കോട്ടയം പ്രദീപിന്റെ ടോണിൽ പറയുകയാണെങ്കിൽ,ബിച്ചു തിരുമലയുടെ സുന്ദരമായ വരികളുണ്ട്, എസ്.ബാലകൃഷ്ണന്റെ മനോഹരമായ ഈണമുണ്ട്, ഉണ്ണിമേനോന്റെയും ചിത്രയുടെയും മോഹിപ്പിക്കുന്ന ശബ്ദമുണ്ട്, അതിനെല്ലാമപ്പുറത്തും ഒരുപക്ഷേ ഈ ഗാനരംഗം Rewatchability അർഹിക്കുന്നുവെങ്കിൽ അതിന് ദേ ഒറ്റക്കാരണമേ ഉളള, ഇങ്ങേര്.
അഭിനയിച്ച സിനിമകളിലാണ് സാധാരണ മുഴുനീള ഉടായിപ്പ് വേഷത്തിൽ കാണാറുള്ളത്. എന്നാൽ ഈ പാട്ട് മുഴുവൻ അതിന്റെ Wholesale Package ആണ്.കണ്ണടച്ചു കേട്ടാൽ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ഈ പാട്ട്..മലയാളത്തിലെ തന്നെ ഏറ്റവും മനോഹരവും ജനപ്രീതിയാർജ്ജിച്ചതുമായ പ്രണയഗാനങ്ങളിൽ ഒന്നാ പാട്ടിലൊക്കെ തന്റെ ട്രേഡ്മാർക്ക് ഐറ്റംസ് ഒക്കെ ഇങ്ങനെ ലാവിഷായി കയ്യീന്ന് എടുത്ത് വാരി വിതറിയിരിക്കുന്നു തന്റെ One man show കൊണ്ട് സ്ക്രീൻ മൊത്തം ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു.
**