തെങ്കാശിപട്ടണത്തിൽ ഇന്ദ്രൻസിനെയാണ് നിശ്ചയിച്ചത്, പിന്നെ സംഭവിച്ചത് സലിംകുമാർ എന്ന നടന്റെ ഭാവിയെ തിരുത്തിക്കുറിച്ചു

49

Sunil Waynz

ദിലീപ് : “നീയെന്താ കുടിക്കണേ”?
സലിം കുമാർ : “ഇച്ചിരി ബാർലി വെള്ളാ”
ദിലീപ് : “ഹ്മ്..ബാർലി വെള്ളത്തിനെന്താ ബ്രാണ്ടീടെ മണം”?
സലിം കുമാർ : “അതെല്ലേ ഞാൻ പറഞ്ഞത്,ബാറിലെ വെള്ളാ ന്ന്”


ദിലീപ് : “ദേ പിന്നേം പോയി”
സലിം കുമാർ “എന്ത്…ചാണകോ”??
ദിലീപ് : “ദേവൂട്ടി അകത്തേക്ക് പോയി”??
സലിം കുമാർ : “ദേവൂട്ടി ചാണകത്തിന്റെ അകത്തേക്ക് പോയോ”?
ദിലീപ് : “മിണ്ടാതിരിയെടാ പട്ടീ”


സലിം കുമാർ : “ടാ..കുറച്ചങ്ങോട്ട് നീങ്ങി നിന്നോ”
ദിലീപ് : “എന്താ?”
സലിം കുമാർ : “ദാ..ആ കാളടെ നോട്ടം അത്ര പന്തിയല്ല”
ദിലീപ് : “അതിന് നിനക്കെന്താ?”
സലിം കുമാർ : “ഉം..നിനക്കൊന്നും ഇല്ലല്ലോ..ഞാനല്ലേ പിറകിൽ നിൽക്കുന്നത്”
ദിലീപ് : “ഓ..പേടിക്കണ്ട്രാ..അതിനെ കെട്ടീട്ടുണ്ട്”
സലിം കുമാർ : “അതിനെ കെട്ടീട്ട്ണ്ട്..പക്ഷേ ഞാൻ കെട്ടീട്ടില്ലല്ലോ”


ദിലീപ് : “ടാ..അയാള് കറക്കാൻ വരണ് ണ്ട്രാ”
സലിം കുമാർ : “നീ കുറച്ചേരം പുറകിൽക്ക് നിക്ക്വോ”
ദിലീപ് : “എന്തിനാ”??
സലിം കുമാർ : “ഇനിക്ക് അകിട് ഇല്ലല്ലോ”


ദിലീപ് : “ശ്ശ്..ശ്ശ്..ആരോ വരുന്നു”
സലിം കുമാർ : “ആരെടാ അത്”
ദിലീപ് : “ശ്ശ്..മിണ്ടാതിരി”
സലിം കുമാർ : “മിണ്ടാതിരിയോ..ഈ സാമൂതിരി,നമ്പൂതിരി ന്നൊക്കെ കേട്ടിട്ടുണ്ട്..ഈ മിണ്ടാതിരി ഏതാ ജാതി?”
ദിലീപ് : “പറഞ്ഞു തരാം”(ചവിട്ട്)
സലിം കുമാർ : “സോറി..ജാതി ചോദിക്കാൻ പാടില്ലല്ലേ”
ദിലീപ് : “ആ..അവിടെ ഇരി”
സലിം കുമാർ : “അയ്യോ..എനിക്ക് ഇരിക്കാൻ പറ്റൂല..മൂലക്കുരൂന്റെ അസുഖം ഉള്ളതാ”
ദിലീപ് : “എന്നാ ഒരു മൂലക്കിരുന്നോ”


സലിം കുമാർ : “ഇരുട്ടത്ത് ഞാൻ നിക്ക്ണത് ആരേലും കണ്ടാലാ”?
ദിലീപ് : “വെളിച്ചത്തേ നിന്നെ കാണാൻ പറ്റില്ല..പിന്നല്ലേ ഇരുട്ടത്ത്”
സലിം കുമാർ : “എന്നാലും ആരേലും ചോദിച്ചാലോ”??
ദിലീപ് : “നിഴലാണെന്ന് പറഞ്ഞാ മതി”


