അവൾ കുളിമുറിയിലേക്ക് ഓടിക്കയറുന്നതും..പുറത്തേക്കിറങ്ങുന്ന അവൾ ആ ഷർട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് അനാവൃതമായ തന്റെ ശരീരം പ്രദർശിപ്പിക്കുന്നതും അത് നോക്കി നിൽക്കുന്ന നായകനും.ഇതൊക്കെയായിരുന്നു എന്റെ കൗമാരമനസ്സില്‍ പതിഞ്ഞ ആ സിനിമയെക്കുറിച്ചുള്ള പാതിവെന്തതും പ്രധാനപ്പെട്ടതുമായ ചിന്തകൾ.ആ ദൃശ്യത്തെക്കുറിച്ച് തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് സിനിമയുടെ തിരക്കഥയില്‍ എഴുതിയിരിക്കുന്നത് ഇത്രമാത്രമാണ്
👇👇

രാജി(സീമ)വലതുകാൽ കട്ടിലിന്റെ അരികിലേക്ക് ഉയർത്തി..ഷർട്ട് മാറ്റി തുടയിലേക്ക് നോക്കി..ഒരു ചെറിയ മുറിവ്..നീളത്തിൽ ബ്ലേഡ് കൊണ്ട് പോറിയതുപോലെ..അയാൾ(രവികുമാറിന്റെ ബാബു)അപ്പോഴും ആർത്തിയോടെ അവളുടെ നഗ്നത നോക്കി നിൽക്കുകയാണ്..അവൾ വിരൽ കൊണ്ട് തുപ്പൽ തൊട്ടു നനച്ച് മുറിവിൽ പുരട്ടിയിട്ട് പറഞ്ഞു “ഗേറ്റ് ചാടിയപ്പോൾ ആണി കൊണ്ടതാണ്”
ഈ എഴുതി വച്ച രംഗമാണ് ചരിത്രം കുറിച്ച ആ പോസ്റ്ററായി മാറിയത്.ഇതിനപ്പുറം ഒരു സിനിമക്കാവശ്യമായതിൽക്കവിഞ്ഞ നഗ്നതാപ്രദര്‍ശനങ്ങളോ ലൈംഗികചിത്രീകരണങ്ങളോ ആ സിനിമയിൽ ഉണ്ടായിരുന്നില്ല.എന്നിട്ടും ഈ ഒരൊറ്റ ദൃശ്യത്തി‌ന്റെ പേരില്‍ സമൂഹത്തിലെ സദാചാരപാലകർ ചിത്രത്തിന് നേരെ വാളോങ്ങിയെന്നതും മുറവിളി കൂട്ടിയെന്നതും വിധിവൈപര്യം.അവളുടെ രാവുകൾ എന്ന സിനിമ,ആ പോസ്റ്ററിൽ കാണുന്ന പോലെ ഒരു പെണ്ണിന്റെ മാംസളതയുടേയോ മേനിക്കൊഴുപ്പിന്റെ കഥയല്ല പറയുന്നത്,മറിച്ച് പലരുടെയും ഒപ്പം കിടക്ക പങ്കിടേണ്ടി വന്ന ഒരു അഭിസാരികയെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും അവളെ ഒരു കുടുംബം എങ്ങനെ നവവധുവായി സ്വീകരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ആ സിനിമ അവസാനിക്കുന്നത്.

