Sunil Waynz
“നമ്മുടെ കൂടെ ഉണ്ടായിരുന്ന ഹാരിസില്ലേ..അവനിപ്പോ Ukയിലുണ്ട്,ഡോക്ടറാ..ജയിംസില്ലേ,അവൻ അമേരിക്കയിലാ..അവിടെ ഗ്യാസ് സ്റ്റേഷൻ നടത്താ’
“അവൻ പണ്ടേ ഗ്യാസ് സ്റ്റേഷൻ ആയിരുന്നല്ലോ…വളി മോൻ’
“നിമ്മിയെ പിന്നെ കണ്ടിരുന്നോ..നിർമല ജോൺ”
‘അവള് കല്യാണം കഴിഞ്ഞ് സിറ്റിയിലേക്ക് പോയതാ,പിന്നെ നോ ന്യൂസ്..ഭർത്താവ് ഈയിടക്ക് മരിച്ചു..ഇപ്പോ പഴേ വീട്ടില് പാരന്റ്സിന്റെ കൂടെ ആണെന്നാ കേട്ടേ..ഞാൻ കാണാൻ ശ്രമിച്ചില്ല..ഫേസ്ബുക്കില് ഫോട്ടോ കണ്ടിരുന്നു നമ്മടെ മുഹമ്മദിന്റെ എഫ്.ബി.ഫ്രണ്ടാ..നിനക്കോർമയില്ലേ മുഹമ്മദിനെ”
“പിന്നേ..അസറുദീൻ” (ചിരി)
“സ്ഥലമൊക്കെ വിറ്റ സ്ഥിതിക്ക് ഇനി നീ ഇങ്ങോട്ടേക്കൊന്നും ഉണ്ടാകില്ല..ല്ലേ”
“എനിക്ക് അമേരിക്കയില് മൂന്ന് കമ്പനി സ്വന്തമായി ഉണ്ട്..പത്ത് നാനൂറ് ജോലിക്കാരുമുണ്ട്..എനിക്ക് റോൾസ് റോയ്സ് കാറൊക്കെ ഉണ്ടടാ..സത്യത്തീ ഞാൻ വിചാരിച്ചത് ഞാൻ ഭയങ്കര ഹാപ്പിയാണെന്നാ..പക്ഷേ നിന്നെയൊക്കെ കണ്ടപ്പോഴാ മനസ്സിലായത് എന്റെയൊക്കെ ഹാപ്പി (വാക്കുകളിൽ നിരാശ) നീ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തിട്ട്ണ്ട്രാ..അന്നും ഇന്നും എന്നും ഒരേ പോലെ ഹാപ്പിമാൻ..You Are Lucky..
(ബൈജു ചിരിക്കുന്നു)
“പോട്ടെ..ഇന്ന് രാതിയിലാ ഫ്ളൈറ്റ്..അപ്പോ താങ്ക്സ്..അപ്രതീക്ഷിതമായി ഇങ്ങനെയൊരു സന്തോഷം തന്നതിന്”
“വല്യ ഡയലോഗ് ഒക്കെയാണല്ലോ”
“ഇതൊക്കെ അല്ലേ അളിയാ ജീവിതത്തിലെ സുവർണനിമിഷങ്ങൾ എന്നൊക്കെ പറയുന്നത്”
____________
എപ്പോ കണ്ടാലും,ഭയങ്കര Refresing Feel ആണ് ദിലീഷ് പോത്തനും ബിജു മേനോനും അഭിനയിച്ച രക്ഷാധികാരി ബൈജുവിലെ ഈ സീൻ കാണുമ്പോൾ തോന്നാറുള്ളത്
ഈ ഡയലോഗ് സെഷൻ രണ്ട് പേരും പറഞ്ഞു കഴിയുമ്പോൾ അവരിരുവരുടേയും മനസിന്റെ സംതൃപ്തി ആണ് എന്നെ ആകർഷിച്ചത്..തീർത്തും സ്വച്ഛന്ദമായൊരു അന്തരീക്ഷത്തിലിരുന്ന് അത് അവർ പറഞ്ഞ രീതിയും,സമയവും സന്ദർഭവുമെല്ലാം ഇന്ന് ഒരുപാട് പേർക്ക് Relate ചെയ്യാൻ സാധിക്കുന്ന ഒന്നാണ്…അതിന്റെ പ്രധാനകാരണം ഒരുവിധം എല്ലാവരും ജീവിതത്തിന്റെ ഏതെങ്കിലും സാഹചര്യത്തിൽ ബൈജുവോ,ജോർജ്ജ്മാരോ ആയിട്ടുണ്ടാകും..
