സൈക്ക്യാട്രിസ്റ്റ് ഒരു കാര്യം തപ്പിച്ചു പറഞ്ഞു “ഒന്നുകിൽ ഇയാൾ സിനിമയിൽ വിജയിക്കും,അല്ലെങ്കിൽ ……!

149

Sunil Waynz

ജോജു ജോർജ് എന്ന നടനെക്കുറിച്ച് ആലോചിക്കുമ്പോൾ,സിനിമയേക്കാൾ സിനിമക്ക് പുറത്ത് ഓർമ്മ വരുന്ന ചില ദൃശ്യങ്ങൾ ഉണ്ട്.അയാളിലെ നടനേയും മനുഷ്യനെയും ഒരുപോലെ അടയാളപ്പെടുത്തിയ മനോഹരമായ ചില നിമിഷങ്ങൾ.സുഹൃത്തുക്കളിൽ നിന്ന്/പ്രിയപ്പെട്ടവരിൽ നിന്ന് തനിക്ക് നേരിട്ട തിരിച്ചറിവുകളുടെയും ചതികളുടെയും അനുഭവകഥകൾ,കാപട്യമേതുമില്ലാതെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖസംഭാഷണത്തിൽ തുറന്ന് പറഞ്ഞതിന് പിന്നാലെ ആ പരിപാടിയുടെ അവതാരകൻ ജോണി ലൂക്കോസ്,ജോജുവിന്റെ മുഖത്ത് നോക്കി ചോദിച്ച ചോദ്യം ഇതായിരുന്നു
“ഇത്തരം ചതികളെല്ലാം തന്നെയും താങ്കൾക്ക് പറ്റാൻ..താങ്കൾ എന്താ പൊട്ടനായിരുന്നോ”??

