ചന്ദ്രലേഖയിലെ ഈ സീനിൽ എന്തൊരു എനർജി ലെവൽ ആണ് മോഹൻലാലിന്..!

84

Sunil Waynz

കൂടെ അഭിനയിച്ച എല്ലാവരെയും കാഴ്ചക്കാരാക്കി ഒരു സീനിന്റെ ക്രെഡിറ്റ് ഒറ്റയടിക്ക് കൊണ്ട് പോകുന്ന,ലാൽ മാജിക്കിന്റെ വിവിധങ്ങളായ രൂപങ്ങളും ഭാവങ്ങളും നാല് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ നിരവധിയായി നാം കണ്ടിട്ടുണ്ട്..അക്കൂട്ടത്തിൽ ഏറ്റവുമധികം പരാമർശവിധേയമാക്കേണ്ടതും എടുത്തു പറയേണ്ടതുമായ ഒന്ന്, ചന്ദ്രലേഖയിലെ ഈ സീൻ ആണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. എന്തൊരു എനർജി ലെവൽ ആണ് ഈ സിനിമയിലും/ഈ സീനിലും മോഹൻലാലിന്..ശരിക്കും ഒരു വൺമാൻ ഷോ തന്നെ🔥🔥

വളരെ പതുങ്ങി..സാധുവായി ലേഖയുടെ സംശയത്തിന് താൻ പാത്രമാകുമോ എന്ന് ശങ്കിച്ചാണ് ഈ ഫ്രെയിമിലേക്കുള്ള മോഹൻലാലിന്റെ രംഗപ്രവേശം..എന്നാൽ ലേഖയുടെ സംശയത്തെ പരമാവധി പ്രതിരോധിക്കുകയും,പിന്നീട് തന്റേതായ ഒരു Comfortzone സ്വന്തമായുണ്ടാക്കിയെടുത്തതിന് ശേഷമുള്ള ആ പ്രകടനം..അക്ഷരാർത്ഥത്തിൽ പൂന്തുവിളയാട്ടം തന്നെയാണ് ഈ സീനിലുടനീളം മോഹൻലാൽ കാഴ്ച വച്ചിരിക്കുന്നത്,അതും മലയാളസിനിമയിലെ മഹാരഥന്മാരായ നെടുമുടി വേണുവും കുതിരവട്ടം പപ്പുവും ഇന്നസെന്റുമെല്ലാം സ്ക്രീൻ പങ്കിടുന്ന ഒരു ഫ്രെയിമിൽ അവരെയെല്ലാം ഒറ്റയടിക്ക് കാഴ്ചക്കാരാക്കിക്കൊണ്ട്..എനർജി ലെവൽ എന്ന് വാക്ക് തന്നെ ഇങ്ങേർക്ക് വേണ്ടി കണ്ടുപിടിച്ചതാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പ്രകടനം..ഇജ്ജാതി എനർജി ലെവൽ..ആകെമൊത്തം ഒരു അഴിഞ്ഞാട്ടം Mode🔥🔥🔥

“എന്തൊക്കെ പുളുവാ ചന്ദ്രാ ഈ പറഞ്ഞു കൊടുത്തിരിക്കുന്നേ..ഞാനിവളോട് പറഞ്ഞതാണ് ഇങ്ങനെയൊന്നും പറയണ്ടാ ന്ന്..ഹപ്പൊ ഇവള് പറയാണ്,അവളിങ്ങ് വരട്ടെ,നമുക്കവളെ പറ്റിക്കാം ന്ന്..ഹ്..ഹ്..നമ്മളെ കാണുമ്പോ അവളന്തം വിട്ട് പോകും ന്ന്..നീ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു..ഹ്..ഹ്..മണ്ടി..മരമണ്ടി…ഉയ്യോ..കുറേ പൊക്കമുണ്ടെന്നല്ലാതെ യാതൊരു ബുദ്ധിയുമില്ല”😆😆😆😆😆
(ഇന്നലെ യൂട്യൂബിൽ വളരെ യാദൃച്ഛികമായി ഈ സിനിമയുടെ തെലുങ്ക് റീമേക്കിന്റെ കുറച്ച് ഭാഗങ്ങൾ കണ്ടു,കൂട്ടത്തിൽ ഈ സീനും കണ്ടു..നാഗാർജ്ജുനയാണ് തെലുങ്ക് റീമേക്കിലെ നായകൻ..നടി രമ്യ കൃഷ്ണന്റെ ഭർത്താവ് കൃഷ്ണവംശി സംവിധാനം ചെയ്ത സിനിമയിൽ സുകന്യ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിച്ചത് രമ്യ കൃഷ്ണൻ തന്നെയാണ്..മലയാളത്തിൽ അനിൽ കപൂർ ചെയ്ത വേഷത്തിൽ തെലുങ്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാൽ സഞ്ജയ് ദത്താണ്..ചന്ദ്രലേഖ എന്ന് തന്നെയാണ് തെലുങ്ക് റീമേക്കിന്റെയും പേര്..മേൽ പറഞ്ഞ സീൻ തെലുങ്കിൽ കണ്ടപ്പോഴാണ് ഈ സീനിന്റെയും/വിശേഷ്യാ മോഹൻലാൽ എന്ന നടന്റെയെല്ലാം റേഞ്ച്,പിന്നേയും പിന്നേയും മനസ്സിലാകുന്നത്..അത് തന്നെയാണ് സത്യത്തിൽ,ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയിടാനുള്ള ചേതോവികാരവും)

NB : എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല…അത്ഭുതപ്പെടുത്തുന്ന ഫോമിൽ മോഹൻലാൽ അഴിഞ്ഞാടുമ്പോൾ ഇതൊക്കെ കണ്ട് ചിരിക്കാതെ..ഉരിയാടാതെ..യാതൊരു ഭാവവ്യത്യാസവുമില്ലാതെ സുകന്യയുടെ കഥാപാത്രം അത്രയും നേരം അവിടെ എങ്ങനെ കഴിച്ചുകൂട്ടി എന്നതാണ്🙂🙂ഇന്നസെന്റിന്റെ കഥാപാത്രം പോലും അത്രയും സമയം ചിരിക്കാതെ മോഹൻലാലിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന് ഒടുക്കം ചിരിക്കാൻ ലഭിച്ച അവസാനത്തെ അവസരം നല്ല പോലെ വിനിയോഗിച്ചത് ഈ സീനിന്റെ ഒടുവിൽ കാണാൻ സാധിക്കുന്നുണ്ട്!!!😘😘