അതല്ലെങ്കിൽ അത്തരത്തിലുള്ള സ്വഭാവസവിശേഷതകൾ ഉള്ള പലരെയും നാം കണ്ടു മുട്ടിയിട്ടുണ്ടാകുമെന്ന കാരണം കൊണ്ടാണ്
ഇത് മാത്രമല്ല,,ഈ സിനിമയിലെ പല സീനുകൾക്കും ജീവനുണ്ട്..ആത്മാവുണ്ട്
മകളുമായി തെറ്റി പിരിഞ്ഞ് ജീവിക്കുന്ന വിജയരാഘവൻ അവതരിപ്പിക്കുന്ന ബൈജുവിന്റെ അച്ഛൻ കഥാപാത്രം സിനിമയിൽ ഒരു സീനിൽ തന്റെ മകളെ നോക്കുന്ന ഒരു രംഗമുണ്ട്..അവിടെ അഞ്ജലി നായർ അവതരിപ്പിക്കുന്ന മകളുടെ കഥാപാത്രം അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ട്..എത്രയോ കാലം അകന്ന് ജീവിച്ച രണ്ട് പേരും കേവലം സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ആ രംഗത്ത് കണ്ണുകൾ കൊണ്ട് പരസ്പരം സ്നേഹിക്കുന്ന കാഴ്ച ! എന്തൊരു ഭംഗിയാണത് കാണാൻ
അതുപോലെ സിനിമയിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്ത ഹരീഷ് കണാരൻ..സാധാരണ ഹാസ്യവേഷങ്ങൾ മാത്രം കൈകാര്യം ചെയ്ത വരുന്ന ഹരീഷിനെ ഈ സിനിമയിൽ Treat ചെയ്ത രീതി ഇപ്പോൾ കാണുമ്പോഴും അത്ഭുതം തോന്നിപ്പിക്കാറുണ്ട്..ബുദ്ധിക്ക് വൈകല്യമുള്ള ഒരു കഥാപാത്രത്തിനെ ഹാസ്യവേഷത്തിൽ തളക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും അയാളെ എത്ര Genuine ആയിട്ടാണ് സംവിധായകൻ രഞ്ജൻ പ്രമോദ് Handle ചെയ്തിരിക്കുന്നത്.ഇങ്ങനെ മനസ്സ് നിറക്കുന്ന..രസിപ്പിക്കുന്ന എത്രയെത്ര സീനുകൾ
ഇതെഴുതുമ്പോഴും ഈ പടം എത്ര തവണ കണ്ടുവെന്ന് ഓർമയില്ല..ഇപ്പോഴും ഇടക്കിരുന്ന് കാണാറുണ്ട്,ഇടക്ക് മറന്നാലും മനസ്സ് വീണ്ടും ഓർമ്മിപ്പിക്കാറുണ്ട് ഒന്നൂടി കാണാൻ..ഈ സിനിമക്ക് അങ്ങനെയൊരു മാജിക് ഉണ്ട്
ക്ലബ്ബും കൂട്ടുകാരും ക്രിക്കറ്റ് കളിയും കളി കഴിഞ്ഞു ഒരുമിച്ചിരുന്നുള്ള സൊറയും ഏറ്റവും അവസാനം ഒരു കുളിയും..ഇതെല്ലാം റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് പേരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയായിരിക്കും ഇത്
ഇത് ഓരോ നാടിന്റെയും കഥയാണ്.എല്ലാ നാട്ടിലും കാണും ഒരു ബൈജുവും സിനിമയിലേത് പോലൊരു ഗ്രൗണ്ടും ❤5 വർഷത്തിനിപ്പുറവും എന്തൊരു ചന്തമാണ് ഈ പടത്തിന് എന്തൊരു ഫീൽ ആണ് ഈ സിനിമക്ക്