FWWF 3സിനിമയുടെ തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് കുങ്കുമം വാരികയ്ക്കു വേണ്ടി എഴുതിയ നോവലായിരുന്നു അവളുടെ രാവുകൾ എന്ന പേരിൽ പിന്നീട് സിനിമയായത്.മലയാളത്തിൽ ഏകദേശം എൺപതോളം തിരക്കഥകൾ എഴുതിയിട്ടുള്ള ഷെരീഫിന്റെ ഒട്ടുമിക്ക രചനകളും പിൽക്കാലത്ത് ചലച്ചിത്രഭാഷ്യം പൂണ്ടിട്ടുണ്ട്.വാരികയിൽ അദ്ദേഹം എഴുതിയിരുന്ന നോവലിന്റെ മുഴുവൻ പേര് ‘അവളുടെ രാവുകൾ പകലുകൾ’ എന്നായിരുന്നു.പിൽക്കാലത്ത് ആ നോവൽ ചലച്ചിത്രഭാഷ്യം കൈവരിച്ചപ്പോള്‍ അതിന്റെ പേര് അവളുടെ രാവുകൾ എന്നാക്കി ചുരുക്കുകയായിരുന്നു.കുങ്കുമം വാരികയിൽ ഈ നോവൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിക്കുന്ന വേളയിൽ തന്നെ ഇത് സിനിമയാക്കണമെന്ന ആവശ്യവുമായി പല പ്രമുഖനിർമാതാക്കളും ഷെരീഫിനെ സമീപിക്കുകയുണ്ടായി.അങ്ങനെയാണ് ചെന്നൈയിലെ നാടാര്‍സ് ഗാര്‍ഡന്‍റെ ഓഫീസിന് പുറകിലിരുന്ന് അദ്ദേഹം തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത്.അന്ന് സംവിധായകൻ ഐ.വി ശശിയും ഷെരീഫും പന്തിയിൽ ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ മദ്രാസിലെ ഓഫീസില്‍ ഒരുമിച്ച് താമസിക്കുന്ന കാലമായിരുന്നു.ഇരുവരും സിനിമാസ്വപ്നങ്ങൾ കണ്ട് ദിവസങ്ങൾ തള്ളി നീക്കുന്ന കാലം.ഐ.വി.ശശി അന്ന് സംവിധായകനായിട്ടില്ല,ഷെരീഫാകട്ടെ സിനിമയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലും.കഥയ്ക്കു വേണ്ടി തന്നെ സമീപിച്ച പ്രൊഡ്യൂസര്‍മാരോട് ഷെരീഫ് ആദ്യം പറഞ്ഞത് #അവളുടെ_രാവുകളുടെ കഥയാണ്.കഥ കേട്ട നിര്‍മാതാക്കളിൽ പലർക്കും വിഷയം ഇഷ്ടപ്പെട്ടെങ്കിലും കുടുംബസദസ്സിന് പറ്റിയ ചേരുവകളല്ല ചിത്രത്തിന്റേതെന്നും,തിരക്കഥ മൊത്തത്തിൽ തിരുത്തിയെഴുതണം എന്നും അഭിപ്രായപ്പെട്ടു..സെക്‌സ്..ആന്റി സെന്റിമെന്റല്‍..പലർക്കും പല കാരണങ്ങളായിരുന്നു.കഥ കേട്ട എല്ലാവരും ഇത് തന്നെ ആവർത്തിച്ചു പറഞ്ഞപ്പോള്‍ ഷെരീഫും ശശിയും ആ വിശ്വാസത്തില്‍ കുടുങ്ങി.സദാചാരവാദികളുടെ ഭയത്തെ തുടർന്ന് അവളുടെ രാവുകള്‍ സിനിമയാക്കണമെന്ന മോഹം ഇരുവരും താൽകാലികമായി ഉപേക്ഷിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയി.അതിനിടെ കളിപ്പാവ,കവിത,നാത്തൂന്‍ എന്നീ മലയാളം സിനിമകളുടെ തിരക്കഥകൾ ആലപ്പി ഷെരീഫ് എഴുതുകയും ആ സിനിമകളെല്ലാം സാമ്പത്തികമായി വിജയിക്കുകയും ചെയ്തു.അതോടെ ഷെരീഫിന് മലയാളസിനിമയില്‍ തിരക്കേറി.ഷെരീഫ് തിരക്കഥയെഴുതി കെ.പി.ഉമ്മർ നായകനായ #ഉത്സവം എന്ന സിനിമ വഴി ഐ.വി.ശശി അതിനോടകം സംവിധായകനായി മാറിക്കഴിഞ്ഞിരുന്നു..ആയിടെ ഐ.വി.ശശിയും ഷെരീഫും ഏതോ പടത്തിന്റെ ഷൂട്ടിംഗില്‍ ഹൈദരാബാദിലുള്ള സമയത്താണ് ഇരുവരുടെയും സുഹൃത്തും പ്രശസ്ത നിർമാതാവുമായ #രാമചന്ദ്രൻ അവരെ തേടി അവിടെയെത്തുന്നത്.രാമചന്ദ്രൻ നിർമ്മിച്ച ചിത്രങ്ങളില്‍ പലതിന്റേയും വിതരണചുമതല ഏറ്റെടുത്തിരുന്ന ശ്രീമാൻ #പാവമണിക്ക് നല്ലൊരു കഥ വേണം എന്നതായിരുന്നു രാമചന്ദ്രൻ തന്റെ ആഗമനോദ്ദേശ്യമായി ഷെരീഫിനെ അറിയിച്ചത്.രാമചന്ദ്രന്‍ ഉടൻ ഷെരീഫിനെയും കൂട്ടി മദ്രാസ്സിലേക്ക് പുറപ്പെട്ടു.അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയായ മുരളി മൂവീസിന്റെ ഓഫീസിലിരുന്ന് തങ്ങൾക്ക് വേണ്ട സിനിമയുടെ കഥ ആലോചിക്കുകയായിരുന്നു ഇരുവരും.മലയാളത്തിലെ പ്രസിദ്ധരായ പല എഴുത്തുകാരിലും അവരുടെ പ്രശസ്തമായ കൃതികളിലും ആ ചർച്ചകൾ ചെന്നു മുട്ടി.ദീര്‍ഘമായ ആലോചനക്കും ചര്‍ച്ചകൾക്കും ശേഷം രാമചന്ദ്രന്‍ ഷെരീഫിനോട് പറഞ്ഞു : “ആശാനേ…ആശാന്റെ ആ വാരികയിൽ പ്രസിദ്ധീകരിച്ച നോവലില്ലേ..അതായാലോ?കുങ്കുമം വാരികയിൽ വരുന്ന #അവളുടെ_രാവുകൾ എന്ന നോവലിന്റെ കയ്യെഴുത്ത് പ്രതി രാമചന്ദ്രൻ വായിച്ചിട്ടുണ്ടായിരുന്നു.എന്നാൽ അതിനോടകം ആ നോവലിന്റെ സിനിമാസാധ്യതകൾ അന്വേഷിച്ച് നിരവധി പേർ വന്ന വിവരവും ആ സിനിമക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്ഫോടനസാധ്യതയുള്ള വിഷയത്തെ തുടർന്ന് പലരും പിൻവാങ്ങിയ വിവരവും ഷെരീഫ് രാമചന്ദ്രനെ ധരിപ്പിച്ചു.തന്റെ പ്രിയസുഹൃത്തിനെ ഒരു നിലയില്ലാക്കയത്തിലേക്ക് തള്ളി വിടുന്നതിന് താൽപ്പര്യം ഇല്ലാഞ്ഞിട്ടായിരുന്നു ഷെരീഫിന്റെ ഇത്തരത്തിലുള്ളൊരു തുറന്നു പറച്ചിൽ.എന്നാൽ “പോട്ടാശാനേ,ഒന്നോ രണ്ടോ ലക്ഷം ഇങ്ങനെ പോവാണെങ്കില്‍ പോട്ടേ” എന്നതായിരുന്നു രാമചന്ദ്രന്റെ മറുപടി.കയ്യിൽ കാശുണ്ടായിട്ടല്ല,കടം വാങ്ങാനുള്ള രാമചന്ദ്രന്റെ ധൈര്യം അന്നേ ഇൻഡസ്ട്രിയിൽ പ്രസിദ്ധമാണ്.

