കഴിക്കുന്നവർക്ക് മാത്രമല്ല, കാണുന്നവർക്കും ഒരുപോലെ കൊതി തോന്നിപ്പോകുന്ന തീറ്റ

63

Sunil Waynz

സ്പിരിറ്റിലെ മണിയൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുന്നതിനും മുമ്പ് നന്ദു എന്ന നടനോട് ആദ്യമായി അസൂയ തോന്നിപ്പോയ നിമിഷം ‘നാലു പെണ്ണുങ്ങൾ’ എന്ന സിനിമയിലെ ഈ രംഗം. കഴിക്കുന്നവർക്ക് മാത്രമല്ല,കാണുന്നവർക്കും ഒരുപോലെ കൊതി തോന്നിപ്പോകുന്ന തീറ്റ. മലയാള സിനിമയിൽ സാധാരണ ജഗതിയാണ് ഇത്തരം രംഗങ്ങളുടെ ബ്രാൻഡ് അംബാസിഡർ..ചില സിനിമകളിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്നത് കാണുന്നത് തന്നെ ഒരു ഹരമാണ്..ചിക്കനാണല്ലോ എന്നും അങ്ങേരുടെ മാസ്റ്റർപീസ്..(അടുത്തിടെ സിനിമയിൽ ഒരു കഥാപാത്രം ഭക്ഷണം കഴിക്കുന്നത് കണ്ട്,കൊതി തോന്നിപ്പോയത് കൈദിയിൽ കാർത്തി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടാണ്)

Video

💕കാണുന്ന ഓരോരുത്തരെ കൊണ്ടും ഭക്ഷണം കഴിപ്പിക്കാൻ പ്രേരിപ്പിക്കുക💕ഏതാണ്ട് അത് പോലെ തോന്നിപ്പിക്കുന്ന ഒന്നാണ് ഇതും കൊതി എന്ന് പറഞ്ഞാൽ പോലും അതിത്തിരി കുറഞ്ഞു പോകും. ഒരു തരം ആസക്തി. സാധാരണ അടൂർ സിനിമകളിൽ ആദിമധ്യാന്തം നിറഞ്ഞു നിൽക്കുന്ന നിശ്ശബ്ദത,ഈ രംഗത്തിലും തെളിഞ്ഞു കാണാം. പക്ഷേ അതൊരിക്കലും വിരസത ആകുന്നില്ലെന്ന് മാത്രമല്ല,ഈ രംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത് ഈ നിശ്ശബ്ദത,കൊണ്ടുകൂടിയാണ്.ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ 5 മിനിറ്റോളം നീണ്ടു നിൽക്കുന്ന ഈ രംഗത്തിൽ സംഭാഷണമേതുമില്ലാതെ ആദ്യ രണ്ട് മിനിറ്റോളം ഭക്ഷണം കഴിക്കുന്ന രംഗം മാത്രമാണ് കാണിക്കുന്നത്..അതിൽ തന്നെ ആദ്യ ഒരു മിനിറ്റ് .ഊണ് വിളമ്പിയ വാഴയിലയിലേക്ക് മാത്രം നീണ്ടു നിൽക്കുന്ന ക്ലോസപ്പാണ്
പരിപൂർണ്ണ നിശ്ശബ്ദതയാണ് പിന്നീടങ്ങോട്ട് അതിനിടെ കാതോർത്താൽ മാത്രം കേൾക്കാവുന്ന ചെറിയ ചില ശബ്ദങ്ങൾ. കറി,ചോറിലേക്ക് ഒഴിക്കുന്നത്… പപ്പടം, ഞെരിഞ്ഞമരുന്നത്… കറി,ചോറിലിട്ടമരുന്നത്..  ചോറ്,കുഴച്ചു വായിലേക്കിടുന്നത്..എല്ലാം നേർത്ത ശബ്ദവീചികളായി അറിയാൻ സാധിക്കുന്നുണ്ട്.

അടൂർ സിനിമകളിലെ ശബ്ദമില്ലായ്‌മ പുതുമയല്ലെങ്കിലും വ്യക്തിപരമായി അതിന്റെ ഭംഗി ആദ്യന്തം ഞാൻ ആസ്വദിച്ചത് ഈ സീനിലാണ്.5 മിനിട്ടോളം നീണ്ടു നിൽക്കുന്ന ഈ രംഗത്തിലുടനീളം കേന്ദ്രകഥാപാത്രമായ നന്ദു പ്രത്യക്ഷപെടുന്നുണ്ട്.എന്നിട്ടും അങ്ങേർക്ക് ആകെയുള്ളത് ഒരൊറ്റ ഡയലോഗ് മാത്രം “ഇവിടൊക്കെ പായസം കഴിഞ്ഞാണോ മോര്”??😁😁ഈ സീനിൽ ശ്രദ്ധിച്ച മറ്റൊരു പ്രധാനകാര്യമുണ്ട്

ആഹാരം കഴിക്കുന്ന വ്യക്തി അത് നൈസർഗികമായി ആസ്വദിച്ച് കഴിക്കുന്നുവെന്നത് മാത്രമല്ല,മറ്റുള്ളവർ അത് നോക്കി നിൽക്കുന്നത് എടുത്തു കാണിച്ചതിലുമുണ്ട് ഒരു പ്രത്യേകചന്തം . ഏതെങ്കിലും വ്യക്തി ഭക്ഷണം കഴിക്കുന്ന ഷോട്ട് വന്നാൽ ഉടൻ ക്യാമറക്കണ്ണുകൾ അയാളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നതാണ് സാധാരണ മലയാളസിനിമകളിൽ കണ്ട് വരുന്ന നടപ്പുശൈലി..ശേഷം അയാൾക്ക് അഭിമുഖമായി നിൽക്കുന്ന ആളുകളുടെ മുഖത്ത് വിരിയുന്ന ഭാവതലങ്ങൾ ഒപ്പിയെടുക്കുന്നതും കാണാം..സാധാരണ ഇത്തരത്തിൽ വരുന്ന ഷോട്ടുകളിൽ മിക്കതിലും ഭക്ഷണം കഴിക്കുന്ന ആളുടെ അസാധാരണമായ തീറ്റ കണ്ട് ഉടലെടുക്കുന്ന അസഹനീയതയാണ് കാണാറുള്ളത്

പക്ഷേ..ഇവിടെ അങ്ങനെ ഒരു സംഗതിയേ ഇല്ല.ഇടക്കെപ്പോഴോ,നന്ദുവിന് അടുത്തിരുന്ന എം.ആർ.ഗോപകുമാർ ഭക്ഷണം കഴിക്കുന്നത് കണ്ട് ഒന്നമ്പരന്നുവെന്നത് ഒഴിച്ചു നിർത്തിയാൽ എല്ലാവരുടെ മുഖത്ത് നിറഞ്ഞ സന്തോഷം മാത്രം ആഹാരം കഴിക്കുന്നവരും വിളമ്പി കൊടുത്തവരും നോക്കിനിൽക്കുന്നവരും എല്ലാം ഒരു പോലെ ആസ്വദിക്കുന്നു. സത്യസന്ധമായി പറയട്ടെ..അടൂർ സിനിമകളിലെ ഒരൊറ്റ രംഗം പോലും ഞാൻ ഇത്രയധികം റിപ്പീറ്റടിച്ച് കണ്ടിട്ടില്ല..ഇപ്പോഴും ഇടക്കിടെ കാണും. ഭക്ഷണം കഴിക്കുന്നത് ആത്യന്തികമായി ഒരു കല തന്നെയാണെന്ന് ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും തോന്നുന്നത്
😐Now Iam Craving For സദ്യ😐