Sunil Waynz
അച്ഛൻ രാഘവൻ തമ്പിയും(തിലകൻ)അമ്മ സുഭദ്രക്കുഞ്ഞമ്മയും(സുകുമാരി)അറിയാതെ സ്നേഹിച്ച പെൺകുട്ടിയെ(ഉർവശി) വിവാഹം കഴിക്കാൻ വേണ്ടി അതിരാവിലെ ഒരുങ്ങിക്കെട്ടി പോകുന്ന പ്രദീപ്(ജയറാം) അതിന് മുന്നോടിയായി അച്ഛന്റെയും അമ്മയുടേയും കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നു
ജയറാം : “അമ്മേ..ആ കാലൊന്ന് എടുത്ത് വച്ചേ”
സുകുമാരി : “എന്താ മോനേ കാര്യം”
ജയറാം : “ഹ..വയ്ക്കമ്മേ”
സുകുമാരി : “ഏഹ്”
ജയറാം : “ആ..ഇനി രണ്ട് പേരും എന്നെ നന്നായിട്ടൊന്ന് അനുഗ്രഹിച്ചേ”
തിലകൻ : “ഇവനാരോ കൈവിഷം കൊടുത്തിരിക്ക്യാ,ഇല്ലെങ്കി ഈ നല്ല ബുദ്ധി ഇപ്പോ എവിടെ നിന്ന് വന്നു..ആഹ്, എന്തായാലും
നന്നായി”
സുകുമാരി : “എന്താ മോനേ കാര്യം” ??
ജയറാം : “അമ്മേ,എന്റെ ഈ ബാങ്ക് ജോലി കൊണ്ടൊന്നും ഇപ്പോ ജീവിക്കാൻ ഒക്കത്തില്ലെന്ന് അമ്മക്കറിയാലോ..അത് കൊണ്ട് ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി ഒരു പാർട്ണർഷിപ്പ് ബിസിനസ് തുടങ്ങി,അതിന്റെ കാര്യത്തിന് വേണ്ടി പോവാ..ഇനി പതിവ് പോലെ രാത്രിയിൽ വീട്ടിൽ എത്താൻ ഒത്തുവെന്ന് വരില്ല”
സുകു : “ഒരു ജോലി വേണമെന്ന് പറഞ്ഞപ്പോ നീ ബാങ്കിൽ പോയി,ആയിക്കോട്ടെ ന്ന് ഞങ്ങളും വിചാരിച്ചു..നീ ജോലി സമ്പാദിച്ചിട്ട് വേണോ മോനെ ഇവിടെ കഴിയാൻ..പിന്നെന്തിനാ ഈ ഉറക്കമൊഴിച്ചുള്ള പണിയൊക്കെ” ?
തിലകൻ : “ലാഭമുള്ള ബിസിനസ് ആണോടാ”
ജയറാം : “(ഒരു നെടുവീർപ്പിട്ട ശേഷം) ആഹഹ്..ലാഭം കിട്ടാൻ മിനിമം ഒരു പത്ത് മാസമെങ്കിലും കഴിയും”
തിലകൻ : “എന്ത് ബിസിനസ്സാ”
ജയറാം : “ആ,എന്തായാലും ലാഭമുള്ള ബിസിനസ്സ് ആണെന്ന് മാത്രം നിങ്ങളിപ്പോ അറിഞ്ഞാ മതി”
തിലകൻ : “ഒരുപാട് ജോലിക്കാരൊക്കെ ഉണ്ടോ” ?
ജയറാം : “ഏയ് (നാണിച്ച് ) ഞങ്ങള് രണ്ടേ രണ്ട് പേര് മാത്രം”
തിലകൻ : “ആ,അപ്പോ.പിന്നെ തൊഴിൽ തർക്കമൊന്നും ഉണ്ടാകില്ല”
ജയറാം : “അതെ”
സുകുമാരി : “ആ,എന്നാ പിന്നെ നിന്റെ അച്ഛനേം കൂടി കൂട്ടിക്കോ മോനേ..നിന്റെ മുതലായത് കൊണ്ട് വേറെ ആരും കൊണ്ട് പോകാതെ അച്ഛൻ ഭദ്രമായി സൂക്ഷിച്ചോളും”
തിലകൻ : “അതെ”
ജയറാം : (ഞെട്ടുന്നു) “ഏഹ്..അത് പറ്റില്ല..മൂന്നാമതൊരാളെ കൂട്ടാൻ പറ്റിയ ബിസിനസ് അല്ലിത്,അതിനി സ്വന്തം തന്തയായാൽ പോലും”
തിലകൻ : “എന്റെ സുഭദ്രയെ നോക്കുന്ന പോലെ ഞാൻ നിന്റെ ബിസിനസ് നോക്കിക്കോളാം മോനേ”
ജയറാം : “ആ..അത് പോലെ ഞാൻ നോക്കിക്കോളാം..അച്ഛൻ തൽക്കാലം അമ്മയെ നോക്കിയാ മതി”
പ്രിയദർശന്റെ പഴയ വിന്റേജ് കോമഡി സിനിമകൾ കാണുന്ന പോലൊരു ഫീലാണ് ചക്കിക്കൊത്ത ചങ്കരൻ എന്നെ ഈ സിനിമ ഇപ്പോഴും കാണുമ്പോൾ..ഒരുപക്ഷേ പ്രിയദർശന്റെ പഴയ സിനിമകൾക്ക് തിരക്കഥ എഴുതിയ വി.ആർ ഗോപാലകൃഷ്ണൻ എഴുതിയത് കൊണ്ട് കൂടിയാകണം,ഈ സിനിമ ഇത്ര ആവർത്തന കാഴ്ച അർഹിക്കുന്നത്..ഒരു മടുപ്പുമില്ലാതെ ആദ്യന്തം കാണാവുന്ന നല്ലൊരു കളർഫുൾ എന്റർടൈനർ ആണ് പടം..ചിരി തന്നെ ചിരി..സിനിമയിൽ അഭിനയിച്ചവരിൽ ഒട്ടുമിക്കവരും ലെജെന്ററി ആക്ടേഴ്സ് ആണ് എന്നതും ഈ സിനിമയുടെ വലിയൊരു പ്ലസ് ആണ്..ജയറാം,തിലകൻ,നെടുമുടി.സുകുമാരി,ജഗതി,ഉർവശി തുടങ്ങി കുറേയേറെ ടോപ് ആർട്ടിസ്റ്റുകൾ. എല്ലാവരും ഫുൾ ഫോമിൽ.
ഇവരെല്ലാവരും സിനിമയിൽ ഉണ്ടെങ്കിലും സിനിമയിൽ തകർത്ത് വാരിയത് തിലകൻ തന്നെ..ഒരൊറ്റ സീനിൽ പോലും പുള്ളി സിനിമയിൽ ചിരിക്കുന്നില്ല..പക്ഷേ പറയുന്നത് മുഴുവൻ Thug Dialoguesഉം മുഖത്ത് വരുന്നത് മുഴുവൻ ഹെവി എക്സ്പ്രഷൻസും .
______
“അപ്പോഴും ആ വീട്ടുടമസ്ഥൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു..അതെന്തൊരു വായനയാടാ നാറീ..അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകുന്നതാരാണെന്നൊക്കെ നോക്കണ്ടെടാ കഴുതേ.. ഇവനെയൊക്കെ,വായിക്കുന്ന പത്രം കൊണ്ട് ചിതയുണ്ടാക്കി അതിൽ വെച്ച് ദഹിപ്പിക്കണം”