അവരുടെ ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു

145

എഴുതിയത് : Sunil Waynz

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്..നിഗൂഢതകള്‍ ഒത്തിരി ഒളിഞ്ഞിരുന്നുവെങ്കിലും റിട്ടയേർഡ് പ്രൊഫസർ രാജ തങ്കവും ഭാര്യയും, റിട്ടയേർഡ് ഡോകറുമായ ജീൻ പത്മയും സന്തോഷത്തോടെയാണ് അവിടെ ആ വലിയ വീട്ടിൽ താമസിച്ചിരുന്നത്.ആ വൃദ്ധദമ്പതികളുടെ മക്കളായ കരോളിനും കേഡൽ ജിൻസൻ രാജയും ആ സ്നേഹവാത്സല്ല്യങ്ങൾ ആവോളം അനുഭവിച്ചു വന്നു.സ്നേഹസമ്പന്നരായ ആ അച്ഛനുമമ്മയും ഒരിക്കൽ പോലും തങ്ങളുടെ മക്കളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല. സാമ്പത്തികമായി ഉന്നതനിലയിലുള്ള കുടുംബമായിരുന്നത് കൊണ്ട് തന്നെ സുഖലോലുപതയുള്ള ജീവിതമാണ് കുട്ടനെന്ന് വിളിപ്പേരുള്ള അവരുടെ മകൻ കേഡൽ ജിൻസൻ രാജ ചെറുപ്പം മുതൽക്കേ Nanthankode Murder: Kedal Jinson Raja hospitalized ...നയിച്ചു വന്നിരുന്നത്.കേഡലിന്റെ അച്ഛൻ പ്രൊഫ: രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളജിലെ പ്രൊഫസറായിരുന്നു.അമ്മ ജീൻ പത്മയാകട്ടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വി.ആർ.എസ് എടുത്ത ശേഷം സൗദി അറേബ്യ,ബ്രൂണൈ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലും ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും അവർ ഇടക്കാലത്ത് ജോലി ചെയ്തിരുന്നു.മകൾ കരോളിനാകട്ടെ ചൈനയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി നാട്ടിലെത്തിയിട്ട് അധികകാലം ആയിരുന്നില്ല.

ഏകമകൾ കരോളിനെ ആ മാതാപിതാക്കൾ അതിനോടകം ജീവിതത്തിൽ ഒരു കരയ്ക്കടുപ്പിച്ചിരുന്നു. അതുകൊണ്ട് മകൻ കേഡലിന് കൂടി അത്തരമൊരു കരുതൽ വേണമെന്ന് സ്നേഹാർത്ഥരായ ആ മാതാപിതാക്കൾ സ്വപ്നം കണ്ടിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മകന്റെ കാര്യത്തിൽ അത് സംഭവിച്ചില്ല. കേഡലിനെ ഡോക്ടറാക്കാന്‍ അയാളുടെ പിതാവ് ചെറുപ്പം മുതലേ നന്നായി പരിശ്രമിച്ചു. എന്നാൽ കേഡലിന്റെ ജീവിതചര്യകളും താൽപര്യങ്ങളും വിചിത്രമായിരുന്നു. നാട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരു തരത്തിലുള്ള അടുപ്പവും അയാൾക്കില്ലായിരുന്നു. നാട്ടുകാർ അപൂർവമായാണ് ഇയാളെ വീടിന് പുറത്ത് പോലും കണ്ടിട്ടുള്ളത്. മദ്യപിച്ചോ മറ്റ് അസ്വാഭാവികസാഹചര്യങ്ങളിലോ കേഡലിനെയാരും കണ്ടിട്ടുമില്ലായിരുന്നു.

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ...ദുരൂഹതകളുടെ വിളനിലമായിരുന്നു സത്യത്തിൽ അവരുടെ ആ വലിയ വീട്. വിവിധയിനത്തില്‍പ്പെട്ട കോഴികളായിരുന്നു ആ വീട്ടിലേക്ക് വരുന്നവരെ ആദ്യം ആകർഷിച്ചിരുന്നത്. വിദേശത്തു മാത്രം കണ്ടുവരുന്ന വില കൂടിയ ഇനങ്ങളായിരുന്നു അവയിൽ പലതും. വീടിന്റെ താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്, അതും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരിക്കില്ല. ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍. വീട്ടിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍,കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും തങ്ങൾക്ക് വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത നേരത്താണ്, ഭക്ഷണം കഴിക്കാൻ താഴേക്ക് വരുന്നത്. ജീന്‍ പത്മയുടെ സഹോദരിയും അന്ധയുമായ ലളിത എന്ന സ്ത്രീയും ആ വീട്ടിൽ താമസിച്ചിരുന്നു. ഇവര്‍ക്കാർക്കും തന്നെയും മുകളിലെ റൂമിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ആ വീട്ടിൽ ഉരിയാടാറില്ലെത്രേ !