666777 5അവളുടെ രാവുകളെക്കുറിച്ച് സംസാരിച്ചിരിക്കുമ്പോളാണ് പെട്ടെന്ന് കഥാനായകൻ പാവമണി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.വന്നപാടേ അദ്ദേഹം ചോദിച്ചത്.കഥ വല്ലതുമായോ എന്നാണ്.കൈവശം ഒരു ചെറിയ കഥയുണ്ടെന്നും അതൊന്ന് കേട്ടുനോക്കണമെന്നും രാമചന്ദ്രന്‍ പറഞ്ഞു.അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടില്ല എന്നുറപ്പിച്ചായിരുന്നു വെറും പത്ത് മിനിട്ടു കൊണ്ടു ഷെരീഫ് അവളുടെ രാവുകളുടെ കഥാസാരം പറഞ്ഞു തീർത്തത്.എന്നാൽ കഥ കേട്ടയുടൻ പാവമണിക്ക് നന്നായി ഇഷ്ടപ്പെട്ടു.അദ്ദേഹം ഉടൻ പറഞ്ഞത്,ഈ കഥ നമ്മളെടുക്കുന്നുവെന്നും ഇതിനെത്ര പണം ചെലവായാലും അത് താന്‍ തരാമെന്നുമായിരുന്നു.ഷെരീഫും രാമചന്ദ്രനും പാവമണിയും കൂടി ഐ.വി.ശശിയെ സംവിധായകനായി നിശ്ചയിക്കുകയും ഫോണില്‍ വിളിച്ച് മുരളീമൂവീസിന്റെ അടുത്ത ചിത്രം അവളുടെ രാവുകളാണെന്നു പറയുകയും ചെയ്തു.കഥയെക്കുറിച്ച് ഐ.വി.ശശിയോട് ഒന്നും പറയേണ്ട കാര്യമില്ലായിരുന്നു.കാരണം നോവലിന്റെ ഓരോ അധ്യായവും എഴുതിക്കഴിയുമ്പോഴും അത് ആദ്യം വായിച്ചിരുന്നത് ഐ.വി.ശശി തന്നെയായിരുന്നു.ഷെരീഫും രാമചന്ദ്രനും ചര്‍ച്ചചെയ്ത് അവളുടെ രാവുകളുടെ സ്‌ക്രിപ്റ്റ് ഒന്ന് കൂടി മാറ്റിയെഴുതി.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യാൻ വിപിൻദാസിനെ നിശ്ചയിച്ചു.സിനിമയുടെ ഷൂട്ടിങ് വെറും 18 ദിവസം കൊണ്ട് പൂർത്തിയായി.സെക്സ് കൊണ്ടു ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയുടെ കഥ സിനിമയാക്കിയപ്പോൾ അണിയറ പ്രവർത്തകർക്കും ശങ്ക,സിനിമ വിചാരിച്ചപോൽ ഓടുമോയെന്ന്.ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാൻ തന്നെ നിർമാതാവിന് ഏറെ പാടുപെടേണ്ടി വന്നു.സെക്സിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കൂടി കഥ പറഞ്ഞ ചിത്രത്തിന് 🅰️ സര്‍ട്ടിഫിക്കറ്റായിരുന്നു അന്ന് ലഭിച്ചത്.(മലയാളത്തിൽ ആദ്യമായി 🅰️ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം എം കൃഷ്ണൻനായർ സംവിധാനം ചെയ്‌ത കല്യാണരാത്രിയിൽ എന്ന സിനിമയാണ്.

അമിതമായ രതി രംഗങ്ങൾ കൊണ്ടല്ലായിരുന്നു ആ സിനിമക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചത്,മറിച്ച് ഹൊറർ രംഗങ്ങളാൽ സമ്പന്നമായത് കൊണ്ടാണ് ആ സിനിമക്ക് അത്തരമൊരു സർട്ടിഫിക്കറ്റ് അന്ന് ലഭിച്ചത്)മലയാളി അന്നോളം കണ്ട നായികാസങ്കല്‍പ്പങ്ങളെ ഒറ്റയടിക്ക് പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു അവളുടെ രാവുകൾ.പുളിയിലക്കരമുണ്ടും ചന്ദനക്കുറിയും പാതിമുഖവുമുള്ള മലയാളി നായികമാര്‍ക്കിടയിലേക്കായിരുന്നു രാജി എന്ന നായികയെ ഐ.വി ശശി മലയാളസിനിമയിൽ അവതരിപ്പിക്കുന്നത്.അഭിസാരികയുടെ വേഷമാണെന്നറിഞ്ഞ് മലയാളത്തിലെ മുൻനിരനായികമാരെല്ലാം തിരസ്‌കരിച്ച വേഷമായിരുന്നു ചിത്രത്തിലേത്.തന്റെ 18ആം വയസ്സിലാണ് സീമ ഈ സിനിമയിലെ നായികാവേഷം കയ്യാളുന്നത്.പ്രശസ്ത കോറിയോഗ്രാഫറുടെ കീഴില്‍ നർത്തകിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് തന്റെ അടുത്ത സിനിമയില്‍ നായികയാവാമോയെന്ന് ഐ.വി.ശശി സീമയോട് ചോദിക്കുന്നത്.താന്‍ ആവശ്യപ്പെടുന്ന പണം പ്രതിഫലമായി തരാമോയെന്നായിരുന്നു സീമയുടെ മറുചോദ്യം.തരാമെന്ന് ശശി സമ്മതിച്ചതോടെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ സീമ തയ്യാറായത്.മൂവായിരം രൂപയായിരുന്നു അന്ന് ആ സിനിമയില്‍ അഭിനയിച്ചതിന് സീമക്ക് ലഭിച്ച പ്രതിഫലം.അതൊരു തുടക്കമായിരുന്നു.ജയൻ തൊട്ട് മമ്മൂട്ടി വരെയുള്ള മലയാളത്തിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം മത്സരിച്ചഭിനയിക്കുന്ന സീമയെയാണ് പിന്നീട് മലയാള സിനിമാലോകം കണ്ടത്.ശശിയും സീമയും ജീവിതത്തിലും ഒന്നിക്കുന്നതിനും പ്രേക്ഷകർ പിന്നീട് സാക്ഷിയായിമദിരാശിയിൽ വച്ച് നടന്ന സിനിമയുടെ പ്രിവ്യൂവിന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.മലയാളസിനിമയിലെ തലതൊട്ടപ്പന്മാര്‍ക്കു മുന്നിലായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം നടന്നത്.ചിത്രം കണ്ടിറങ്ങിയ മലയാളസിനിമയിലെ പ്രമുഖ വിതരണക്കാരന്‍ അന്ന് തിരക്കഥാകൃത്ത് ആലപ്പി ഷെരീഫിനോട് പറഞ്ഞത്,ചിത്രം കാണിച്ചിരുന്ന തീയേറ്ററില്‍ ചെയറില്ലാത്തത് നന്നായി..ചെയറുണ്ടായിരുന്നെങ്കില്‍ സിനിമ കണ്ടവരെല്ലം തീയേറ്റർ അടിച്ചു പൊളിച്ചേനെ എന്നായിരുന്നു.!!

