Sunil Waynz
“ഇപ്പോ തല കുനിഞ്ചു നിക്ക്റിയേ..ഞാപഹം ഇറുക്കാ,എൻ കല്യാണത്തെ നിർത്ത്നപ്പോ എൻ അപ്പാവും ഇപ്പടി താൻ തല കുനിഞ്ചു നിന്നാറ്,അവർ പൊണ്ണെ നെനച്ച്..കൊടുത്ത വാക്കെ കാപ്പാത്ത മുടിയാമേ അവമാനപ്പെട്ട് എങ്ക അപ്പാ തൂക്കിലെ തുങ്ക്നാറേ..അതേ മാതിരി ഊരിലെ എല്ലാർ മുന്നാടിയും കൊടുത്ത വാക്കെ കാപ്പാത്തെ മുടിയാമെ അവമാനപെട്ട് നീയും തൂക്കിലെ തുങ്ക്ണം..അത് പാർത്ത് നാ സന്തോഷപ്പടണം,അപ്പാ താൻ എങ്ക അപ്പാവോട ആത്മാ,സാന്തി അടയും..മനസ്സാലെ വിരുമ്പനവെ കെടാക്കാമെ നാൻ എപ്പടി തവിക്കിറേനോ അതേ മാതിരി മനസ്സാര വിരുമ്പനവേ കെടക്കാമേ ഉൻ പൊണ്ണും അവ വാഴ്ക പൂരാ തവിക്കണം..എൻ വീട്ട് വേലക്കാരി,എൻ വാഴ്കയേ കെടുത്ത ഉൻ വീട്ട് യജമാനി,അവ പൊണ്ണോടാ വാഴ്കൈ പാഴായിറ്ച്ച് ന്ന് നെനച്ച് ദിനോം ദിനോം തുടിച്ച് തുടിച്ച് സാഹണം..അത് താൻ 18 വർഷമാ ഒരേ അറയിലെ അനുഭവിച്ച വനവാസത്തുക്ക് അപ്രം ഇന്ത നീലാംബരിക്ക് കെടക്കപ്പോറ പട്ടാഭിഷേകം”
“നീ അടിക്കടി സൊല്ലുവിയേ യേൻ വഴി തനി വഴി ന്ന്..ഇന്ത നീലാംബരിയോട വഴി കൂട തനി വഴി താ..ഇനിമേ ഉൻ ആട്ടം എങ്കിട്ട സെല്ലാത്”
_____
പെർഫോമൻസ് എന്ന പറഞ്ഞാലും പോരാ,എന്തൊരു തീപ്പൊരി പെർഫോമൻസ് ആണ് ഈ സീനിൽ രമ്യ കൃഷ്ണന്റേത്..ഈ സിനിമ(പടയപ്പ)തന്നെ ഒരർത്ഥത്തിൽ രമ്യ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടം ആണെങ്കിലും രമ്യയുടെ Swag കാണാൻ വേണ്ടി മാത്രം ഈ സീൻ ഒരുപാട് പ്രാവശ്യം സ്പെസിഫിക് ആയി റിപ്പീറ്റടിച്ചു കണ്ടിട്ടുണ്ട്..അത്രക്ക് ഇഷ്ടമാണ് രമ്യയുടെ ഈ സീനിലെ പ്രകടനം..അത്യാവശ്യം ദീർഘമായൊരു ഡയലോഗ് സെഷൻ അതിന്റെ പരിസമാപ്തിയിലേക്ക് കടക്കുമ്പോൾ ഒരു Humming കൂടി ഈ സീനിന്റെ അവസാനം കടന്ന് വരുന്നുണ്ട്(ശബ്ദം കേട്ടിട്ട് മാൽഗുഡി ശുഭയാണെന്ന് തോന്നുന്നു)എന്തൊരു പവർ ആണ് OverAll ഈ രംഗത്തിന് സമ്മാനിക്കുന്നത്
Behindwoodsന് നൽകിയ ഒരു അഭിമുഖത്തിൽ രമ്യകൃഷ്ണൻ എടുത്തു പറയുന്നുണ്ട്,പടയപ്പയുടെ ക്ലൈമാക്സ് ഷൂട്ട് കഴിഞ്ഞ ഉടനെ സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ രമ്യയോട് പറഞ്ഞുവെത്രേ..മാഡം നിങ്ങൾ ഇനി കുറച്ചു ദിവസം ഇവിടെ നിന്ന് മാറി നിന്നോളൂ..ഇവിടെ എന്തായാലും നിൽക്കേണ്ട..സിനിമ ഇറങ്ങിയാൽ രജനി സാറിന്റെ ആരാധകരിൽ നിന്ന് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്..ആ സാധ്യത മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ രമ്യ സിനിമ ഇറങ്ങുന്നതിനും മുൻപ് മദ്രാസിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെത്രേ ഉണ്ടായത്..
