0 M
Readers Last 30 Days

ജോഷി മാധ്യമങ്ങളോട് ഇതുവരെ സംസാരിക്കാത്തതിന് കാരണമുണ്ട്, ജോഷിയുടെ സംഭവബഹുലമായ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
92 SHARES
1108 VIEWS

Sunil Waynz

2016ൽ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ പുരസ്‌ക്കാരദാനച്ചടങ്ങ് നടക്കുന്നു.മോഹൻലാലിന് അവാർഡ് നൽകുന്ന ചടങ്ങിൽ സന്നിഹിതരായിരിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവ് സമ്മാനിച്ച ഒട്ടനവധി സിനിമകൾ സംഭാവന ചെയ്ത സംവിധായകരാണ്
ഫാസിൽ..
ജോഷി..
സത്യൻ അന്തിക്കാട്..
സിബി മലയിൽ..

വേദിയിൽ അവതാരകനായി വന്ന ജോണി ലൂക്കോസ് ഓരോ സംവിധായകരോടും മോഹൻലാലിനെ കുറിച്ച്/അദ്ദേഹത്തിന്റെ നടനവൈഭവത്തെ കുറിച്ച് ആരായുന്നു.മൈക്ക് കയ്യിൽ കിട്ടിയ പലരും ലാലിനെ കുറിച്ച് വാചാലരാകുന്നു.മോഹൻലാലിനൊപ്പം തങ്ങൾ പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ..തങ്ങൾ ചെയ്ത സിനിമകൾ..ഇത്തരത്തിലുളള വ്യത്യസ്തമായ അനുഭവങ്ങൾ ഓരോരുത്തരായി ഓർത്തെടുക്കുന്നു. ഇടക്കെപ്പോഴോ ആണ് സംവിധായകൻ ജോഷിയെ സംസാരിക്കാൻ ജോണി ലൂക്കോസ് ക്ഷണിക്കുന്നത്. അത് വരെ കേൾവിക്കാരനായി മാത്രം സദസ്സിൽ ഇരിക്കുകയായിരുന്നു ജോഷി എന്നാൽ ഒന്നും പറയാനില്ലെന്ന് ഒരു ചെറുചിരിയോടെ/ആംഗ്യത്തിലൂടെ വെളിപ്പെടുത്തി വേദിയിൽ തുടർന്നും കേൾവിക്കാരനായി ഇരിക്കുകയായിരുന്നു ജോഷി. ടിവിയിൽ 6 വർഷങ്ങൾക്ക് മുൻപ് ഈ കാഴ്ച കണ്ടപ്പോഴും ഈയടുത്ത് യൂട്യൂബിൽ കണ്ടപ്പോഴും വല്ലാത്ത കൗതുകം തോന്നി..ഈ പരിപാടി ടിവിയിൽ ആദ്യമായി സംപ്രേഷണം ചെയ്തപ്പോൾ ഞാൻ അന്ന് കുത്തിയിരുന്ന് കണ്ടത് സത്യത്തിൽ ജോഷിയെന്ന സംവിധായകന്റെ ശബ്ദം ആദ്യമായിട്ടൊന്ന് കേൾക്കാമല്ലോ എന്ന അതിമോഹത്തോട് കൂടിയാണ്(ജോഷിയുടേതായി Social Media ഇടങ്ങളിൽ ആകെ ലഭ്യമായ വീഡിയോ പ്രേംനസീറിന്റെ മരണസമയത്ത് ജോഷി അനുശോചനമർപ്പിക്കുന്ന കേവലം സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്നൊരു വീഡിയോ മാത്രമാണ്..ഘനഗാംഭീര്യമാർന്ന ശബ്ദത്തോടെ/ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം നസീറിനെ ഓർമിച്ചെടുക്കുന്നത് ആ വീഡിയോയിൽ കാണാം)

aass 1

അതിന് ശേഷം അദ്ദേഹത്തിന്റേതായി യാതൊരു വിഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ എവിടെയും കാര്യമായി ലഭ്യമല്ല..സിനിമാസംബന്ധിയായ വേദികളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സംസാരിക്കാൻ ഇട വരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി..പത്രമാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന കാര്യത്തിലും ഈ പിശുക്ക് നന്നായി കാണാം..ഈയടുത്താണ് ഇക്കാര്യത്തിൽ അല്പമെങ്കിലും അയവ് വന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകർ അണിനിരന്ന ഇത്തരമൊരു ഓപ്പൺ സ്‌പേസ് കിട്ടിയിട്ടും..പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും..വേദിയിൽ ഇരിക്കുന്ന മറ്റ് സംവിധായകരെക്കാൾ അനുഭവസമ്പത്തും സീനിയോറിറ്റിയുമെല്ലാം കൈമുതലായുണ്ടായിട്ടും ഒരക്ഷരം പറയാൻ താൽപര്യപ്പെടാതെ നല്ലൊരു കേൾവിക്കാരനായി മാത്രം സദസ്സിൽ ഇരിക്കുന്നു..!!!!!

