Sunil Waynz

Movie : The Man From Nowhere
Language : Korean
Year : 2010
Direction : Lee Geong Beom
Genre : Action/Drama/Thriller
Starring : Won Bin,Kim-Soe-Ren

പ്രിയപ്പെട്ടവർ എന്ന് പറയാൻ സഹപ്രവർത്തകരോ സുഹൃത്തുക്കളോ അയൽക്കാരോ ആരും തന്നെയില്ലാതെ..ആരോടും യാതൊരുവിധത്തിലുള്ള സൗഹൃദവും പുലർത്താതെ..അനുനിമിഷം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭൂതകാലത്തിൻ ഓർമകളെ,മനസ്സിൻ തടവറയിലിട്ട് ഏകാന്തജീവിതം നയിക്കുന്ന ആളാണ് Cha-Tae Sik.നഗരത്തിനുള്ളിലെ പ്രാന്തപ്രദേശത്ത് ചെറിയൊരു ഇടപാട് സ്ഥാപനം നടത്തിയാണ് അയാൾ തന്റെ ഉപജീവനമാർഗം നടത്തിവരുന്നത്.മുഖം മറയ്ക്കുന്ന/നീണ്ടു നിവർന്നു കിടക്കുന്ന അയാളുടെ കൊലുന്നെനെയുള്ള മുടി,ഒരർത്ഥത്തിൽ അയാളുടെ വേദനകളെ താൽക്കാലികമായെങ്കിലും മറയ്ക്കാനുതകുന്ന മുഖംമൂടിയായിരുന്നു.സ്വന്തം കാര്യം നോക്കി ജീവിക്കുന്ന/ആരോടും ശല്യത്തിനോ ബഹളത്തിനോ പോകാതെ സമാധാനപൂർവമായ ജീവിതം കാംക്ഷിക്കുന്ന മിതഭാഷിയായൊരു ചെറുപ്പക്കാരൻ,അതായിരുന്നു Cha-Tae-Sik

The Man from Nowhere (2010)ചെറിയൊരു സ്ഥാപനമായിരുന്നു അയാളുടേത്.ഏൽപ്പിക്കുന്ന സാധനസാമഗ്രികൾ എന്ത് തന്നെയാണെങ്കിലും അത് വിശ്വാസപൂർവ്വം ഏല്പിക്കാൻ കഴിയുന്ന ഒരു കൊച്ചുസ്ഥാപനം.സാധനം സൂക്ഷിക്കുന്നതിന് മുൻപ് അയാൾ ചെറിയൊരു തുക ഈടാക്കുമായിരുന്നു,മാത്രമല്ല,തന്നെ ഏൽപ്പിച്ച വ്യക്തിയുടെ സാധനസാമഗ്രികൾ അയാളുടെ കയ്യിൽ മാത്രമേ തിരികെ നൽകുകയുള്ളൂ എന്ന നിർബന്ധബുദ്ധി കൂടി അയാൾക്കുണ്ടായിരുന്നു.

the man from nowhereആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറി അന്തർമുഖനായി ജീവിക്കുന്നതിനിടയിലാണ് തൊട്ടടുത്ത അപ്പാർട്ട്മെന്റിൽ താമസിക്കുന്ന So-Mi എന്ന ചെറിയ പെൺകുട്ടി അപ്രതീക്ഷിതമായി അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ നല്ലൊരു ഹൃദയത്തിനുടമയാണ് Cha-Tae-Sik എന്ന് മനസ്സിലാക്കിയത്,അവിടെ അവൾ മാത്രമായിരുന്നു.അവർ പോലുമറിയാതെ ഒരു അദൃശ്യബന്ധം ഇരുവർക്കുമിടയിൽ പതിയെ ഉരുത്തിരിഞ്ഞു വരികയാണ്.തന്റെ അമ്മയുടെ കണ്ണ് വെട്ടിച്ച് Cha-Tae-Sikനൊപ്പം സമയം ചിലവഴിക്കുന്നതിൽ അതീവ തൽപരയായിരുന്നു So-Mi.നഗരത്തിലെ പ്രമുഖമായൊരു നിശാക്ലബിലെ ബാർ ഡാൻസർ ആയിരുന്നു ആ പെൺകുട്ടിയുടെ അമ്മ. മയക്കുമരുന്നുകൾക്കും മറ്റ് ലഹരിവസ്തുകൾക്കും അടിമയായിരുന്നു ആ സ്ത്രീ. ഇക്കാരണം കൊണ്ട് തന്നെ സ്വന്തം അമ്മയേക്കാൾ കൂടുതൽ സമയം ചിലവിടാൻ മനസ്സാൽ അവൾ ആഗ്രഹിച്ചതും Cha-Tae-Sik ന്റെ കൂടെയായിരുന്നു.

