സത്യൻ അന്തിക്കാടിന്റെ സെറ്റിൽ വന്ന മണിരത്നം അതുകണ്ട് വാചാലനായത്രേ

104

Sunil Waynz

മണിരത്നം തന്നോട് പറഞ്ഞൊരു കാര്യം എന്ന മുഖവുരയോടെ പഴയൊരു ചാനൽ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞൊരു കാര്യം എനിക്കിപ്പോഴും ഓർമയുണ്ട്, അത് മലയാളത്തിലെ Character Artistകളുടെ മികവിനെ കുറിച്ചായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏതോ ഒരു സിനിമയുടെ സെറ്റിൽ മണിരത്നം അപ്രതീക്ഷിതമായി വന്നുവെന്നും,സെറ്റിൽ ശങ്കരാടിയുടെ അഭിനയം കണ്ട മണിരത്നം കുറച്ചു നേരം വാചാലനായി നിന്നുവെന്നും ആ അഭിമുഖത്തോട് അനുബന്ധമായി സത്യൻ അന്തിക്കാട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു.

സിംഗപ്പൂർ ആൻ്റെപ്പൻ എന്ന പേര് കേട്ടാൽ തന്നെ കള്ളന്മാർ വിറയ്ക്കും " |  Shankaradi | Nedumudi Venu - YouTubeപ്രിയദർശൻ അടക്കമുള്ള സംവിധായകർ പലപ്പോഴായി പറഞ്ഞ കാര്യമുണ്ട്..മലയാളത്തിൽ ഒരു സിനിമയെടുത്ത് വിജയിപ്പിച്ചാൽ അതിന്റെ അന്യഭാഷാപതിപ്പിൽ നായകനെയോ നായികയേയോ കണ്ടെത്താൻ ബുദ്ധിമുട്ടില്ല..പക്ഷേ ഇവിടെ ചെയ്ത് വിജയിപ്പിച്ച Character Roleകൾക്ക് തത്തുല്യമായി മറ്റ് ഭാഷകളിലെ നടന്മാരെ Plac ചെയ്യുകയെന്നതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ സംഗതിയെന്ന്..!!!സുകുമാരിക്കൊരു പകരക്കാരി ഹിന്ദിയിൽ ഇല്ലാത്തത് കൊണ്ടാണെത്രേ ബോയിങ് ബോയിങ്ങിലെ അവരുടെ കഥാപാത്രത്തെ ഹിന്ദിയിലേക്ക് പറിച്ചു നട്ടപ്പോൾ ആ കഥാപാത്രത്തെ പ്രിയദർശൻ അവിടെ ഒരു പുരുഷനാക്കി മാറ്റിയത്,ഇത് പ്രിയദർശൻ തന്നെ ഒരിക്കൽ പറഞ്ഞ കാര്യമാണ്(ഹിന്ദിയിൽ നടൻ പരേഷ് റാവലാണ് ആ കഥാപാത്രം ചെയ്തത്) Character Artstകളുടെ പ്രകടനമികവ് വിലയിരുത്തുമ്പോൾ മലയാളത്തോളം മികവ് അന്യഭാഷയിലെ നടീനടന്മാർ പുലർത്താറുണ്ടോ എന്നതും സംശയമാണ്.

Mohanlal Funny Scene || Boeing Boeing Malayalam Movie - YouTubeശങ്കരാടി,പപ്പു,ഒടുവിൽ തുടങ്ങി മൺമറഞ്ഞു പോയവർ മുതൽക്ക് ഇപ്പോൾ ഇവിടെ സജീവമായവർ വരെ ഒന്നിനൊന്ന് മെച്ചം .ഇക്കൂട്ടത്തിൽ ഒടുവിൽ ഉണ്ണിക്കൃഷ്ണനെ ഈ നിമിഷം പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒടുവിലിന്റെ പേര് വരുമ്പോൾ അധികം ചർച്ച ചെയ്യപ്പെടാത്ത അദ്ദേഹത്തിന്റെ അതിമനോഹരമായൊരു പ്രകടനം കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്
നടൻ എന്ന നിലക്കുള്ള ഒടുവിലിന്റെ പ്രകടനമികവ് അതിന്റെ പാരമ്യത്തിലെത്തിയ ഒരു രംഗം