2011ൽ സെവൻസ് എന്ന സിനിമ ഇറങ്ങിയ സമയത്ത് ദി ഹിന്ദുവിന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ജോഷി ഇതിന്റെ കാരണം പറയുന്നുണ്ട്, വളരെ മിതഭാഷിയും അന്തർമുഖനുമാണ് താനെന്ന്..അങ്ങനെ അദ്ദേഹം പറഞ്ഞെങ്കിലും സെറ്റിലെത്തിയാൽ അങ്ങനെയല്ല ജോഷിയെന്ന സംവിധായകനെന്ന് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്..സിനിമയിൽ തനിക്ക് എന്താണോ ആവശ്യമുള്ളത്,അത് അഭിനേതാക്കളിൽ നിന്ന് കിട്ടുന്നത് വരെയും ജോഷി കാത്തിരിക്കും. മുൻപ് കാവ്യ മാധവനും കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുമെല്ലാം അഭിമുഖങ്ങളിൽ ഇക്കാര്യം പങ്ക് വച്ചിട്ടുണ്ട്..നരൻ എന്ന സിനിമയിൽ മോഹൻലാലിന് മുൻപിൽ അഭിനയിക്കാൻ ചെന്ന താൻ ഡയലോഗ് മറന്ന് പകച്ചു നിന്നപ്പോൾ “ഡയലോഗ് പറയെടാ” എന്ന ജോഷിയുടെ അലർച്ച കേട്ട്,ശരവേഗത്തിൽ ഡയലോഗ് പറഞ്ഞ് ഒറ്റ ടേക്കിൽ ഷോട്ട് ഓക്കേയാക്കിയ കഥ പണ്ടൊരിക്കൽ നടൻ ബിജു പപ്പൻ പറഞ്ഞിട്ടുണ്ട്..ഇത് പോലെ ഒരുപാട് അനുഭവകഥകൾ മറ്റനേകം പേർക്കും പറയാൻ കാണും.

ഇൻഡസ്ട്രിയെ ഇങ്ങനെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്ന ഒരു മനുഷ്യനാണ് ഒരക്ഷരം മിണ്ടാതെ..ഒന്നുരിയാടാൻ പോലും കൂട്ടാക്കാതെ പൂച്ചയെ പോലെ അന്നാ വേദിയിൽ പതുങ്ങി ഇരുന്നത്.  അത്ഭുതം തോന്നുന്നു. ഒന്നും രണ്ടും ചിത്രങ്ങൾ ചെയ്ത സംവിധായകർ.. എഴുത്തുകാർ.. നിർമാതാക്കൾ.. നടീനടന്മാർ തുടങ്ങി ഇൻഡസ്ട്രിയിൽ നിന്ന് നിഷ്കാസിതരായവർ വരെ ഓൺലൈൻ മീഡിയാസിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ മുഖമൊന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാൻ വ്യഗ്രത പൂണ്ടു നടക്കുന്ന കാലത്താണ് ഇങ്ങനെയൊരു അത്യപൂർവമായൊരു കാഴ്ച. ഈ മനുഷ്യൻ എന്നെങ്കിലും..എന്തെങ്കിലും പറയാൻ ഈ തുടങ്ങിയാൽ അന്നവിടെ ചുരുൾ വിടരുന്നത് അക്ഷരാർത്ഥത്തിൽ മലയാളസിനിമയുടെ ചരിത്രമാകും
പറയാൻ ഒരുപാട് കാര്യങ്ങൾ പക്കൽ ഉണ്ടായിട്ടും..ഒന്നും മിണ്ടാതെ..ഒരക്ഷരം പറയാതെ..ഇന്നും യാത്ര തുടരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ജോഷി സാർ. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാകും ഇത്രയും ദീർഘമായൊരു കരിയർ സ്വന്തമായുള്ളൊരു കൊമേർഷ്യൽ സംവിധായകൻ മുഖ്യധാരാമാധ്യമങ്ങളോട് ഇത്രക്ക് അകലം കാണിക്കുന്നത്

ജോഷിയെ അടുത്തറിയുന്നവർക്ക് അതിൽ അത്ഭുതമൊന്നും തോന്നില്ല, കാരണം.അന്നും ഇന്നും ജോഷിയെന്ന സംവിധായകൻ ഇങ്ങനെ തന്നെയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമയെന്ന മാധ്യമത്തിന് മാത്രമേ ആത്യന്തികമായി മാറ്റം സംഭവിച്ചിട്ടുള്ളൂ. അയാൾ അന്നും ഇന്നും ഒരു പോലെയാണ്
തേടി വരുന്ന തിരക്കഥ എന്ത് തന്നെയായാലും..അതിനി ഏത് ജനുസ്സിൽ പെട്ടതായാലും അതിന് ഏറ്റവും മികച്ച ചലച്ചിത്രഭാഷ്യം ചമക്കുക..തന്റെ പക്കൽ വരുന്ന ശരാശരി തിരക്കഥക്ക് പോലും മികച്ച മേക്കിങ് വഴി പുതുജീവൻ നൽകുക. ഏൽപിച്ച ജോലി എന്താണോ,അത് ഏറ്റവും മികച്ച രീതിയിൽ ചെയ്ത് നിശ്ശബ്ദനായി കളം വിടുക.ഇതാണ് ജോഷിയെന്ന സംവിധായകന്റെ ശൈലി
__________
കാലഘട്ടത്തിന് അനുസൃതമായ അപ്‌ഡേഷൻ ഏറ്റവുമധികം അവശ്യപ്പെടുന്നൊരു മേഖലയാണ് സിനിമ.ആ അപ്‌ഡേഷന്റെ കാര്യത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ ജോഷിയോളം ജാഗരൂഗരായ/നിതാന്ത ജാഗ്രത പുലർത്തിയ സംവിധായകർ മലയാളസിനിമയിൽ കുറവായിരിക്കും..ഒന്നും രണ്ടുമല്ല നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു ഈ മനുഷ്യന്റെ പേര് ടൈറ്റിൽ കാർഡിൽ മലയാളി കണ്ടുതുടങ്ങിയിട്ട്..കൃത്യമായി പറഞ്ഞാൽ 44 വർഷങ്ങളാകുന്നു ജോഷിയെന്ന സംവിധായകൻ മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമകൾക്ക് പുതുഭാഷ്യം ചമച്ചു തുടങ്ങിയിട്ട് 1971-1980,1981-1990-1991-2000,2001-2010,2011-2020,2021-2030 ഇങ്ങനെ 6 പതിറ്റാണ്ടിലും സിനിമകൾ ചെയ്‌ത ഏക മലയാള സംവിധായകൻ എന്ന റെക്കോർഡ് നാളെ പുറത്തിറങ്ങുന്ന പാപ്പൻ വഴി ജോഷി സ്വന്തമാക്കും..ഹരിഹരനെയും ബാലചന്ദ്രമേനോനേയും പോലുള്ളവർ പുതിയ സിനിമകൾ ചെയ്യുന്നത് വരെ ഈ റെക്കോർഡ് മലയാളസിനിമയിൽ ജോഷിയുടെ കയ്യിൽ ഭദ്രമായിരിക്കും
_________
മുൻപേ വന്നവരും പിറകേ വന്നവരുമെല്ലാം കളമൊഴിഞ്ഞു.കളമൊഴിഞ്ഞു പോയവർ ഇടക്കെപ്പഴോ ചാനലുകളിൽ കയറിയിറങ്ങി തങ്ങൾ ചെയ്ത അവസാന സിനിമകളെ മഹത്വവത്കരിച്ചു.  സിനിമ കണ്ട് തള്ളിപ്പറഞ്ഞ പ്രേക്ഷകരെയും സിനിമ കാണാതെ പോയ പ്രേക്ഷകരെയും കുറ്റം പറഞ്ഞു
അവർ ചെയ്ത ആ സിനിമകൾ പ്രേക്ഷകപ്രീതി നേടാതെ പോയത് ആ സിനിമകൾക്ക് യാതൊരു കുറവും ഇല്ലാഞ്ഞിട്ടല്ല,മറിച്ച് പ്രേക്ഷകരുടെ കുറ്റം കൊണ്ടാണെത്രേ…!!! നല്ല സിനിമയെ തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഇല്ലാഞ്ഞിട്ട് ആണത്രേ..!!! പലരും ഇന്ന് പറഞ്ഞു കേൾക്കുന്ന വിചിത്രമായ വാദങ്ങൾ . ജോഷി വ്യത്യസ്തനാകുന്നത് ഇവിടെയാണ്