പടം അത്രയ്ക്ക് ബോറാണെന്നും കേരളത്തിൽ ഈ തേവിടിശ്ശിക്കഥയുമായി ചെന്നാൽ ആളുകൾ തീയേറ്ററുകൾ അടിച്ചുതകർക്കുമെന്നുമായിരുന്നു അയാൾ പറഞ്ഞത്.കളർസിനിമകൾ,കൊട്ടകകളെ ഭരിക്കുന്ന കാലത്താണ് അവളുടെ രാവുകൾ ബ്ലാക്ക് & വൈറ്റിൽ റിലീസായത്.നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും വിവിധയിടങ്ങളിൽ പ്രേക്ഷകരുടെ ആദ്യപ്രതികരണമറിയാന്‍ ആകാംക്ഷയോടെ തന്നെ കാത്തിരുന്നു.മാറ്റിനി ഫുള്ളല്ലായിരുന്നു,ഫസ്റ്റ് ഷോക്ക് കുറച്ച് ആളുണ്ട്.സെക്കന്‍ഡ് ഷോയുടെ വിധിയറിയിച്ചു കൊണ്ട് ഫോണ്‍ ബെല്‍ മുഴങ്ങി.കണ്ണൂര്‍,തലശേരി,കോഴിക്കോട് എന്നിവിടങ്ങളിലെ തീയേറ്ററുകള്‍ക്കു മുന്നില്‍ വലിയ തോതിൽ ആൾക്കൂട്ടം..ആലപ്പുഴയില്‍ തിരക്കില്‍ ടിക്കറ്റ് കൗണ്ടര്‍ ഇടിഞ്ഞുവീണു..ഒരു തലമുറയൊന്നടങ്കം ഒരു സിനിമയെ ആരാധിച്ചു തുടങ്ങുന്നതിന്റെ നിശ്ശബ്ദസൂചനകളായിരുന്നു അതെല്ലാം..കൊട്ടകകളുടെ നിശ്ശബ്ദതയില്‍..ആള്‍ക്കൂട്ടത്തിന്‍റെ ശ്വാസോച്ഛാസത്തിന്‍റെ അനിയന്ത്രിതവേഗതയില്‍..ഒരു ബ്ലാക്ക് & വൈറ്റ് സിനിമ കൊട്ടക നിറക്കുന്ന ചരിത്രനിമിഷത്തിലേക്ക് ആ സിനിമ നടന്നു കയറി.കേട്ടറിവിനപ്പുറം ആകാംക്ഷ നിറയുന്ന കണ്ണുകള്‍ക്ക് മുന്നില്‍,ഒരുപാട് കാലം രാജിയും ബാബുവും ജയനും ചന്ദ്രൻമാഷും സ്ക്രീനില്‍ വന്നുതെളിഞ്ഞു

FFWFF 1 7കേരളത്തിലങ്ങോളമുള്ള തീയേറ്ററുകളെ ഒന്നടങ്കം സിനിമ,പ്രകമ്പനം കൊള്ളിച്ചു.തീയേറ്ററിൽ പടം കാണാൻ ഒറ്റ മനുഷ്യരും വരില്ലെന്ന് പറഞ്ഞവര്‍ ഒറ്റയടിക്ക് നയം മറ്റി.സഭ്യതയുടെ അതിർവരമ്പുകളില്‍ തൂലികയിടറാതെ രതിയെ എങ്ങനെ മനോഹരമായി എഴുതാമെന്ന് ഷെരീഫും അതിനെ എത്രമേൽ മികച്ചതായി ദൃശ്യവത്കരിക്കാമെന്ന് ഐ.വി.ശശിയും ബോധ്യപ്പെടുത്തി.സിനിമയുടെ ആവിഷ്കാരത്തിലുൾപ്പടെ യാതൊരുവിധ പാളിച്ചകളോ പിഴവുകളോ അണിയറപ്രവർത്തകർക്ക് സംഭവിച്ചില്ല.കറുപ്പിലും വെളുപ്പിലും രാജി എന്ന പെണ്‍കുട്ടിയുടെ ചുറുചുറുക്ക് കാണാൻ ആളുകൾ തീയേറ്ററിലേക്ക് ഇടിച്ചു കയറി.സീമയുടെ പ്രകടനം തീയേറ്ററുകളെ ഹരം കൊള്ളിച്ചു,ക്ലൈമാക്സില്‍ അവളുടെ ജീവിതത്തിന്‍റെ നൊമ്പരം ജനം തിരിച്ചറിഞ്ഞു.ഐ.വി.ശശി എന്ന അനിഷേധ്യനായ ആൾക്കൂട്ടസംവിധായന്റെ ജനനം സത്യത്തിൽ അവിടെ ആരംഭിക്കുകയായിരുന്നു
തിരക്കഥ പ്രകാരം സിനിമയുടെ ആദ്യഷോട്ട് ആരംഭിക്കുന്നത് ഇങ്ങനെയാണ്👇👇

