എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ ബൈജു കൊട്ടാരക്കര, ബാലുകിരിയത്ത് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. അതിനുശേഷം 1997 -ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് സിബി കെ തോമസിനോടൊപ്പം തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ഉദയ് കൃഷ്ണ തിരക്കഥാരചനയിലേയ്ക്ക് പ്രവേശിച്ചു. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം വർക്ക് ചെയ്തു.
തുടർന്ന് ഉദയ് കൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദരപുരുഷൻ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, വെട്ടം, ട്വന്റി 20. തുറുപ്പുഗുലാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, പോക്കിരി രാജ എന്നിവ ഉദയ് കൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളിൽ ചിലതാണ്. അവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയ് കൃഷ്ണ സ്വതന്ത്രമായി തിരക്കഥ, സംഭാഷണം എഴുതിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമാചരിത്രത്തിലെ റെക്കോഡ് കളക്ഷൻ നേടിയ പുലിമുരുകൻ ഉദയ് കൃഷ്ണയെ മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്താക്കി മാറ്റി. തുടർന്ന് മാസ്റ്റർപീസ്, ആറാട്ട് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചു.

എന്നാൽ സിനിമകളിൽ ഉദയ് കൃഷ്ണ അനുവർത്തിക്കുന്ന ചില പതിവുരീതികൾ ട്രോളുകാരുടെ ഇഷ്ട വിഭവമാണ്. അതിലൊന്നാണ് എല്ലാ സിനിമകളിലും കോമൺ ആയി കണ്ടുവരുന്ന, ഒരു കഥാപാത്രത്തെ വേഷംമാറി അവതരിപ്പിക്കുന്ന രീതി. ഈ രീതി എല്ലാ ഉദയകൃഷ്ണ സിനിമയിലും ഉണ്ടെന്നു തെളിവ് സഹിതം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് ചലച്ചിത്ര നിരൂപകനായ Sunil Waynz . അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം
Sunil Waynz
പ്രഭാവതി(സുകന്യ) കരുതിയ പോലെ ശേഖരൻ കുട്ടിയുടെ മുഴുവൻ സ്വത്തുക്കളുടെയും ഉടമസ്ഥയല്ലായിരുന്നു അവർ..പ്രഭാവതിയെ ജീവിതം പഠിപ്പിക്കാനായി വേഷം മാറി വന്ന ശേഖരൻ കുട്ടിയുടെ അമ്മായിയായിരുന്നു ശരിക്കും അവർ
✌️✌️ (കെ.പി എ.സി.ലളിത From അമ്മ അമ്മായിഅമ്മ)
______________________________________
ടോക്കിയോ നഗറുകാർ കരുതിയ പോലെ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരൻ അല്ലായിരുന്നു അവൻ..ടോക്കിയോ നഗറുകാരുടെ സമ്പാദ്യം മുഴുവനും കവർന്നെടുത്തു അവരെയൊരു പാഠം പഠിപ്പിക്കാൻ സെക്യൂരിറ്റി ജീവനക്കാരനായായി വേഷം മാറി വന്ന ചെങ്കൽച്ചേരി ചന്ദ്രപ്പനായിരുന്നു ശരിക്കും അവൻ
✌️✌️ (മുകേഷ് From ടോക്കിയോ നഗറിലെ വിശേഷങ്ങൾ)
