ഗോഡ്ഫാദറിൽ ഭീമൻ രഘു അഭിനയിച്ച കഥാപാത്രം ആരാണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയാമോ ?

406

Sunil Waynz

ഭീമൻ രഘു എന്ന നടനെ ഏറ്റവും സുന്ദരനായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സിനിമ ഗോഡ് ഫാദർ ആണെന്നാണ് തോന്നിയിട്ടുള്ളത്തുടക്കം മുതൽ ഒടുക്കം വരെ അന്യായലുക്കും അതിനൊത്ത സ്‌ക്രീൻ പ്രസൻസും..എനർജി ലെവലിന്റെ അങ്ങേയേറ്റം എന്ന് തന്നെ വിശേഷിപ്പിക്കാം..താടി വച്ച സിനിമകളിൽ അങ്ങേർക്ക് പ്രത്യേക ആകർഷണത്വമുണ്ടെന്ന് പണ്ടേ തോന്നിയിട്ടുണ്ട്
കഴിഞ്ഞ ദിവസം പേർളി മാണിയുടെ ഒരു ഷോ കണ്ടപ്പോൾ,അതിൽ അദ്ദേഹം പറഞ്ഞത് അഭിനയജീവിതത്തിൽ ഏതാണ്ട് 400ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞുവെന്നാണ്..അഭിനയിച്ച സിനിമകളിൽ നെടുങ്ങാടിയോടും സി.ഐ.ശങ്കരനാരായണനോടും കിന്റൽ വർക്കിച്ചനോടുമെല്ലാം തന്നെ ഒരേപോലെ ഇഷ്ടമുണ്ടെങ്കിൽ പോലും ഗോഡ്ഫാദറിലെ പ്രേമചന്ദ്രനോട് വല്ലാത്തൊരു മമതയുണ്ട്..പ്രത്യേകിച്ച് ഇൻസ്‌പെക്ടർ ബൽറാം അടക്കമുള്ള സിനിമകളിലെല്ലാം തന്നെ ഓടി നടന്ന് തല്ല് വാങ്ങിക്കുന്ന സമയത്ത് ഇത് പോലൊരു കരുത്തുറ്റ കഥാപാത്രം അദ്ദേഹത്തെ തേടിയെത്തിയതും അത് മികച്ച രീതിയിൽ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചതും ഏറെ കൗതുകകരം..ഗോഡ്ഫാദറിന്റെ 25ആം വാർഷികത്തോടനുബന്ധിച്ചു സംപ്രേഷണം ചെയ്ത ഒരു ചാനൽ പരിപാടിയിൽ സംവിധായകൻ ലാൽ പറഞ്ഞത്,സാക്ഷാൽ നെടുമുടി വേണു അവതരിപ്പിക്കേണ്ടിയിരുന്ന റോൾ ആയിരുന്നു ഭീമൻ രഘു അവതരിപ്പിച്ചത് എന്നാണ്..നെടുമുടി വേണുവിന്റെ കോൾ ഷീറ്റിൽ പ്രശ്നം വന്നപ്പോൾ,സിനിമയിൽ വേറൊരു വേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഭീമൻ രഘുവിനെ ഈ വേഷത്തിലേക്ക് സംവിധായകർ ധൈര്യപൂർവ്വം തിരഞ്ഞെടുക്കുകയായിരുന്നുവെത്രെ! കടപ്പുറത്ത് അടി നടക്കുന്ന സമയത്ത് വണ്ടി നിർത്തുന്നതിനും മുൻപേ ചാടിയിറങ്ങി ഓടിവരുന്ന ഒരു ദൃശ്യമുണ്ട്..എമ്മാതിരി വരവാണ്..ആ കഥാപാത്രത്തിന്റെ വീര്യവും ക്രൗര്യവുമെല്ലാം ആ ഒരൊറ്റ ദൃശ്യത്തിൽ കാണാം..ആ സീൻ മാത്രം മതി,ഈ പടത്തിൽ ഇങ്ങേരുടെ മുടിഞ്ഞ ഫാനാവാൻ..ശരിക്കും തീ.