നഗരത്തിലെ ഒരു ഹോട്ടലിന്റെ മുകളിലത്തെ നില,അവിടെ ഒരു മുറിയില്‍ കിടക്കുന്ന ഒരു പെണ്‍കുട്ടി(സീമ).അവളുടെ നഗ്നമായ അരക്കെട്ടിനെ വലയം ചെയ്തിരിക്കുന്ന ജയന്റെ(സുകുമാരൻ)രോമം നിറഞ്ഞുമുറ്റിയ കൈ.പെണ്‍കുട്ടി ഉറങ്ങുകയല്ല,ജയന്‍ നല്ല ഉറക്കത്തിലാണ്,അയാൾ കൂര്‍ക്കം വലിക്കുന്നുണ്ട്.സുന്ദരനാണ് അയാൾ.പെണ്‍കുട്ടിയും സുന്ദരിയാണ്.അവൾക്ക് പതിനേഴോ പതിനെട്ടോ വയസ്സു കാണും.രാജമ്മ എന്നാണു പേര്.രാജി എന്നാണ് വിളിക്കുന്നത്.അയാള്‍ ഉണരരുതെന്ന ഉദ്ദേശ്യത്തോടെ രാജി പതുക്കെ അയാളുടെ കൈ എടുത്തുമാറ്റി.പിന്നെ മെല്ലെ എഴുന്നേറ്റു.തലയിണയുടെ അടിയില്‍ നിന്നും തന്റെ പാവാടയും,ഹാഫ് സാരിയും എടുത്ത് ധരിച്ചു.കറുപ്പില്‍ വെള്ളപ്പുള്ളികളുള്ള പാവാട.കറുത്ത ഹാഫ്‌സാരി.വാഷ്‌ബേസിനടുത്ത് ചെന്ന് മുഖം കഴുകിത്തുടച്ചു.അവള്‍ ജനലിലൂടെ പുറത്തേക്കു നോക്കി.അരണ്ട വെളിച്ചത്തില്‍ പതഞ്ഞലക്കുന്ന കടല്‍..ചക്രവാളത്തിലേക്കു നീങ്ങിപ്പോകുന്ന മീന്‍തോണികളുടെ മീതെ പറക്കുന്ന കടല്‍ക്കാക്കകള്‍.അവള്‍ കട്ടിലിലേക്കു നോക്കി.അയാള്‍ ഉണര്‍ന്നിട്ടില്ല.അവള്‍ അയാളുടെ അടുത്തു ചെന്നു.
രാജി : “ഏയ്”
അയാള്‍ മിണ്ടുന്നില്ല..അനങ്ങുന്നില്ല..കൂര്‍ക്കം വലിച്ചുള്ള ഉറക്കം..അയാളുടെ അടുത്ത് ചെന്ന് അവൾ അയാളെ കുലുക്കി.
രാജി : “ഏയ്”
അയാള്‍ ഉണരുന്നില്ല.
രാജി : “ഏയ് മൂപ്പരെ”
അയാള്‍ ഞരങ്ങി,മൂളിത്തിരിഞ്ഞു
കിടന്നു.രാജി നിലത്തേക്കു നോക്കി.കട്ടിലിനടുത്ത് ചെരിഞ്ഞു കിടക്കുന്ന ഒഴിഞ്ഞ വിസ്‌ക്കികുപ്പികൾ..പൊറോട്ടയും ഇറച്ചിയും വിളമ്പിയ എച്ചിലായ പ്ലേറ്റുകള്‍..ഗ്ലാസുകള്‍,കപ്പ്,സോസര്‍.അവള്‍ പിന്നെ അയാളെ വിളിച്ചില്ല.മേശക്കടുത്തേക്ക് നീങ്ങി.മേശപ്പുറത്ത് കുറെ നോട്ടുകള്‍,സ്വര്‍ണ്ണച്ചെയിനുള്ള വാച്ച്,വീര്‍ത്ത പേഴ്‌സ്.
അവള്‍ നോട്ടുകള്‍ എടുത്ത് എണ്ണി.
രണ്ട് – പത്ത്,മൂന്ന് – അഞ്ച്,രണ്ട് – രണ്ട്,ഒരു- ഒറ്റ.
ആ നോട്ടുകള്‍ മടക്കി കൈയില്‍ വച്ചുകൊണ്ട് അവള്‍ വാതിൽക്കലേക്ക് നടന്നു.രണ്ടുചുവടുകള്‍ മാത്രമേ വച്ചുള്ളൂ.പെട്ടെന്ന് പേഴ്‌സിനെക്കുറിച്ചും വാച്ചിനെക്കുറിച്ചും ഓര്‍ത്തു നിന്നു.തിരിഞ്ഞു മേശയുടെ അടുത്തേക്ക് തന്നെ നടന്നു.വാച്ചും പേഴ്‌സും എടുത്ത് അയാളെ നോക്കി.അയാള്‍ അപ്പോഴും നല്ല ഉറക്കമാണ്.അവള്‍ മുറിയാകെ കണ്ണോടിച്ചു.ചുവരലമാരയില്‍ സ്യൂട്ട്‌കേസ്.അതു പൂട്ടിയിട്ടില്ല.അവള്‍ ചെന്നു സൂട്ട്‌കേസ് തുറന്നു.വാച്ചും പേഴ്‌സും അതിലിട്ടടച്ചു.വാതില്‍ക്കലേക്ക് നടന്നു.വാതില്‍ തുറന്നു പുറത്ത് ഇറങ്ങി.അവളുടെ പിന്നില്‍ അടയുന്ന വാതില്‍.
👆👆

സീമയുടെ രാജി എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്
*****
ജീവിതത്തിലെ കഥാപാത്രങ്ങള്‍ പിന്നെ സിനിമയില്‍ കയറിച്ചെന്നിട്ടുള്ളത് നാം വായിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ അവളുടെ രാവുകൾ എന്ന സിനിമയെഴുതിയ ഷെരീഫിന്‍റെ അനുഭവം മറിച്ചാണ്.അവളുടെ രാവുകളില്‍ സീമ അവതരിപ്പിച്ച രാജിയെ നേരില്‍ കാണേണ്ടി വന്നിട്ടുണ്ട് തിരക്കഥാകൃത്തിന്.മദ്രാസിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ആ സംഭവം അരങ്ങേറുന്നത്..പാതിരാത്രി..പെട്ടെന്ന് ഷെരീഫിന്‍റെ മുറിയിലേക്കൊരു സ്ത്രീ കയറിവന്നു..അപ്രതീക്ഷിതമായൊരു സ്ത്രീസാന്നിദ്ധ്യം..ഷെരീഫിന് ഒന്നും മനസ്സിലായില്ല.അവള്‍ക്കു മുറി മാറിയതാണെന്ന് പിന്നെ മനസ്സിലായി.കസ്റ്റമറല്ലെന്നു മനസ്സിലായ അവളോട് ഷെരീഫ് വെറുതെ ചോദിച്ചു
“ഒരു രാത്രി നിനക്ക് എന്തു കിട്ടും”??