കിരീടം,ധനം,ഭരതം,കമലദളം തുടങ്ങിയ ക്ലാസിക്ക് സിനിമകൾ തുടർച്ചയായി നൽകിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ നിന്നും ‘വളയം’ എന്നൊരു സിനിമ പുറത്ത് വരുന്നത്.മുരളിയും മനോജ് കെ ജയനുമെല്ലാം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയിൽ പാർവതിയായിരുന്നു നായിക.ഇവരെക്കൂടാതെ മാള അരവിന്ദൻ, അബൂബക്കർ(വാത്സല്യത്തിലെ കുഞ്ഞമ്മാവൻ)മാവേലിക്കര പൊന്നമ്മ,ബീന ആന്റണി,സുവർണ മാത്യു,ബിന്ദു പണിക്കർ എന്നിവരും ഈ സിനിമയിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇവരെക്കൂടാതെ തിരക്കഥാകൃത്ത് ലോഹിതദാസും ഈ സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഒടുവിലിന്റെ ഒരു സീനുണ്ട്. ഒരൊറ്റ സീൻ. ശരീരഭാഷ കൊണ്ട്/പ്രകടമികവ് കൊണ്ട് ഒരു സീനിനെ എത്രത്തോളം മികവുറ്റതാക്കാമെന്നും എങ്ങനെ സ്വന്തം വരുതിയിലാക്കാമെന്നും ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്ന നടൻ അഭിനയിച്ചു(ജീവിച്ചു))കാണിച്ചു കൊടുത്ത ഒരു സീൻ
👇👇
ഒടുവിൽ അവതരിപ്പിക്കുന്ന ഗോവിന്ദനാശാൻ എന്ന കഥാപാത്രത്തിന്റെ മകൾക്ക് അവിഹിതഗർഭം ഉണ്ടാവുകയും മാനക്കേട് ഭയന്ന് ആ പെൺകുട്ടി തീവണ്ടിക്ക് തല വയ്ക്കുകയും ചെയ്യുന്നു. ഗുരുതുല്യനായി കണക്കാക്കുന്ന ആശാന്റെ വീട്ടിൽ അരങ്ങേറിയ ഈയൊരു ദുരന്തവാർത്ത കേട്ടാണ് മുരളി അവതരിപ്പിക്കുന്ന ശ്രീധരൻ എന്ന കഥാപാത്രം ആ വീട്ടിലേക്ക് ഓടിക്കിതച്ചു വരുന്നത്..കൂടെ ശ്രീധരന്റെ സുഹൃത്ത് കുഞ്ഞാലിയുമുണ്ട് (മാമുക്കോയ)വീടിന്റെ ഉമ്മറത്തെക്ക് തളർച്ചയോടെ കയറി വരികയാണ് ശ്രീധരൻ..അസ്ഥപ്രജ്ഞനായ അയാൾ,ആശാനെ കാണാൻ ത്രാണിയില്ലാതെ ഉമ്മറത്ത് തകർന്ന് നിൽക്കുകയാണ്..ബലത്തിനായി അയാൾ മുറുകെപ്പിടിച്ചിരിക്കുന്നത് ഉമ്മറത്തെ ഒരു ചെറിയ തൂണിലാണ്. ശ്രീധരനെ കണ്ടയുടൻ അകത്ത് നിന്ന് പുറത്തേക്കിറങ്ങി വരുന്ന ഒടുവിലിന്റെ ഗോവിന്ദനാശാൻ
“ശ്രീധരാ..നിന്റെ ശബ്ദം ഞാൻ കേട്ടു..ആ,അപ്പോ അറിഞ്ഞില്ലേ കാര്യങ്ങളൊക്കെ..അങ്ങനെ ആ ഭാരം,അങ്ങട് ഒഴിഞ്ഞു..അമ്മേ നാരായണ”
ശ്രീധരൻ : “ആശാനേ”(വിങ്ങൽ)
ആശാൻ : “ഹ..നീയിങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലെങ്ങനാ???ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഒരാളില്ലാതെ വിഷമിച്ചിരിക്ക്യാർന്നു ഞാൻ”
ശേഷം തിരിഞ്ഞു നിന്ന്,ലോഹിതദാസ് അവതരിപ്പിക്കുന്ന നാട്ടുകാരൻ കഥാപാത്രത്തോട് : “രാമാ..പന്തലിടേണ്ടേ നമുക്ക്..മഴ എപ്പോഴാ പെയ്യാ ന്ന് അറിയില്ല..അവള് വരുമ്പോ മഴ നനയാൻ പാടില്ല”
ലോഹിതദാസിന്റെ കഥാപാത്രം ഉടനേ ആശാനെ അനുനയിപ്പിച്ചു കൊണ്ട് : “ആശാൻ എന്റെ കൂടെ വാ..നമുക്ക്,കുറച്ചു നേരം പോയി അകത്ത് കിടക്കാം”
ആശാൻ : “ഹാ..ഞാൻ അകത്ത് പോയിക്കിടന്നാൽ എങ്ങനാ..ആളുകള് വരുമ്പോ മര്യാദവർത്താനം പറയാൻ ആരെങ്കിലുമൊക്കെ വേണ്ടേ..ആട്ടെ,ആശുപത്രിക്കാര് എല്ലാം പെട്ടെന്ന് കഴിച്ചു തര്വോ”??
ലോഹി : “പഞ്ചായത്ത് മെമ്പർ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്..അവരുടനേ എല്ലാം കഴിച്ചു തരും”
ആശാൻ : “എവടെ..അവർക്ക് എന്ത് കിട്ടിയാലും കീറണം..പത്ത്-പതിനെട്ട് കഷ്ണായിട്ടാ അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോയേക്ക്ണേ..ഇനി കീറാനൊന്നും ബാക്കീല്ല്യാ..എന്നാലും അവര് കീറും”(ചിരി)
ആശാന്റെ സംഭാഷണം മുഴുവൻ കേട്ടയുടൻ ശ്രീധരൻ : “ആശാനേ..ആശാന് ഇങ്ങനെയൊന്ന് സംസാരിക്കാതിരിക്കാവോ”?
ചെറിയൊരു നിശ്ശബ്ദത
ശ്രീധരന്റെ അരികിലേക്ക് വരുന്ന ആശാൻ
ശേഷം..
ഒരു നോട്ടം..
“എനിക്കൊരു ബീഡി തര്വോ ശ്രീധരാ”(ശബ്ദത്തിൽ അസാധാരണമാം വിധത്തിലുള്ള കിതപ്പ്)
ശ്രീധരന്റെ അനുവാദം പോലും ചോദിക്കാൻ കാത്തുനിൽക്കാതെ അയാളുടെ പോക്കറ്റിൽ നിന്ന് കയ്യിട്ട് ബീഡിയെടുക്കുന്ന ആശാൻ..ബീഡി കത്തിക്കുന്നു..നീട്ടി വലിക്കുന്നു