______________________________________
മാളവികയെ ജീവന് തുല്യം സ്നേഹിച്ച ആനന്ദല്ലായിരുന്നു അവൻ..ആനന്ദിന് ചില അജ്ഞാതകാരണങ്ങളാൽ അവരുടെ വിവാഹദിവസം എത്താൻ സാധിക്കാതെ വന്നപ്പോൾ അനന്തൻ നമ്പൂതിരിയെന്ന വേഷം താൽക്കാലികമായി എടുത്തണിഞ്ഞ് മാളവികയെ നാണക്കേടിൽ നിന്നും രക്ഷിച്ച ജോജിയായിരുന്നു ശരിക്കും അവൻ
✌️✌️ (കുഞ്ചാക്കോ ബോബൻ From സ്നേഹിതൻ)
______________________________________
മഹാഭാരതം സീരിയൽ ‘എപ്പിഡോസ്’ കണക്കിൽ ചിത്രീകരിക്കാൻ കുമാർ കുബേരയുടെ മണിമാളികയിലേക്ക് കടന്നു വന്ന മാട്ടുപ്പെട്ടി മഹാദേവന്റെ കോടീശ്വരനായ പുത്രൻ ബാലകൃഷ്ണനല്ലായിരുന്നു അവൻ..മാട്ടുപ്പെട്ടി മാർക്കറ്റിലെ വെറുമൊരു പോർട്ടർ Aka മാട്ടുപ്പെട്ടി മച്ചാനായിരുന്നു ശരിക്കും അവൻ
✌️✌️ (മുകേഷ് From മാട്ടുപ്പെട്ടി മച്ചാൻ)
______________________________________
ഹിറ്റ്ലർ ബ്രദേഴ്സ് കരുതിയ പോലെ തങ്ങളുടെ അനന്തരവൾ നന്ദിനിയുടെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന പ്രൊഫസർ ഷൺമുഖി അല്ലായിരുന്നു അവർ..സ്നേഹിച്ച പുരുഷനെ സ്വന്തമാക്കണമെന്ന നന്ദിനിയുടെ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി അവളെ സഹായിക്കാൻ വന്ന വക്കീൽ മന്മഥൻ പോറ്റിയായിരുന്നു ശരിക്കും അയാൾ
✌️✌️(ജഗതി From ഹിറ്റ്ലർ ബ്രദേഴ്സ്)
______________________________________
മൃഗശാലയിലെ കൂട്ടിൽ കിടന്ന കരടി,സത്യത്തിൽ കരടിയല്ലായിരുന്നു. കൂട്ടിലുണ്ടായിരുന്ന ഒറിജിനൽ കരടി പുറത്ത് ചാടിപ്പോയപ്പോൾ നിവർത്തികേട് കൊണ്ട് കരടിയുടെ വേഷം കെട്ടേണ്ടി വന്ന മണികണ്ഠൻ എന്ന സാധുയുവാവ് ആയിരുന്നു ആ കരടി
✌️✌️ (കലാഭവൻ മണി From മൈ ഡിയർ കരടി)
______________________________________
തിരുപ്പതി പെരുമാളുടെ വീട്ടിൽ ജോലിക്കായി വന്ന അരുണാചലമല്ലായിരുന്നു അവൻ..വീട്ടുകാർ നിശ്ചയിച്ച കല്യാണം വേണ്ടെന്ന് വച്ച് പെരുമാളുടെ കൂടെ പണ്ടേക്ക് പണ്ടേ ഇറങ്ങി പോയ തന്റെ പ്രിയസഹോദരിയെ ഏത് വിധേനെയും വീട്ടിലെത്തിക്കാൻ കച്ച കെട്ടി ഇറങ്ങിത്തിരിച്ച ആനന്ദക്കുട്ടൻ എന്ന കുട്ടനായിരുന്നു ശരിക്കും അവൻ
✌️✌️ (ജയറാം From മലയാളി മാമന് വണക്കം)
______________________________________
സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജനറൽ മാനേജറായി ചാർജ് എടുക്കാൻ വന്ന MBA ബിരുദധാരിയായ രമേഷ് നമ്പ്യാർ അല്ലായിരുന്നു അവൻ..വെട്ടിച്ചു ജീവിക്കുന്നവരെ തട്ടിച്ചു ജീവിക്കാൻ പ
ശീലിച്ച വലിയ ചുങ്കത്തറയിൽ അച്ചായനായിരുന്നു ശരിക്കും അവൻ
✌️✌️(മുകേഷ് From മായാജാലം)
______________________________________
അമ്മയും അനുജനും അനുജത്തിയും തങ്ങളുടേതെന്ന് കരുതി പരിധികളില്ലാത്ത സ്നേഹിച്ച സ്നേഹനിധിയായ ഉണ്ണിയല്ലായിരുന്നു അവൻ..വാളയാർ ചെക്ക് പോസ്റ്റ് അടക്കി ഭരിച്ചിരുന്ന മദ്യരാജാവ് വാളയാർ പരമശിവമായിരുന്നു ശരിക്കും അവൻ
