നാടോടിക്കാറ്റ് എന്ന മലയാളസിനിമ പുറത്തിറങ്ങിയത് 1987ലാണ്.സിനിമ അന്ന് വലിയ വിജയം നേടിയതും പിൽക്കാലത്ത് മലയാളസിനിമയിലെ തന്നെ നാഴികക്കല്ലുകളിൽ ഒന്നായി മാറിയതുമെല്ലാം ചരിത്രം.നാടോടിക്കാറ്റ് സിനിമ റിലീസ് ആയതിന് ശേഷമാണ് ഡ്രൈവിങ്ങ് പഠിച്ചാൽ കൊള്ളാമെന്ന മോഹം ശ്രീനിവാസനിൽ സുദൃഢമായത്. ഡ്രൈവിംഗിൽ അത് വരെയും വലിയ താൽപ്പര്യം കാണിക്കാതിരുന്ന ശ്രീനിവാസൻ അങ്ങനെ ആദ്യമായി ഡ്രൈവിങ് പരിശീലനത്തിന് ഇറങ്ങിപ്പുറപ്പെടാൻ തീരുമാനിച്ചു.ശ്രീനിയിൽ നിന്ന് സംഗതിയറിഞ്ഞ സംവിധായകൻ സത്യൻ അന്തിക്കാടും ശ്രീനിവാസനൊപ്പം ഡ്രൈവിംഗ് പഠിക്കാൻ ജോയിൻ ചെയ്തു.നാടോടിക്കാറ്റ് കേരളത്തിലെമ്പാടും വൻ വിജയം കൊയ്തത് കൊണ്ട് തന്നെ,കേരളത്തിൽ ഡ്രൈവിംഗ് പഠിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കേരളത്തിന് പുറത്ത് പോയി പഠിക്കാനാണ് ഇരുവരും താൽപര്യം പ്രകടിപ്പിച്ചത്.അങ്ങനെയൊരു അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സത്യൻ അന്തിക്കാട്,തന്റെ ചിത്രങ്ങളിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായ നാരായണൻ നാഗലശ്ശേരിയെ സമീപിക്കുന്നത്
അങ്ങനെ നാരായണൻ നാഗലശ്ശേരി മുൻകൈയെടുത്ത് ചെന്നൈയിലെ വിജയഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെട്ട് ഡ്രൈവിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാക്കി.നാരായണനെ അവിടത്തെ ഡ്രൈവിങ് സ്കൂളുകാർക്ക് നേരത്തേ പരിചയം ഉണ്ടായിരുന്നു.പുള്ളിയോട് അവർക്ക് വലിയ ബഹുമാനവും ആയിരുന്നു.എന്നാൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും ആരാണെന്ന് പോലും അവർക്ക് അറിയില്ലായിരുന്നുകോടമ്പാക്കം ആയത് കൊണ്ട് തന്നെ തങ്ങളെ അധികമാരും തിരിച്ചറിയില്ലെന്ന ബോധ്യത്തിലായിരുന്നു സത്യനും ശ്രീനിയും.
ഡ്രൈവിംഗ് പഠിക്കാൻ വേണ്ടി അവിടെ ചെന്നപ്പോൾ അവിടെയാകെ നാല് പേരാണ് ഉണ്ടായിരുന്നത്.നാല്‍വര്‍ സംഘത്തിനൊപ്പം സത്യനും ശ്രീനിയും ഡ്രൈവിംഗിന് ഹരിശ്രീ കുറിച്ചു.ആദ്യദിന ക്ലാസില്‍ ക്ലച്ചിനെക്കുറിച്ചും ഗിയറിനെ കുറിച്ചും ബ്രേക്കിനെക്കുറിച്ചുമെല്ലാമുള്ള അടിസ്ഥാനകാര്യങ്ങളാണ് പറഞ്ഞു കൊടുത്തത് ശേഷം ഡ്രൈവിങ് സ്കൂളുകാർ ഇരുവരെയും ഒരു പെട്ടിയിലിരുത്തി.ക്ലച്ചും ഗിയറും സ്റ്റിയറിങ്ങും ബ്രേക്കുമെല്ലാം ആ പെട്ടിയിലിരുന്ന് പഠിക്കണമായിരുന്നു(ഇതേ സംഗതിയാണ് 2002ൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇന്നസെന്റ് അവതരിപ്പിക്കുന്ന പോൾ എന്ന ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറുടെ അടുത്ത് മൊയ്തീൻ എന്ന നടൻ ഡ്രൈവിംഗ് പഠിക്കാൾ വരുമ്പോൾ ഉണ്ടാകുന്ന തമാശരംഗങ്ങൾ എല്ലാം ഇത്തരത്തിൽ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീനിവാസൻ എഴുതിയതാണ് എന്ന കൗതുകം കൂടിയുണ്ട്)സത്യൻ അന്തിക്കാടിന് അന്ന്,ചെറുതായെങ്കിലും ഡ്രൈവിങ് വശമുണ്ട്..ശ്രീനിവാസനാണെങ്കിൽ ഡ്രൈവിങ്ങിന്റെ ABCD പോലും വശമില്ല
റോഡിലൂടെ,വണ്ടി ഓടിച്ച് പഠിക്കുന്ന ദിവസമെത്തി ശ്രീനിവാസനാണ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നത്.വണ്ടിയോടിച്ച് യാതൊരു പരിചയമില്ലാത്തതിന്‍റെ സകല ടെന്‍ഷനും ശ്രീനിക്കുണ്ടായിരുന്നു.ശ്രീനിവാസൻ വണ്ടി മുന്നോട്ടെടുത്തു.പെട്ടെന്ന് വണ്ടി നേരെ മുൻപിലുള്ള ഒരു ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിക്കാനായി കുതിച്ചു.ശ്രീനിവാസൻ വല്ലാതെ വെപ്രാളപ്പെട്ടു.ഡ്രൈവിങ് മാസ്റ്റര്‍ ഒരു മുരടൻ ആയിരുന്നു.അയാൾ തമിഴിലെ സകലമാന തെറിയും യാതൊരു ദയാദാക്ഷണ്യവുമില്ലാതെ ശ്രീനിയെ വിളിക്കുകയാണ്.
