സായിപ്പ് സൂപ്പറായിരുന്നു, ശരിക്കും അഭിമന്യു

0
119

Sunil Waynz

എപ്പോഴാണ് കൂടെയുണ്ടായവരെ മുഴുവൻ,ശത്രു തന്നിൽ നിന്ന് ഒന്നൊന്നായി പറിച്ചെടുത്തതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ താൻ ഒറ്റപ്പെട്ടു പോയത് എന്ന് അയാൾക്ക് അറിയില്ലായിരുന്നു കൂടെയുണ്ടാവർ…കൂട്ടുനിന്നവർ എല്ലാവരും തന്റെ,കൂടെ അവസാനം വരെയുണ്ടാകുമെന്ന് ടോണി അടിയുറച്ച് വിശ്വസിച്ചു പക്ഷേ വിശ്വസിച്ചവരെല്ലാം തന്നെയും കഥാന്ത്യത്തിൽ അയാളെ തിരിഞ്ഞു കൊത്തി ഒരൊറ്റ നിമിഷം കൊണ്ട്..യാതൊരു ദയാദാക്ഷണ്യവുമില്ലാതെ..ആ ഞെട്ടൽ അത്രമേൽ ഉളവാക്കിയത് കൊണ്ടാകണം

Big B, Climax - YouTube‘ഞാൻ തീറ്റ കൊടുത്ത ഏത് കയ്യാ എനിക്ക് നേരെ തിരിയുന്നതെന്ന് എനിക്ക് കാണണം’ എന്നയാൾക്ക് പരസ്യമായി പറയേണ്ടി വന്നത്.ശരിക്കും ആ ഞെട്ടൽ അയാൾക്ക് ഉൾക്കൊള്ളാൻ സാധിക്കാതെ പോയതിലുമപ്പുറത്തായിരുന്നു. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ എന്നിട്ടും..അവസാനനിമിഷം വരെയും അയാൾ നെഞ്ചും വിരിച്ച് തന്നെ നിന്നു..

ബിലാലിനോളം തന്നെ ആകസ്മികമായി ബിലാലിനെ കണ്ട നിമിഷം അയാളെ നേരിടാനുള്ള ഓരോ ചുവടുവെയ്പിലും ടോണി തലയുയർത്തി തന്നെ ചിരിച്ചു അഹങ്കാരത്തോടെ.. ആത്മവിശ്വാസത്തോടെ.. ബിലാലിന്റെ ആദ്യ പ്രഹരമേറ്റ് ഉടൽ മുഴുവൻ മണലിൽ പുതഞ്ഞു പോയ നിമിഷം ആ നിമിഷം. നിരാശക്കും മരണത്തിനും ഇടയിലുള്ള ആ നേർത്തവിടവിനെ മനസ്സ് കൊണ്ട് നേരിടാൻ അയാൾ തയ്യാറായിക്കാണണം ടോണിയുടെ വാക്ക് കടം കൊണ്ടാൽ അവൻ വന്നത് ഒറ്റക്കായിരുന്നു.. തിരിച്ചുപോയതും
Sayippu Aka Shereveer Vakil ഇഷ്ടം.