May be an image of 9 people and people standing


നിറഞ്ഞാടുകയാണ് ഈ സീനിലുടനീളം ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്ന നടൻ
താഴെയുള്ള ചിത്രങ്ങളിലെ മുരളിയുടെ കണ്ണുകളിൽ തെളിഞ്ഞു കാണാം ഒടുവിലിന്റെ പ്രകടനം Live ആയി സമ്മാനിച്ച Impact..അതിന്റെ Ultimate Power
ഈ സീനൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
ദൈവമേ..എന്തൊരു നടന്മാരാണ് ഇവരൊക്കെ 💞💞
നഷ്ടമെന്ന വാക്ക് എന്നെ സംബന്ധിച്ചിടത്തോളം വീണ്ടും വീണ്ടും ഓർമിക്കപ്പെടുന്നത്,ദാ ഇത് പോലുള്ള മഹാനടന്മാർ..ഇത് പോലുള്ള ജീവസ്സുറ്റ മുഹൂർത്തങ്ങൾ നിസ്സാരമായിട്ടിങ്ങിനെ അഭിനയിച്ചു ഫലിപ്പിക്കുന്നത് കാണുമ്പോഴാണ്
LEGENDS For A REASON💓💕💓
ഒടുവിൽ💓
മുരളി💓
ലോഹിതദാസ്💓