Joju George's Joseph commences shoot- Cinema expressപെട്ടെന്നുള്ള ഈ ചോദ്യം കേട്ട ശേഷവും ജോജുവിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമോ വ്യത്യാസമോ ഒന്നും തന്നെയും ഉണ്ടായില്ല..തീർത്തും അക്ഷോഭ്യനായി മാത്രം നിലകൊണ്ട ജോജു ജോർജിനെ തന്നെയാണ് ഇതെഴുതുന്ന സമയത്തും മനസ്സിൽ ഓർമ വരുന്നത്ചോദ്യം കേട്ടയുടൻ സെക്കൻഡിന്റെ നൂറിലൊരംശത്തോളം മാത്രം നീണ്ടുനിന്ന ഹ്രസ്വമായൊരു നിശ്ശബ്ദത. പിന്നെ സുദീർഘമായൊരു പൊട്ടിച്ചിരി ശേഷം അവതാരകന്റെ പ്രസക്തചോദ്യത്തിന് അയാൾ പറഞ്ഞ ഉത്തരം ഇതായിരുന്നു
👇👇
“വേണമെങ്കിൽ അങ്ങനെയും പറയാം സാർ..അവരെ ഞാൻ വിശ്വസിച്ചത് ഒരുപക്ഷേ എന്റെ ഏറ്റവും വലിയ പൊട്ടത്തരം ആയിരിക്കാം..അതെന്റെ പൊട്ടത്തരം ആണെങ്കിൽ ഒരുപക്ഷേ ഞാനും ഒരു പൊട്ടനായിരിക്കാം”
👆👆
അത്രമേൽ ലാഘവത്തോടെയാണ് അയാൾ അത് പറഞ്ഞവസാനിപ്പിച്ചത്
joju george Archives - FalconPost - Malayalam News Portalഇനി വേറൊന്ന്
👇👇👇
ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ പ്രധാന അതിഥിയായി ജോജു വന്നിരിക്കുന്നു..അവതാരികയായ അശ്വതി ശ്രീകാന്ത് അദ്ദേഹത്തോട് ചോദിക്കുന്നു
“ജോജുവേട്ടാ..എത്ര വർഷമായി ഇപ്പോ സിനിമയിലേക്ക് വന്നിട്ട്”??
ജോജു : “ഞാൻ സിനിമയെ പരിചയപ്പെട്ട് തുടങ്ങിയിട്ട് 22 വർഷത്തോളമായി”
അശ്വതി : “ആഹാ..ഇതില് എത്ര വർഷം ജൂനിയർ ആർട്ടിസ്റ്റായി ജീവിതം തള്ളി നീക്കി”??
ജോജു : “16 വർഷം ഞാനൊരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു”
അശ്വതി : “അപ്പോ,നമ്മളീ സിനിമ കാണുമ്പോ ഇടക്ക് ഒന്ന് വന്ന് മിന്നിപ്പോവുക..അത് പോലെ നമ്മളൊന്ന് കണ്ണു ചിമ്മുമ്പോൾ പെട്ടെന്ന് കാണാതാവുക,,തുമ്മുമ്പോൾ കാണാതാവുക അങ്ങനെയുള്ള ക്യാരക്ടേഴ്സ് ഒരുപാട് ചെയ്തിട്ടുണ്ട്..ല്ലേ”(ചിരി)
ജോജു : “ഉണ്ട്..ഒരുപാട് ഒരുപാട് ചെയ്തിട്ടുണ്ട്”
അശ്വതി : “16 വർഷം ഇങ്ങനെ ജൂനിയർ ആർട്ടിസ്റ്റായി നടന്നപ്പോൾ ഒരുപാട് പേരോട് ചാൻസ് ചോദിച്ചിട്ടുണ്ടാവും..ഒരുപാട് ലൊക്കേഷനുകളിൽ പോയിട്ടുണ്ടാകും..എങ്ങനെ ഈ 16 വർഷം ഇങ്ങനെ Consistent ആയിട്ട് നിൽക്കാനുള്ള Confidence കിട്ടി”??
ജോജു : (ചിരിക്കുന്നു..ശേഷം)”നമുക്ക് ഇഷ്ടമുള്ള ഒരു പെൺകുട്ടിയോട് ഭയങ്കരായിട്ട് പ്രേമം തോന്നി ന്ന് വയ്ക്ക്യാ”..
അശ്വതി : “Ha”
ജോജു : “നമുക്ക് ഒരു കരാർ വയ്ക്കാൻ പറ്റ്വോ,നീ എനിക്ക് ഒരു വർഷത്തിനുള്ളിൽ അല്ലെങ്കിൽ ഒരു മാസത്തിനള്ളിൽ വളഞ്ഞു തരണം ന്ന്”???!!!!!!!
അശ്വതി : “ഇല്ല..അത് പറ്റില്ല”(ചിരി)
👆👆👆
ജീവിതം ഇടക്കെപ്പോഴോ ഒരു തോണി പോൽ ആടിയുലഞ്ഞ് പോകുന്നുവെന്ന് തോന്നുമ്പോൾ..
ഒരു ആഴക്കടലിന്റെ നടുഭാഗത്തെന്ന പോൽ നിശ്ചയമില്ലാതെ നിലയുറപ്പിക്കാതെ നീങ്ങുമ്പോൾ..
അത്രമേൽ സ്നേഹിച്ച പലതും നമ്മെ വിട്ട് ദൂരേക്ക് അകന്ന് പോകുമ്പോൾ.ഏറ്റവും പ്രിയപ്പെട്ടതിനെ ഓർത്ത്,ജീവിതത്തിന്റെ ഓരോ നിമിഷവും സ്വയം പാഴാക്കുന്നുവെന്ന പഴി ഉറ്റവരിൽ നിന്ന് ഇടക്കെപ്പോഴോ നാം കേൾക്കുമ്പോൾ.

Joju George starts shooting for 'Peace'ആഗ്രഹങ്ങൾക്ക് പുറകേയോടി നിരാശരാകുന്നുവെന്ന് വെറുതെയെപ്പോഴോ ചിന്തിക്കുമ്പോൾ.ഇയാളുടെ ജീവിതം ഇടക്കെങ്കിലും ആലോചിക്കണം..സങ്കടങ്ങൾ,വൈഷമ്യങ്ങൾ അതിന്റെ അതിഭീകരമായ മൂർദ്ധന്യാവസ്ഥ പ്രാപിക്കുമ്പോൾ ജോജുവിന്റെ ജീവിതത്തേക്കാൾ Inspiring ആയ വലിയ മരുന്നൊന്നും അതിനില്ലെന്ന് സത്യമായും തോന്നിയിട്ടുണ്ട്. ഓര്‍മ വച്ച കാലം മുതല്‍ക്ക് ജോജുവിനൊപ്പം സിനിമയുണ്ട്, നിഴലുപോലെ. എന്തിനാണ് സിനിമ,തന്നെ വിടാതെ പിടികൂടിയത് എന്ന് പലപ്പോഴും അയാൾ തന്നെ ഓര്‍ത്ത് പോയ നിമിഷങ്ങളുണ്ടെത്രേ..!!

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അയാളിൽ വന്നു ചേരാനുള്ള വിജയത്തെ പലപ്രാവശ്യവും തട്ടിമാറ്റിയത് സിനിമ തന്നെയായിരുന്നു. ഓരോ ലക്ഷ്യത്തിലേക്ക് നടന്നടുക്കുമ്പോഴും സിനിമയെന്ന മോഹം സമ്മാനിക്കുന്ന വീഴ്ചയിൽ അയാൾ നിസ്സഹായനായി നിന്ന് പോയി.അപ്പോഴൊക്കെയും സ്നേഹത്തിന്റെ ഒരു പൊന്‍തൂവല്‍ പോലെ,സാന്ത്വനവുമായി എത്തിയത് ഒന്ന് മാത്രം- ആത്മവിശ്വാസം. സ്വന്തം കഴിവിലുള്ള അന്ധവും അദമ്യവുമായ ആത്മവിശ്വാസം. ആരംഭകാലത്ത് ഒരിക്കൽ പോലും സിനിമയെന്ന മാധ്യമം ജോജുവിനെ അറിഞ്ഞ് പുൽകിയിട്ടില്ല.എങ്കിലും ഓരോ തവണയും സ്വയം സാന്ത്വനവാക്കുകള്‍ നല്‍കി അയാൾ,അയാളെ സ്വയം സമാധാനിപ്പിച്ചു.

“ഓരോ പ്രാവശ്യവും വീഴുമ്പോഴും നീയോര്‍ക്കുക..വിജയത്തിന്റെ അടുത്തെത്താനുള്ള ഓരോ പടിയും നീ ചവിട്ടിക്കയറുകയാണെന്ന്”
ആ ഒരു സാന്ത്വനവാക്ക് മാത്രം മതിയായിരുന്നു അയാൾക്ക് എല്ലാം നേരിടാന്‍.
ഒരു പാസ്സിംഗ് ഷോട്ട്..
അപൂർവങ്ങളിൽ അപൂർവമായി ഇടക്കെപ്പോഴോ ഒരു ഡയലോഗ്..
തീർന്നു

joju-george-13 – Joju Georgeതൃശൂർ ജില്ലയിലെ മാളയിലെ കുഴൂരിൽ ഹോട്ടൽ തൊഴിലാളിയായ അച്ഛൻ ജോർജിന്റെയും അമ്മ റോസിയുടേയും മൂത്ത മകന് സിനിമയെന്നത് ബാല്യം മുതൽക്കേ കേവലം വിനോദോപാധി ആയിരുന്നില്ല..ജീവിതം തന്നെയായിരുന്നു കുഴൂരിലെ ശ്രീ മുരുകാടാക്കീസിൽ നിന്ന് മാറി വരുന്ന സിനിമകളെല്ലാം തന്നെയും ഒന്നൊഴിയാതെ കണ്ടുതീർത്തു സിനിമാമോഹങ്ങൾക്ക് ഊടും പാവും നൽകി പ്രോത്സാഹിപ്പിച്ചത് അമ്മൂമ്മ ത്രേസ്യക്കുട്ടിയായിരുന്നു.പള്ളിയിൽ കുർബാന കൂടിയേച്ച് വരാമെന്ന് പറഞ്ഞ് അമ്മൂമ്മക്കൊപ്പം എറണാകുളത്തെ തീയേറ്ററുകളിലേക്ക് വച്ചു പിടിച്ച ബാല്യകൗമാരങ്ങൾ. കലാഭവനിൽ കയറിയാൽ സിനിമയിൽ കയറാമെന്ന മിഥ്യാധാരണയിൽ കലാഭവനിൽ അഭിമുഖത്തിന് ചെന്നു.എന്നാൽ പെർഫോമൻസിൽ യാതൊരു പുതുമയുമില്ല എന്ന കാര്യം പറഞ്ഞ് അവർ നിർദ്ദയം തഴഞ്ഞു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നതോട് കൂടി സിനിമാപ്രേമം അതിന്റെ മൂർധന്യാവസ്ഥയിലെത്തി.സിനിമ കാണാതെ ഉറക്കം പോലും കിട്ടുന്നില്ല എന്ന അവസ്ഥ. ക്ലാസ് കട്ട് ചെയ്ത് തീയേറ്ററിൽ മാത്രമായി ചെലവഴിച്ച ക്യാമ്പസ്കാലം, ഒപ്പം മിമിക്രിയും അഭ്യസിച്ചു വന്നു

തന്നെ തേടി സിനിമ വരില്ലെന്ന ബോധ്യം പൂർണമായും വന്നു ഭവിച്ചപ്പോൾ സിനിമയത്തേടി അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സുനിൽ സംവിധാനം ചെയ്ത ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയുടെ സെറ്റിലേക്ക് പോയി.ആദ്യമായി ഷൂട്ടിങ് സെറ്റിലേക്ക് കാണാൻ വന്നത് കൊണ്ട് തന്നെ ആരോട് ചാൻസ് ചോദിക്കണം എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപമുള്ള ഒരു ചെറിയ പള്ളിയിൽ വച്ചായിരുന്നു സിനിമയിലെ പ്രധാനഭാഗത്തിന്റെ ഷൂട്ടിങ്.എന്നും കുളിച്ച് കുട്ടപ്പനായി സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോകും.ഒരു ദിവസം ഷൂട്ടിംഗ് കാണാൻ ചെന്നപ്പോൾ വളരെ വൃത്തിയായി വസ്ത്രം ധരിച്ച് ചന്ദനക്കുറിയണിഞ്ഞ് ഒരു മാന്യനായ വ്യക്തിയെ സെറ്റിൽ കണ്ടുമുട്ടി. എല്ലാ ദിവസവും ടിയാൻ അവിടെ ഹാജരായിരുന്നു
അയാളായിരിക്കും സെറ്റിലെ മെയിൻ പുള്ളി എന്ന് കരുതി ഒരൊറ്റ ചോദ്യം
“സാറേ”
“ഉം..ന്താ”?
“എനിക്ക് ഇതില് അഭിനയിക്കാൻ വല്ല ചാൻസും കിട്ട്വോ”??
ചോദ്യം കേട്ടതും അയാൾ ഒറ്റച്ചാട്ടം
“ഒന്ന് പോയേടോ..ഒരു ചെറിയ റോളും നോക്കി മനുഷ്യൻ ഇവിടെ കാവല് നിൽക്കാൻ തുടങ്ങീട്ട് ആഴ്ച ഒന്നായി…അപ്പോഴാ അവന്റെ ഒരു ചാൻസ്!!
അതൊരു തുടക്കം മാത്രമായിരുന്നു
അലച്ചിൽ പിന്നീട് ഒരു ശീലമായി..
എവിടെ ഷൂട്ടിംഗ് ഉണ്ടോ..അവിടെ ജോജുവുമുണ്ട് എന്ന സ്ഥിതിവിശേഷം
സിനിമയുമായി ബന്ധമുള്ള ആരെ കണ്ടാലും ഓടിപ്പോയി ചോദിക്കും..
“സർ..അഭിനയിക്കാൻ ഒരു ചാൻസ്”
അഭിനയിക്കാൻ ചാൻസില്ല എന്ന് അറുത്ത് മുറിച്ചവർ പറയുമ്പോൾ ഉടനെ അടുത്ത ചോദ്യം.
“എന്നാൽ ഞാൻ അസിസ്റ്റന്റ് ആകാം സർ”
അതിനും വേറെ ആളുണ്ടെന്ന മറുപടി ലഭിക്കുമ്പോൾ ഉടൻ വേറെ എന്തെങ്കിലും ആകാമെന്ന് പറയും
ഒടുവിൽ എന്തെങ്കിലും പണി കൊടുത്ത് എങ്ങനേലും ഒഴിവാക്കി വിട് എന്ന് അണിയറപ്രവർത്തകർ പറയുന്നത് വരെ നീളുന്ന സുദീർഘമായ ക്യാൻവാസിങ്

മാളയിലെ ചെറിയ വീടിന്റെ സുഖശീതളിമയിൽ വിരാജിച്ച ചെറുപ്പക്കാരൻ, അങ്ങനെ സിനിമയോടുള്ള കമ്പം മൂത്ത് പൊള്ളാച്ചിയിൽ തുറസ്സായ ടെറസിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പവും നാടോടികൾക്കൊപ്പവും പായ വിരിച്ച് ആകാശം നോക്കിക്കിടന്നു. 100 ദിവസം തുടർച്ചയായി ജോലി ചെയ്തിട്ടും പലപ്പോഴും കിട്ടിയത് 1000ത്തിന് അടുത്ത് രൂപ മാത്രം!!!അതിനിടയിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു.പഠിച്ച കോഴ്സിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 6 മാസത്തെ ട്രെയിനിങ് സെഷന് നിർബന്ധമായും  പങ്കെടുക്കേണ്ടതുണ്ട്. ഗോവയിലായിരുന്നു ട്രെയിനിങ്. അങ്ങനെ ബാഗ് നിറയെ ഡ്രസ്സും കൃത്യം 6000 രൂപയുമായി ഗോവയ്ക്കുള്ള ട്രെയിൻ കാത്തുനിന്നു.ഗോവയിലേക്കുള്ള ട്രെയിൻ കാത്ത് നിന്ന ജോജുവിൻ്റെ മുമ്പിൽ ആദ്യമെത്തിയത് തെന്നിന്ത്യൻ സിനിമയുടെ തട്ടകമായ ചെന്നൈയിലേക്കുള്ള ട്രെയിൻ. നാടകീയമായ മറ്റൊരധ്യായത്തിന് അന്നവിടെ തുടക്കം കുറിച്ചു. സിനിമയിൽ വിജയിച്ചവരുടെ കഥ കേട്ട് ആവേശം മൂത്ത് ടിക്കറ്റ് പോലും എടുക്കാതെ നേരെ പോയത് ചെന്നൈയിലേക്ക് ! തമിഴിലെ പ്രശസ്തരായ സംവിധായകരെയെല്ലാം കാണാൻ പോയി. ഗൗതം മേനോന്റെയും ബാലയുടെയും സെറ്റിൽ കറങ്ങി നടന്നു..’സില്ലിന് ഒരു കാതൽ’ സംവിധായകൻ എൻ.കൃഷ്ണയുടെ സിനിമാ സെറ്റിലും പോയി നോക്കി. എവിടെയും രക്ഷയുണ്ടായില്ല. നിരാശ തന്നെ ഫലം

Download Plain Meme of Joju George In Poomaram Movie With Tags police, police station, uniformമൂന്ന് മാസത്തിന് ശേഷം കയ്യിലെ കാശ് പൂർണമായും തീർന്നപ്പോൾ നാട്ടിലേക്ക് വച്ചു പിടിച്ചു. നാട്ടിലെത്തിയ ശേഷവും അഭിനയമോഹത്തിന് കുറവൊന്നുമുണ്ടായില്ല..സിനിമാസെറ്റിലെ കറക്കം പതിവ് പല്ലവിയായി. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച, കാനഡയിൽ ജോലി ശരിയാക്കി വച്ച തങ്ങളുടെ മകൻ സിനിമമോഹം മൂത്ത്,ജീവിതം മറന്ന് പോകുന്നത് കണ്ടപ്പോൾ വീട്ടുകാർക്ക് സഹിച്ചില്ല.
കാര്യമായ എന്തോ മാനസികപ്രശ്‌നം മകനുണ്ടെന്ന് തന്നെ അവർ ഉറപ്പിച്ചു . സഹോദരനോട് അയാളെ കൊണ്ട് പോയി ഒരു സൈക്ക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. അങ്ങനെ സൈക്ക്യാട്രിസ്റ്റിന്റെ അടുത്ത് പോയി . പരിശോധിച്ചു കഴിഞ്ഞപ്പോൾ സൈക്ക്യാട്രിസ്റ്റ് ഒരു കാര്യം മാത്രം ഉറപ്പിച്ചു പറഞ്ഞു
“ഒന്നുകിൽ ഇയാൾ സിനിമയിൽ വിജയിക്കും..അല്ലെങ്കിൽ ഒരു മുഴുവട്ടനായി തീരും”
സിനിമയിൽ ആദ്യമായി മുഖം കാണിക്കാൻ തന്നെ ഒത്തിരിയേറെ കഷ്ടപ്പെട്ടു.
റഹ്മാൻ നായകനായി അഭിനയിച്ച്..സിദ്ധിഖ് ഷമീർ സംവിധാനം ചെയ്ത ‘മഴവിൽക്കൂടാരം’ എന്ന സിനിമയിലാണ് ആദ്യമായി ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്നത്.മിന്നായം പോലൊരു ഷോട്ട് മാത്രം

ഇൻഡിപ്പെൻഡൻസ് ചെയ്തതോട് കൂടി വിനയനുമായി സൗഹൃദമായി.പിന്നീട് വിനയന്റെ എല്ലാ സിനിമകളിലും അക്കാലത്ത് അഭിനയിച്ചു,ചെറുറോളുകൾ ആണെങ്കിൽ പോലും പിച്ച വച്ചത് തുടങ്ങിയത് വിനയൻ സിനിമകൾ വഴിയായിരുന്നു.
ഇൻഡിപ്പെൻഡൻസിന് ശേഷം
ദാദാ സാഹിബ്..
രാക്ഷസ രാജാവ്..
വാർ ആൻഡ് ലൗ സിനിമകളിലും അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു..സിനിമയിൽ ആദ്യമായി ഡയലോഗ് പറയാൻ അവസരം ലഭിച്ചതും വിനയൻ സിനിമയിലായിരുന്നു(ദാദാ സാഹിബ്)

ആദ്യമായി ഒരു മുഴുനീളവേഷം ചെയ്യുന്നത് ലാൽജോസിന്റെ പട്ടാളത്തിലാണ്.നടൻ ബിജു മേനോന്റെ ശുപാർശയിലാണ് പട്ടാളത്തിൽ അവസരം ലഭിച്ചത്.അന്ന് തുടങ്ങിയ ബന്ധമാണ് ബിജു മേനോനുമായി..ജീവിതത്തിൽ പ്രതിസന്ധികൾ പലത് ഉണ്ടായപ്പോഴും കൂടെ നിന്ന സിനിമാക്കാരിൽ ഏറ്റവും പ്രമുഖൻ ബിജു മേനോനാണ്..സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത് സഹോദരിയുടെ കല്യാണത്തിന് സാമ്പത്തികമായി സഹായിച്ചതുൾപ്പടെ ആ സ്നേഹവായ്പുകൾ താങ്ങും തലോടലുമായി ജോജുവിനൊപ്പം നിന്നു.നാച്ചുറൽ ആക്ടിങ് ആണ് നിന്റേതെന്നും ഇത് തന്നെ തുടർന്നാൽ മതിയെന്നും സംവിധായകൻ ലാൽ ജോസ് പ്രോത്സാഹിപ്പിച്ചതും ഈ സിനിമയുടെ ചിത്രീകരണവേളയിൽ ആയിരുന്നു.ആദ്യമായി പോസ്റ്ററിൽ പടം വന്നതും പട്ടാളത്തിൽ തന്നെ
പട്ടാളത്തിന് ശേഷം മമ്മൂട്ടിയുടേത് ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു.അഭിനയം കണ്ടിഷ്ടപ്പെട്ടിട്ടാകണം വജ്രം,ബ്ലാക്ക് എന്നീ സിനിമകളിലേക്ക് നേരിട്ട് ക്ഷണിച്ചത് മമ്മൂട്ടി തന്നെയായിരുന്നു
പിന്നീട്
ഫ്രീഡം..
ഫിംഗർപ്രിന്റ്..
ചാന്ത്പൊട്ട്..
വാസ്തവം..
ഡിറ്റക്ടീവ്..
നാദിയ കൊല്ലപ്പെട്ട രാത്രി..എന്നിങ്ങനെ ഇഷ്ടം പോലെ സിനിമകൾ
2010ൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടറിലൂടെ ജോജുവിലെ നടന്റെ യഥാർത്ഥ സ്പാർക്ക് ആദ്യമായി പ്രേക്ഷകൻ കണ്ടു
കരിയർ ഗ്രാഫിൽ വലിയൊരു മാറ്റം സംഭവിച്ചത് 2013/14 കാലത്ത് ആയിരുന്നു
2013ൽ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലൂടെ ലാൽജോസ് വീണ്ടുമൊരു ബ്രേക്ക് നൽകി
സിനിമയിലെ ‘സുകു’ എന്ന കഥാപാത്രം ആദ്യമായി വഴിത്തിരിവായി.സിനിമ പ്രേമികൾക്കിടയിൽ ജോജു ശ്രദ്ധേയനായി.പക്ഷേ പരീക്ഷണങ്ങൾ പിന്നെയും തുടർന്നുകൊണ്ടിരുന്നു.
പ്രതിസന്ധികൾ ഒന്നൊഴിയാതെ വന്നുകൊണ്ടിരുന്നു.
അവസരങ്ങൾ നിഷേധിക്കപ്പെട്ടു.

National Film Awards: Joju George: This win could inspire those who believe they can't progress in the industry without godfathers | Malayalam Movie News - Times of Indiaവീട്ടിലെ സാമ്പത്തിക സ്ഥിതിയും നാൾക്കുനാൾ മോശമായതോടെ സിനിമയെന്ന സ്വപ്നത്തെ പാതിവഴിയിൽ ഉപേക്ഷിച്ച് കാനഡയിൽ ജോലിക്ക് പോകാൻ തന്നെ ഒരുങ്ങി. ആയിടെയാണ് ‘രാജാധിരാജ’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടി മുൻകൈ എടുത്ത് അവസരം ലഭിക്കുന്നത്.എന്നാൽ അവഗണന അവിടെയും തുടർന്നു.അയ്യപ്പൻ എന്ന കഥാപാത്രം അവതരിപ്പിക്കാൻ യോഗ്യനല്ലെന്ന അണിയറയിലെ ചിലരുടെ കുത്തുവാക്കുകളും അസ്വാരസ്യങ്ങളും ജോജുവിനെ മാനസികമായി തളർത്തി.എന്നാൽ ജോജുവിന്റെ അവസ്ഥ ആദ്യന്തം മനസ്സിലാക്കിയ മമ്മൂട്ടി ആ സിനിമയിൽ ജോജുവിനെ തന്റെ Comfortzoneൽ തന്നെ കൂടെ നിർത്തി.ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത ജോജുവെന്ന നടന്റെ വളർച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു .കഥ ആരംഭിക്കുകയായിരുന്നു

നിരവധി കഥാപാത്രങ്ങൾ,പുരസ്‌ക്കാരങ്ങൾ, അംഗീകാരങ്ങൾ.ഒരു ‘സെക്കൻഡ് ക്ലാസ് യാത്ര,ലുക്കാ ചിപ്പി എന്നീ ചിത്രത്തിലെ അഭിനയത്തിന് 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചതാണ് അഭിനയത്തിന് ലഭിച്ച ആദ്യ അംഗീകാരം.ജോസഫ് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു.

❤️പിന്നെ നടന്നതും ഇപ്പോൾ നടക്കുന്നതുമെല്ലാം ചരിത്രം❤️
വില്ലനാകട്ടെ,പരുക്കനാകട്ടെ,തമാശറോളുകൾ ആകട്ടെ..വൈവിധ്യമാർന്ന ഏത് വേഷവും തനത് മികവോട് കൂടി അവതരിപ്പിക്കാനുള്ള ജോജുവിന്റെ കഴിവ് ശ്രദ്ധേയം, ഏത് റോളും സുഭദ്രം. ആക്ഷൻ ഹീറോ ബിജു,കസിൻസ്,പുള്ളിപ്പുലിയുൾപ്പടെയുള്ളസിനിമകളിലെ മികവുറ്റ ഹാസ്യവേഷങ്ങൾ
ജോസഫിൽ കണ്ട ജോജുവിനെയല്ല ചോലയിൽ പ്രേക്ഷകർ കണ്ടത്
ചോലയിൽ കണ്ട ജോജുവിനെയല്ല പൊറിഞ്ചു മറിയം ജോസിൽ കണ്ടത്
എഴുതിത്തള്ളിയെന്ന് സകലരും കരുതിയിടത്ത് നിന്ന് ഇന്നയാൾ ജീവിതം കരുപ്പിടിപ്പിച്ചു
ജോജു ജോർജ് എന്ന വ്യക്തി ഇപ്പോൾ സിനിമയിലും ജീവിതത്തിലും ഒരുപോലെ വിജയിച്ച വ്യക്തിയാണ്
**
ചില ചെടികളുണ്ട്
ഇനിയൊരിക്കലും ഉയർന്ന് പൊന്തില്ലെന്ന് ചുറ്റുമുള്ള സകലതിനെയും ബോധപൂർവ്വം വിശ്വസിപ്പിക്കുന്ന ചില ചെടികൾ
അതിജീവനം കൊണ്ട് മാത്രം വളരുകയും,ഒടുക്കം തളിർത്ത് പൂവിട്ട ശേഷം പടർന്ന് പന്തലിക്കുകയും ചെയ്യുന്ന ചെറിയ ചില കുറ്റിച്ചെടികൾ
ജോജുവും അങ്ങനെയാണ്
എരിഞ്ഞൊടുങ്ങിയെന്ന് ചുറ്റുമുള്ള സകലരെയും ബോധപൂർവ്വമോ അല്ലാതെയോ തെറ്റിദ്ധരിപ്പിച്ച ശേഷം ഫീനിക്സ് പക്ഷിയെ അനുസ്മരിപ്പിക്കുമാറുള്ള തിരിച്ചുവരവ്
ഒന്നുമില്ലായ്മയിൽ നിന്ന് വിജയഗാഥയുടെ പുതിയ വാതായനങ്ങൾ തേടി അയാൾ പാറിപ്പറക്കുമ്പോൾ,ആ ജീവിതത്തിന്..അദ്ദേഹം നെയ്ത മേച്ചിൽപ്പുറങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഐതിഹാസികമാനമാണ് കൈവരുന്നത്


ഇത് വരെയും നല്ല രീതിയിൽ ജീവിക്കാൻ കഴിഞ്ഞതിലും…
നല്ലൊരപ്പന്റെയും അമ്മയുടെ മോശമല്ലാത്ത മകനാകാൻ കഴിഞ്ഞതിലും..
ഒരുപാട് സ്നേഹമുള്ളൊരു അനുജന്റെയും പെങ്ങളുടെയും മൂത്ത സഹോദരനാകാൻ കഴിഞ്ഞതിലും..
ഇവാന്റെയും ഇയാന്റെയും സാറയുടെയും പ്രിയപ്പെട്ട അച്ഛനാകാൻ കഴിഞ്ഞതിലും
അബയുടെ പ്രിയപ്പെട്ട ഭർത്താവാകാൻ കഴിഞ്ഞതിലും..
ഇന്ന് അയാൾ നന്ദി പറയുന്നത് അയാളോട് തന്നെയാണ്

കാരണം, അർപ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു അയാളിൽ സ്വന്തമായി ഉണ്ടായിരുന്ന ഏകമൂലധനം
മലയാളസിനിമയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാൾ എന്ന ആഡംബരം കയ്യാളുന്ന നേരത്തും പച്ചമനുഷ്യനായി മാത്രം സിനിമക്കകത്തും പുറത്തും നിലനിൽക്കുന്ന ജോജുവിനെ കാണാം.നേരിടേണ്ടി വന്ന കഷ്ടതകളും അവഗണനകളും ഒത്തിരിയുണ്ടെന്ന് പല അഭിമുഖങ്ങളിലും ജോജു തന്നെ നിസ്സാരമായി പറഞ്ഞിട്ടുണ്ട്.അതിനെയെല്ലാം എത്ര ലാഘവത്തോടെയാണ് ഇന്നയാൾ സമീപക്കുന്നതെന്ന് കേട്ടാൽ,,അത് വിജയം ആഗ്രഹിക്കുന്ന ഏതൊരു ചെറുപ്പക്കാരനും പകരുന്നത് വലിയ ഉത്തേജനമാണ്
ഒരു ചെറിയ പുഞ്ചിരി കൊണ്ട്..ഒരു ചെറിയ സംഭാഷണശകലം കൊണ്ട് ലോകത്തെ മുഴുവൻ സന്തോഷങ്ങളേയും ഒന്നൊഴിയാതെ വാരിപ്പുണരാൻ കൊതിക്കുന്ന
❤️❤️❤️പ്രിയപ്പെട്ട നടൻ ❤️❤️❤️
❤️❤️❤️വലിയ മനുഷ്യൻ❤️❤️❤️
❣️💞ജോജുവേട്ടന് സ്നേഹത്തോടെ❣️💞