സലിം കുമാർ : “ദാസേട്ടൻ ഇങ്ങനാ..വെള്ളടിച്ചാ മിണ്ട്യാ തല്ലും”
ദിലീപ് : “വെള്ളമടിച്ചില്ലെങ്കിലോ”
സലിം കുമാർ : “മിണ്ടിയില്ലെങ്കിലും തല്ലും”


Image may contain: 2 people‘സത്യമേവ ജയതേ’ എന്ന മലയാളം സിനിമ പുറത്തിറങ്ങുന്നത് 2000ത്തിലാണ്,കൃത്യമായി പറഞ്ഞാൽ 2000 സെപ്റ്റംബർ 2ന്.സുരേഷ് ഗോപി നായകനായ ഈ സിനിമ സംവിധാനം ചെയ്തത് വിജി തമ്പിയാണ്.ചിത്രത്തിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു വേഷമായിരുന്നു നടൻ സലിം കുമാർ ചെയ്തത്.എങ്കിലും ആ സിനിമയിൽ പ്രധാന വഴിത്തിരിവ് സൃഷ്ടിക്കുന്നത് സലിംകുമാർ ചെയ്ത വേഷമാണ്.ആ ഒരൊറ്റ വേഷമാണ് സലിം കുമാര്‍ എന്ന നടന് മലയാള സിനിമയുടെ മഹാനഭസ്സിലേക്ക് നടന്നു കയറാൻ നിമിത്തമായി തീർന്നത്..അദ്ദേഹത്തിന്റെ കരിയർ മൊത്തത്തിൽ മാറ്റിമറിച്ച തെങ്കാശിപ്പട്ടണം’ എന്ന സിനിമയിലേക്ക് വഴിതുറന്നത്.റാഫി-മെക്കാര്‍ട്ടിന്‍മാർ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സിനിമ സലിം കുമാര്‍ എന്ന നടന് എല്ലാ അർത്ഥത്തിലും ബ്രേക്ക്‌ സമ്മാനിച്ച സിനിമ കൂടിയാണ്.’സത്യമേവ ജയതേ’ എന്ന ഈ സിനിമയിലെ പ്രകടനമാണ് സലിം കുമാറിന് തെങ്കാശിപ്പട്ടണത്തിലേക്ക് എൻട്രി ലഭിക്കാൻ കാരണമായത്.

‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുൻപ് സലിം കുമാർ എന്ന നടനെ കുറിച്ച് കാര്യമായ ധാരണയൊന്നും സംവിധായകരായ റാഫി-മെക്കാർട്ടിൻമാർക്ക് ഇല്ലായിരുന്നു(അതിന് മുമ്പ് അദ്ദേഹം ഇൻഡസ്ട്രിയിൽ സജീവമായിരുന്നെങ്കിൽ പോലും)അതിനിടെയിലാണ് ഇരുവരും ‘സത്യമേവ ജയതേ’ എന്ന സിനിമ കാണാൻ ഇടയാകുന്നത്.സിനിമ,കണ്ടതും സലിം കുമാറിന്റെ ആ സിനിമയിലെ കഥാപാത്രം അവർക്ക് നന്നായി ഇഷ്ടമാവുകയും ഇരുവരും അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആകൃഷ്ടരാവുകയും ചെയ്തു.അതേ വർഷം(2000)തങ്ങൾ ചെയ്യാനിരിക്കുന്ന തങ്ങളുടെ പുതിയ സിനിമയിലേക്ക് ഒരു ചെറിയ വേഷം അദ്ദേഹത്തിന് നൽകാമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു..കാര്യമറിഞ്ഞപ്പോൾ ചിത്രത്തിന്റെ നിർമാതാവും നായകരിൽ ഒരാളുമായ ലാലിന് അദ്ദേഹത്തിന്റെ അഭിനയശേഷിയിൽ സംശയം.തുടർന്ന് റാഫിമെക്കാർട്ടിൻമാരുടെ നിർദേശപ്രകാരം അദ്ദേഹവും സത്യമേവ ജയതേ കണ്ടു..പടം കണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനും സലിം കുമാറിന്റെ പ്രകടനം ഇഷ്ടമായി..അതിൻ പ്രകാരം സിനിമയുടെ നെടുംതൂൺ ആയി നിശ്ചയിച്ച ഇന്ദ്രൻസ് അവതരിപ്പിക്കുന്ന KD കമ്പനിയുടെ ഡ്രൈവറിന്റെ ശിങ്കിടികളിൽ ഒരാളായി നല്ലൊരു വേഷം സലിം കുമാറിന് നൽകാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ സിനിമയുടെ ഷൂട്ട് നടക്കുന്ന പൊള്ളാച്ചിയിലേക്ക് വരാൻ സലിംകുമാറിനോട് സംവിധായകരായ റാഫി മെക്കാർട്ടിൻമാർ നിർദ്ദേശിക്കുകയും ചെയ്തു.