vdvdvvvv 3അയാൾ ഒരിക്കലും തന്റെ സിനിമ മോശമായതിന് ആരെയും കുറ്റപ്പെടുത്തിയതായോ പരാതി പറഞ്ഞതായോ കേട്ടിട്ടില്ല..പരിഭവം പറയാൻ പോയിട്ട് മഷിയിട്ട് നോക്കിയാൽ പോലും അയാളെ കാണാൻ കിട്ടാറില്ല..ആകെ കാണുന്നത് ഏതെങ്കിലും സിനിമയുടെ ഓഡിയോ റിലീസ് വേളയിലോ അതല്ലെങ്കിൽ പുതിയ സിനിമയുടെ പൂജചടങ്ങുകളിലോ ആണ്. ഏൽപിച്ച ജോലി നിശ്ശബ്ദമായി ചെയ്ത് വരുന്നൊരു മനുഷ്യൻ.  ഇൻഡസ്ട്രിയിൽ കോടിക്കിലുക്കമുണ്ടാക്കിയ തന്റെ സിനിമകളെ കുറിച്ച് അയാൾ എവിടെയും വാചാലനായിട്ടില്ല..തന്റെ സിനിമകളെ കുറിച്ച് യാതൊരു തരത്തിലുമുള്ള അവകാശവാദങ്ങൾക്കും ഈ മനുഷ്യൻ ഇന്നേ വരെ മുതിർന്നിട്ടില്ല. ഇരൈവിയെന്ന തമിഴ് സിനിമയിലെ ഡയലോഗ് ആണ് ഓർമ വരുന്നത്.
“നാമ പേസക്കൂടാത്..നമ്മ പടം താൻ പേസണം” ജോഷിയുടെ കാര്യത്തിൽ ഇത് സത്യമാണ്.

വർക്കല സ്വദേശികളായ വാസുവിന്റെയും ഗൗരിയുടെയും മകന് സിനിമയെന്നാൽ അക്ഷരാർത്ഥത്തിൽ ജീവവായു ആയിരുന്നു..കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്ന തിയേറ്ററിൽ വരുന്ന സിനിമകൾ ഒന്നൊഴിയാതെ ഇരുന്ന് കണ്ടപ്പോൾ കാലക്രമേണ ആ ആഗ്രഹത്തിന് ആക്കം കൂടുകയാണ് ഉണ്ടായത്..ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉടൻ,സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് മുതിരുന്ന ഏതൊരു യുവാവും ചെയ്യുന്ന കാര്യം വർക്കല ജോഷിയെന്ന ആ യുവാവും ചെയ്തു. നേരെ പോയത് മദ്രാസിലേക്ക്. അക്കാലത്തെ മലയാളസിനിമയിലെ മുടിചൂടാമന്നന്മാരായ ശശികുമാറിന്റെയും എം.കൃഷ്ണൻ നായരുടെയും സഹായിയായി സിനിമയിലേക്ക്..പിന്നീട് ക്രോസ്ബെൽറ്റ് മണിക്കൊപ്പവും സംവിധാനസഹായിയായി പ്രവർത്തിച്ചു.ശശികുമാറിനെക്കാളും കൃഷ്ണൻ നായരേക്കാളും അടുപ്പം ക്രോസ്സ്ബെൽറ്റ് മണിയുമായി ജോഷിക്ക് ഉണ്ടായിരുന്നു..ലോ ബജറ്റ് തട്ടുപൊളിപ്പൻ സിനിമകൾ മലയാളത്തിൽ തരംഗമാക്കിയവരിൽ ശ്രദ്ധേയനായിരുന്നു ക്രോസ്സ്ബെൽറ്റ് മണിയെന്ന ജോഷിയുടെ ഗുരു..അദ്ദേഹത്തിന്റെ ഏതാണ്ട് 20-ഓളം സിനിമകളിൽ ജോഷി സഹായിയായി സഹകരിച്ചിട്ടുണ്ട്