The Man from Nowhere | Netflixപുറമെ ഭാവിച്ചില്ലെങ്കിലും അവളോടൊപ്പമുള്ള കമ്പനി,അയാളും നന്നായി ആസ്വദിച്ചിരുന്നു.Cha-Tae-Sik നൊപ്പം പങ്ക് വയ്ക്കുന്ന ചെറുനിമിഷങ്ങളിൽ പോലും അവൾ അത്യന്തം ആനന്ദം കണ്ടെത്തിയിരുന്നു.നുറുങ്ങുതമാശകൾ നിറഞ്ഞ പുഞ്ചിരിയാൽ,അവൾ പങ്ക് വയ്ക്കുന്ന നേരത്തും Cha-Tae-Sikന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ലായിരുന്നു.അക്ഷോഭ്യനായിട്ടായിരുന്നു മിക്കസമയങ്ങളിലും അയാൾ നില കൊണ്ടത്

അതിനിടയിലാണ് So-Mi യുടെ അമ്മ,നിശാക്ലബിലെ ഒരു വലിയ മയക്കുമരുന്നുലോബിയുടെ കയ്യിൽ നിന്നും കുറച്ച് മയക്കുമരുന്ന് തന്ത്രപൂർവ്വം കൈക്കലാക്കുന്നത്.സത്യത്തിൽ മയക്കുമരുന്ന് ബിസിനസ്സിൽ മാത്രം ഒതുങ്ങുന്ന ശൃംഖല അല്ലായിരുന്നു ആ ഗ്യാങ്ങിന്റേത്,ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോയി ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് വിദേശ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്ന വലിയൊരു റാക്കറ്റിന്റെ കണ്ണി കൂടിയായിരുന്നു ഈ ലോബി.ഇതൊന്നും അറിയാതെയാണ് So-Mi യുടെ അമ്മ മോഷണം നടത്തിയത്.മോഷ്ടിച്ച മയക്കുമരുന്ന് അവർ ഒരു ക്യാമറ ബാഗിൽ ഒളിപ്പിക്കുകയും ആ ബാഗ് അവൾ ആരുമറിയാതെ Cha-Tae-Sik ന്റെ സ്ഥാപനത്തിൽ സൂക്ഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു.

May be an image of 2 people and outerwearബാഗിനകത്ത് എന്താണെന്ന് ചോദിക്ക പോലും ചെയ്യാതെ Cha-Tae-Sik ആ ബാഗ് വാങ്ങുകയും അത് തന്റെ സ്ഥാപനത്തിൽ ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.കുറച്ചു ദിവസങ്ങൾക്കു ശേഷം മയക്കുമരുന്ന് ലോബിക്ക് So-Miയുടെ അമ്മയെ സംശയം തോന്നുകയും So-Miയേയും അവളുടെ അമ്മയെയും അവർ വീട്ടിൽ നിന്നും കിഡ്നാപ്പ് ചെയ്യുകയും ചെയ്തു.Cha-Tae-Sik ന്റെ കയ്യിലാണ് ബാഗ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നറിഞ്ഞ മയക്കുമരുന്ന് ഗ്യാങ് Cha-Tae-Sikനെ പിന്തുടരുകയും അയാളുടെ താമസസ്ഥലത്തെത്തി വലിയ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.എന്നാൽ Cha-Tae-Sikന്റെ പ്രത്യാക്രമണം കണ്ട് അയാൾ ചില്ലറക്കാരനല്ലെന്ന് മനസ്സിലാക്കിയ പ്രതിയോഗികൾ പതിയെ പിൻവാങ്ങുകയായിരുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട So-Mi യേയും അവളുടെ അമ്മയെയും തേടിയുള്ള Cha-Tae-Sik ന്റെ അന്വേഷണയാത്രയാണ് പിന്നീടുള്ള സിനിമയുടെ കഥാസാരം.മയക്കുമരുന്ന് ലോബിയുടെ കണ്ണി എന്ന തെറ്റിദ്ധാരണയിൽ ഇതിനിടെ പോലീസും അയാൾക്ക് പിറകിലുണ്ട്.

സത്യത്തിൽ ആരാണ് ഈ Cha-Tae-Sik ??
എന്തിനാണ് അയാൾ ഭൂതകാലത്തിൽ നിന്ന് ഒളിച്ചോടി നടക്കുന്നത് ??
നിരന്തരം വേട്ടയാടുന്ന അയാളുടെ നടുക്കുന്ന ഭൂതകാലത്തിൻ ഓർമകൾ എന്തെല്ലാം ???
അമ്മയെയും മകളെയും രക്ഷപ്പെടുത്താൻ അയാൾക്ക്‌ സാധിക്കുമോ ??
തുടങ്ങി എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം,സിനിമ പുരോഗമിക്കും തോറും പ്രേക്ഷകർക്ക് മുൻപിൽ അനാവൃതമാകുന്നുണ്ട്.