പക്ഷേ ചിത്രത്തിൽ അഭിനയിക്കാൻ വരാമെന്നേറ്റ ഇന്ദ്രൻസിന് പക്ഷേ എത്തിച്ചേരാൻ സാധിച്ചില്ല.നടനും രാഷ്ട്രീയ പ്രവർത്തകനുമായ മാണി.സി.കാപ്പന്റെ നേതൃത്വത്തിൽ ഒരു വേൾഡ്ടൂറിന്റെ ഭാഗമായി പോയത് കൊണ്ട് തന്നെ,സിനിമയുമായി തനിക്ക് സഹകരിക്കാൻ സാധിക്കയില്ലെന്ന് ഇന്ദ്രൻസ് വ്യസനസമേതം വിളിച്ചറിയിച്ചു. ഇനിയെന്ത് എന്നാലോചിച്ചു നിൽക്കുമ്പോഴാണ് സലിം കുമാറിനെക്കുറിച്ച് സംവിധായകർ വീണ്ടും ഓർക്കുന്നത്.അങ്ങനെ ഇന്ദ്രൻസിന് നിശ്ചയിച്ച വേഷത്തിലേക്ക് സലിം കുമാറിനെ സംവിധായകർ തീരുമാനിച്ചു..അതിനായി തിരക്കഥയിൽ അദ്ദേഹത്തിനായി മുൻകൂട്ടി നിശ്ചയിച്ചവേഷത്തിലടക്കം ചില്ലറ മിനുക്കുപണികൾ നടത്തുകയും ചെയ്തു.സിനിമ പുറത്തിറങ്ങി,വൻവിജയം കൊയ്തപ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് സലിം കുമാറിന്റെ മുത്തുരാമൻ തന്നെ ആയിരുന്നു അതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ സിനിമക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ Filmography

തെങ്കാശിപ്പട്ടണത്തിന് 4 വർഷം മുൻപായി ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും..ചെറുത് വലുതുമായി 30ഓളം സിനിമകൾ ചെയ്തിട്ടും ലഭിക്കാത്ത പേരും പ്രശസ്തിയുമാണ് ഈ ഒരൊറ്റ സിനിമയും അതിന്റെ വമ്പൻവിജയം മൂലവും അദ്ദേഹത്തിന് വന്നു ഭവിച്ചത്..നായകനും സഹനടനും കോമേഡിയനുമായെല്ലാം അടുത്ത അഞ്ച്/ആറ് വർഷം കൊണ്ട് അദ്ദേഹം ചെയ്തത് നൂറിലധികം സിനിമകൾ..മികച്ച നടനുള്ള സംസ്ഥാന-ദേശീയപുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കാലക്രമേണ വേറെയും ലഭിച്ചു
ഒരു ചെറിയ അവസരം ലഭിച്ചാൽ അത് എങ്ങനെ..എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാം എന്നതിന് മലയാള സിനിമയിൽ സലിം കുമാറിനോളം മികച്ച ഉദാഹരണങ്ങൾ അധികമില്ലെന്ന് തന്നെ തോന്നുന്നു
🙂🙂