പിൽക്കാലത്ത് ജോഷിയുടെ വളർച്ചയിൽ ഏറ്റവുമധികം സന്തോഷിച്ചവരിൽ ഒരാളും മണി തന്നെയായിരുന്നു..തന്നെക്കാൾ കേമനായി/വടവൃക്ഷമായി പടർന്ന് പന്തലിച്ച ശിഷ്യനെ കുറിച്ച് പറയാൻ നൂറു നാവായിരുന്നു എന്നും ക്രോസ്സ്ബെൽറ്റ് മണിക്ക്..ജോഷിക്കും അങ്ങനെ തന്നെ ആയിരുന്നു..ക്രോസ്സ്ബെൽറ്റ് മണി മരിക്കുന്നതിനും ഏതാനും നാളുകൾക്ക് മുൻപും ജോഷി ഗുരുവിനെ പോയി അനുഗ്രഹം വാങ്ങിയിരുന്നു. ആ കരുതൽ കൊണ്ടാണ് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ മണിയെ കൊണ്ട് തന്നെ ജോഷി,തന്റെ സിനിമയുടെ ആദ്യത്തെ ക്ലാപ് അടിക്കാൻ നിയോഗിച്ചത്. 1978ലാണ് ജോഷിയുടെ സംവിധാനത്തിൽ ആദ്യമായി ഒരു സിനിമ പുറത്ത് വരുന്നത്. ‘ടൈഗർ സലിം’ എന്ന പേരിൽ പുറത്ത് വന്ന ആ സിനിമയിൽ അക്കാലത്തെ രണ്ടാം നിര നായകന്മാരായ രവി കുമാർ,സുധീർ,വിൻസെന്റ് എന്നിവരൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇൻസ്‌പെക്ടർ ബൽറാം,റെഡ് ഇന്ത്യൻസ്,ജാക്ക്പോട്ട് പോലുള്ള സിനിമകൾ വഴി പിൽക്കാലത്ത് മലയാളികൾക്ക് സുപരിചിതയായ നടി മഞ്ജുള വിജയകുമാർ ആയിരുന്നു സിനിമയിലെ നായിക.ഏറെ പ്രതീക്ഷയോടെ പുറത്ത് വന്ന സിനിമ എന്നാൽ സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടാക്കാതെയാണ് കളം വിട്ടത്..തൊട്ടടുത്ത വർഷം അതായത് 1979ൽ ജോഷി ചെയ്‌ത ആയിരം ജന്മങ്ങൾ എന്ന സിനിമയാകട്ടെ മറ്റ് ചില കാരണങ്ങൾ മൂലം റിലീസായതുമില്ല.ഏതൊരു സംവിധായകനും ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത തുടക്കം. പിൽക്കാലത്ത് മലയാളസിനിമ അടക്കി വാണ/കച്ചവട സിനിമകൾക്ക് പുതിയ മാനം നൽകിയ സംവിധായകന്റെ തീർത്തും ഒളിമങ്ങിയ തുടക്കം.ഒരു പുതുമുഖസംവിധായകന്റെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം നിറഞ്ഞ സന്ദർഭമായിരുന്നു അത്
ജോഷി പക്ഷേ ക്ഷമയോടെ കാത്തിരുന്നു

1980-ൽ ജയനെ നായകനാക്കി ജോഷി ചെയ്ത ‘മൂർഖൻ’ എന്ന സിനിമ വൻഹിറ്റ്. പാപ്പനംകോട് ലക്ഷ്മണന്റെ തീപാറും സംഭാഷണശകലങ്ങൾ കൊട്ടകകളെ തീ പിടിപ്പിച്ചപ്പോൾ ജോഷിക്ക് ലഭിച്ചത് തന്റെ കരിയറിലെ ആദ്യത്തെ ഹിറ്റ്..ജയൻ നിര്യാതനായി 5 ദിവസം കഴിഞ്ഞ് തീയേറ്ററിൽ എത്തിയ സിനിമ കൊട്ടകകളിൽ ആളെ നിറച്ചു..ജോഷിയെന്ന സംവിധായകൻ ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകപ്രീതി നേടി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ജോഷിക്ക്.വലിയ നടന്മാർ..വമ്പൻ ബാനറുകൾ.മലയാളസിനിമയിലെ ജോഷി യുഗം അവിടെ നിന്ന് ആരംഭിച്ചു. അപ്രമാദിത്വം എന്ന് തന്നെ പറയാവുന്ന ഒന്ന്. പ്രേം നസീർ, മധു, സുകുമാരൻ, സോമൻ, ശങ്കർ, മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങി എല്ലാ കാലഘട്ടത്തിലേയും ഒട്ടുമിക്ക നായകന്മാരെയും ജോഷി തന്റെ സിനിമകളിൽ സഹകരിപ്പിച്ചു