The Man From Nowhere | Rakuten Vikiകണ്ട് കഴിഞ്ഞിട്ടും ചില സിനിമകൾ ഹൃദയത്തിനുള്ളിൽ മായാതെ ആഴ്ന്നു കിടക്കാറില്ലേ,ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അവാച്യമായൊരനുഭവമാണ് സമ്മാനിച്ചത്.കൊറിയൻ സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട..കൊറിയൻ സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ് Won-Bin നായകനായി അഭിനയിച്ച ഈ സിനിമ.#രോമാഞ്ചം എന്ന വാക്കിനെ,ആത്യന്തികമായി ഈ സിനിമ കൊണ്ട് അടയാളപ്പെടുത്താനാണ് അന്നും ഇന്നും എന്നും ഞാൻ ആഗ്രഹിക്കുന്നത്

ഭൂതകാലത്തിന്റെ ഓർമകളിൽ ഒതുങ്ങി ജീവിക്കുന്ന നായകൻ ഒരു പ്രത്യേക സാഹചര്യത്തിൽ കുറ്റവാളികളെ പിടികൂടാൻ നിർബന്ധിതനാകുന്ന സ്ഥിതിവിശേഷം ലോകസിനിമയുടെ ചരിത്രം മുതൽക്കേ നാം കണ്ടിട്ടുള്ള കഥാപരിസരമാണ്.മലയാളസിനിമകളായ മെമ്മറീസും ഗ്രാൻഡ്മാസ്റ്ററുമെല്ലാം ഈ പാറ്റേണിൽ തന്നെയാണ് കഥ പറഞ്ഞു പോയത്.ഈ സിനിമയും അത്തരമൊരു കഥാസാരം തന്നെയാണ് പിന്തുടരുന്നത്.തികച്ചും ക്ലീഷേ സ്റ്റോറിലൈൻ ആയത് കൊണ്ട് തന്നെ,പുതുമ പുലർത്തുന്ന സബ്ജക്ടെന്നോ കെങ്കേമമെന്ന് പറയാവുന്ന തിരക്കഥയോ അല്ല സിനിമയുടേത്.ശരാശരിക്കോ അതിന് മുകളിൽ നിൽകുന്നതോ ആയ തിരക്കഥയാണ് സിനിമയുടേത്.എന്നാൽ മേക്കിങ്ങിലെ മികവും നടീനടന്മാരുടെ അത്യുഗ്രൻ പ്രകടനങ്ങളും അത്തരം ന്യൂനതകളെ പൂർണമായും നികത്തുന്നു.Rare Sighting Of Elusive Korean Star Won Bin, 42, Shows He Hasn't Aged In 10 Years - TODAYസ്ലോ പേസിൽ ആരംഭിക്കുന്ന സിനിമ,വൈകാതെ ട്രാക്കിലെത്തുകയും ശേഷം കത്തിക്കയറുകയും ചെയ്യുന്നുണ്ട്.സിനിമയിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച നടന്മാരുടെ പ്രകടനവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്
നായകൻ Won-Bin ന്റെ അസാധ്യ പ്രകടനവും ബാലതാരമായി അഭിനയിച്ച Kim-Soe-Ren എന്ന കുട്ടിയുടെ അഭിനയവുമാണ് സിനിമ കണ്ട് കഴിഞ്ഞും പ്രേക്ഷകമനസ്സിൽ തങ്ങി നിൽക്കുക.അത്രക്ക് ഗംഭീരപ്രകടനമാണ് ഇരുവരും സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്.സിനിമ കണ്ട് കഴിഞ്ഞിട്ടും മനസ്സിനെ വേട്ടയാടുന്ന ഇമോഷണൽ വൈബ് സമ്മാനിക്കാൻ ഇരുവരുടെയും പ്രകടനങ്ങൾക്ക് സാധിച്ചുവെന്നതും ശ്രദ്ധേയം❣️❣️

Won-Bin ന്റെ ശബ്ദവിന്യാസമാണ് ശരിക്കും ഈ സിനിമയിൽ ആകർഷിച്ച പ്രധാന ഘടകങ്ങളിലൊന്ന്.പ്രത്യേകിച്ചും വൈകാരിക രംഗങ്ങളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ Variations അത്രമേൽ മികച്ചു നിന്നതായി തോന്നി.20 വർഷം നീണ്ട അഭിനയജീവിതത്തിൽ ആകെ 5 ഓളം സിനിമകളിൽ മാത്രമേ Won-Bin അഭിനയിച്ചിട്ടുള്ളൂ പോലും.ഈ സിനിമ,കൊറിയയിൽ അഭൂതപൂർവമായ വിജയം കൈ വരിച്ചിട്ടും ഈ സിനിമക്ക് ശേഷം വേറെ സിനിമകളിലൊന്നും അയാൾ അഭിനയിച്ചിട്ടില്ല എന്ന കൗതുകവും ബാക്കിയാവുന്നു.

പതിവ് കൊറിയൻ ത്രില്ലർ സിനിമകളുടെ മുഖമുദ്രയായ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ സിനിമയുടെയും പ്രത്യേകത.സിനിമയെ മൊത്തത്തിൽ വേറിട്ട് നിർത്തുന്ന പ്രധാന സംഗതിയും അത് തന്നെ.സിനിമയുടെ രണ്ടാം പകുതി നായകൻ Won-Binന്റെ വൺമാൻ ഷോയാണ്,അക്ഷരാർത്ഥത്തിൽ അഴിഞ്ഞാട്ടം തന്നെ.സംഘട്ടനരംഗങ്ങളിലെല്ലാം തന്നെയും ഡ്യൂപ്പ് ഇല്ലാതെയാണ് നായകൻ അഭിനയിച്ചിരിക്കുന്നത്.നല്ല ഉയരമുള്ള കെട്ടിടത്തിൽ നിന്ന് ഡ്യൂപ്പ് ഇല്ലാതെ Won Bin താഴോട്ട് ചാടുന്ന ഒരു രംഗമുണ്ട് ഈ സിനിമയിൽ.കഥാപാത്രപൂർണതക്കായുള്ള അയാളുടെ വലിയ തയ്യാറെടുപ്പിനെ ആ ഒരൊറ്റ രംഗം വരച്ചുകാട്ടുന്നുണ്ട്!!

കൊറിയൻ സിനിമാ പ്രേമികൾ മിസ്സാക്കാൻ പാടില്ലാത്ത മനോഹരമായ സിനിമകളിൽ ഒന്നാണിത്.കാണാത്തവർ ഇവിടെ കുറവാണ് എന്നറിയാം,എന്നിരുന്നാലും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ട് തന്നെ അറിയുക.എല്ലാം കൊണ്ടും നിങ്ങളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ്.സിനിമയുടെ ഇംഗ്ലീഷ്,മലയാളം സബ്ടൈറ്റിൽസ് ടെലിഗ്രാമിൽ ലഭ്യമാണ്.One Man Army സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഈ സിനിമ ഒരിക്കലും നിരാശരാക്കില്ല

നബി : 2016ൽ നിഷികാന്ത് കമ്മത്തിന്റെ സംവിധാനത്തിൽ ജോൺ അബ്രഹാം നായകനായി പുറത്തിറങ്ങിയ
Rocky_Handsome എന്ന ഹിന്ദി സിനിമ ഈ സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ്
????തീ????തീ????തീ????

You May Also Like

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

കമ്പക്കെട്ട് അക്ഷരാർത്ഥത്തിൽ ഒരു കോമഡി ഷോർട്ട് ഫിലിം ആണ്. മലയാള സിനിമ കോവിഡ് കാരണമുണ്ടായ ചില മാറ്റങ്ങളിൽ പെട്ട് അതിന്റെ ശീലങ്ങളെ പൊളിച്ചെഴുതിയപ്പോൾ

സഹോദരനെ കൊന്ന കായേന്റെ രക്തമാണത്രെ മനുഷ്യൻ. ആ രക്തം, ആ വെറുപ്പ് അവനെ മാടി വിളിക്കുന്നുണ്ടത്രേ

മുസ്ലിം വിശ്വാസങ്ങളെ മനു വാര്യരും അനീഷ് പള്ളിയാലും കുരുതി കൊടുത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇസ്ലാമികമായതെല്ലാം വയലൻസ് ആണെന്ന് പറഞ്ഞു തുടങ്ങുന്ന കുരുതി

ചന്ദ്രേട്ടന്‍റെ കിനാവുകള്‍ ചിറകടിക്കുമ്പോള്‍

ശക്തമായ തിരക്കഥയുടെ പ്രസക്തി വിളിച്ചോതുന്ന മികച്ച രണ്ട് സിനിമകള്‍…

+2 ബീറ്റ്‌സ് നിങ്ങളെ സ്‌കൂൾ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന നൊസ്റ്റാൾജിയ

muthalib msq കഥയും സംവിധാനവും നിർവ്വഹിച്ച +2 BEATS നമ്മെ സ്‌കൂൾ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഹ്രസ്വ ചിത്രമാണ്. സൗഹൃദവും പ്രണയവും