What is Astral Projection? An Astral Projecting Guide | Gaiaതിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഉടൻ മകൻ കേഡൽ ജിൻസണെ എം.ബി.ബി.എസ് പഠനത്തിന് കുടുംബം ഫിലിപ്പീൻസിലേക്ക് അയച്ചു.എന്നാൽ സഹപ്രവർത്തകരുടെ ഇടപെടൽ രസിക്കാത്തതിനെ തുടർന്ന് മെഡിക്കൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കേഡൽ നാട്ടിലേക്ക് തിരികെ വന്നു.നാട്ടിലേക്ക് വന്നതും തന്റെ വേറിട്ട ചിന്തകള്‍ക്ക് കേഡൽ തുടക്കമിട്ടിരുന്നു.പള്ളിയില്‍ കൃത്യമായി പോയിരുന്ന കേഡല്‍ ബൈബിളിലെ നല്ല കാര്യങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ തന്റെ മനസ്സ് സാത്താനായി മാത്രം മാറ്റി വച്ചു. സമൂഹത്തില്‍ നിലയും വിലയുമുള്ള അച്ഛനമ്മമാർ, മകന്റെ ഏകാന്തതയേയും ഒതുങ്ങിക്കൂടിയുള്ള ജീവിതരീതിയേയും പുറത്തിറങ്ങാതെ മുറിക്കുള്ളില്‍ കമ്പ്യൂട്ടറിന് മുന്നിലെ മണിക്കൂറുകളോളമുള്ള പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതാണ് ഒരു ദാരുണസംഭവത്തിന്റെ മൂലഹേതുവായി കേഡല്‍ മാറാനുള്ള കാരണമായി പിന്നീട് വന്നു ഭവിച്ചത്. ബന്ധുക്കളോ നാട്ടുകാരോ തങ്ങളുടെ മകന് മാനസികരോഗമാണെന്നറിഞ്ഞാല്‍ അത് തങ്ങളുടെ സ്റ്റാറ്റസിന് കോട്ടം വരുത്തുമെന്നും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും ആ മാതാപിതാക്കൾ ഭയപ്പെട്ടിരുന്നു. ഒരുപക്ഷേ ഇത്തരത്തിലൊരു സ്വഭാവവൈകല്യം ശ്രദ്ധയില്‍പ്പെട്ട വേളയിൽ തന്നെ കേഡലിനെ ചികിത്സിച്ചിരുന്നുവെങ്കില്‍ വലിയൊരു ദുർവിധിയിൽ നിന്ന് ചിലപ്പോൾ ആ കുടുംബം രക്ഷപ്പെട്ടേനെ!!!

What Is Astral Projection? Introduction And Basic Informationകംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അസാമാന്യ വൈദഗ്ധ്യം ഉള്ളയാളായിരുന്നതിനാൽ വീട്ടുകാർ,കേഡലിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനത്തിന് ഓസ്ട്രേലിയയിലേക്കയച്ചു.എന്നാൽ അതും പാതിവഴിയിൽ ഉപേക്ഷിച്ച് കേഡൽ നാട്ടിൽ തിരികെയെത്തി.അതിന് ശേഷം സ്വന്തമായി ഒരു ഗെയിം സെർച്ചിങ് എൻജിൻ തയ്യാറാക്കുകയും അത് താൻ ജോലി ചെയ്തു വന്നിരുന്ന ഓസ്ട്രേലിയൻ കമ്പനിക്ക് തന്നെ വിൽക്കുകയും ചെയ്തു.അതിൽ നിന്നുള്ള റോയൽറ്റി കാഡലിന് ലഭിക്കാറുണ്ടായിരുന്നു.അതായിരുന്നു ഇടക്കാലത്ത് അയാളുടെ വരുമാനമാർഗം.

അങ്ങനെയിരിക്കെ ഒരു ദിവസം താഴത്തെ നിലയിൽ നിൽക്കുകയായിരുന്ന തന്റെ അമ്മയെ താൻ ഒരു പുതിയ ഗെയിം ഡെവലപ്പ് ചെയ്തിട്ടുണ്ടെന്നും അത് കാണിച്ചു തരാമെന്നും പറഞ്ഞ് വീടിന്റെ മുകളിലുള്ള തന്റെ റൂമിലേക്ക്, കേഡൽ കൂട്ടിക്കൊണ്ടു വന്നു. ശേഷം അവിടെ കരുതി വച്ചിരുന്ന കോടാലി ഉപയോഗിച്ച് അമ്മയുടെ തലയിലേക്ക് ആഞ്ഞു വെട്ടി. ജീവനറ്റ ആ ശരീരം, പിന്നീടയാൾ തനിയേ വലിച്ചു കൊണ്ടുപോയി ബാത്ത്റൂമിൽ ഇട്ടു. സമാനമായ രീതിയിൽ പിതാവിനേയും സഹോദരിയേയും കേഡൽ കൊന്നുതള്ളി. ലളിതയേയും കേഡൽ വെറുതെ വിട്ടില്ല, ആ സാധു സ്ത്രീയും അയാളുടെ ഉന്മാദത്തിന് ഇരയായി. ഞെട്ടിപ്പിക്കുന്ന സത്യം എന്തെന്നാൽ നാലുപേരെയും കൊന്നതിന് ശേഷം മൂന്ന് ദിവസത്തോളം കേഡൽ ആ മൃതശരീരങ്ങൾക്കൊപ്പം ചോരക്കളമായ ആ മുറിയിൽ ഒറ്റക്ക് താമസിച്ചുവെന്നതാണ്. ആ വീട്ടിൽ ജോലിക്കുവന്നിരുന്ന സ്ത്രീയോട് കേഡൽ പറഞ്ഞത്,അവരെല്ലാം ഊട്ടിയിലെ ഒരു ബന്ധുവീട്ടിലേക്ക് പോയിരിക്കുകയാണെന്നാണ്. വീട്ടിൽ തങ്ങൾ അഞ്ചുപേരുമുണ്ടെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് അഞ്ച് പാർസൽ ബിരിയാണി കേഡൽ വാങ്ങിക്കുകയും ചെയ്തിരുന്നു.3 ദിവസങ്ങൾക്ക് ശേഷം ഈ മൃതശരീരങ്ങളെല്ലാം പെട്രോൾ ഒഴിച്ച് അയാൾ കത്തിച്ചു.അവരോടൊപ്പം താൻ കൂടി കൊല്ലപ്പെട്ടെന്ന് വരുത്തിത്തീർക്കാൻ പ്ലാസ്റ്റിക്കും പേപ്പറും ഇരുമ്പുകമ്പിയുമെല്ലാം ഉപയോഗിച്ച് ഒരു ഡമ്മിയുണ്ടാക്കി അതും ഇക്കൂട്ടത്തിൽ കത്തിച്ചു.അതിനുശേഷം ചെന്നൈയിലേക്ക് ആരുമറിയാതെ നാടുവിട്ടു.

ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പറുള്ള ആ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതിന് മുൻപ് വരെ 2017 ഏപ്രിൽ 9 ആം തീയതി ഒരു സാധാരണ ദിവസം തന്നെയായിരുന്നു. പതിവിലധികം തീയും പുകയും ഉയർന്നുകണ്ടപ്പോൾ വീടിന് തീ പിടിച്ചു കാണും എന്ന് തന്നെയാണ് നാട്ടുകാർ സ്വാഭാവികമായും കരുതിയത്‌. അവരുടൻ പോലീസിനെ വിവരമറിയിച്ചു. പോലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. വീടിനുള്ളിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ ആരും തന്നെയില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി. ശേഷം വീട് പൊളിച്ച് അകത്തു കടന്ന പൊലീസിനെയും അഗ്നിശമനാസേനാംഗങ്ങളെയും നാട്ടുകാരെയും കാത്തിരുന്നത് അക്ഷരാർത്ഥത്തിൽ നടുക്കുന്ന കാഴ്ചകളായിരുന്നു. കത്തിക്കരിഞ്ഞ മൂന്നു ശവശരീരങ്ങൾ. അതിനടുത്ത് ടാർപ്പോളിനും ബെഡ്ഷീറ്റും കൊണ്ടു മൂടിക്കെട്ടിയ നിലയിൽ പുഴുവരിച്ചു തുടങ്ങിയ മറ്റൊരു മൃതശരീരം!!

വിചിത്രമായ മറ്റൊരു കാഴ്ച കൂടി അവരെ കാത്തിരിപ്പുണ്ടായിരുന്നു. കേഡൽ ഉണ്ടാക്കിയ മനുഷ്യശരീരത്തിന്റ ഡമ്മി. ഇരുമ്പ് കമ്പികളും പ്ലാസ്റ്റിക്കും മറ്റു സാമഗ്രികളും കൊണ്ടു നിർമ്മിച്ച ആ ഡമ്മിയാകട്ടെ അതിനകം കരിഞ്ഞുണങ്ങിയ നിലയിലായിരുന്നു.ആ വലിയ വീട്ടിൽ നിന്ന് ഒരു കൂട്ടക്കൊലപാതകത്തിന്റെ ചൂടും ചുരുളും പൊലീസിന് പതിയെ അഴിഞ്ഞു കിട്ടി. കത്തിക്കരിഞ്ഞ നിലയിൽ കുളിമുറിയിൽ നിന്ന് കേഡലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ജഡങ്ങൾ കണ്ടുകിട്ടി.ബെഡ്ഷീറ്റില്‍ വെട്ടിനുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു ലളിതയുടെ മൃതശരീരം കണ്ടത്.സംഭവസ്ഥലത്തുനിന്ന് രണ്ട് വെട്ടുകത്തി, രക്തം പുരണ്ട ഒരു മഴു, ഒരു കന്നാസ് പെട്രോള്‍ എന്നിവയും പോലീസ് കണ്ടെത്തി.

സംഭവത്തോടെ കേഡൽ ജിൻസൺ രാജയെ കാണാനില്ലാത്തത് അയാളിലുള്ള പോലീസിന്റെ സംശയത്തെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു കൂട്ടക്കൊലയുടെ യഥാർത്ഥ ചിത്രം അതിനോടകം പോലീസിന് മുമ്പിൽ തെളിഞ്ഞുതുടങ്ങിയിരുന്നു. താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ അതിബുദ്ധി കാണിച്ച് രക്ഷപ്പെട്ട കേഡലിന് വേണ്ടി പൊലീസ് നാടുമുഴുവൻ അന്വേഷണമാരംഭിച്ചു. കേരളത്തിലേയും അതിർത്തിഗ്രാമങ്ങളിലേയും സകലയിടങ്ങളിലും അയാൾക്ക് വേണ്ടി പോലീസ് അരിച്ചു പെറുക്കി. വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലും മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാതിരിക്കാൻ റെയിൽവേസ്റ്റേഷനുകളിലും പോലീസ് നിതാന്ത ജാഗ്രത പുലർത്തി.സകലസ്ഥലങ്ങളിലും പോലീസ് കേഡലിനായി വല വിരിച്ചു

എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ കേഡൽ പ്രത്യക്ഷപ്പെട്ടു. ചെന്നൈയിലെ ഒളിവുജീവിതം മതിയാക്കി, കീഴടങ്ങാനാൻ വേണ്ടിയാണ് കേഡൽ കേരളത്തിലേക്ക് തിരിച്ചു വന്നത്. പൊലീസ് കസ്റ്റഡിയിൽ അയാൾ കുറ്റം സമ്മതിച്ചു.
ഇത്രയേറെ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉള്ള കുടുംബത്തിൽ ജനിച്ച കേഡൽ എന്തിന് വേണ്ടിയാണ്/ആർക്ക് വേണ്ടിയാണ് ഇത്തരമൊരു കൊലപാതകപരമ്പര നടത്തിയത്??എന്തിനാണ് കേഡൽ,സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനേയും ക്രൂരമായി കൊന്നുതള്ളിയത്? പൊലീസിന്റെ പ്രധാനചോദ്യം അത് തന്നെയായിരുന്നു.കേഡൽ നിഷ്കളങ്കമായി തന്നെയാണ് മറുപടി പറഞ്ഞത്.