“അറിവ് കെട്ട് മുണ്ഡം..മൂളയില്ലിയാ”
ഇത് പോലൊരു മണ്ടനെ കണ്ടിട്ടില്ല എന്ന് അയാൾ തമിഴിൽ പറയുന്നുണ്ട്
ശ്രീനിവാസൻ തല ഉയർത്തുന്നില്ല..ഒന്നും മിണ്ടുന്നുമില്ല.ഒടുക്കം സത്യൻ അന്തിക്കാട് തന്നെ ഇടപെട്ട് ശ്രീനിവാസനെ എങ്ങനെയോ രക്ഷിച്ചു
മലയാളത്തിലെ പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തുമാണ് ഇതെന്ന് ഡ്രൈവിങ് പഠിപ്പിക്കുന്ന വ്യക്തിയോട് സത്യൻ അന്തിക്കാട് പറഞ്ഞു. അത് വിശ്വസിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാകണം ഇൻസ്ട്രക്ടർ,സത്യൻ അന്തിക്കാട് പറഞ്ഞത് വിശ്വസിച്ചതുമില്ല
സ്റ്റിയറിംഗ് ബാലൻസ് പോയിട്ട്,ക്ലച്ചും ബ്രേക്കും ഏതെന്ന് പോലും വേർതിരിച്ചറിയാനാകാത്ത അവസ്ഥയായിരുന്നു അന്ന് ശ്രീനിവാസന്റേത്
ഏതായാലും ഇരുവരുടേയും അവിടുത്തെ ഡ്രൈവിങ് പഠനം അതോടെ അവസാനിച്ചു.വെറും ആറു ദിവസം മാത്രമായിരുന്നു അവിടുത്തെ പഠനം.വൈകിട്ട് റൂമിലെത്തിയ ശ്രീനിവാസൻ,സത്യൻ അന്തിക്കാടിനോട് പതുക്കെ പറഞ്ഞു,
“സത്യാ…ഇനി ഇക്കാര്യം പുറത്താരോടും പറയണ്ട…മോശമല്ലേ…’
“ങ്ഹാ..ശരി,ശ്രീനി” സത്യൻ അന്തിക്കാട് പറഞ്ഞു.പക്ഷേ, അദ്ദേഹം,അപ്പോള്‍ തന്നെ മോഹന്‍ലാലിനോടും ഛായാഗ്രാഹകൻ വിപിന്‍ മോഹനോടും സംഗീതസംവിധായകൻ ജോണ്‍സണോടുമെല്ലാം ഇക്കാര്യം വിളിച്ചു പറഞ്ഞിരുന്നുവന്നത് വേറെ കാര്യം
ബസ് പ്രമേയമായി വരുന്ന ‘വരവേല്‍പ്പ്’ എന്ന മോഹൻലാൽ സിനിമ ഷൂട്ട് ചെയ്യാന്‍ പാലക്കാട്ടെത്തിയപ്പോഴാണ് സത്യൻ അന്തിക്കാട് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്.പ്രൊഡക്ഷനിലെ വണ്ടികളൊക്കെ ഓടിച്ചു സത്യൻ അന്തിക്കാട് അതിനോടകം ഡ്രൈവിങ് നന്നായി സ്വായത്തമാക്കിയിരുന്നു.
