പ്രതിഭ കൊണ്ട് മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന പല പ്രമുഖസംഗീതസംവിധായകർക്കൊപ്പം നിൽക്കാൻ തക്ക പ്രാപ്തിയും കഴിവുമുള്ള സമാദരണീയനായ വ്യക്തിത്വം.പക്ഷേ ഒരു ദേശീയ അവാർഡ് ഒഴിച്ചു നിർത്തിയാൽ ഔസേപ്പച്ചന്റെ സംഗീതം ഇന്നും കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് കരുതുന്നത്.ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി മലയാളസിനിമാ സംഗീതലോകത്തേക്ക് കടന്നുവന്ന ഈ മനുഷ്യൻ മൂന്ന് പതിറ്റാണ്ടുകളിലധികമായി മലയാളസിനിമാസംഗീതലോകത്തെ നിറസാന്നിധ്യമാണ്.കാതിന് കേൾക്കാൻ ഇമ്പമുള്ളതും,ശ്രോതാവിന് ആനന്ദം പകരുന്നതുമായ നിരവധി മികച്ച ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ഇന്നും പുറത്തിറങ്ങുന്നത്.
തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ 1955 സെപ്റ്റംബർ 13 നാണ് ഔസേപ്പച്ചന് ജനിച്ചത്.മേച്ചേരി ലൂയിസും മാത്തിരിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.തൃശൂര്‍ സെന്റ്തോമസ് കോളജില്‍ നിന്നായിരുന്നു അദ്ദേഹം ബിരുദം നേടിയത്.പ്രശസ്ത ഗായിക മാധുരിയുടെ ഗാനമേളകളില്‍ വയലിന് വായിക്കാന്‍ അവസരം കിട്ടിയ ഔസേപ്പച്ചന്,പ്രമുഖ സംഗീതസംവിധായകന് ദേവരാജന്‍ മാസ്റ്ററുടെ കണ്ണില്‍പ്പെട്ടതാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവിന് കാരണമായത്.അതിനിടെ അദ്ദേഹത്തിന് മദ്രാസില്‍ വയലിനിസ്റ്റായി പിന്നണിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.ആയിടയ്ക്കാണ് ഈണം എന്ന ഭരതൻ സിനിമയ്ക്കു വേണ്ടി പശ്ചാത്തലസംഗീതമൊരുക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്.ഭരതന് തന്നെ സംവിധാനം ചെയ്ത കാതോടു കാതോരം ആയിരുന്നു ഔസേപ്പച്ചന് സ്വന്തമായി സംഗീതസംവിധാനം ചെയ്ത ആദ്യത്തെ സിനിമ.ആ സിനിമയിലെ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായി.മാത്രമല്ല ഇതിലെ പാട്ടുകളിലെല്ലാം വയലിന് മുന്തിയ പ്രാധാന്യമാണ് കൊടുത്തിരുന്നത്🎶നീയെന്‍ സര്‍ഗ സംഗീതമേ🎶ദേവദൂതര്‍ പാടി🎶കാതോടു കാതോരം🎶എന്നിവയയിലെല്ലാം തന്നെ വയലിന്റെ സാന്നിധ്യം വേറിട്ടു നിന്നു.മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തില്‍ നായകനായ മമ്മൂട്ടി ഒരു വയലിനിസ്റ്റിന്റെ വേഷത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത് എന്നാണ്.!!