ആസ്ട്രൽ  പ്രൊജക്ഷൻ..അവരുടെ ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു.”!!!
സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പോലീസിനോട് പറഞ്ഞു.കൊല നടത്തിയ ശേഷം പിന്മതിൽ വഴി ചാടിപ്പോയ കേഡലിനെ വീട്ടുജോലിക്കാരി കണ്ടതാണ് കേസിൽ സുപ്രധാന വഴിത്തിരിവായത്.പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുമ്പോഴെല്ലാം പുഞ്ചിരിയോടെ മാത്രം നിലകൊണ്ട കേഡലിന്റെ മനോനില കണ്ടുനിന്നവരെയും ഞെട്ടിച്ചു.

പ്രതി കേഡലാണെന്ന് പോലീസ് ഉറപ്പിച്ചെങ്കിലും അയാൾക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ദ്ധർ പൊലീസിന് മൊഴി നൽകി.മാത്രമല്ല,ചോദ്യം ചെയ്യലിൽ ആദ്യം മുതൽക്കേ കേഡൽ മൊഴി മാറ്റിക്കൊണ്ടേയിരുന്നു.വീട്ടുകാരോടുള്ള പക കൊണ്ടാണ് താനവരെ കൊന്നത് എന്നാണ് കേഡൽ അവസാനമായി പറഞ്ഞ വാദം.പിതാവിനോട് അസഹ്യമായ പക കേഡലിന് ഉണ്ടായിരുന്നുവെത്രേ.ഇതിനുള്ള കാരണമായി അയാൾ പറഞ്ഞത്,വിദേശത്ത് പോയി പഠനമുപേക്ഷിച്ച് വന്ന ശേഷം വീട്ടുകാർ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ആക്ഷേപവും പരിഹാസവും മാത്രമാണ് തനിക്ക് കിട്ടിയതെന്നുമാണ്.പഠിക്കാന്‍ മോശമായിരുന്ന തനിക്ക് വീട്ടില്‍ നിന്നും ലഭിച്ചിരുന്ന അവഗണനയും സഹോദരിക്ക് കിട്ടിയിരുന്ന അമിതപരിഗണനയുമാണ് കൃത്യത്തിലേക്ക് തന്നെ നയിച്ചതെന്നും പ്രതി മൊഴി നല്‍കി.

കേതലിനെ മാനസികരോഗി എന്ന നിലക്ക് പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടക്കുകയായിരുന്നു.എന്നാൽ അവിടെയും ഇയാൾ അടങ്ങി കിടന്നില്ല.സഹതടവുകാരുമായി അടിപിടി ഉണ്ടാക്കുകയായിരുന്നു കേഡൽ ചെയ്തത്.ഇതിനിടെ ആഹാരം ശ്വാസനാളത്തിൽ കയറി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേഡലിനെ അഡ്മിറ്റ് ചെയ്ത വാർത്തയും പുറത്ത് വന്നു.മരിക്കുമെന്ന് വിചാരിച്ചിടത്തു നിന്നും കേഡൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു.വീണ്ടും ജയിലിലേക്ക് മാറ്റിയ ഇയാൾ കുറെ ദിവസം പിന്നിട്ടപ്പോൾ കൂടുതൽ മാനസിക വിഭ്രാന്തി കാണിക്കുന്നതായും ഇപ്പോൾ ഇയാളെ ഊളമ്പാറയിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് ഒടുവിൽ കിട്ടിയ വിവരം.മാനസിക വിഭ്രാന്തിയുള്ള ആളുകളെ ചോദ്യം ചെയ്യുകയും അവരെ കുറ്റക്കാരനാണെന്ന് തെളിയിക്കുക/ശിക്ഷിക്കുക എന്നതെല്ലാം ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ ദൗത്യമാണെന്നിരിക്കെ കേഡലിന്റെ ഭാവിയെന്തെന്ന് കണ്ടു തന്നെ അറിയണം.

ജന്മം നൽകിയ മാതാപിതാക്കളെയും കൂടെപ്പിറന്ന സഹോദരിയേയും ബന്ധുവിനെയുമെല്ലാം കരുണയുടെ ഒരംശം ബാക്കിവയ്ക്കാതെ കൊന്ന കേഡലിന്റെ കഥ,സിനിമാക്കഥ പോലെ മലയാളികൾക്കിടയിൽ പ്രചരിച്ചു.ഒപ്പം അന്നോളം കേട്ടു പരിചയിച്ചിട്ടില്ലാത്ത പുതിയൊരു വാക്കും മലയാളി പഠിച്ചു
#ആസ്ട്രൽപ്രൊജക്ഷൻ”
#എന്താണ്
ആസ്ട്രൽപ്രൊജക്ഷൻ??
ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് അറിയുന്നതിന് മുൻപ് ആദ്യം സാത്താൻസേവയെ കുറിച്ച് അറിയണം

17ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലാണ് സാത്താൻ സേവയ്ക്ക് തുടക്കമാകുന്നത്.എന്നാൽ അന്ന് വലിയ പ്രചാരമൊന്നും ഈ പ്രസ്ഥാനത്തിന് നേടിയെടുക്കാനായില്ല.പിന്നീട് 1960കളിൽ അമേരിക്കക്കാരനായ ആന്റൺ.എസ്.ലാവേയാണ് സാത്താനിക് തത്ത്വശാസ്ത്രം രൂപീകരിച്ചതും ചർച്ച് ഓഫ് സാത്താൻ സ്ഥാപിച്ചതും.സാധാരണ മനുഷ്യർക്ക് ഒരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സാധിക്കാത്തതാണ് സാത്താൻ സേവക്കാരുടെ രീതികൾ.തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ആർത്തവ രക്തം കുടിക്കാൻ പോലും ഇത്തരത്തിലുള്ള ആളുകൾ തയ്യാറാണ് എന്നാണ് ഇവരെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുന്നവർ പറയുന്നത്!!.ഇവർക്കായി സാത്താനിക് ബൈബിളും കറുത്ത കുർബാനയുമുണ്ട്.ദൈവവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സ്വർഗ്ഗത്തിൽ നിന്ന് അന്ധകാരത്തിലേക്ക് പുറംതള്ളപ്പെട്ട മാലാഖയെന്ന് ബൈബിൾ പരാമർശിക്കുന്ന #ലൂസിഫർ ആണ് ആധുനിക സാത്താൻ സഭയുടെ ആരാധനാമൂർത്തി.ക്രൈസ്തവസഭകളുടെ കുരിശ് തലതിരിച്ചതാണ് സാത്താൻ സഭയുടെ കുരിശ്.നഗ്നയായ സ്ത്രീയുടെ ജനനേന്ദ്രിയമാണ് കറുത്ത കുർബാനയിലെ അൾത്താര.ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ഇവരുടെ ആരാധനാലയങ്ങള്‍.ശരീരത്തില്‍ നിന്നും രക്തം ഒഴുക്കുക,മുടി കത്തിക്കുക,അമാവാസി ദിനത്തില്‍ മൂങ്ങയെ കുരുതി നല്‍കുക തുടങ്ങിയ ചടങ്ങുകളും ഇവർക്കുണ്ട്.മദ്യപാനവും ലൈംഗികകേളികളും സാത്താൻപൂജയുടെ മുഖ്യഘടകങ്ങളാണ്.ദൈവത്തിന് പകരം സാത്താന്‍,നന്മയ്‌ക്കു പകരം തിന്മ എന്നതാണ്‌ ഇത്തരക്കാരുടെ അടിസ്ഥാന പ്രമാണം.എന്നാല്‍ ലഹരിയുടെയും ലൈംഗികതയുടെയും പാരമ്യതയിലെത്തി ഒടുക്കം സമനില തെറ്റി ജീവിതം അവസാനിപ്പിക്കുന്ന അരാജകവാദികളുടെ കൂട്ടമാണ്‌ സാത്താന്‍ സേവകരുടേത് എന്നതാണ് വാസ്തവം

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ,മനസ്സിൽ ആദ്യം ഓർമ വരിക കറുത്ത കുർബാനയാണ്.കത്തോലിക്കാ കുർബാനയെ പരിഹസിക്കുന്ന വിധത്തിൽ സാത്താൻ സേവകർ,അവരുടെ ഒത്തുകൂടൽ ദിനത്തിൽ ചെയ്യുന്ന കർമ്മങ്ങളെയാണ് പൊതുവേ #കറുത്തകുർബാന(Black Mass)എന്ന് പറയുന്നത്.കറുത്ത കുര്‍ബാനയുടെ തുടക്കം പതിനേഴാം നൂറ്റാണ്ടിലാണ്‌.1500കളിൽ കാതറിൻ.ഡി-മെഡിസി എന്ന ഫ്രാൻസിലെ രാജ്ഞിയാണ് ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം പറയുന്നത്.1600കളിൽ ഗുയിബർഗ് എന്ന വൈദികനും ഫ്രാൻസിലെ രാജാവിനുവേണ്ടി കറുത്ത കുർബ്ബാന അർപ്പിച്ചിട്ടുണ്ട്.അമേരിക്കയിലെ കോവൻഗ്രൂപ്പ്‌ എന്ന സംഘടന 1968ല്‍ കറുത്ത കുര്‍ബാനയുടെ ഭാഗമായി ഒരു ആല്‍ബം പുറത്തിറക്കുകയും അത്‌ സ്റ്റേജ്‌ ഷോകളുടെ ഭാഗമായി മാറുകയും ചെയ്‌തതോടെ അരാജകസമൂഹത്തെ ഇത്തരക്കാർ വ്യാപകമായി ഒരുമിപ്പിച്ചു തുടങ്ങി.മ്ലേച്ഛവും പൈശാചികവുമാണ്‌ ഇവരുടെ ആചാരക്രമങ്ങളെല്ലാം തന്നെയും.സ്‌ത്രീയുടെ നഗ്നശരീരം ബലിപീഠമാക്കി സ്‌ത്രീസ്രവവും ബീജവും വീഞ്ഞിലോ രക്തത്തിലോ ചേര്‍ത്ത്‌ കുര്‍ബാന അര്‍പ്പിക്കുന്ന നിന്ദ്യമായ ആചാരമുണ്ട് ഇത്തരക്കാർക്ക്.കൂടാതെ കറുത്ത മെഴുകുതിരി,അശുദ്ധരക്തം,തലയോട്‌,അസ്ഥികള്‍ എന്നിവയെല്ലാം കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്നു.