✌️✌️ (ദിലീപ് ഫ്രം റൺവേ)
______________________________________
ബോംബെ അണ്ടർ വേൾഡിനെ കിടുകിടാ വിറപ്പിച്ചിരുന്ന ക്രിസ്റ്റിയെ ഉന്മൂലനം ചെയ്യാൻ വേണ്ടി കൊച്ചിയിലേക്ക് പറന്നെത്തിയ ആൻഡ്രൂസ് അല്ലായിരുന്നു അയാൾ..ക്രിസ്റ്റിയുടെ ഉറ്റസുഹൃത്ത് കൂടിയായ കരിം ലാല ആയിരുന്നു ശരിക്കും അയാൾ
✌️✌️ (ശരത് കുമാർ From ക്രിസ്ത്യൻ ബ്രദേഴ്സ്)
______________________________________
അവിട്ടം തിരുന്നാൾ നാരായണവർമയും പേരക്കുട്ടി ഗോപിക വർമയും കരുതിയ പോലെ സംഗീത പരിപാടിക്കായി ആ വീട്ടിൽ കയറി വന്ന ഉണ്ണിക്കൃഷ്ണനല്ലായിരുന്നു അവൻ..അന്യമതസ്ഥനൊപ്പം ആ വീട്ടിൽ നിന്ന് ഇറങ്ങി പോയ നാരായണവർമയുടെ പേരക്കുട്ടി സുലൈമാൻ ആയിരുന്നു ശരിക്കും അവൻ
✌️✌️ (ദിലീപ് From ഉദയപുരം സുൽത്താൻ)
______________________________________
ബാലകൃഷ്ണന്റെയും അഡ്വക്കേറ്റ് ലക്ഷ്മി നാരായണന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മായാമോഹിനിയെന്ന പെൺകുട്ടി അല്ലായിരുന്നു അവൾ..തന്റെ അച്ഛന്റെ തിരോധാനത്തിന് പകരം ചോദിക്കാൻ ഇറങ്ങിത്തിരിച്ച മോഹനകൃഷ്ണൻ ആയിരുന്നു ശരിക്കും അവൻ (ദിലീപ് From മായാമോഹിനി)
✌️✌️ (ദിലീപ് From മായാമോഹിനി)
______________________________________
രോഗിയായ കാസിമിനെ ചികിത്സിക്കാൻ വേണ്ടി ആ വലിയ വീട്ടിൽ വന്നു കയറിയ ഡോ.മമ്മൂട്ടി അല്ലായിരുന്നു അയാൾ..കാസിമിന്റെ അരുമമകൾ വാഹിദയെ വിവാഹം കഴിച്ച അന്യമതസ്ഥനായ ഡോ:മാധവൻ കുട്ടി ആയിരുന്നു ശരിക്കും അയാൾ
✌️✌️(ജയറാം From മൈലാഞ്ചി മൊഞ്ചുള്ള വീട്)
______________________________________
കിഴക്കേടത്തുകാർക്കും പുത്തേഴത്തുകാർക്കുമിടയിലേക്ക് ഒരു സുപ്രഭാതത്തിൽ കയറി വന്ന വെറുമൊരു കാര്യസ്ഥനല്ലായിരുന്നു അയാൾ..അറിഞ്ഞോ അറിയാതെയോ ആ കുടുംബങ്ങൾക്കിടയിൽ നിലനിന്നിരുന്ന പകക്ക് വിത്ത് പാകിയ കിഴക്കേടത്ത് രാജന്റെ മകൻ കൃഷ്ണനുണ്ണി ആയിരുന്നു ശരിക്കും അവൻ
✌️✌️ (ദിലീപ് From കാര്യസ്ഥൻ)
______________________________________
ആലംബഹീനനായി മുരുകന്റെ സഹായം അഭ്യർത്ഥിച്ച് ആ കാട് കയറി വന്ന വെറുമൊരു അപരിചിതൻ അല്ലായിരുന്നു അയാൾ..സ്വന്തം മകന്റെ മരണത്തിന് പകരം ചോദിക്കാൻ കച്ച കെട്ടി ഇറങ്ങിത്തിരിച്ച ഡാഡി Aka ഡാഡി ഗിരിജയായിരുന്നു ശരിക്കും അയാൾ
✌️✌️ (ജഗപതി ബാബു From പുലിമുരുഗൻ)
______________________________________
അശ്വതി കരുതിയത് പോലെ തന്റെ പേഴ്സണൽ പ്രൊട്ടക്ഷനായി വന്ന പോലീസ് ഉദ്യോഗസ്ഥൻ അല്ലായിരുന്നു അവൻ..അശ്വതിയുടെ സ്നേഹം കിട്ടുമെന്നറിഞ്ഞപ്പോൾ സഹോദരീഭർത്താവ് സുഗുണന്റെ കാക്കി വേഷം എടുത്തണിഞ്ഞ സൂര്യ ആയിരുന്നു ശരിക്കും അവൻ
✌️✌️ (പൃഥ്വിരാജ് From പോക്കിരിരാജ)
______________________________________
മീനാക്ഷിയും കുടുംബക്കാരും തങ്ങളുടെ സ്വന്തമെന്ന് കരുതി സ്നേഹിച്ച/സ്വന്തമാക്കാൻ ആഗ്രഹിച്ച സമാധാനപ്രിയനായ സൂര്യയല്ലായിരുന്നു അയാൾ..ഒരിക്കലും മറക്കാത്തൊരു ഭൂതകാലം സ്വന്തമായി ഉണ്ടായിരുന്ന ഉണ്ണി Aka സൂര്യനാരായണ വർമ ആയിരുന്നു ശരിക്കും അയാൾ
✌️✌️ (ദിലീപ് From കൊച്ചിരാജാവ്)
______________________________________
കമ്മീഷണർ ദേവരാജനും(വിജയരാഘവൻ) എസ്.ഐ.കോശിയും(ഭീമൻ രഘു)സി.ഐ.ശരത്തും(ബാബുരാജ്) അഡ്വക്കേറ്റ് രാജ്മോഹനുമെല്ലാം(സുരേഷ് കൃഷ്ണ) കരുതിയ അന്ധനായ വിജയകൃഷ്ണൻ’ അല്ലായിരുന്നു അവൻ..കാഴ്ചയുണ്ടായിട്ടും കാഴ്ചയില്ലാത്തവനായി വേഷം കെട്ടിയ വിജയകൃഷ്ണനായിരുന്നു ശരിക്കും അവൻ
✌️✌️ (ദിലീപ് From ചെസ്സ്)
___________________
ചെയ്യാത്ത കുറ്റത്തിന് തന്നെ പിടികൂടിയ പോലീസിന്റെ പക്കൽ നിന്ന് രക്ഷിക്കണമേ എന്നഭ്യർഥിച്ച് രമേശ് നമ്പ്യാരുടെ മുന്നിൽ വന്ന പാവം ദേവൻ അല്ലായിരുന്നു അയാൾ.സ്വന്തം അനിയന്റെ ക്രൂരകൊലപാതകത്തിന് കാരണക്കാരെയെല്ലാം തേടിപ്പിടിച്ച് നിഗ്രഹിക്കാൻ ഇറങ്ങിത്തിരിച്ച ദേവ്ജി Aka ദേവരാജപ്രതാപവർമ ആയിരുന്നു ശരിക്കും അയാൾ
✌️✌️ (മോഹൻലാൽ From 20 20)
______________________________________
വിജയ് ആണെന്ന് കരുതി റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കുട്ടപ്പൻ ചേട്ടൻ കൂട്ടിക്കൊണ്ട് വന്ന വിജയ്,ശരിക്കും വിജയ് അല്ലായിരുന്നു.മാനസികരോഗിയായ ജയൻ ആയിരുന്നു ശരിക്കും അവൻ
✌️✌️ (കലാഭവൻ മണി From ദോസ്ത്)
______________________________________
റിയൽ ഫൈറ്റേഴ്സും റോയൽ വാറിയേഴ്സും അടാക്കി ഭരിച്ചിരുന്ന ആ ക്യാമ്പസിലേക്ക് ചുമ്മാതെ വന്നൊരു അധ്യാപകൻ അല്ലായിരുന്നു അയാൾ..ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ആ കോളേജിലേക്ക് കടന്നു വന്ന ആന്റോ ആന്റണി IPS ആയിരുന്നു ശരിക്കും അയാൾ
✌️✌️ (മമ്മൂട്ടി From മാസ്റ്റർപീസ്
______________________________________
ഭാര്യ രാധക്കും മകൾ ശ്രീദുർഗക്കുമൊപ്പം പെട്രോൾ പമ്പും നടത്തി സമാധാനപൂർണമായ ജീവിതം നയിച്ചിരുന്ന ശേഖരൻകുട്ടി അല്ലായിരുന്നു അയാൾ..ബോംബെ അധോലോകത്തെ കിടുകിടാ വിറപ്പിച്ച രാജശേഖരൻ Aka രാജയായിരുന്നു ശരിക്കും അയാൾ
✌️✌️ (മമ്മൂട്ടി From രാജാധിരാജ)
______________________________________
പാടം മണ്ണിട്ട് നികത്താനും ബിനാമി ഉദ്ദേശ്യങ്ങൾക്കുമായി മുതൽക്കോട്ടയിൽ കാല് കുത്തിയ ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപനല്ലയിരുന്നു അയാൾ..മുതലക്കോട്ടയിൽ നടക്കുന്ന ദേശദ്രോഹപ്രവർത്തനങ്ങളുടെ വേരറുക്കാൻ വേണ്ടി വന്ന ഹൈ പ്രൊഫൈൽ സീക്രട്ട് ഏജന്റ് X ആയിരുന്നു അയാൾ
✌️✌️(മോഹൻലാൽ From ആറാട്ട്)
😴😴😴
ഇതെല്ലാം യാരലേ….
😁😁
To Be Continued….