സംഗീതജീവിതത്തിൽ 40 വർഷം പിന്നിടാൻ ഒരുങ്ങുന്ന അദ്ദേഹം ഏതാണ്ട് 120ഓളം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്,വന്ദനം,അനിയത്തിപ്രാവ്,ലേലം,കസ്തൂരിമാൻ,ആയുഷ്ക്കാലം,കൈ എത്തും ദൂരത്ത് തുടങ്ങി നിരവധിയായ സൂപ്പർഹിറ്റുകൾ!!.സംഗീതത്തിലും പശ്ചാത്തലസംഗീതത്തിലും പ്രാഗത്ഭ്യം തെളിയിച്ച അത്ഭുതപ്രതിഭയാണ് ഈ മനുഷ്യൻ.ഹിന്ദിയിൽ പ്രിയദർശൻ സിനിമകൾക്ക് വേണ്ടി അദ്ദേഹം പശ്ചാത്തലസംഗീതം നിർവഹിച്ചിട്ടുണ്ട്.കൂടാതെ വി.കെ.പ്രകാശ് ഒരുക്കിയ ഫ്രീക്കിചക്ര എന്ന ഹിന്ദിസിനിമക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
1987ല്‍ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് ആദ്യമായ് സംസ്ഥാന അവാര്‍ഡ് നേടിയ അദ്ദേഹം 2013ൽ നടൻ എന്ന സിനിമയിലൂടെ രണ്ടാമതും ഈ പുരസ്കാരം സ്വന്തമാക്കി.ഒരേ കടൽ എന്ന ചിത്രം അദ്ദേഹത്തിന് ഒരേ സമയം ദേശീയഅവാർഡിന്റെയും സംസ്ഥാന അവാർഡിന്റെയും തിളക്കം സമ്മാനിച്ചു.ദേശീയഅവാർഡ് ലഭിച്ചത് ചിത്രത്തിന്റെ സംഗീതസംവിധാനത്തിനും,സംസ്ഥാന അവാർഡ് ലഭിച്ചത് ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിനുമായിരുന്നു എന്ന സവിശേഷത കൂടിയുണ്ട്
മറിയയാണ് അദ്ദേഹത്തിന്റെ ഭാര്യ.കിരണും അരുണും മക്കള്‍.പ്രശസ്ത ഗായകൻ ഫ്രാങ്കോ,ഔസേപ്പച്ചന്റെ സഹോദരീപുത്രനാണ്
ഔസേപ്പച്ചന് ഈണം നല്കിയ നൂറ് സൂപ്പർഹിറ്റ് സിനിമാഗാനങ്ങള്‍(ലിസ്റ്റ് അപൂർണമാണ്..അഭിപ്രായങ്ങൾക്കും മറ്റ് മികച്ച ഗാനങ്ങൾക്കും കാത്തിരിക്കുന്നു)ആശംസകളോടെ ഒരു കടുത്ത ആരാധകൻ
👇🎶🎶👇
1️⃣ഒരു രാജമല്ലി വിടരുന്ന പോലെ(അനിയത്തിപ്രാവ്)
2️⃣രാപ്പാടീ കേഴുന്നുവോ(ആകാശദൂത്)
3⃣പാതിരാമഴയേതോ ഹംസഗീതം പാടി(ഉള്ളടക്കം)
4️⃣ഉണ്ണികളേ ഒരു കഥ പറയാം(ഉണ്ണികളേ ഒരു കഥ പറയാം)
5️⃣അന്തിപ്പൊൻവെട്ടം(വന്ദനം)
6️⃣ഞാനൊരു പാട്ട് പാടാം(മേഘം)
7️⃣ഏതോ വാർമുകിലിൻ(പൂക്കാലം വരവായി)
8️⃣പിച്ചകപൂങ്കാവുകൾക്കുമപ്പുറം(നമ്പർ 20 മദ്രാസ് മെയിൽ)
9⃣ഓർമകൾ ഓടിക്കളിക്കുവാൻ(മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)
1⃣0⃣കണ്ണാന്തുമ്പീ പോരാമോ(കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ)
1⃣1⃣ഒരു വേനൽപ്പുഴയിൽ(പ്രണയകാലം)
1⃣2⃣നിലാപ്പൈതലേ(ഒളിമ്പ്യൻ അന്തോണി ആദം)
1⃣3⃣താരും തളിരും മിഴി പൂട്ടി(ചിലമ്പ്)
1⃣4⃣താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ(മുല്ലവള്ളിയും തേന്മാവും)