നരസിംഹമന്നാടിയാരും..അർജ്ജുനും..ആനക്കാട്ടിൽ ചാക്കോച്ചിയും..വാളയാർ പരമശിവവുമെല്ലാം..
ജി.കെയും..മുള്ളങ്കൊല്ലി വേലായുധനും..ടോണി കുരിശിങ്കലും..ചന്ദ്രുവുമെല്ലാം തീയേറ്ററുകളിൽ ജനസാഗരം തീർത്തു. സംവിധാനജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി ജോഷി നേരിട്ടത് കുറച്ച് കാലങ്ങൾക്ക് മുൻപാണ്, ലോക്പാൽ(2013)സലാം കാശ്മീർ(2014)അവതാരം (2014)ലൈലാ ഓ ലൈലാ(2015)എന്നിങ്ങനെ നാല് സിനിമകൾ തുടർച്ചയായി ഇറങ്ങുന്നു..അതും മോഹൻലാൽ,സുരേഷ് ഗോപി,ജയറാം,ദിലീപ് തുടങ്ങിയ ഇൻഡസ്ട്രിയിലെ അതികായരെ അണിനിരത്തി.നാലു സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്നു. തുടർച്ചയായ ബോക്‌സ് ഓഫീസ് പരാജയങ്ങളോടെ ജോഷിയുടെ അന്ത്യമടുത്തുവെന്ന് അഭ്യുദയാകാംക്ഷികൾ പറഞ്ഞു തുടങ്ങുന്നു..ജോഷിയുടെ ഫിലിമോഗ്രഫി എടുത്ത് പരിശോധിച്ചാൽ അറിയാം, കരിയറിൽ കൂടിപ്പോയാൽ രണ്ടു കൊല്ലത്തെ ഇടവേള മാത്രമാണ് ഇതിന് മുൻപ് അദ്ദേഹം എടുത്തിട്ടുള്ളത്..എന്നാൽ തുടർച്ചയായ ഫ്ലോപ്പുകൾക്ക് ശേഷം ചെറുതല്ലാത്ത..എന്നാൽ അത്യന്താപേക്ഷിതമായ ഒരു ഇടവേള സിനിമയിൽ നിന്ന് അദ്ദേഹത്തിന് എടുക്കേണ്ടതായി വന്നു. നല്ലൊരു തിരക്കഥക്കുള്ള കാത്തിരിപ്പ്.നല്ലൊരു തിരിച്ചുവരവിനായുള്ള കാത്തിരിപ്പ്..ആ കാത്തിരിപ്പ് നാല് വർഷം നീണ്ടു. പുതുതലമുറ സംവിധായകരുടെ കുത്തൊഴുക്കിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും അയാളുടെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവരുടെ മുന്നിലേക്ക് അതിശക്തമായൊരു തിരിച്ചു വരവ്.പൊറിഞ്ചു മറിയം ജോസിലൂടെ .ശരിക്കും രാജകീയമായൊരു വരവ്.തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച നിരവധി സിനിമകൾ ഇക്കാലം കൊണ്ട് പുറത്ത് വന്നിരിക്കുന്നു. 44 വർഷങ്ങളും കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ജോഷിക്ക് സിനിമ മടുക്കുന്നില്ല.സമകാലികരായി പ്രവർത്തിച്ച പലരും തുടർതോൽവികളിൽ മനം മടുത്തും പ്രേക്ഷകാഭിരുചി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടും നിഷ്കാസിതരായിരിക്കുന്നു
എന്നിട്ടും..ജോഷിക്ക് മാത്രം ഒരു കുലുക്കവുമില്ല ഇപ്പോഴും മുന്നോട്ട് തന്നെ എന്താണ് ഈ മനുഷ്യന്റെ വിജയരഹസ്യം…???

joju joshiy chemban 5ഞാൻ മനസ്സിലാക്കിയിടത്തോളം 3 കാര്യങ്ങളാണ് ജോഷിയുടെ കരിയറിലെ പ്രധാനപ്പെട്ട വിജയഘടകങ്ങൾ.അപ്ഡേറ്റ് ആയി ഇരിക്കുന്നു എന്നതാണ് ജോഷിയുടെ ഏറ്റവും വലിയ ഗുണം.അദ്ദേഹത്തിന്റെ സമകാലികരിൽ പലർക്കും ഇല്ലാത്തൊരു ക്വാളിറ്റിയാണ് അത്.ഒഴിവ് സമയങ്ങളിൽ പുതിയ സിനിമകൾ കാണാനാണ് താൻ സമയം കണ്ടെത്താറുള്ളത് എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്..ഇൻഡസ്ട്രിയുടെ ഗതിവിഗതികൾ കൃത്യമായി മനസ്സിലാക്കാനും ഒപ്പം സ്വയം നവീകരിച്ച്..നാല് പതിറ്റാണ്ടിനിപ്പുറവും യുവതലമുറക്കൊപ്പം സഞ്ചരിക്കാനും അദ്ദേഹത്തിന് ഇത് വഴി സാധിക്കുന്നു. അതത് കാലത്തെ സൂപ്പർതാരങ്ങളായി നിലനിൽക്കുന്നവരെ മാത്രമേ ജോഷി തന്റെ സിനിമകളിൽ പ്രധാനമായും സഹകരിപ്പിച്ചിട്ടുള്ളൂ. കച്ചവടസിനിമകളിൽ ജോഷിയുടെ മുൻഗാമികളായ ശശികുമാറിന്റയും ഐ.വി.ശശിയുടെയുമെല്ലാം പാത ഏറെക്കുറെ ഇങ്ങനെ തന്നെയായിരുന്നു. ജോഷിയും അതേറ്റുപിടിച്ചു. ജോഷിയുടെ കരിയർ എടുത്ത് പരിശോധിച്ചാൽ ഈ Diversion കൃത്യമായി കാണാം..

രവികുമാർ,സുധീർ,എന്നിവരെ വച്ച് സിനിമ ചെയ്ത് തുടങ്ങിയ ജോഷി പിന്നീട് ജയൻ,പ്രേം നസീർ,മധു,ശങ്കർ,മോഹൻലാൽ,മമ്മൂട്ടി,സുരേഷ് ഗോപി,ദിലീപ് തൊട്ട് ജോജു വരെയുള്ള താരങ്ങളെ തന്റെ സിനിമകളിൽ നായകന്മാരോ നായകതുല്യ കഥാപാത്രങ്ങളോ ആക്കി. ജയൻ, നസീർ, മധു, സോമൻ, സുകുമാരൻ എന്നിങ്ങനെയുള്ള തലമുറക്കൊപ്പം സിനിമകൾ ചെയ്തു തുടങ്ങിയ ജോഷി ശേഷം മലയാളസിനിമ പതുക്കെ മോഹൻലാൽ/മമ്മൂട്ടി യുഗത്തിലേക്ക് ചുവട് വച്ചപ്പോൾ അതിന് അനുസരിച്ച് കളംമാറ്റിച്ചവിട്ടി..സുരേഷ് ഗോപി,ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കാലക്രമേണ നായകനിരയിൽ തങ്ങളുടേതായ സ്ഥാനം വെട്ടിപ്പിടിച്ചപ്പോൾ ജോഷി ഇവരെയെല്ലാം ആശ്രയിച്ചു തുടങ്ങി