അവള്‍ പുറത്തേക്കിറങ്ങി ബ്രോക്കര്‍മാരെ പറഞ്ഞുവിട്ടു.അവളില്‍ താല്‍പ്പര്യമുണ്ടായിട്ട് ചോദിച്ചതാണെന്നു കരുതി ബ്രോക്കർമാർ ഷെരീഫിനെ സമീപിച്ചു.സ്ത്രീയുടെ ദേഹത്തിന്‍റെ വില പതിനായിരത്തില്‍ തുടങ്ങി ആയിരം വരെ പറഞ്ഞു നിർത്തി,ബ്രോക്കര്‍മാർ.ഷെരീഫ് അവരെ ആ മുറിയില്‍ നിന്നിറക്കി വിട്ടു.പോകുന്നതിനു മുമ്പ് ബ്രോക്കര്‍ ഒരു വിസിറ്റിങ് കാര്‍ഡ് നീട്ടി പറഞ്ഞു..
തേവയിരുന്താ കൂപ്പിട്.??
ജീവിതത്തിലാദ്യമായി തന്‍റെ കഥാപാത്രം ഒരു യാഥാർത്ഥ്യമായി മുന്നില്‍ വന്നു നില്‍ക്കുന്ന അപൂർവകാഴ്‌ച ഷെരീഫ് അനുഭവിച്ചറിഞ്ഞു

EE1E1E 9അവളുടെ രാവുകള്‍ നല്‍കിയ അനുഭവങ്ങള്‍ അവസാനിക്കുന്നില്ല.ഒരിക്കല്‍ ഷെരീഫ് ഹോട്ടല്‍ പാംഗ്രോവില്‍ താമസിക്കുന്ന സമയം.ഒരു തെലുങ്കന്‍ ഓടിവന്നു അദ്ദേഹത്തിന്റെ കാലില്‍ വീണു.നിങ്ങളുടെ പേനയാണ് എന്നെ രക്ഷിച്ചതെന്ന് ഷെരീഫിനോട് പറഞ്ഞു.ഷെരീഫിനൊന്നും മനസിലായില്ല.ഒരു സിനിമാക്കമ്പനിയിലെ പ്യൂണായിരുന്നു അയാള്‍.മുതലാളി നല്‍കിയ പണം കൊണ്ട് ആദ്യമായി ഒരു സിനിമ വിതരണത്തിനെടുത്തു.ആ ചിത്രം മൂന്നു വര്‍ഷം ഒരേ തീയേറ്ററില്‍ ഓടി കോടികള്‍ സമ്പാദിച്ചു.അവളുടെ രാവുകളുടെ തെലുങ്ക് പതിപ്പായിരുന്നു ആ ചിത്രം.ഷെരീഫിന്റെ മകളുടെ വിവാഹച്ചെലവു വരെ നടത്തിത്തരാമെനായിരുന്നു ആ തെലുങ്കന്‍റെ ഓഫര്‍.ഒപ്പമിരുന്ന് ഒരു ചായ കുടിച്ച്,ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ആ നന്ദിപ്രകടനം ഷെറീഫ് അവിടെ അവസാനിപ്പിച്ചു

ഇന്നത്തെ കാലത്ത് ചിന്തിക്കുവാന്‍ പോലും കഴിയാത്ത ഒന്നാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്.തെരുവുവേശ്യയായി ജീവിച്ച സീമയുടെ രാജി എന്ന കഥാപാത്രത്തെ കവിയൂർ പൊന്നമ്മ അവതരിപ്പിക്കുന്ന നായകന്റെ അമ്മ തന്റെ മരുമകളായി തിരഞ്ഞെടുക്കുന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്.മലയാളസിനിമാഭൂമികയിൽ ഒരുകാലത്തും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നായിരുന്നു അത്.രാജിയെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത് തടയാൻ ശ്രമിക്കുന്ന ബഹദൂർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തെ പ്രതിരോധിച്ചുകൊണ്ട് കവിയൂർ പൊന്നമ്മയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഇതാണ്..”ഇവൾ എങ്ങനെ ചീത്തയായെന്ന് ഞാനറിഞ്ഞു.ഇവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ചീത്തയായിപ്പോകുമായിരുന്നു”.ആ അമ്മ ഇങ്ങനെ പറയുന്നിടത്താണ് നായകന്റെ അച്ഛൻ നിശ്ശബ്ദനായിപ്പോകുന്നത്.തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയുമെന്നും അവള്‍ എങ്ങനെ ചീത്തയായെന്ന് താനറിഞ്ഞുവെന്നും തന്റെ മകനെ അവള്‍ ചീത്തയാക്കിയിട്ടില്ലെന്നും അതാണ് തന്റെ മകന്റെ ഭാര്യയാകാന്‍ ഇവള്‍ക്കുള്ള യോഗ്യതയെന്നും പറഞ്ഞ് അടിവരയിട്ടുറപ്പിച്ചണ് ആ കുടുംബം തങ്ങളുടെ വീട്ടിലേക്ക് രാജിയെ ക്ഷണിക്കുന്നത്

രവികുമാര്‍,സുകുമാരന്‍,സോമന്‍,ബഹദൂര്‍,ജനാര്‍ദ്ദനന്‍,ശങ്കരാടി,കവിയൂര്‍ പൊന്നമ്മ.മീന എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.മലയാളത്തിലെ ഹിറ്റായ ചിത്രം ‘ഹെർനൈറ്റ്സ്’ എന്ന പേരിൽ ഹിന്ദിയിലും ‘അവളിൻ ഇരവുകൾ’ എന്ന പേരിൽ തമിഴിലും മൊഴിമാറ്റം ചെയ്തു.’കമല’ എന്ന പേരിൽ കന്നടയിലും ഈ സിനിമ റീമേക്ക് ചെയ്തു.ഈ ചിത്രത്തിൽ സീമയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്,ആ സിനിമയിൽ മറ്റൊരു വേഷത്തിൽ അഭിനയിച്ച നടി മല്ലിക സുകുമാരനായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

