ബസ്റ്റ് ആക്ടർ സിനിമയിലെ ഈ കോമ്പിനേഷന് ആരും ചിന്തിച്ചിരിക്കാത്ത ഒരു വലിയ പ്രത്യേകതയുണ്ട്

0
415

Best Actor സിനിമയിലെ കോമ്പിനേഷന് ഒരു പ്രത്യേകതയുണ്ട് , എന്തെന്നെറിയാമോ ?Sunil Waynz ന്റെ കുറിപ്പ് വായിക്കാം

Sunil Waynz :

വളരെ കൗതുകകരമായി തോന്നുന്ന ഒരു വസ്തുത Best Actor സിനിമയിലെ ഫ്രെയിമുകൾക്കുണ്ട്.മലയാള സിനിമയിൽ വന്നതിൽ ഏറ്റവും Rich ആയൊരു കോംമ്പിനേഷൻ ആണ് ഈ സിനിമയിലേത്,ശരിക്കും എല്ലാം കൊണ്ടും സമ്പന്നം . ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച/ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരും മികച്ച നടനുള്ള സംസ്ഥാന അവാർഡ്,വിവിധങ്ങളായകാലഘട്ടങ്ങളിൽ കരസ്ഥമാക്കിയവർ 👇👇

Best Actor malayalam photos
മമ്മൂട്ടി(1984,1989,1993,2004,2009)
നെടുമുടി വേണു(1981,1987,2003)
ലാൽ(2008,2013)
സലിം കുമാർ(2010)
വിനായകൻ(2016)


അതിൽ തന്നെ 2 പേർ മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാക്കൾ 👇👇
മമ്മൂട്ടി (1989,1993,1998)
സലിം കുമാർ (2010)


16 ഫിലിം ഫെയർ അവാർഡുകൾ ഈ ഒരൊറ്റ ചിത്രം വഴി നിങ്ങൾക്ക് കാണാൻ സാധിക്കും 👇👇
മമ്മൂട്ടി(1984,1985,1990,1991,1997,2000,2004,2006,2009,2010,2014,2015)
നെടുമുടി വേണു(1981,1987)
ലാൽ(2008)
സലിം കുമാർ(2011)
(കൂടാതെ വിനായകന് Supporting Actorക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം 2 തവണ ലഭിച്ചിട്ടുണ്ട്)
മമ്മൂട്ടി,സലിംകുമാർ,നെടുമുടി എന്നിവർ വിവിധങ്ങളായ കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്‌ഥന അവാർഡ് നേടിയിട്ടുണ്ട് 👇👇
നെടുമുടി വേണു(1980,1986,1994)
മമ്മൂട്ടി(1981)
സലിം കുമാർ(2005)


സന്നദ്ധ സംഘടനകൾ,സ്വകാര്യ ടി.വി.ചാനലുകൾ എന്നിവർ നൽകുന്ന പുരസ്കാരങ്ങൾളെല്ലാം കണക്കിലെടുത്താൽ ഈ ഫ്രെയിമുകൾ ഇതിലുമേറെ സമ്പന്നമാകും
❤️