ഇനി കാര്യത്തിലേക്ക്…
2011ന്റെ തുടക്കത്തിൽ മലയാള സിനിമക്ക് പുതിയൊരു ദിശാസൂചിക നൽകി ട്രാഫിക് എന്ന മലയാളസിനിമ പുറത്ത് വരുന്നു.ശ്രീനിവാസനും ആ സിനിമയിൽ പ്രധാന റോളിൽ അഭിനയിച്ചിട്ടുണ്ട്.ശ്രീനിവാസൻ എന്ന പ്രതിഭയുടെ കരിയർ എടുത്ത് ആറ്റിക്കുറുക്കി നോക്കിയാൽ പോലും അത്ര കണ്ട അഭിനയപ്രാധാന്യം ഉള്ള റോളോ അഭിനയമുഹൂർത്തങ്ങളോ കാര്യമായി ഇല്ലാത്ത സാധാരണ സിനിമയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ട്രാഫിക്. എന്നിട്ടും എന്ത് കൊണ്ട് ട്രാഫിക്ക്..????
കാരണമുണ്ട്
സിനിമയിലെ ഏറ്റവും മർമപ്രധാന രംഗങ്ങളിലൊന്നിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം,ഒരു പറ്റം പോലീസുകാരോട് ഒരു ഡയലോഗ് പറയുന്നുണ്ട്
അതിങ്ങനെയാണ്
👇👇
“നിങ്ങൾ നോ പറഞ്ഞാൽ ഒന്നും സംഭവിക്കില്ല..ഏതൊരു ദിവസത്തേയും പോലെ ഇതും സാധാരണ ദിവസമായി കടന്നങ്ങ് പോകും..പക്ഷേ നിങ്ങളുടെ ഒരു യെസ്..അത് ചിലപ്പോൾ ഒരു ചരിത്രമാകും..നാളെ വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് എന്ന് പറയാനുള്ള ചരിത്രം”
☝️☝️
കൊച്ചിയിലെ ലേക്ക് ഷോർ ഹോസ്പിറ്റലിൽ നിന്ന് പാലക്കാട് ഉള്ള അഹല്യ ആശുപത്രിയിലേക്കുള്ള ഏതാണ്ട് 150 കിലോമീറ്റർ ദൂരം രണ്ടരമണിക്കൂർ കൊണ്ട് പിന്നിടേണ്ട വെല്ലുവിളി അക്കൂട്ടത്തിൽ ആര് ഏറ്റെടുക്കുമെന്ന ചോദ്യമാണ് അവിടെ അനൂപ് മേനോന്റെ കഥാപാത്രം മുന്നോട്ട് വയ്ക്കുന്നത്.ചോദ്യം കേട്ടമാത്രയിൽ കൂട്ടത്തിലെ തടിമാടന്മാരായ പോലീസ്കാരുടെയടക്കം സകലവന്മാരുടെയും തല കുനിഞ്ഞു പോയ നിമിഷത്തിലാണ് ശ്രീനിവാസന്റെ സുദേവൻ എന്ന കഥാപാത്രം ആ വെല്ലുവിളി ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ട് വരുന്നത്
ഇപ്പോഴും ഹർത്താൽ ദിനങ്ങളിലും അല്ലെങ്കിൽ തിരക്കൊഴിഞ്ഞ പാതകളിലും മാത്രം വണ്ടിയോടിക്കാൻ ഇഷ്ടപ്പെടുന്ന..അതിന് മാത്രം ധൈര്യം കൈമുതലായുള്ള..ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ കയ്യിൽ നിന്ന് ആട്ടും തൊഴിയും കേട്ട് ഡ്രൈവിങ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്..പിന്നീടെപ്പോഴോ കഷ്ടപെട്ട് എങ്ങനെയൊക്കെയോ മുഴുവനാക്കിയ അതേ മനുഷ്യനാണ് ട്രാഫിക് എന്ന സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും യഥാർത്ഥത്തിൽ വണ്ടി ഓടിക്കുന്നത്
- വണ്ടിയുടെ സ്പീഡ് ഒരിക്കലും 70 കിലോമീറ്ററിൽ കുറയരുത്
- ആദ്യത്തെ 25 കിലോമീറ്റർ 12 മിനിറ്റ് കൊണ്ട് പിന്നിടണം..
- വണ്ടി ഏതാണ്ട് 120 കിലോമീറ്റർ വേഗത്തിൽ പായിക്കണം..എന്നെല്ലാമുള്ള അനൂപ് മേനോന്റെ നിർദേശങ്ങൾ മനസ്സാൽ ഏറ്റെടുത്ത..ട്രാഫിക്കിലെ ശ്രീനിവാസന്റെ അഭിനയവും അയാളുടെ ഡ്രൈവിങ്ങും കണ്ട
ഒരാളും പറയില്ല,അയാൾ ഡ്രൈവിംഗ് കഷ്ടിച്ചു മാത്രം അറിയുന്ന ആളാണെന്ന്…!!!
ട്രാഫിക് എന്ന സിനിമയെ ഇന്നും വാനോളം പുകഴ്ത്തുമ്പോഴും സത്യത്തിൽ,ഈ ധൈര്യത്തിന് കൂടി നമ്മൾ കയ്യടിക്കേണ്ടേ..!!!
❤️ Actor ❤️