മീന എന്ന അഭിനേത്രിയേക്കാൾ മീന എന്ന മനുഷ്യസ്ത്രീയുടെ സ്‌നേഹവും കരുതലും വെളിപ്പെടുന്ന അനേകം കഥകളിലൊന്ന് സത്യൻ അന്തിക്കാട് ഓർമിച്ചെടുക്കുന്നു

160

Sunil Waynz

യോദ്ധ എന്ന സിനിമയിലെ ആ സൂപ്പർഹിറ്റ് രംഗം ഒന്ന് കൂടി ഓർത്തെടുക്കുകയാണ്.ചെസ്സ് കളിച്ച് അവശനായി ഇരിക്കുന്ന ജഗതിയുടെ അടുത്തേക്ക് വസുമതിക്കുഞ്ഞമ്മ ഓടി വരികയും തന്റെ കയ്യിലുള്ള ഹോർലിക്‌സ് ജഗതിക്ക് മൊത്തമായി കലക്കി നൽകുകയും ചെയ്യുന്നുണ്ട്.അത് മൊത്തി കുടിക്കുന്നത് വാത്സല്ല്യപൂർവം നോക്കിനിൽക്കുന്നതിനിടെ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന ഭർത്താവ് കഥാപാത്രം മീനയോട് ചോദിക്കുന്നുണ്ട് : “എനിക്കില്ലേ വസൂ എന്ന്” അപ്പോൾ എടുത്തടിച്ച പോലെ മീനയുടെ ഒരു ഡയലോഗുണ്ട് : “അശോകൻ കുടിക്കണ്ട..അശോകന് ക്ഷീണമാകാം..അവശതയോടെ കളിച്ചാൽ മതി”..ഇത്രയും പറഞ്ഞ് തന്റെ അരുമസന്താനത്തിന്റെ മുഖത്തേക്ക് വാത്സല്യപൂർവം നോക്കി ഒരുഗ്രൻ പുഞ്ചിരിയും പാസ്സാക്കുന്നുണ്ട് ആ കഥാപാത്രം..ഈ സീൻ കണ്ടുകൊണ്ട് മാത്രം പറയാൻ സാധിക്കും…എന്തുകൊണ്ട് മീന എന്ന നടി ഒരു Versatile Actress ആകുന്നുവെന്ന്!!

Image result for old actress meenaസുകുമാരി..ഫിലോമിന..കെ.പി.എ.സി.ലളിത എന്നിവർ ആഘോഷിക്കപ്പെട്ട പോലെയൊന്നും കേരളത്തിൽ ഈ നടി ആഘോഷിക്കപ്പെട്ടിട്ടില്ല..എന്നിരുന്നാലും മലയാളസിനിമയെ അടുത്തറിയാവുന്ന ആര്‍ക്കും മേരി ജോസഫ് എന്ന് യഥാർത്ഥനാമമുള്ള മീന എന്ന അഭിനേത്രിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.കാരണം മലയാളസിനിമ ഉള്ളിടത്തോളം കാലം ഈ അഭിനേത്രി സ്മരിക്കപ്പെടും എന്നത് തന്നെ കാരണം,അത്രത്തോളമുണ്ട് ഇപ്പോഴും മലയാളസിനിമയിൽ മീന എന്ന നടിയുടെ എഫക്റ്റ്..അധികമൊന്നും വേണ്ട,ഒരു അഭിനേത്രിയെന്ന നിലയിൽ അവരുടെ റേഞ്ച് മനസ്സിലാക്കാൻ യോദ്ധയും മേലേപറമ്പിൽ ആൺവീടും മാത്രം മതി.ഒരുപക്ഷേ സര്‍ക്കാസമെന്നത്,ഇത്ര ആവേശത്തോടെയും ധൈര്യത്തോടെയും ചെയ്യുന്ന അഭിനേതാക്കൾ മലയാളസിനിമയിൽ വേറെ കാണില്ല എന്നതാണ് സത്യം.അതിന്റെ കൂടെ സ്വാഭാവിക നര്‍മ്മം കൂടെയാകുമ്പോള്‍ പറയുകയും വേണ്ട!!

Image result for old actress meenaഗൂഢാലോചന നടത്തുന്ന അമ്മായിയമ്മയായും അല്ലെങ്കില്‍ യേശുവിനെ ശരണം പ്രാപിച്ച വിശ്വാസിയായും അതുമല്ലെങ്കിൽ, യാഥാസ്ഥിതികയായ ബ്രാഹ്മിൻ വീട്ടമ്മയായയും അതുമല്ലെങ്കില്‍ സ്‌നേഹവാത്സല്യങ്ങള്‍ക്കൊപ്പം ബ്ലേഡിന്റെ മൂര്‍ച്ചയുള്ള അമ്മയായുമൊക്കെ അവര്‍ സ്‌ക്രീനിൽ വ്യത്യസ്തവേഷങ്ങൾ ചെയ്തിട്ടുണ്ട്.മറ്റു പലര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ധൈര്യത്തോടെയും അതിനേക്കാൾ തികഞ്ഞ ചാതുരിയോടെയും ആ വേഷങ്ങളെല്ലാം സ്ക്രീനിൽ അവർ മനോഹരമാക്കുകയും ചെയ്തു

മലയാള സിനിമയിലെ മികച്ച അഭിനേത്രിയെന്നത് മാത്രമല്ല,മീന എന്ന നടിയെ വേറിട്ട നിർത്തുന്ന സംഗതി.ഉറവ വറ്റാത്ത..കാരുണ്യം നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു അവർ.അവരുടെ ദയാവായ്പ്പിന്റെയും ഉദാരതയുടെയും കഥകള്‍ ഒരുപാട് പേർ മലയാളസിനിമയിൽ.പറഞ്ഞു കേട്ടിട്ടുമുണ്ട്.ഇത് അരക്കിട്ടുറപ്പിക്കുന്നത് പോൽ,പെട്ടെന്ന് ഓർമ വരുന്നത് സത്യൻ അന്തിക്കാട് പങ്ക് വച്ച ഒരു കഥയാണ്.മീനമ്മയുടെ കരിയർ എടുത്ത് നോക്കിയാൽ അതിൽ സത്യൻ അന്തിക്കാട് Image result for old actress meenaസിനിമകൾക്ക് ഒരു പ്രത്യേകസ്ഥാനമുണ്ടെന്ന് കാണാം.കാരണം സത്യൻ അന്തിക്കാട് 80-90കളിൽ ഒരുക്കിയ ഭൂരിഭാഗം ഹിറ്റ് സിനിമകളിലും മീനയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.മണ്ടന്മാർ ലണ്ടനിൽ1983)അപ്പുണ്ണി(1984)കളിയില്‍ അല്‍പ്പം കാര്യം (1984) നാടോടിക്കാറ്റ്(1987) വരവേല്‍പ്പ്(1989)മഴവില്‍ക്കാവടി(1989)സസ്‌നേഹം(1990)തലയണമന്ത്രം(1990)പിൻഗാമി(1994)എന്നീ സിനിമകളെയെല്ലാം ഒരു സ്വഭാവനടി എന്ന നിലയിൽ മീന എന്ന അഭിനേത്രി സ്വയം തേച്ചു മിനുക്കിയെടുത്തവയായിരുന്നു.തന്റെ സിനിമയിൽ അഭിനയിച്ച നടീനടന്മാരെക്കുറിച്ചുള്ള സത്യൻ അന്തിക്കാടിന്റെ സ്മരണകള്‍ താഹ മാടായി എഴുതിയ ‘സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍’ എന്ന പുസ്‌തകത്തില്‍ പങ്ക് വച്ചിട്ടുണ്ട്. അതില്‍ മീനയെ അടയാളപ്പെടുത്തുന്ന ഒരു സംഭവം സത്യൻ അന്തിക്കാട് ഓർമിച്ചെടുക്കുന്നുണ്ട്. മീന എന്ന അഭിനേത്രിയേക്കാൾ മീന എന്ന മനുഷ്യസ്ത്രീയുടെ സ്‌നേഹവും കരുതലും വെളിപ്പെടുന്ന അനേകം കഥകളിലൊന്നാണ് ഇതും.

സത്യൻ അന്തിക്കാടിന്റെ ആദ്യ സിനിമയായ ‘കുറുക്കന്റെ കല്യാണ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആ സംഭവം അരങ്ങേറുന്നത്.സിനിമയുടെ ഷൂട്ടിങ്ങ് ഒരു ഘട്ടത്തില്‍ ഏതാണ്ട് മുടങ്ങുമെന്ന അവസ്ഥയായി.എത്ര ശ്രമിച്ചിട്ടും സിനിമയിലെ അണിയറ പ്രവർത്തകർക്ക് വൈകുന്നേരത്തെ ഭക്ഷണം കൊടുക്കാനുള്ള പണം കണ്ടെത്താനോ മറ്റ് സഹായസഹകരണങ്ങൾ നൽകുവാനോ നിര്‍മ്മാതാവിന് ആകാത്തത് കൊണ്ടായിരുന്നു അത്.6 മണിക്ക് അവസാനിക്കുന്ന മുഴുദിനഷൂട്ടിങ്ങിന് ശേഷം സെറ്റിലെ പതിവായിരുന്നു ഭക്ഷണം കൊടുക്കുകയെന്നത്.അതിന് പോലും കഴിയാതെ വന്നപ്പോൾ ഷൂട്ടിങ് നിർത്തി വയ്‌ക്കേണ്ടി വരുമെന്ന് അവസ്ഥ വന്നു.സിനിമയുടെ നിര്‍മ്മാതാവായ റഷീദ്, സത്യൻ അന്തിക്കാടിനോട് 5 മണിക്ക് പാക്കപ്പ് ചെയ്യാന്‍ പറഞ്ഞു.സത്യന്‍ ശരിക്കും ഞെട്ടി.സത്യന്റെ ആദ്യ സിനിമയായ ചമയം എന്ന സിനിമ ഷൂട്ടിങ് തുടങ്ങി ദിവസങ്ങൾക്കകം ഉപേക്ഷിക്കേണ്ടി വന്ന സിനിമയാണ്.രാശിയില്ലാത്ത സംവിധായകൻ എന്ന് അതിനോടകം ഇൻഡസ്ട്രിയിൽ വീണ തന്റെ പേര് കളയാൻ വേണ്ടിയാണ്,വളരെ കഷ്ടപ്പെട്ട്,അന്ന് വലിയ താരമൂല്യമുള്ള സുകുമാരന്റെയും നായിക മാധവിയുടെ ഡേറ്റുകള്‍ സത്യൻ ശരിയാക്കിയെടുത്തത്.ഒരു ദിവസം നഷ്ടപ്പെടുത്തിയാല്‍ ശരിക്കും അരിഷ്ടിച്ചു കൊണ്ടു പോയിരുന്ന ബഡ്ജറ്റിന് അത് കനത്ത അടിയായിത്തീരുമെന്നതായിരുന്നു പ്രശ്‌നം.പ്രധാന അഭിനേതാക്കള്‍ സെറ്റിലുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തേണ്ടിയിരുന്നു എന്നതുകൊണ്ട് 10 മണി വരെയുള്ള ഷൂട്ടിങ്ങായിരുന്നു സത്യന്‍ തീരുമാനിച്ചിരുന്നത്.എന്നാൽ നിർമാതാവ് ഇങ്ങനെ അറുത്ത് മുറിച്ചു പറഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ സത്യൻ നിരാശനായി നിന്നു പോയി.ചിത്രത്തില്‍ ആമിനുമ്മ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മീന ഇവര്‍ തമ്മിലുള്ള അടക്കിപ്പിടിച്ച സംസാരമെല്ലാം കേട്ടു.അവര്‍ ഒന്നും മിണ്ടാതെ ആവശ്യമായ പണം റഷീദിന്റെ കയ്യില്‍ ഏല്‍പ്പിച്ചു,എല്ലാവര്‍ക്കുമുള്ള ഭക്ഷണം പെട്ടെന്ന് ഓര്‍ഡര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു.സത്യനെ ശരിക്കും വല്ലാതെ സ്പര്‍ശിച്ച അനുഭവമായിരുന്നു അത്.ഇതിനോടുള്ള കൃതാർത്ഥതയെന്ന വണ്ണം അദ്ദേഹത്തിന്റെ പിന്നീടുള്ള ഒട്ടുമിക്കസിനിമകളിലും അവർക്ക് നല്ല വേഷങ്ങൾ നൽകിയതായും കാണാൻ സാധിക്കും.

ഹരിപ്പാടിനടുത്തുള്ള കരുവാറ്റ എന്ന സ്ഥലത്ത് 1941 ഏപ്രില്‍ 23-നാണ് കോയിക്കലേത്ത് ചെറിയാച്ചന്റെയും ഏലിയാമ്മയുടെയും എട്ടാമത്തെ സന്താനമായി മേരി ജോസഫ് എന്ന മീന ജനിച്ചത്.ചെറുപ്പത്തിലേ കലാപരമായ വാസനകൾ മീനയ്ക്കുണ്ടായിരുന്നു.തികച്ചും സാധാരണ പശ്ചാത്തലത്തിൽ നിന്ന് സിനിമയിലേക്കെതിയ മറ്റ് നടീനടന്മാരെ പോലെ അമച്വര്‍,പ്രൊഫഷണല്‍ നാടകഗ്രൂപ്പുകളിലെയും ഒപ്പം ഗീത ആർട്ട്‌സ് ക്ലബ്ബ്,കലാനിലയം എന്നീ നാടകസമിതികളിലേയും അഭിനയമികവാണ് മീനയെയും സിനിമയിലേക്കെത്തിച്ചത്.
മീന അഭിനയിച്ച ആദ്യ സിനിമ 1964 ല്‍ പുറത്തിറങ്ങിയ കുടുംബിനിയാണ്.1964ൽ പുറത്തിറങ്ങിയ കുടുംബിനി എന്ന സിനിമ മുതല്‍ 1997ൽ പുറത്തിറങ്ങിയ വി.എം.വിനുചിത്രം അഞ്ചരക്കല്യാണം വരെ മൂന്നരദശകങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ ഏതാണ്ട് 600ഓളം സിനിമകളിൽ അവർ അഭിനയിച്ചു.തനിക്ക് വേണ്ടി സംസാരിക്കാൻ ആരെയും ഇടനിലക്കാരാക്കാതെ..തികഞ്ഞ അന്തസ്സോടെയും മാന്യതയോടെയും പ്രൊഫഷണലിസത്തോടെയുമാണ് അവർ അവസാനനാൾ വരെ കഴിച്ചു കൂട്ടിയത് എന്നത് അവരെ മറ്റ് അഭിനേതാക്കളിൽ നിന്ന് വേറിട്ടു നിർത്തുന്നു
കരിയറിന്റെ തുടക്കകാലത്ത് ദുഷ്ടയായ അമ്മായിയമ്മ/രണ്ടാനമ്മ/ഭാര്യ എന്നിങ്ങനെയുള്ള ടിപ്പിക്കൽ റോളുകളില്‍ തളച്ചിടപ്പെട്ടിരിക്കുകയായിരുന്നു കുറേ കാലം മീനയും.എന്നിരുന്നാലും തന്നെ തേടി വരുന്ന വേഷങ്ങൾ എന്ത് തന്നെയായാലും അതെല്ലാം മികച്ചതാക്കൻ അവർ അങ്ങേയറ്റം പരിശ്രമിച്ചു.കെ.എസ് സേതുമാധവന്റെ ‘അരനാഴികനേരം’ (1970) എന്ന സിനിമ ആദ്യകാലത്ത് അവർക്ക് ലഭിച്ച വ്യത്യസ്ത വേഷമായിരുന്നു.അതിലെ അന്നമ്മ എന്ന കഥാപാത്രം അധികം സംസാരിക്കാത്ത,ഒതുങ്ങിയ പ്രകൃതക്കാരിയും,സാധാരണക്കാരിയുമായ ഭാര്യയാണ്.ചിത്രത്തിന്റെ അവസാനം അവര്‍ക്ക് സംഭവിക്കുന്ന മാറ്റം ഹൃദയഭേദകവുമാണ്.

80-90കളിലാണ് അവരുടെ അഭിനയം അതിന്റെ പൂര്‍ണതയിലെത്തുന്നത്.അതിന് നിദാനമായതാകട്ടെ സത്യന്‍ അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണത്തിലെ റോളും.ആ സിനിമയിലെ റോൾ ഒരു മികച്ച സ്വഭാവനടിയുടെ റേഞ്ചിലേക്ക് അവരെ വഴി തിരിച്ചു വിട്ടു എന്ന് വേണം കരുതാൻ.രാജസേനൻ ആയിരുന്നു അവർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയതിൽ എടുത്തുപറയേണ്ട മറ്റൊരു സംവിധായകൻ.തൊണ്ണൂറുകളില്‍ തരംഗമായി മാറിയ രാജസേനൻ സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു അവർ.തമാശപ്പടങ്ങൾ എന്ന ലേബലിൽ ചാപ്പ കുത്തിയെത്തിയ അത്തരം സിനിമകളിലെ റോളുകളെല്ലാം തന്റെ സ്വതസിദ്ധമായ അഭിനയശൈലിയാൽ മീന അഭിനയിച്ചു ഫലിപ്പിച്ചു. ‘മേലേപറമ്പിൽ ആൺവീട് ആയിരുന്നു അക്കൂട്ടത്തിൽ ഏറ്റവും ഗംഭീരം.കൂടാതെ അനിയന്‍ ബാവ ചേട്ടന്‍ ബാവയും ദി കാറും വാർധക്യപുരാണവും അയലത്തെ അദ്ദേഹവും..അങ്ങനെ കുറേ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പ്രദർശനത്തിനെത്തി.ഇത് കൂടാതെ അനിൽ ബാബുമാരുടെ സ്ത്രീധനത്തിലെ ദുഷ്ടയായ അമ്മായി അമ്മയുടെ റോളും പ്രിയദർശന്റെ മിഥുനത്തിലെ അവരുടെ റോളും പ്രത്യേക പരാമർശമർഹിക്കുന്നു.

1997 സെപ്തംബര്‍ 17ന് വി.എം.വിനു സംവിധാനം ചെയ്ത അഞ്ചരക്കല്യാണം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ അന്തരിക്കുന്നത്.മൂന്നര പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ ഏതാണ്ട് 600ഓളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്..ഇത്രയധികം പ്രോജക്റ്റുകളുടെ ഭാഗമായിരുന്നു അവരെന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്

നരേന്ദ്രപ്രസാദ് : “അവളുടെ പേരെന്തുവാടീ”?
മീന : “ആരുടെ”??
നരേന്ദ്രപ്രസാദ് : “ഹ..ആ തമിഴത്തി പെണ്ണിന്റെ”??
മീന : “പവിഴം”
നരേന്ദ്രപ്രസാദ് : “നിന്റെ പേരെന്തുവാ”?
മീന : “Ehഎന്റെ പേരിത്രയും കാലമായിട്ടും നിങ്ങൾ കേട്ടിട്ടില്ലേ”??
നരേന്ദ്രപ്രസാദ് : “അല്ല..എന്നാലും പറ…നിന്റെ പേരെന്തുവാ”??
മീന : “ഭാനു..ഭാനുമതി”
നരേന്ദ്രപ്രസാദ് : “അങ്ങനെ നോക്കിയാൽ പവിഴമെന്നത് ഇച്ചിരി വില പിടിപ്പുള്ള പേരല്ലേ”??
മീന : “അതേ…ആ കുട്ടീടെ ഇത്തിരി വില പിടിപ്പുള്ള പേരാ..എന്റെ പേരിന് വിലയല്പം കുറവാ..നാളെ തന്നെ അവളെ ഇവിടെ നിന്ന് പറഞ്ഞു വിടണോ”
മീനമ്മാ..നിങ്ങൾഎന്നുംഓർമിക്കപ്പെടും