റിലീസിങ് വേളയിൽ വെറും അശ്ലീലസിനിമ എന്ന ലേബൽ പതിച്ചു കിട്ടിയ സിനിമ കാലക്രമേണേ ഗൗരവകരമായ ചർച്ചകൾക്ക് വിധേയമായി,കൂടാതെ മലയാളസിനിമയിലെ ഏറ്റവും മികച്ച സ്ത്രീപക്ഷസിനിമകളിലൊന്ന് എന്ന ഖ്യാതിയും നേടിയെടുത്തു.മാംസളമെന്ന് തോന്നിപ്പിക്കുമാറ്,സ്ത്രീജീവിതത്തിൽ അന്തർലീനമായിരിക്കുന്ന ദുരിതപർവ്വങ്ങളുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന സിനിമയാണിത്.ജീവിതം ഒരു യാത്രയാണെന്ന രാജി എന്ന പെൺകുട്ടിയുടെ തിരിച്ചറിവാണ് സത്യത്തിൽ ഈ സിനിമയുടെ കാതൽ.സിനിമയിലൊരിടത്ത് അവൾ തന്നെ പറയുന്നുണ്ട് “ജീവിതത്തിന് മാറ്റമില്ല..സംഭവിച്ചതു തന്നെ സംഭവിക്കുന്നു..പറഞ്ഞത് തന്നെ നമ്മൾ വീണ്ടും പറയുന്നു..ഇന്നലെ ആരോ പറഞ്ഞത് തന്നെയാണ് ഇന്ന് നമുക്ക് പറയാനുള്ളതും” ഇത്ര ചെറുപ്രായത്തിൽ ഇങ്ങനെയൊക്കെ തിരിച്ചറിവു വന്ന പെൺകുട്ടി ഒരു അഭിസാരികയാണെന്നറിയുമ്പോൾ സദാചാരബോധത്തിൽ അടിയുറച്ചുപോയവരുടെ നെറ്റി ചുളിഞ്ഞേക്കാം.ഇത് അവളുടെ രാവുകളിലെ രാജിയുടെ വാക്കുകളാണ്.അസ്പൃശ്യതയാൽ പുറന്തള്ളപ്പെടുന്ന പെൺകുട്ടികൾ ഇരുട്ടിന്റെ മറവിൽ സ്വീകാര്യരാകുന്നതും,പെൺകുട്ടികൾ തെരുവിലേക്കെത്തപ്പെടുന്നതടക്കമുള്ള ഗൗരവകരമായ സാഹചര്യവും അന്ന് ഈ ചിത്രം ചർച്ച ചെയ്തിട്ടുണ്ട്.പുരുഷകേന്ദ്രീകൃതമായ ഒരു ന്യൂനപക്ഷത്തിന്റെ ലൈംഗികാഭിനിവേശങ്ങളിലേക്ക് ഒരു തടവുകാരിയായെത്തുന്നതിന് മുമ്പ് രാജിക്കും ഒരു കുടുംബമുണ്ടായിരുന്നു.അന്തിവരെ ചുമടെടുത്ത് കിട്ടുന്ന നാലോ അഞ്ചോ രൂപയിൽ നിന്ന് തന്റെ മകളെ ഡോക്ടറാക്കണമെന്നാഗ്രഹിച്ചിരുന്ന അച്ഛനുമമ്മമാർ മരണത്തിന് കീഴ്പ്പെടുകയും,കനത്ത മഴയിൽ തന്റെ വീട് നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് രാജി എന്ന കൗമാരക്കാരിക്ക് സ്കൂളിൽ പഠിക്കുന്ന തന്റെ അനുജനേയുമെടുത്ത് തെരുവിലേക്കിറങ്ങേണ്ടി വരുന്നത്.അവിടെ നിന്നാണ് അവൾ ആസക്തി നിറഞ്ഞ പുരുഷന്റെ കൺപടങ്ങളിലേക്കും അവിടെ നിന്ന് അവന്റെ കിടപ്പറയിലേക്കും ഈ സിനിമയിൽ ആനയിക്കപ്പെടുന്നത്

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി നായികാപദവിയിലേക്കുയർന്ന ലൈംഗികത്തൊഴിലാളിയാണ് രാജി.ഇക്കിളിപ്പടമെന്ന ലേബലിൽ ആകൃഷ്ടരായി കൊട്ടകകളിലെത്തിയവർ രാജി എന്ന പെൺകുട്ടിയുടെ നിസ്സഹായവസ്ഥയിൽ വേദനിച്ചുകൊണ്ടും അവൾക്കു ലഭിച്ച പുതുജീവിതത്തിൽ ആഹ്ലാദിച്ചുകൊണ്ടുമായിരിക്കും പുറത്തേക്കിറങ്ങിയിട്ടുണ്ടാവുക.രാജിയുടെ ദൈന്യതയോ,സിനിമയുടെ കലാമൂല്യമോ പച്ചയായ പ്രമേയമോ ആയിരിക്കില്ല അന്ന് ആസ്വാദകരെ ആകർഷിച്ചത്,മറിച്ച് സീമയെന്ന യുവതിയുടെ ശരീരസൗന്ദര്യം തന്നെയായിരുന്നിരിക്കണം പ്രേക്ഷകർക്ക് ഏറ്റവും ആകർഷണീയമായി തോന്നിയത്.

ഈ സിനിമ ഇറങ്ങിയ കാലത്ത് അതിനെതിരെ ചന്ദ്രഹാസം മുഴക്കിയ ഇ.വി.ശ്രീധരൻ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന്റെ തിരക്കഥയുടെ പുസ്തകരൂപത്തിന് അവതാരിക എഴുതി എന്ന പ്രത്യേകത കൂടിയുണ്ട്.ഒരാളുടെ കാഴ്ചപ്പാടുകള്‍ മാറിയെന്നതിന് ഒരു സിനിമ സാക്ഷിയാകുന്നു എന്നത് ശരിക്കുമൊരു അടയാളം തന്നെയാണ്.ഖേദപൂര്‍വ്വം എന്ന് അവതാരികയ്ക്ക് ശീര്‍ഷകം നൽകിയാണ് അവളുടെ രാവുകൾ എന്ന സിനിമയുടെ തിരക്കഥാരൂപത്തിൽ ഇ.വി.ശ്രീധരന്‍ അത് വ്യക്തമാക്കിയത്.ഇറങ്ങിയ കാലത്ത് വെറുമൊരു രതിച്ചിത്രമെന്ന ധാരണയെ പിന്നീട് ചിന്താതലത്തിലുള്ള മാറ്റത്തിലേക്ക് പരിണാമപ്പെടുത്തിയതിൽ മറ്റ് പ്രമുഖർക്കും നിർണായക സ്വാധീനമുണ്ട്.കേരളം കണ്ട ഏറ്റവും മികച്ച സൈദ്ധാന്തികനും ചിന്തകരിലൊരാളുമായ എം.ഗോവിന്ദന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.👇

“ആ സിനിമയ്‌ക്കെതിരെ ചിലർ എഴുതുന്നത് കുറെ ശുംഭന്‍മാര്‍ ചേര്‍ന്നുണ്ടാക്കിയ സദാചാരക്കമ്മറ്റിയുടെ പ്രസിഡന്റിനെപോലെയാണ്..രാജി എന്ന പെണ്‍കുട്ടി നമ്മുടെ ജീവിതത്തില്‍ നിന്ന് കയറി വന്നവളാണ്..മഹത്തായ ഒരു സിനിമയാണിതെന്ന് ഞാന്‍ ഒരിക്കലും പറയുകയില്ല..പക്ഷേ വേറൊരു രീതിയിലെങ്കിലും നിങ്ങൾ ആ സിനിമയെ കാണാന്‍ ശ്രമിക്കണം!!

വ്യക്തിപരമായി എനിക്ക് ഐ.വി.ശശി എന്ന സംവിധായകന്റെസിനിമകളോടുള്ള ഇഷ്ടക്കൂടുതലിന്റെ പ്രധാനകാരണം,നമ്മുടെ നാട്ടിലെ ചില അലിഖിതസദാചാരനിയമങ്ങളെ മനോഹരമായ ക്ലൈമാക്സുകളാൽ മറികടന്നത് കൊണ്ടുകൂടിയാണ്.സ്ത്രീയെ സ്ഥിരസങ്കല്പങ്ങളിൽ ഒതുക്കി നിർത്താൻ പണിപ്പെടുന്ന മുഖ്യധാരാസിനിമാഭാഷ്യങ്ങൾക്ക് വിള്ളലേൽപ്പിച്ച് സ്ത്രീയെ പുതിയ വാതായനങ്ങളിലേക്ക് തുറന്നു വിട്ട സിനിമയാണ് അദ്ദേഹത്തിന്റെ പല സിനിമകളും.അവളുടെ രാവുകൾ അതിൽ മുൻപന്തിയിൽ വരുമെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നു.സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും അവരനുഭവിക്കുന്ന അടിച്ചമർത്തലുകളെക്കുറിച്ചും സംസാരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയവരാണ് ഐ.വി.ശശിയും ഷെരീഫും.സ്ത്രീശാക്തീകരണം എന്ന വിഷയത്തോടുള്ള അവരുടെ താല്പര്യം അവരുടെ പിൽക്കാലചിത്രങ്ങളിൽ പലതിലും വ്യക്തവുമാണ്.സെക്സിന്റെ അതിപ്രസരമടക്കം അത്തരം സിനിമകളിൽ ചൂണ്ടിക്കാണിക്കാൻ ഉണ്ടായേക്കാം,സിനിമയുടെ അവതരണത്തിൽ തന്നെ വിയോജിപ്പുകൾ ഉണ്ടായേക്കാം.എന്നാലും സ്വതന്ത്രവും ധീരവുമായ കഥാപാത്രങ്ങളെയാണ് ഈ കൂട്ടുകെട്ടിൽ പിറന്ന മിക്ക ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത്.വ്യവസ്ഥാപിതമായ നിയമങ്ങളിൽ നിന്നും വ്യതിചലിച്ചു നടന്നവരായിരുന്നു ഐ.വിശശിസിനിമകളിലെ ഒട്ടുമിക്ക സ്ത്രീകഥാപാത്രങ്ങളും.സ്വന്തം ശരീരമൊരു ആയുധമായി കരുതിയാണ് രാജി,അവളുടെ രാവുകളിൽ പ്രതികരിക്കുന്നത്.ലൈംഗികതൊഴിലാളിക്കും അന്തസ്സുണ്ട് എന്ന് മലയാളിയോട് ആദ്യമായി പറഞ്ഞ പെണ്ണ് അവളാണ്.കന്മദത്തിലെ ഭാനുവിനെക്കാളും മണിച്ചിത്രത്താഴിലെ ഗംഗയേക്കാളും പഞ്ചാഗ്നിയിലെ ഇന്ദിരയേക്കാളും തിരക്കഥയിലെ മാളവികയേക്കാളും കരുത്തുറ്റ നായികയാണ് എന്നെ സംബന്ധിച്ചിടത്തോളം അവളുടെ രാവുകളിലെ രാജി

വർഷങ്ങൾക്ക് ശേഷം വര്‍ണ്ണപ്പകിട്ട് എന്ന ഐ.വി.ശശിച്ചിത്രത്തിലും അഭിസാരികയായ നായികയെ കഥാന്ത്യത്തില്‍ നായകനും വീടും സ്വീകരിക്കുന്നുണ്ട്.കന്യകാത്വം നഷ്ടപ്പെട്ട നായികമാരെ സ്വീകരിക്കുന്ന നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും അഴകിയ രാവണനും ഈ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെട്ടവയാണെന്ന് വിശ്വസിക്കാനാണ് ഇന്നും താല്പര്യപ്പെടുന്നത്.ഒരു മൂന്നാംകിട രതിചിത്രത്തിലേക്ക് വഴുതിപ്പോകാമായിരുന്ന ഈ സിനിമയെ ഹൃദയസ്പൃക്കായ ഒരു അഭ്രകാവ്യമാക്കി മാറ്റിയ ഐ.വി.ശശി മാജിക്,മലയാളസിനിമ നിലനിൽക്കുന്ന കാലത്തോളം പഠനവിധേയമായിരിക്കുമെന്ന കാര്യം തീർച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്