സാത്താന്‍ ആരാധനയിലെ പ്രധാന ഘടകം ക്രൈസ്‌തവ സഭയും വിശ്വാസികളും പരിപാവനമായി കണക്കാക്കുന്ന തിരുവോസ്‌തിയാണ്‌.എത്ര വിലകൊടുത്തും തിരുവോസ്‌തി ദേവാലയങ്ങളില്‍ നിന്നു സ്വന്തമാക്കി ഏറ്റവും പൂജ്യമായ വിശുദ്ധ കുര്‍ബാനയെ ഇവര്‍ അവഹേളിക്കുന്നു.മദ്യം,മയക്കുമരുന്ന്‌ എന്നിവയുടെ ഉപയോഗവും നഗ്നനൃത്തവും വിശുദ്ധ കുര്‍ബാനയുടെ വികൃതമായ അവതരണവും ബൈബിള്‍ വചനങ്ങളുടെ തലതിരിഞ്ഞ പ്രയോഗങ്ങളുമൊക്കെയായി നടത്തുന്ന ഈ ഉന്മാദോത്സവത്തില്‍ പരസ്യമായ ലൈംഗികബന്ധം വരെ ഉള്‍പ്പെടുന്നു.രതിവൈകൃതങ്ങൾ വഴി വിശുദ്ധകുര്‍ബാനയെയും അള്‍ത്താരയിലെ പൂജ്യവസ്‌തുക്കളയും ബൈബിളിനെയും അപമാനിക്കുന്ന നികൃഷ്ടമായ ആചാരക്രിയ എന്നു മാത്രം സാത്താന്‍ സേവക്കാരുടെ കറുത്ത കുര്‍ബാനയെ വിശേഷിപ്പിച്ചാൽ മതി.കറുത്ത കുർബാനയുടെ(Black Mass)ദൃശ്യങ്ങൾ അടങ്ങിയ നിരവധി സിനിമകള്‍ ഇക്കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്. #The_Da_Vinci_Code, #And #Angels_And_Demons തുടങ്ങിയ സിനിമകളിൽ കറുത്ത കുർബാനയുടെ ചലച്ചിത്രാവിഷ്ക്കരണം കാണാം.യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിവസ്തുക്കളാവുമ്പോൾ,കറുത്ത കുർബാനയിൽ രക്തവും മാംസവും ബലിവസ്തുക്കളാവുന്നു.ബലിപീഠത്തിൽ പ്രത്യക്ഷപ്പെടുന്ന പരിപൂർണ്ണനഗ്നയായ സ്ത്രീയുമായുള്ള ലൈംഗികവേഴ്ചയും സാത്താൻ സ്തുതികളുമായെല്ലാം പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ആത്യന്തികലക്ഷ്യം സാത്താൻ ആരാധന തന്നെയാണ്.

അത്യന്തം നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുന്നത്.കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം വിവിധയിനം രാജ്യങ്ങളില്‍ വ്യത്യസ്തമായ ചില രീതികളിലാണെങ്കിലും ആത്യന്തികമായി നോക്കുമ്പോള്‍ പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഒന്ന് തന്നെയെന്നു കാണാന്‍ കഴിയും.നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാനയര്‍പ്പിക്കുക.ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ അല്ലെങ്കിൽ പന്നിയോ,ആടോ,കരടിയോ ഉണ്ടായിരിക്കും.ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി(കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം)കത്തിക്കുയോ എറിഞ്ഞു കളയുകയോ ചെയുക,ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക,വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക,മനുഷ്യക്കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക,കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ.ആഘോഷവേളകളിൽ ചിലപ്പോൾ മനുഷ്യമാംസവും പുരോഹിതർ ഉപയോഗിക്കാറുണ്ടത്രേ!മദ്യപാനം..ബലി പീഠത്തിന്മേലുള്ള ലൈംഗികവേഴ്ച..നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക..നഗ്നരാക്കിയ നവജാത ശിശുക്കളെ ജീവനോടെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക..വിശുദ്ധ എണ്ണയിൽ കുട്ടികളെ മാമോദീസ മുക്കുക..ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക..ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ മറ്റ്അനുഷ്ഠാന രീതികൾ.വിശുദ്ധ വസ്തുക്കളെ തുപ്പുക,ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave”..”Satanas” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുന്നത്.തുടർന്ന് മദ്യവും പെണ്ണും യഥേഷ്ടം ആസ്വദിക്കാം.ദൈവത്തെയും ദൈവപുത്രനെയും അവഹേളിക്കുക വഴി സാത്താനെ പ്രീതിപ്പെടുത്തുകയെന്നതാണ്‌ കറുത്ത കുര്‍ബാനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

കുര്‍ബാനയ്ക്ക്‌ ശേഷം ഹൈപ്രിസ്റ്റ്‌(മുഖ്യ പുരോഹിതന്‍) അവളുമായുള്ള ലൈംഗികവേഴ്ച നടത്തുന്നതോടെയാണ്‌ കറുത്ത കുര്‍ബാന പൂര്‍ത്തിയാവുന്നത്.ശിശുബലി,സ്വവര്‍ഗ-ഉഭയവര്‍ഗസംഭോഗം,ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ സാമൂഹ്യ വിരുദ്ധമായ കാര്യങ്ങള്‍ നടത്തുന്നവരാണ്‌ സാത്താന്‍ ആരാധകര്‍.
സാത്താന്‍സേവക്കാരുടെ സംഘത്തില്‍പ്പെട്ട വ്യക്തിക്ക്‌ അതില്‍ നിന്നും പുറത്തു കടക്കുന്നതിന് ഏറെ കടമ്പകളുണ്ട്.ഒരിക്കല്‍ പങ്കാളിയായവർക്ക് പിന്നീട്‌ പിന്‍വലിയാനുള്ള സകല പഴുതുകളും അടയ്‌ക്കുമെന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്തമായി മാറാറുണ്ട്.അമേരിക്ക,ഫിന്‍ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്‌ സാത്താന്‍ സേവക്കാര്‍ക്ക്‌ വരുമാനം ലഭിക്കുന്നത്‌.വിദേശരാജ്യങ്ങളിൽ സാത്താന്‍ സേവകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ വലിയ ലഹരി മാഫിയകളാണ്‌.അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്പത്ത്‌ ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നമുള്ള മിഥ്യാധാരണയിലാണ്‌ പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്‌ തന്നെ.

സഭ നിരോധിച്ചതാണിവരുടെ രീതികളെല്ലാം തന്നെയും.നന്മയുണ്ടെങ്കിൽ തിന്മയും ഉണ്ട് എന്ന പോലെ,ദൈവമുണ്ടെങ്കിൽ സാത്താനുമുണ്ടെന്നാണ് ഇത്തരം ആചാരങ്ങളെ പ്രാപിക്കുന്ന ആളുകൾ വിശ്വസിക്കുന്നത്.ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കുറുക്കുവഴി തേടുന്നവരുടെ വഴിയാണത്രേ സാത്താൻ സേവ.ദൈവമില്ല എന്ന് വിശ്വസിക്കുകയും, സകലജ്ഞാനത്തിന്റെയും ശക്തിയുടെയും ഉറവിടമായി സാത്താനെയും കാണുന്ന അവസ്ഥയിലാണ് ആളുകൾ സാത്താൻ സേവയിലേക്ക് തിരിയുന്നത്.മതഗ്രന്ഥത്തിൽ കുത്തി നിർത്തിയ കോമ്പസ്സും അതിനുമുന്നിൽ ഇരുന്നു പഠിക്കുന്ന ഒരു കൊച്ചുകുട്ടിയുമാണ് ഇവരുടെ പ്രധാന ശില്പങ്ങളിലൊന്ന്.ഈ ശില്പത്തിലൂടെ,മതമല്ല ശാസ്ത്രമാണ് വലുതെന്നും ശാസ്ത്രത്തിന്റെ അധിപനാണ് സാത്താനെന്നും ഇവർ അവകാശപ്പെടുന്നു.സ്വബോധത്തോടെ ആത്മാവ് ശരീരത്തിൽ നിന്നും പുറത്തു കടക്കുന്നതിന് വേണ്ടി നടത്തുന്ന ചടങ്ങുകളും ഇവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.അതിൽ ഏറ്റവും പ്രധാനമാണ് #ആസ്ട്രൽ_പ്രൊജക്ഷൻ.
ആസ്ട്രല്‍ പ്രൊജക്ഷൻ എന്ന പ്രക്രിയയെ ലളിതമായി വിശദീകരിക്കുകയാണെങ്കിൽ ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന പ്രവൃത്തി എന്ന് പറയേണ്ടി വരും.നഗ്നനേത്രങ്ങള്‍ക്ക് അജ്ഞാതമായ സൂക്ഷ്മദേഹത്തെ(ആസ്ട്രല്‍ ബോഡി)ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്നതിനെയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്.വിദൂരത്തുള്ള ഒരാളിലേക്ക് ഇന്ദ്രിയസഹായമില്ലാതെയുള്ള സന്ദേശക്കൈമാറ്റത്തെ വിശേഷിപ്പിക്കുന്ന ടെലിപ്പതി എന്ന പ്രതിഭാസത്തിന്റെയും ശാസ്ത്രീയാടിസ്ഥാനമില്ലാത്ത പരകായപ്രവേശമെന്ന രീതിയുടെയും മറ്റൊരു വശമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍.ഭൗതിക ശരീരം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടെങ്കിൽ പോലും സൂക്ഷ്മദേഹം അഥവാ ആത്മാവ് വേറെയെവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് ഒരുവേള തോന്നുന്ന അവസ്ഥ.അതാണ് ശരിക്കും ആസ്ട്രൽ പ്രൊജക്ഷൻ.

ശരീരത്തില്‍ നിന്നു സൂക്ഷ്മദേഹത്തെ അഥവാ ആത്മാവിനെ വേര്‍പ്പെടുത്തിയാൽ പ്രപഞ്ചം മുഴുവന്‍ യഥേഷ്ടം സഞ്ചരിക്കാനും ശരീരബോധത്തിനപ്പുറമുള്ള വിസ്‍മയങ്ങളെ കാണുവാനും അറിയാനും ആസ്ട്രല്‍ പ്രൊജക്ഷന്‍ വഴി സാധിക്കുമെന്നാണ് ഇത് പരിശീലിക്കുന്നവരുടെ അവകാശവാദം.ഒപ്പം ആത്മാവും മനസ്സും സ്വതന്ത്രമായിത്തീരുകയും ചെയ്യുമത്രേ.ആസ്‌ട്രല്‍ പ്രൊജക്ഷന്‍ നടത്തിയ വ്യക്തിക്ക്‌ അപാരമായ ഊർജ്ജവും ധൈര്യവും കിട്ടുമെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു.പറക്കാനും പരേതാത്മാക്കളോട്‌ സംവദിക്കാനും കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു.ആസ്‌ട്രൽ ട്രാവൽ എന്നാണിത്‌ പൊതുവേ അറിയപ്പെടുന്നത്‌.ഇത്തരം ക്രിയകള്‍ ചെയ്യുന്നവര്‍ക്ക്‌ മനോനില തെറ്റുക സാധാരണമാണ്‌.എത്ര ഹീനമായ കര്‍മമാണ് ചെയ്യുന്നതെങ്കിലും പശ്ചാത്താപമോ പുനര്‍ചിന്തയോ ഇക്കൂട്ടർക്ക് ഉണ്ടാവില്ല.പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിൽ ബന്ധം നഷ്ടപ്പെടാം.

ആസ്‌ട്രൽപ്രൊജക്ഷൻ…ആസ്‌ട്രൽട്രാവൽ എന്നിവയൊക്കെ അന്ധവിശ്വാസമാണെന്നും ഇതിനൊന്നും ശാസ്ത്രീയാടിത്തറ ഇല്ലെന്നുമാണ് ശാസ്ത്രലോകത്തിന്റെ വാദം.ഇതൊക്കെയാണെങ്കിലും പാശ്ചാത്യലോകത്തും പ്രാചീന ഈജിപ്ത്, ചൈന,ഇന്ത്യ,ജപ്പാന്‍,പടിഞ്ഞാറന്‍ ആര്‍ട്ടിക്കിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയിലുമെല്ലാം ആസ്ട്രല്‍ പ്രൊജക്ഷന്റെ വ്യത്യസ്ത വകദേദങ്ങള്‍ പരിശീലിച്ചു വന്നിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.19ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ യോഗികള്‍ക്കിടയില്‍ സൂക്ഷ്മ ദേഹത്തിന്റെ ശരീരം വിട്ടുള്ള യാത്രകള്‍ക്ക് മന്ത്രാവാദത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും അകമ്പടിയുണ്ടായിരുന്നുവെത്രേ.കേരളത്തിൽ നിലനിന്നിരുന്ന ഒടിവിദ്യക്ക് ആസ്ട്രൽ പ്രൊജക്ഷനുമായി പ്രകടപരമായി സാമ്യമുണ്ട്.യോഗാവസ്ഥക്കപ്പുറം മന്ത്രവാദത്തിലേക്ക് കടക്കുമ്പോഴാണ് ആസ്ട്രൽ പ്രൊജക്ഷന്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിമാറുന്നത്.ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്താന്‍ നരബലി വഴി സാധിക്കുമെന്ന ആശയമാകാം ഒരുപക്ഷേ മാതാപിതാക്കളെയും സഹോദരിയേയുമെല്ലാം കൊന്ന് പരീക്ഷണം നടത്താന്‍ കേഡലിനെ പ്രേരിപ്പിച്ച പ്രധാനഘടകം.

ഒരാളുടെ ശരീരവും സൂക്ഷ്മദേഹവും ഇന്ദ്രിയങ്ങള്‍ക്ക് അനുഭവസാധ്യമാകുന്നതിനപ്പുറമുള്ള പ്രകാശത്തിന്റെ നൂലിഴകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് ഇത് പൊട്ടുകയെന്നുമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നവര്‍ പറയുന്നത്.നവജാതശിശുക്കളില്‍ കുറച്ച് കാലത്തേക്ക് ഈ സൂക്ഷ്മദേഹവും ശരീരവും തമ്മില്‍ അകന്നാണ് ഇരിക്കുകയെന്നും ഇവര്‍ ഉറങ്ങുമ്പോള്‍ ലൂസിഡ്‌ സ്വപ്നങ്ങളിലൂടെ അതീന്ദ്രിയ ലോകവുമായി ബന്ധം സ്ഥാപിക്കാറുണ്ടെന്നും ഇതഭ്യസിക്കുന്നവർ പറയുന്നു.എന്നാൽ മന്ത്രവാദത്തെ അടിസ്ഥാനമാക്കിയുള്ള..ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ അവകാശവാദത്തെ വെറും ശാസ്ത്രാഭാസമായാണ് ശാസ്ത്രജ്ഞരും ശാസ്ത്രലോകവും ഒരു പോലെ വിലയിരുത്തുന്നത്.എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകൾ ഇത്തരം വിഷയങ്ങളില്‍ അമിതതാല്‍പര്യം കാണിക്കുന്നുവെന്നതിലാണ് ശാസ്ത്രലോകത്തിന് ഏറ്റവും വലിയ അമ്പരപ്പ്!!!
കൗതുകകരമായ വിഷയമായത് കൊണ്ട് തന്നെ ഇത്തരം സംഭവികാസങ്ങളെ ആധാരമാക്കി നിരവധി സിനിമകളും ലോകത്ത് പുറത്തിറങ്ങിയിട്ടുണ്ട്
Satanic Worship :
●The Devils Rides Out
●The Witch
●Angel Heart
●The Sentinel
●7th Victim
●Dont Deliver Us From Evil
●The Wailing
●House Of The Devil
●Rosemary’s Baby
●Haxon
●The Day Of The Beast
●Starry Eyes
Astral Projection :
●Incidious Series
●Awake
●Altered States
●Dreams Comes True
●If I Stay
●Doctor strange
Lucid Dreams :
●Avatar
●Inception
●The Matrix
◆Eternal Sunshine Of The Spotless Mind
●Lucia(Kannada)
●Ennakul Oruvan(Tamil Remake Of Lucia)
സാത്താൻ സേവയെ ആദ്യമായി സിനിമയിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ജയരാജാണ്.2004ൽ റെയിൻ റെയിൻ കം എഗെയ്ൻ എന്ന സിനിമയിലൂടെയായിരുന്നു അത്.2017 ൽ ജിനു എബ്രഹാം സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആദംജോണിലും സാത്താൻ സേവയുടെ ഭീകരമുഖം മലയാളി കണ്ടറിഞ്ഞു.വിചിത്രമെന്ന് തോന്നുമെങ്കിലും Astral Projection എന്ന ആശയം മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് സംവിധായകൻ ഫാസിലാണ്,മോഹൻലാൽ-നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു അത്.ഒളിഞ്ഞും തെളിഞ്ഞും പിന്നീട് ഇതിന്റെ സ്വാധീനം മലയാളസിനിമയിൽ വന്നും പോയുമിരുന്നു.ഒടുക്കമിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ട്രാൻസിൽ വരെ അതെത്തി നിൽക്കുന്നു.2018ൽ റിലീസായ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ടാക്സിവാല പറഞ്ഞ വിഷയവും ആസ്ട്രൽ പ്രൊജക്ഷൻ തന്നെ.