തിലകൻ എന്ന മഹാനടനെ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്ന ഒരു വർഷമുണ്ട്
തിലകൻ എന്ന മഹാനടന്റെ Filmography എടുത്ത് പരിശോധിക്കുമ്പോൾ അത്ഭുതം തോന്നുന്ന ഒരു വർഷമുണ്ട്- 1991
84 total views

തിലകൻ എന്ന മഹാനടന്റെ Filmography എടുത്ത് പരിശോധിക്കുമ്പോൾ അത്ഭുതം തോന്നുന്ന ഒരു വർഷമുണ്ട്- 1991 .9 സിനിമകളാണ് ഈ വർഷം അദ്ദേഹത്തിന്റേതായി പുറത്ത് വന്നത്
ഭൂരിഭാഗം സിനിമകളും വേഷങ്ങളും അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടവ. കിലുക്കത്തിലെ കർക്കശക്കാരനായ ന്യായാധിപൻ,പിള്ള..സന്ദേശത്തിലെ രാഘവൻ നായർ..ഗോഡ്ഫാദറിലെ ബലരാമൻ..
ജോർജ്കുട്ടി c/o ജോർജ്കുട്ടിയിലെ കുടിലതയും കുശാഗ്രബുദ്ധിയും കൈമുതലായുള്ള അമ്മായിയച്ഛൻ
ധനത്തിലെ മുത്തച്ഛൻ.. അരങ്ങിലെ നീതിക്ക് വേണ്ടി നിലകൊള്ളുന്ന വക്കീൽ കഥാപാത്രം
വേനൽക്കിനാവുകളിലെ സ്നേഹനിധിയായ അച്ഛൻ..കടവിലെ വേഷം അക്കൊല്ലം പുറത്തിറങ്ങിയ 8 സിനിമകളിലും അത്യാവശ്യം സീരിയസ് റോളുകൾ . ഒരെണ്ണമൊഴിച്ച്…!!!❣️മൂക്കില്ലാരാജ്യത്ത്❣️
ഒന്ന് ആലോചിച്ചു നോക്കൂ..മേൽപറഞ്ഞ ഒരു കഥാപാത്രങ്ങളുമായി യാതൊരു വിധത്തിലും സാമ്യമോ സാദൃശ്യമോ ഇല്ല,മൂക്കില്ലാ രാജ്യത്തിലെ കേശു അഥവാ കേ..സ..ഷൂവിന്..അതിന് മുൻപ് അത്യാവശ്യം ലൈറ്റ് ഹ്യൂമർ വേഷങ്ങൾ മാത്രം ചെയ്തിട്ടുള്ള തിലകൻ എന്ന നടനെ ശരിക്കും,എന്ത് ധൈര്യത്തിലായിരിക്കും സംവിധായകർ ഈ സിനിമയിലേക്ക് ക്ഷണിച്ചത് എന്നാണ് ഞാൻ ഇപ്പോഴും ആലോചിക്കുന്നത്🤔🤔ഈ സിനിമക്ക് തൊട്ടുമുൻപുള്ള വർഷങ്ങളിൽ അദ്ദേഹം ചെയ്ത ഏതാനും സിനിമകളുടെ ലിസ്റ്റ് കൂടി ഇതിനോടനുബന്ധമായി കൂട്ടി വായിക്കണം
👇👇
പെരുന്തച്ചൻ,രാധാമാധവം,മാലയോഗം,വചനം,ജാതകം,ചാണക്യൻ,കിരീടം..etc
👆👆
ഈ പടം ഇറങ്ങി തൊട്ടടുത്ത വർഷങ്ങളിൽ ചെയ്തതിലധികവും സീരിയസ് വേഷങ്ങൾ
👇👇
സദയം,കൗരവർ,ഏഴരപ്പൊന്നാന..etc
👆👆
അങ്ങനെയിരിക്കെ സ്ക്രീനിൽ..വാക്കിലും നോക്കിലും നടപ്പിലുമെല്ലാം സീരിയസ് ഭാവങ്ങൾ ആവാഹിച്ച ഈ മനുഷ്യനെ ഇത്തരമൊരു കിടിലൻ റോൾ ഏൽപ്പിക്കാൻ സംവിധായകർക്ക് പ്രേരണ നൽകിയ ആ ചേതോവികാരം എന്തായിരിക്കും.???
അതെന്ത് തന്നെയായാലും,പുണ്യം മലയാളസിനിമക്ക് തന്നെയാണ്.കോമഡിയിൽ അസാധ്യടൈമിങ് ഉള്ള ഒരു കൂട്ടം നടന്മാർക്കൊപ്പം അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ഒരു ഞൊടിയിട പോലും കുറക്കാതെ..ഒരു കടുകുമണി വ്യത്യാസം പോലും ഇല്ലാതെ ഒപ്പത്തിനൊപ്പം..കട്ടക്ക് തിലകൻ ചേട്ടനും
അതും നല്ല കിടിലോൽക്കിടിലൻ നമ്പറുകൾ .ഡോക്ടറില്ലാത്ത നേരം ഹോസ്പിറ്റലിലെ രോഗികളെ ചികിത്സിക്കുന്നു. കൂടെയുള്ളവന്മാർ കഷ്ടപ്പെട്ട് വീട്ടിനുള്ളിൽ കയറാൻ മെനക്കെടുമ്പോൾ പുള്ളി വേഗം ഓടി വന്ന് നൈസായി വീടിന് മുന്നിലുള്ള ഊഞ്ഞാലിൽ വന്നു ആടുന്നു .കൂടെയുള്ളവർ മതിലിന്മേൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറുമ്പോൾ,പുള്ളി ഈസിയായി ഗേറ്റും തുറന്ന് കൂളായി പോകുന്നു
ബ്രേക്ക് ഡാൻസ് പഠിക്കാനും കളിക്കാനും പോകുന്നു. പരസ്യമായി ഉടുതുണി ഉരിഞ്ഞെറിയുന്നു
എന്തെല്ലാം കലാപരിപാടികളാണ്,ടിയാന്..!!
❣️❣️
❣️❣️
വിശേഷിപ്പിക്കാൻ പദസഞ്ചയം തീരാതെ വരും
ഒറ്റ വാക്കേ അന്നും ഇന്നും എന്നും പറയാനുള്ളൂ
❤️നടിഗൻ..രാക്ഷസനടിഗൻ❤️
85 total views, 1 views today