പ്രതീക്ഷിച്ച പോലെ തന്നെ സിനിമ ഇറങ്ങി ആദ്യ ആഴ്ചയിൽ തന്നെ രമ്യയുടെ പ്രകടനം കണ്ട രജനിയുടെ ആരാധകരിൽ പലരും തീയേറ്ററുകളിൽ അക്രമം അഴിച്ചുവിട്ടു. സത്യത്തിൽ അത് തന്നെയല്ലേ ആ കഥാപാത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും..!!!
രജനിയെ പോലെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരത്തിനൊപ്പം അഭിനയിക്കുമ്പോൾ നായികാ/നായികാപ്രാധാന്യമുള്ള വേഷം ചെയ്യുന്ന അഭിനേത്രിമാരെല്ലാം സാധാരണ രജനി ഷോ യിൽ നിഴലായി പോവുകയോ സൈഡ് ആവുകയോ ചെയ്യുന്നതാണ് തമിഴകത്തെ നാട്ടുനടപ്പ് (Exceptions ഉണ്ടായേക്കാം,എന്നാലും തുലോം കുറവാണ്)അവിടെയാണ് ഈ സിനിമയും രമ്യയുടെ നീലാംബരിയും തല ഉയർത്തി തന്നെ നിൽക്കുന്നത്..
സ്വന്തംഇമേജിനെ നെ പറ്റിയോർത്ത് ഭയപ്പെടാതെ…പക്കാ നെഗറ്റീവ് വേഷത്തിൽ വന്ന് രജനിക്കൊപ്പം അഭിനയിച്ചിരിക്കുന്നു .രജനിയെ കടത്തി വെട്ടുന്ന പ്രകടനം പല സീനുകളിലും പുറത്തെടുത്തിരിക്കുന്നു. സിനിമ കണ്ടാൽ അറിയാൻ സാധിക്കും,ഈ സീൻ ഉൾപ്പെടെ പല രംഗങ്ങളിലും രജനിയേക്കാൾ സ്കോർ ചെയ്തിരിക്കുന്നത് രമ്യയാണ്.പ്രകടനം കൊണ്ട് രജനിയെ കാഴ്ചക്കാരനാക്കുക..അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ നിഷ്പ്രഭനാക്കുക..രമ്യാ കൃഷ്ണൻ,ഈ സിനിമയിൽ പല പ്രാവശ്യം ചെയ്ത് വച്ചിരിക്കുന്നതും അതാണ്. പിൽക്കാലത്ത് ശ്രേയ റെഡ്ഢി ഉൾപ്പെടെ തമിഴിലെ തന്നെ പല അഭിനേത്രിമാരും,രമ്യ പടയപ്പയിൽ ചെയ്ത ഈ നെഗറ്റീവ് വേഷത്തോട് വിദൂരഛായയുള്ള വേഷത്തിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവർക്കാർക്കും രമ്യ കൃഷ്ണൻ ചെയ്ത വേഷത്തിന്റെ Impact പുനഃസൃഷ്ടിക്കാനോ അതിന്റെ പരിസരത്ത് പോയിട്ട് ഏഴയലത്ത് പോലും എത്താൻ സാധിച്ചിട്ടോ ഇല്ല
Pure Adrenaline Rush
Complete Show Stealer
രമ്യ കൃഷ്ണൻ