എഴുത്തുകാരുടെ കാര്യമാണ് മൂന്നാമത്തെ ഘടകം, മികച്ച തിരക്കഥകൾ ലഭിച്ചതായിരുന്നു ജോഷിയുടെ കരിയറിന്റെ ഏറ്റവും വലിയ പിൻബലം.ഒരുപക്ഷേ ഐ.വി.ശശിക്ക് ശേഷം ഇത്രയധികം മികച്ച എഴുത്തുകാരെ ഇൻഡസ്ട്രിയിൽ പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌ത സംവിധായകരിൽ ഏറ്റവും പ്രമുഖൻ ജോഷിയായിരിക്കും..ഐ.വി.ശശിയുടേയും ജോഷിയുടേയും കരിയർ എടുത്താൽ ഒരുപാട് സാമ്യങ്ങൾ ഇക്കാരണങ്ങൾ കൊണ്ട് തന്നെ കാണാൻ സാധിക്കും..1975 മുതൽക്ക് ഷെരീഫുമായും ദാമോദരൻ മാഷുമായും എം.ടിയുമായും ഐ.വി.ശശി തുടരെ തുടരെ ഹിറ്റ് സിനിമകൾ ചെയ്തു വന്നപ്പോൾ 1980 മുതൽ ഇത് പോലൊരു ത്രിമൂർത്തിസഖ്യമായിരുന്നു ജോഷിച്ചിത്രങ്ങളുടേയും ചാലകശക്തിയായി പ്രവർത്തിച്ചിരുന്നത്..പാപ്പനംകോട് ലക്ഷ്മണനേയും കലൂർ ഡെന്നീസിനേയും ഡെന്നിസ് ജോസഫിനെയും കൂട്ടുപിടിച്ച് ജോഷിയും 80കൾക്ക് ശേഷം വൻ ഹിറ്റുകൾ ഒരുക്കി..ജോഷിക്ക് ഒരുപാട് ഹിറ്റുകൾ നൽകിയ ഡെന്നിസ് ജോസഫ് എന്നാൽ ഒരിക്കൽ പോലും ഐ.വി.ശശിയുമായി ഒരു സിനിമ ചെയ്തില്ല..മറുവശത്ത് ഐ.വി.ശശിക്ക് ഒരുപാട് ഹിറ്റുകൾ നൽകിയ എം.ടി.വാസുദേവൻ നായരാകട്ടെ ജോഷിയുമായും ഇത് വരെയും ഒരു സിനിമ ചെയ്തില്ല..അതേ സമയം പത്മരാജൻ, ടി.ദാമോദരൻ, ഷെരീഫ്, ലോഹിതദാസ്, ജോൺ പോൾ, രഞ്ജിത് പോലുള്ള ഇൻഡസ്ട്രിയിലെ പ്രമുഖരായ മറ്റ് എഴുത്തുകാർ ഇവർ രണ്ട് പേർക്ക് വേണ്ടിയും തിരക്കഥകൾ എഴുതുകയുണ്ടായി. മാറുന്ന മലയാളസിനിമയുടെ ട്രെൻഡ് കൃത്യമായി മനസ്സിലാക്കി/അതിനെ പിന്തുടർന്ന് വന്ന ജോഷി പിൽക്കാലത്ത് എസ്.എൻ.സ്വാമി,രഞ്ജി പണിക്കർ, ഉദയ്കൃഷ്ണ സിബി.കെ.തോമസ്,രഞ്ജൻ പ്രമോദ്‌,സച്ചി/സേതു,ഇക്ബാൽ കുറ്റിപ്പുറം തുടങ്ങിയവരെയെല്ലാം തന്റെ സിനിമകൾക്കായി കൂട്ടുപിടിച്ചു. മലയാളസിനിമയുടെ ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ’ എന്ന പേര് ഐ.വി.ശശിക്ക് സ്വന്തമാണെങ്കിൽ മലയാള സിനിമയുടെ ‘ഷോ മാൻ’ എന്ന ഖ്യാതി ജോഷിക്കാണുള്ളത്
😊
71554025 7മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിൽ നിർണായകസ്ഥാനമാണ് ജോഷിയുടെ സിനിമകൾക്ക് ഉള്ളത്.അതിൽ തന്നെ മമ്മൂട്ടിയുടെ പേര് എടുത്ത് പറയണം..മമ്മൂട്ടി എന്ന താരത്തിന്റെ/മമ്മൂട്ടി എന്ന Crowd Puller- ടെ വളർച്ചയിൽ പ്രധാനപങ്ക് വഹിച്ച സംവിധായകർ ജോഷിയും ഐ.വി.ശശിയുമാണ്.കേവലം ഒരു നടനിൽ നിന്ന് താരമൂല്യമുള്ള അഭിനേതാവ് എന്ന തലത്തിലേക്ക് മമ്മൂട്ടി ചുവടുറപ്പിക്കുന്നതും ക്രമാനുഗതമായ വളർച്ച കൈവരിക്കുന്നതും ജോഷി-ഐ.വി.ശശി സിനിമകൾ വഴിയാണ്.ഇരുവരുടേയും സംവിധാനത്തിൽ കൃത്യം 33 സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.1983ൽ പുറത്ത് വന്ന ആ രാത്രി എന്ന സിനിമക്ക് വേണ്ടിയാണ് മമ്മൂട്ടി ആദ്യമായി ജോഷിയുമായി സഹകരിക്കുന്നത്..വൻ ഹിറ്റായ ആ സിനിമക്ക് ശേഷം പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ

കൊടുങ്കാറ്റിലെ മുസ്‌തഫ..
കോടതിയിലെ രാജേന്ദ്രൻ..
അലകടലിനക്കരെയിലെ ആനന്ദ്..
സന്ദർഭത്തിലെ രവി..
ഇടവേളക്ക് ശേഷത്തിലെ ജയദേവൻ..
ഒന്നിങ്ങ് വന്നെങ്കിലിലെ മോഹൻദാസ്..
ഇനിയും കഥ തുടരും ലെ രവീന്ദ്രൻ..
കഥ തുടരുന്നുവിലെ ബാലചന്ദ്രൻ..
നിറക്കൂട്ടിലെ രവി വർമ്മ..
ശ്യാമയിലെ വിശ്വനാഥൻ..
വീണ്ടും ലെ വിജയചന്ദ്രൻ..
1000 കണ്ണുകളിലെ ഡോ; സാമുവൽ ജോർജ്..
മുഹൂർത്തം 11 : 30 ലെ ഹരിദാസ്..
ന്യായവിധിയിലെ പരമു..
ക്ഷമിച്ചു എന്നൊരു വാക്കിലെ അഡ്വക്കേറ്റ് രവീന്ദ്രനാഥ്..
സായംസന്ധ്യയിലെ ശിവപ്രസാദ്..
ന്യൂ ഡൽഹിയിലെ ജി.കെ..
തന്ത്രത്തിലെ ജോർജ് കോര..
ദിനാരാത്രങ്ങളിലെ അരവിന്ദൻ..
സംഘത്തിലെ ഇല്ലിക്കൽ കുട്ടപ്പായി..
മഹായാനത്തിലെ ചന്ദ്രു..
നായർസാബിലെ മേജർ രവീന്ദ്രനാഥൻ..
കുട്ടേട്ടനിലെ വിഷ്ണു നാരായണൻ..
ഈ തണുത്ത വെളുപ്പാൻ കാലത്തിലെ ഹരിദാസ് ദാമോദരൻ..
കൗരവരിലെ ആന്റണി..
ധ്രുവത്തിലെ നരസിംഹ മന്നാടിയാർ..
സൈന്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ AJ ഈശ്വർ..
ദുബായ് ലെ മേജർ രവി മാമൻ..
പോത്തൻ വാവായിലെ വാവ..
നസ്രാണിയിലെ ഡേവിഡ് ജോൺ കൊട്ടാരത്തിൽ..
ഏറ്റവുമൊടുവിൽ
ട്വന്റി ട്വന്റിയിലെ രമേഷ് നമ്പ്യാർ വരെയുള്ള സിനിമകൾ..കഥാപാത്രങ്ങൾ

ഇത് കൂടാതെ നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയായി തന്നെ അഭിനയിക്കാനും അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു..തുടർപരാജയങ്ങളിൽ മനം മടുത്ത് മലയാളസിനിമയിൽ മമ്മൂട്ടിയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിഘട്ടത്തിലായപ്പോൾ അദ്ദേഹത്തെ ഏത് വിധേനയും തിരിച്ചു കൊണ്ടുവരാൻ ജോഷിയും ഡെന്നിസ് ജോസഫും തീരുമാനിച്ചതും ആ തീരുമാനത്തിന്റെ ഭാഗമായി ന്യൂഡൽഹിയെന്ന ഇതിഹാസസിനിമ പിറക്കുന്നതുമെല്ലാം മലയാളസിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ചരിത്രശേഷിപ്പുകളാണ്.എണ്ണത്തിൽ താരതമ്യേന കുറവാണെങ്കിലും മോഹൻലാലിനും സുരേഷ് ഗോപിക്കും ജോഷിച്ചിത്രങ്ങൾ കരിയറിൽ നിർണായകവഴിതിരിവ് സമ്മാനിച്ചവയാണ്.ജോഷി സംവിധാനം ചെയ്ത 11 സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്

ffww 1 9ഭൂകമ്പം
ജനുവരി ഒരു ഓർമ
നാടുവാഴികൾ
നമ്പർ 20 മെയിൽ
പ്രജ
മാമ്പഴക്കാലം
നരൻ
ട്വന്റി ട്വന്റി
ക്രിസ്ത്യൻ ബ്രദേഴ്‌സ്
റൺ ബേബി റൺ
ലോക്പാൽ
ലൈലാ ഓ ലൈലാ

നെഗറ്റീവ് വേഷങ്ങൾ വഴിയായിരുന്നു സുരേഷ് ഗോപി ജോഷി സിനിമകളിൽ തുടക്കം കുറിക്കുന്നത്.. സായംസന്ധ്യ ആയിരുന്നു ആദ്യചിത്രം.പിന്നീട് ജനുവരി ഒരു ഓർമ, ന്യൂഡൽഹി, നായർസാബ്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ധ്രുവം പോലുള്ള സിനിമകളിൽ നല്ല വേഷങ്ങൾ ജോഷി,സുരേഷ് ഗോപിക്ക് നൽകി. ഷാജി കൈലാസ് സിനിമകൾ വഴി 90കളിൽ സുരേഷ് ഗോപി നായകനിരയിലെ അനിഷേധ്യസാന്നിദ്ധ്യമായപ്പോൾ ജോഷി സുരേഷ് ഗോപിയേയും തന്റെ നായകനാക്കി
പിന്നീട് ലേലം, ഭൂപതി, പത്രം, വാഴുന്നോർ, ജന്മം(U) എന്നിങ്ങനെയുള്ള സിനിമകളിലും കൂടാതെ ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, സലാം കശ്മീർ, നാളെ ഇറങ്ങുന്ന പാപ്പൻ വരെയുള്ള ജോഷിസിനിമകളിലും സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്
കൂടാതെ..
ടൈഗർ പ്രഭാകർ..
ത്യാഗരാജൻ..
വിഷ്ണു വർധൻ..
വിക്രം..
തുടങ്ങി ഒട്ടനവധി അന്യഭാഷാനടന്മാർക്ക് ജോഷി തന്റെ സിനിമകളിൽ മികച്ച വേഷങ്ങൾ നൽകിയിട്ടുണ്ട്
😊😊

മലയാളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ജോഷിയുടെ പെരുമ..തമിഴ്/തെലുങ്ക്/കന്നട/ഹിന്ദി ഭാഷകളിലും ജോഷി സിനിമകൾ ചെയ്തിട്ടുണ്ട്.ഇതിൽ തന്നെ ഹിന്ദിയിൽ ചെയ്ത Dharma Aur Kanoon എന്ന ചിത്രം വൻ ഹിറ്റാവുകയും ജോഷിയെന്ന പേര് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു..ജോഷിയുടെ തന്നെ ആരംഭം എന്ന മലയാളസിനിമയുടെ റീമേക്ക് ആയിരുന്നു ഇത്..ഹിന്ദിയിൽ ഇന്നും വലിയ ആരാധകവൃന്ദമുള്ള..Cult Status ഉള്ള സിനിമയാണ് രാജേഷ് ഖന്നയും ധർമേന്ദ്രയും അഭിനയിച്ച ഈ ചിത്രം.ന്യൂ ഡൽഹിയുടെ അന്യഭാഷാപതിപ്പുകൾ എല്ലാം സംവിധാനം ചെയ്തതും ജോഷിയാണ്.അന്യഭാഷകളിൽ നിന്ന് പിന്നീടും ഓഫറുകൾ വന്നെങ്കിലും മാതൃഭാഷയിൽ തന്നെ തുടരാനാണ് ജോഷി തീരുമാനിച്ചത്..ജോഷിയുടെ സത്യരാജ് നായകനായ തമിഴ് സിനിമ എയർപോർട്ടിനും തെലുങ്ക് സിനിമയായ അംഗരക്ഷകടുവിനും തിരക്കഥ എഴുതിയത് എസ്.എൻ.സ്വാമിയാണ്.

hhh 11സിന്ധുവാണ് ജോഷിയുടെ ഭാര്യ..അദ്ദേഹത്തിന്റെ ഏകമകൾ ഐശ്വര്യ 2011ൽ ചെന്നൈയിൽ ഒരു വാഹനാപകടത്തിൽ നിര്യാതയായിരുന്നു.അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ ഭാഗ്യപരീക്ഷണം നടത്താൻ തന്നെയാണ് ജോഷിയുടെ മകൻ അഭിലാഷിന്റെയും തീരുമാനം..ദുൽഖറിനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ എഴുത്തുപണികൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.കഴിഞ്ഞ ദിവസമാണ് ജോഷി തന്റെ സപ്തതി ആഘോഷിച്ചത്..ഇൻഡസ്ട്രിയിൽ ഇനിയുമേറെ അങ്കത്തിന് ബാല്യമുള്ള ആൾ തന്നെയാണ് ജോഷിയെന്ന സംവിധായകൻ.അത് കൊണ്ട് തന്നെ ഇനി വരുന്ന അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളെയും വളരെ പ്രതീക്ഷയോടെയാണ് ഞാനെന്ന പ്രേക്ഷകൻ നോക്കിക്കാണുന്നത്. ജോഷി സാറിന് സ്നേഹാദരവ്
പാപ്പന് ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

LATEST

“സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ്, വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് ചിരിപ്പിക്കുമ്പോൾ ആ കൂടെ ഇരിക്കുന്ന ആളെയും ഓർക്കണം”, കുറിപ്പ്

രാഗീത് ആർ ബാലൻ രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ

‘ പ്യാലി ‘ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ

“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്

ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ,നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?”, ഫേസ്ബുക്ക് ലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. അറിവ്

ഉപഗ്രഹഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ചുനൽകി അമേരിക്കൻ സംഘം കപ്പലണ്ടി നൽകി, ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?

ഇസ്രോയും(ISRO), നാസയും(NASA) ​ഒ​ന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റ​ലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ

താരചക്രവർത്തിനികളായിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് ആരെന്നറിയാമോ ?

Roy VT ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം

ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്

ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന്

വീണ്ടും ജാക്കി ചാൻ, പ്രായത്തെ വെല്ലുന്ന പ്രകടനം, ‘റൈഡ് ഓൺ’ ട്രെയ്‌ലർ പുറത്തിറങ്ങി

ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ

ദശരഥം രണ്ടാംഭാഗത്തിനു മോഹൻലാൽ സഹകരിക്കുന്നില്ലെന്ന് പരാതിപറഞ്ഞ സിബിമലയിൽ നിന്നും ഭദ്രൻ വ്യത്യസ്തനാകുന്നത് അവിടെയാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2

ഒരു പടത്തിന് കോടികൾ വാങ്ങുന്നവരും ഒന്നുമാകാതെ ബലിമൃഗങ്ങൾ ആകുന്നവരും (എന്റെ ആൽബം- 76)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

“രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം”

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം ഇന്നും പൂർണമായും ആ മാറ്റങ്ങൾക്ക്

അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും

മാളികപ്പുറം നേടിയ മഹാവിജയം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മൊത്തം നൂറുകോടിയുടെ ബിസിനസ് നടന്ന ചിത്രം

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ ക്രിസ്റ്റഫർ ’ ക്രിസ്റ്റഫർ പ്രെമോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ക്രിസ്റ്റഫർ

‘ ദി ബ്രാ ‘ എഞ്ചിനിൽ കുടുങ്ങിയ ബ്രേസിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം

The Bra Sajid AM സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പുതിയ ഗാനം, സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ്

” ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത്‌ പ്രതീക്ഷിച്ചില്ല ! എത്രത്തോളം അപ്ഡേറ്റഡ്? ” സോഷ്യൽ മീഡിയ കുറിപ്പ്

ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.” മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന്

“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്

വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു

SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന