Connect with us

കുശുമ്പും പരദൂഷണവും മാത്രമുള്ള സ്ത്രീയാണ് സുകുമാരിയെന്ന് പ്രിയദർശൻ ചിന്തിച്ചത് എന്തുകൊണ്ട് ?

ബോളിവുഡിന്റെ സുവർണകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടൊരു അഭിനേത്രിയായിരുന്നു വിദ്യാ സിൻഹ. മുംബൈയിൽ വച്ച് നടന്നൊരു സൗന്ദര്യമത്സരത്തിൽ വിജയിയായതിനെ തുടർന്നാണ്

 45 total views,  1 views today

Published

on

Sunil Waynz എഴുതിയത്

ബോളിവുഡിന്റെ സുവർണകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടൊരു അഭിനേത്രിയായിരുന്നു വിദ്യാ സിൻഹ. മുംബൈയിൽ വച്ച് നടന്നൊരു സൗന്ദര്യമത്സരത്തിൽ വിജയിയായതിനെ തുടർന്നാണ് അപ്രതീക്ഷിതമായി അവർക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.1974ൽ കിരൺ കുമാർ നായകനായ Remembering Vidya Sinha: Scent of Rajnigandha‘രാജ കാക’ എന്ന സിനിമ വഴിയാണ് അവർ ബോളിവുഡിൽ അരങ്ങേറുന്നത്.ശേഷം നിരവധി ഹിറ്റ് സിനിമകളിൽ അവർ അഭിനയിച്ചു.അമോൽ പലേക്കർക്കൊപ്പം അഭിനയിച്ച ‘രജനി ഗന്ധ,ഛോട്ടി സി ബാത്ത് എന്നീ സിനിമകളെല്ലാം തന്നെയും അക്കാലത്ത് വലിയ ഹിറ്റുകൾ ആയിരുന്നു.തന്റെ ശാലീനസൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ ബോളിവുഡിൽ സൃഷ്ടിക്കാൻ വിദ്യാ സിൻഹക്കായി.ഏതാണ്ട് 10 വർഷത്തോളം മാത്രമാണ് അവർ ബോളിവുഡ് സിനിമകളിൽ സജീവമായി നിലകൊണ്ടത്.1986ൽ സഞ്ജയ് ദത്ത് നായകനായി രാജ് സിപ്പി സംവിധാനം ചെയ്‌ത ‘ജീവ’ എന്ന സിനിമയോടെ അവർ അഭിനയജീവിതത്തിന് താൽക്കാലിക അവധി നൽകി.ആ അവധി അവസാനിപ്പിക്കാൻ നിമിത്തമായതാകട്ടെ ഒരു മലയാളിയും..!!!

മലയാളി സംവിധായകൻ സിദ്ധിഖിന്റെ ബ്ലോക്ക്ബസ്റ്റർ സിനിമ ബോഡി ഗാർഡിലൂടെയാണ് കാൽ നൂറ്റാണ്ടിന് ശേഷം വിദ്യാ സിൻഹ വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നായികയായ കരീന കപൂറിന്റെ അമ്മവേഷത്തിലായിരുന്നു വിദ്യാ സിൻഹ പ്രത്യക്ഷപ്പെട്ടത്.സിനിമകൾ കൂടാതെ കാവ്യാഞ്ജലി,സാറാ,സിന്ദഗി വിൻസ് തുടങ്ങിയ ടെലിവിഷൻ പരമ്പരകൾ വഴി മിനിസ്‌ക്രീനിലും സജീവസാന്നിദ്ധ്യമായിരുന്നു വിദ്യാ സിൻഹ. ശ്വാസകോശസംബന്ധിയായ അസുഖത്തെ തുടർന്ന് 2019 ആഗസ്റ്റ് മാസത്തിലെ സ്വാതന്ത്ര്യദിനത്തിൽ ഇഹലോകവാസം വെടിയുമ്പോൾ 71 വയസ്സുണ്ടായിരുന്നു അവർക്ക് ബോളിവുഡിലെ നായികാനിരയിൽ കത്തി നിൽക്കുന്ന സമയത്താണ് ഒരു മലയാളസിനിമയിൽ അഭിനയിക്കാൻ വിദ്യാ സിൻഹക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിക്കുന്നത്.

മലയാളസിനിമാചരിത്രത്തിലെ തന്നെ നാഴിക്കല്ലുകളിൽ ഒന്നായ ‘പടയോട്ടം’ എന്ന സിനിമയായിരുന്നു അത്.അക്കാലത്തെ മലയാളസിനിമയിലെ താരരാജാക്കന്മാർ എല്ലാവരും പടയോട്ടത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു.പ്രേം നസീർ, മധു,മോഹൻലാൽ,മമ്മൂട്ടി,ശങ്കർ,ലക്ഷ്മി,പൂർണിമ ഭാഗ്യരാജ്,തിക്കുറിശ്ശി,കുതിരവട്ടം പപ്പു,ആലുമ്മൂടൻ,ബാലൻ.കെ.നായർ എന്നിങ്ങനെ മലയാള സിനിമയിലെ വിഖ്യാതതാരങ്ങളെല്ലാം പടയോട്ടത്തിൽ അണി നിരന്നു. ജിജോ പുന്നൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.പടയോട്ടം,മൈ ഡിയർ കുട്ടിച്ചാത്തൻ,മാജിക് മാജിക് എന്നിങ്ങനെ
മൂന്ന് ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ സംവിധാനം ചെയ്തുള്ളൂവെങ്കിലും ചെയ്ത സിനിമകളെല്ലാം മലയാളസിനിമയിലെ നാഴികക്കല്ലുകളാക്കിയ സംവിധായകനാണ് ജിജോ പുന്നൂസ്.മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബറോസ്‌ സിനിമയുടെ തിരക്കഥാരചന നിർവഹിക്കുക വഴി ഈയടുത്ത ദിവസങ്ങളിൽ വീണ്ടും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ജിജോ പുന്നൂസ്. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളസിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സംവിധായകനാണ് ജിജോ.ഇന്ത്യയിലെ ആദ്യ 70 MM സിനിമ എന്ന പ്രത്യേകത പടയോട്ടത്തിനും ആദ്യ 3D സിനിമ എന്ന പ്രത്യേകത മൈ ഡിയർ കുട്ടിച്ചാത്തനുമുണ്ട്

Padayottam (1982) | Padayottam Malayalam Movie | Movie Reviews, Showtimes |  nowrunningപടയോട്ടത്തിൽ അഭിനയിക്കാൻ ലഭിച്ച ഓഫർ വിദ്യാ സിൻഹ സന്തോഷപൂർവം സ്വീകരിച്ചു.വിദ്യയുടെ ആദ്യ മലയാളം സിനിമ എന്ന പെരുമയും അക്കാലത്ത് പടയോട്ടമെന്ന സിനിമയെ ശ്രദ്ധേയമാക്കിയ ഘടകങ്ങളിൽ ഒന്നാണ്. ഏറെ താമസിയാതെ തന്നെ വിദ്യ സിൻഹ സെറ്റിൽ ജോയിൻ ചെയ്തു. പടയോട്ടത്തിൽ തിരക്കഥാസഹായിയായി ഇപ്പോഴത്തെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ സഹകരിച്ചിട്ടുണ്ട്..അന്ന് പ്രിയദർശൻ സ്വതന്ത്രസംവിധായകനായിട്ടില്ല..സിനിമാസ്വപ്നങ്ങളുമായി അരങ്ങ് വാഴുന്ന കാലത്താണ് പടയോട്ടത്തിന്റെ തിരക്കഥാചർച്ചയുമായി സഹകരിക്കാൻ പ്രിയദർശന് അവസരം ലഭിക്കുന്നത്

നായികയായ വിദ്യാ സിൻഹയെ മലയാളം പഠിപ്പിക്കുക എന്നതായിരുന്നു സെറ്റിൽ പ്രിയദർശന്റെ പ്രധാന ജോലി.മുംബൈ സ്വദേശിനിയായ വിദ്യക്ക് മലയാളം അത്ര പെട്ടെന്നൊന്നും വഴങ്ങുന്ന ഭാഷയല്ലായിരുന്നു.എങ്കിലും കഥാപാത്രത്തോട് ഇഴുകിച്ചേരാൻ അവർ പരമാവധി പരിശ്രമിച്ചു.ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞ് റൂമിൽ എത്തിയാലുടൻ ഡയലോഗുകൾ കാണാതെ പഠിക്കാനും അതിന്റെ അർത്ഥം പ്രിയദർശനോട് ചോദിച്ച് മനസ്സിലാക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സുകുമാരിയും അഭിനയിക്കുന്നുണ്ട്.ഷൂട്ടിംഗ് തുടങ്ങി കൃത്യം നാലാം ദിവസമാണ് നടി സുകുമാരി സെറ്റിൽ ജോയിൻ ചെയ്യുന്നത്. സുകുമാരി സെറ്റിൽ ജോയിൻ ചെയ്ത ദിവസം..അന്ന് വൈകുന്നേരം ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത പ്രിയദർശൻ കേട്ടുവിദ്യാ സിൻഹയെ സെറ്റിൽ നിന്ന് മടക്കി അയച്ചുവെത്രേ..!!!

അവർക്കായ് കരുതി വച്ച റോളിലേക്ക് നടി ലക്ഷ്മി പകരക്കാരിയായി വരുന്നുവെത്രേ..!! ആ നായികാമാറ്റത്തിന്റെ മൂലകാരണം സുകുമാരിയാണെന്ന് വളരെ വൈകിയാണ് പ്രിയദർശൻ അറിഞ്ഞത്.പടയോട്ടത്തിന്റെ സെറ്റിൽ ജോയിൻ ചെയ്‌ത ഉടൻ സുകുമാരി സിനിമയുടെ അണിയറപ്രവർത്തകരോട് ചോദിച്ചുവെത്രേ..”മലയാളം ഒട്ടും അറിയാത്ത ഈ കുട്ടിയാണോ പടയോട്ടം പോലൊരു വലിയ സിനിമയിൽ നായികയായി അഭിനയിക്കുന്നത്”??

ഇത്തരത്തിൽ സുകുമാരിയുടെ ഇടപെടൽ കൊണ്ടുകൂടിയായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ,വിദ്യാ സിൻഹയെ മാറ്റി നടി ലക്ഷ്മിയെ സിനിമയിലേക്ക് പകരക്കാരിയായി പരിഗണിച്ചത്.ഏതായാലും ആ ഒരൊറ്റ സംഭവത്തോട് കൂടി പ്രിയദർശന് സുകുമാരിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടു. കുശുമ്പും പരദൂഷണവും മാത്രം കൈമുതലായുള്ള സ്ത്രീയാണ് സുകുമാരിയെന്ന ചിന്ത പ്രിയദർശന്റെ മനസ്സിൽ പതിയാൻ ഈ സംഭവം നിമിത്തമായി എന്ന് പറഞ്ഞാൽ മതിയല്ലോ.അന്ന് ചില സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതുന്നുമുണ്ട് പ്രിയദർശൻ.സുകുമാരിയോടുള്ള വിരോധം കൊണ്ട് തന്നെ,പ്രിയൻ അക്കാലത്ത് തന്റെ സിനിമകളിൽ നിന്ന് മനപ്പൂർവം സുകുമാരിയെ ഒഴിവാക്കി ദിവസങ്ങൾ കടന്ന് പോയി

എം.മണി സംവിധാനം ചെയ്ത് പ്രിയദർശൻ എഴുതിയ ‘കുയിലിനെ തേടി’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ചെന്നൈയിലേക്ക് പോവുകയായിരുന്നു പ്രിയദർശൻ.മാസ്റ്റർ രഘു(ഇപ്പോഴത്തെ പ്രശസ്ത തമിഴ് നടൻ കരൺ)രോഹിണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ സിനിമയിൽ മോഹൻലാലായിരുന്നു പ്രതിനായകകഥാപാത്രത്തെ അവതരിപ്പിച്ചത്.ട്രെയിനിലാണ് പ്രിയദർശന്റെ ചെന്നൈയിലേക്കുള്ള യാത്ര ട്രെയിനിൽ കയറി കഴിഞ്ഞപ്പോഴാണ് അറിയുന്നത്,പേഴ്‌സ്‌ കാണാനില്ല. ആരോ മോഷ്ടിച്ചിരിക്കുന്നു. കയ്യിലാണെങ്കിൽ കാൽക്കാശില്ല.. ചായ കുടിക്കാനുള്ള പണം പോലും കൈവശമില്ല. എന്ത് ചെയ്യും എന്നായി ചിന്ത. ചെന്നൈയിൽ വണ്ടിയിറങ്ങിയിട്ടും കാര്യമില്ല..ഹോട്ടലിലേക്ക് പോകാൻ പണം വേണം എന്ത് ചെയ്യണമെന്നറിയാതെ..ഒരു നിശ്ചയവുമില്ലാതെ നിൽക്കുകയാണ്. ഓരോ സ്റ്റേഷനിലും വണ്ടി നിർത്തുമ്പോഴും പ്രിയൻ ഇറങ്ങി നോക്കും..പരിചയക്കാർ ആരുടെയെങ്കിലും തലവെട്ടം എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കും ആരേയും കാണാനില്ല. കോയമ്പത്തൂരിൽ വണ്ടി നിർത്തിയപ്പോഴാണ് ആശ്വാസദായിയായ ആ കാഴ്ച പ്രിയദർശൻ കണ്ടത്. സുകുമാരി വണ്ടിയിൽ കയറാൻ വേണ്ടി വരുന്നു. പ്രിയദർശന്റെ സീറ്റിന്റെ തൊട്ടടുത്ത് തന്നെയാണ് സുകുമാരിയുടേയും സീറ്റ്.

പ്രിയനെ കണ്ടതും സുകുമാരി സംസാരിച്ചു..പരിചയം പുതുക്കി സംസാരിച്ചു തുടങ്ങിയപ്പോഴാണ് പ്രിയൻ കൂടുതൽ ഞെട്ടിയത്. സുകുമാരിക്ക് പ്രിയദർശന്റെ കുടുംബത്തിലെ പലരെയും അറിയാം. ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് ഇരുവരും പതിയെ സമയം ചെലവഴിച്ചു. ചെന്നൈ എത്താറായപ്പോഴാണ് പ്രിയൻ തന്റെ പേഴ്‌സ് നഷ്ടപ്പെട്ട കാര്യവും ഒപ്പം കയ്യിൽ പണമില്ല എന്ന സംഗതിയും വിഷമത്തോടെ സുകുമാരിയോട് പറയുന്നത്. ചെന്നൈയിൽ വണ്ടിയിറങ്ങിയതും സുകുമാരിയമ്മ അവരെ വിളിക്കാൻ വന്ന കാറിൽ പ്രിയദർശനെയും കയറ്റി അദ്ദേഹത്തിന് പോകേണ്ട ഹോട്ടലിൽ കൊണ്ട് പോയി വിട്ടു. കാറിൽ നിന്നിറങ്ങും മുൻപ് ഒരു 180 രൂപയെടുത്ത് നിർബന്ധപൂർവം പ്രിയദർശന്റെ കയ്യിൽ,അവർ വച്ച് കൊടുത്തു എന്നിട്ട് പറഞ്ഞു “മോനേ..ഇത് കയ്യിൽ വച്ചോ”. പ്രിയന്റെ കണ്ണ് ശരിക്കും നിറഞ്ഞു പോയി
സുകുമാരി എന്ന നടിയെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനും പിന്നീടങ്ങോട്ട് പ്രിയൻ സിനിമകളിലെ നിറസാന്നിദ്ധ്യമായി സുകുമാരിയെന്ന നടി മാറാനും,നിമിത്തമായത് ഈ ഒരൊറ്റ സംഭവമാണ്.

Advertisement

പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യം സിനിമയായ പൂച്ചക്കൊരു മൂക്കുത്തിയിൽ സുകുമാരിയമ്മ അവതരിപ്പിച്ച കഥാപാത്രം ആ സിനിമ കണ്ടവരാരും മറക്കില്ല, പിന്നീടങ്ങോട്ട് എത്രയോ സിനിമകൾ. ബോയിങ്‌ ബോയിങ്, വന്ദനം,കാക്കക്കുയിൽ എന്നിങ്ങനെ സുകുമാരി എന്ന നടിയുടെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഏറിയ പങ്കും സമ്മാനിച്ചത് പ്രിയദർശനാണ്. അന്തരിക്കുന്ന നിമിഷം വരെയും ഈ ഇഴയടുപ്പം പ്രിയൻ അവരോട് കാത്തുസൂക്ഷിച്ചു.1984ൽ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമ വഴി മലയാളത്തിൽ സ്വതന്ത്രസംവിധായകനായി മാറിയ പ്രിയദർശൻ സുകുമാരി നിര്യാതയാകുന്നതിന് മുൻപ് വരെ മലയാളത്തിൽ ചെയ്തത് ഏകദേശം 36 സിനിമകളാണ്.ഈ 36 സിനിമകളിൽ സുകുമാരിയില്ലാതെ പ്രിയൻ ചെയ്‍തത് വെറും 6 സിനിമകൾ മാത്രം.ബാക്കി വരുന്ന 30 ഓളം പ്രിയദർശൻ സിനിമകളിലെ നിറസ്സാന്നിദ്ധ്യവും ചിരിസ്സാന്നിദ്ധ്യവുമായിരുന്നു സുകുമാരിയമ്മ.തന്റെ അന്യാഭാഷ സിനിമകളിലും പ്രിയദർശൻ സുകുമാരിയെ സഹകരിപ്പിച്ചിട്ടുണ്ട്

പൂജാ മുറിയിൽ നിന്ന് പൊള്ളൽ എൽക്കുന്നതിന് ഏതാണ്ട് മൂന്നാഴ്ച മുൻപ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്‌ളൈറ്റിൽ വച്ച് പ്രിയൻ അപ്രതീക്ഷിതമായി സുകുമാരിയമ്മയെ,പ്രിയദർശൻ കണ്ടു. പതിവ് പോലെ അന്നും അവർ തനിച്ചായിരുന്നു. കയ്യിൽ ചെറിയൊരു ബാഗുണ്ട്. രണ്ട് ദിവസം മുൻപ് സിനിമയിലേക്ക് വന്ന നടീനടന്മാർ പോലും എല്ലാ കാര്യങ്ങൾക്കും സഹായികളെ നിർത്തുമ്പോൾ ചേച്ചി മാത്രം എന്തിനാണ് ഇതെല്ലാം ഒറ്റക്ക് ചെയ്ത് കഷ്ടപ്പെടുന്നത്…പ്രിയൻ ബാഗ് എടുക്കാൻ സഹായിച്ചു കൊണ്ട് ചോദിച്ചു. ഉടൻ സുകുമാരി പറഞ്ഞുവെത്രേ

“ഇപ്പോൾ എന്റെ ബാഗ് പിടിക്കാൻ നീ വന്നില്ലേ..നീ പോയി കഴിഞ്ഞാൽ അടുത്തത് ഒരു ഓട്ടോക്കാരൻ ‘ചേച്ചീ’ എന്നോടി വിളിച്ച് എന്റെ അരികിലേക്ക് വരും..അവൻ എന്റെ ബാഗെടുത്ത് വച്ച് എന്നെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കും.ഞാൻ ഹോട്ടലിൽ ചെന്നാൽ അവിടെയുമുണ്ടാകും എന്നെ അറിയുന്നവർ..എന്നെ അറിഞ്ഞു കൂടാത്തവരായി ആരുമില്ല..എനിക്കെന്തിനാ പ്രിയാ,സഹായത്തിന് ഒരാള്”..!!!
❤️
ചിലരുണ്ട്
അപൂർവം ചിലർ
അവർക്ക് പകരക്കാരില്ല
ജന്മം കൊണ്ടും കർമം കൊണ്ടും
❤️

 46 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement