സലിമേട്ടന്റെ സ്വതസിദ്ധമായ ടോൺ, ഡയലോഗ് ഡെലിവറി എല്ലാം കിറുകൃത്യം, മമ്മൂട്ടി പോലും മാറിനിന്ന് ആസ്വദിച്ചു

96

Sunil Waynz

“ഡാ”
“ഈ എന്നെയാണോ ഡാ എന്ന് വിളിച്ചത്”?
“ഉം..ന്തേ പിടിച്ചില്ലേ…ആരടാ ഈ മായാവി ന്ന് പറയുന്നവൻ”?
“പറയുന്നവനല്ല..പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവൻ..അവൻ എവിടെ..എപ്പോൾ..എങ്ങനെ വരുമെന്ന് ആർക്കും പറയാൻ പറ്റില്ല..അതാണെന്റെ അരുമശിഷ്യൻ”
“എങ്കീ വിളിയെടാ നിന്റെ അരുമശിഷ്യനെ..എന്നിട്ട് പൊതുജനത്തിന്റെ മുന്നിൽ വരാൻ പറ..എന്നിട്ട് ആണുങ്ങളോട് മുട്ടാൻ പറ..ആശാനെ തല്ലിയാലും ശിഷ്യന് നോവുമല്ലോ”?
“നോവ്വ്വല്ലോ..തല്ലിക്കോ..ധൈര്യള്ള തന്തേടെ തറവാട്ടീ പിറന്നവനാണെങ്കീ തല്ലിക്കോ..ഇപ്പോ ഞാൻ കൊള്ളും..എന്റെ ഈ ശരീരത്തിലെ ഓരോ സ്പെയർ പാർട്ട്സിനും തല്ല് കൊണ്ട് നല്ല ശീലാ,പക്ഷേ എന്നെ തല്ലി കഴിയുമ്പോ ള്ള നിന്റെ അവസ്ഥ ഓർക്കുമ്പോ എനിക്ക് വിഷമാ..നീയൊക്കെ രാത്രി,ഏത് കിടപ്പറേ കിടന്ന് ഉറങ്ങിയാലും നിന്റെ കഴുത്തിന് മേലുള്ള തല വെട്ടി മാറ്റും മ്യായാവി..അത് നേരിടാനുള്ള ചങ്കൂറ്റം ഉണ്ടെങ്കി തല്ലിക്കോ”
🔥🔥🔥
🔥🔥🔥

Mayavi Plain Meme of Mammootty, Salim Kumar as Kannan Srank Screenshots,  Meme Photo Comments, Blank Trolls Template.

ഒരു ഹൈവോൾട്ടേജ് മസാലസിനിമയിൽ നായകൻ വില്ലനോട് നല്ല ഇടിവെട്ട് ഡയലോഗ് പറയുമ്പോൾ ലഭിക്കുന്നതിന് തത്തുല്യമായൊരു പഞ്ചും രോമാഞ്ജിഫിക്കേഷനും. മമ്മൂക്ക പോലും സൈഡ് ആയി മാറി നിന്ന് സ്രാങ്കിന്റെ aka സലിം കുമാറിന്റെ പ്രകടനം നന്നായി ആസ്വദിക്കുന്നത് കാണാം. സലിമേട്ടന്റെ സ്വതസിദ്ധമായ ടോൺ..ഡയലോഗ് ഡെലിവറി..എല്ലാം കിറുകൃത്യം..കൂടെ അകമ്പടിക്ക് അലക്‌സ് പോളിന്റെ Heavy Bgmഉം..സ്രാങ്ക്,ഡയലോഗ് മുഴുവനായും പറഞ്ഞ് കഴിഞ്ഞയുടൻ അവസാനഭാഗത്ത് കടന്ന് വരുന്ന ഒരു നിശ്ശബ്ദതയുണ്ട്..അവിടെ ഭയം,കൃത്യമായി Inject ചെയ്ത പോൽ സന്തോഷ് ജോഗിയുടെ കഥാപാത്രം സ്രാങ്കിന്റെ വസ്ത്രത്തിൽ നിന്ന് പിടി വിടുവിക്കുന്ന..ക്ലോസപ്പിൽ Plac ചെയ്തിരിക്കുന്ന ഒരു ഷോട്ടും..വല്ലാത്തൊരു Overwhelming Impact ആയിരുന്നു ആ സീൻ,സിനിമക്ക് മൊത്തത്തിൽ നൽകിയത്. ഈ സീനിന്റെ അവസാനം Specially ലാസ്റ്റ് വരുന്ന കൈ ഉയർത്തിയുള്ള പുള്ളിയുടെ ആ പുച്ഛമൊക്കെ🔥🔥

Download Plain Meme of Salim Kumar In Mayavi Movie With Tags albhutham,  ithenthu marimaayamCult Status കൈവരിച്ച ഒരുപാട് കഥാപാത്രങ്ങളെ സലിംകുമാർ എന്ന നടൻ ഷാഫിയുടെ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സ്രാങ്കിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്..ഒരുപാട് Dimension ഉള്ള കഥാപാത്രമാണ് അയാളുടേത് എന്ന് ശരിക്കും തോന്നിയിട്ടുണ്ട്. ആർപ്പുവിളികളോടും ഹർഷാരവത്തോടും ഇതൊക്കെ തീയേറ്ററിൽ നിന്ന് തന്നെ നേരിട്ട് കാണാൻ സാധിച്ചുവെന്നതാണ് 14 വർഷത്തിനിപ്പുറവും സിനിമാപ്രേമി എന്ന നിലക്കും സലിമേട്ടന്റെ ആരാധകൻ എന്ന നിലക്കും വലിയ സന്തോഷം നൽകുന്നത്