1️⃣5️⃣കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയേ(ഒരു മുത്തശ്ശിക്കഥ)
1️⃣6️⃣സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ(അക്കരെ അക്കരെ അക്കരെ)
1⃣7️⃣ഉരുകി ഉരുകി എരിയുമീ(ലേലം)
1⃣8️⃣മൗനം സ്വരമായ്(ആയുഷ്ക്കാലം)
1️⃣9️⃣ഇനിയെന്ത് നൽകണം(ലൈഫ് ഈസ് ബ്യൂട്ടിഫുൾ)
2️⃣0️⃣മഴയുള്ള രാത്രിയിൽ(കഥ)
2️⃣1️⃣ഒരു പൂവിനെ നിശാശലഭം(മീനത്തിൽ താലികെട്ട്)
2️⃣2️⃣യവനകഥയിൽ നിന്നു വന്ന(അന്ന)Unreleased
2️⃣3️⃣മഞ്ഞു പെയ്യുന്ന രാത്രിയിൽ(പുറപ്പാട്)
2️⃣4️⃣പ്രണയസൗഗന്ധികങ്ങൾ(ഡാർലിംഗ് ഡാർലിംഗ്)
2⃣5️⃣കവിളിണയിൽ കുങ്കുമമോ(വന്ദനം)
2⃣6️⃣അഴലിന്റെ ആഴങ്ങളിൽ(അയാളും ഞാനും തമ്മിൽ)
2⃣7️⃣അന്തിവെയിൽ പൊന്നുതിരും(ഉള്ളടക്കം)
2⃣8️⃣സമയമിതപൂർവ്വ സായാഹ്നം(ഹരികൃഷ്ണൻസ്)
2️⃣9️⃣എന്നും നിന്നെ പൂജിക്കാം(അനിയത്തിപ്രാവ്)
3️⃣0️⃣പൂവേ ഒരു മഴമുത്തം(കൈ എത്തും ദൂരത്ത്)
3️⃣1️⃣മാർഗഴിയേ മല്ലികയേ(മേഘം)
3️⃣2️⃣നീ എൻ സർഗ്ഗസൗന്ദര്യമേ(കാതോട് കാതോരം)
3️⃣3️⃣പഞ്ചവർണക്കുളിരേ(സൂര്യപുത്രൻ)
3️⃣4️⃣ഒരു പൂ വിരിയുന്ന(വിചാരണ)
3⃣5️⃣കുടമുല്ലക്കമ്മലണിഞ്ഞാൽ(ഈ പറക്കും തളിക)
3️⃣6️⃣കിനാവിലെ ജനാലകൾ(പ്രാഞ്ചിയേട്ടൻ & ദി സെയ്ന്റ്)
3️⃣7️⃣ഒരു വാക്ക് മിണ്ടാതെ(ജൂലൈ 4)
3⃣8️⃣ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ(നടൻ)
3️⃣9️⃣അരികത്തായാരോ പാടുന്നുണ്ടോ(ബോഡി ഗാർഡ്)
4️⃣0️⃣മഞ്ഞുമഴക്കാട്ടിൽ(ആഗതൻ)
4️⃣1️⃣കാണാക്കണ്ണിൽ കാണും(പോലീസ്)
4️⃣2️⃣വാ വാ വോ വാവേ(എന്റെ വീട് അപ്പൂന്റേം)
4️⃣3️⃣റോജാപ്പൂ കവിളത്ത്(ചന്ദാമാമ)
4️⃣4️⃣നാടോടിത്തെയ്യവും(സുന്ദരകില്ലാഡി)
4⃣5️⃣പുടമുറിക്കല്യാണം(ചിലമ്പ്)
4️⃣6️⃣വാഴപ്പൂങ്കിളികൾ(ഉണ്ണികളേ ഒരു കഥ പറയാം)
4⃣7️⃣തുമ്പയും തുളസിയും(മേഘം)
4⃣8️⃣കാട്ടിലെ മൈനയെ(ആകാശദൂത്)
4⃣9️⃣പൊന്നിൻ വള കിലുക്കി(ഞങ്ങൾ സന്തുഷ്ടരാണ്)
5️⃣0️⃣ദൂരെ മാമലയിൽ(വീണ്ടും)
5️⃣1️⃣പേരില്ലാരാജ്യത്തെ രാജകുമാരി(ബോഡിഗാർഡ്)
5️⃣2️⃣പ്രിയനേ നീയെന്നെ(വിസ്മയത്തുമ്പത്ത്)
5️⃣3️⃣തൊട്ടാൽ പൂക്കും(മോസ് & ക്യാറ്റ്)
5️⃣4️⃣എന്തേ നീ കണ്ണാ(സസ്നേഹം സുമിത്ര)
5⃣5️⃣മാടത്തക്കിളി മാടത്തക്കിളി(വജ്രം)
5⃣6️⃣അഴകേ കണ്മണിയെ(കസ്തൂരിമാൻ)
5⃣7️⃣കേളി നിലാവൊരു പാലാഴി(ലൈഫ് ഈസ് ബ്യൂട്ടിഫുൾ)
5⃣8️⃣ദേവദൂതർ പാടി(കാതോട് കാതോരം)
5⃣9️⃣മായാത്ത മാരിവില്ലിതാ(ഉള്ളടക്കം)
6️⃣0️⃣താളം മറന്ന താരാട്ട് കേട്ടെൻ(പ്രണാമം)
6️⃣1️⃣അനിയത്തിപ്രാവിന്(അനിയത്തിപ്രാവ്)
6️⃣2️⃣മാതം പുലരുമ്പോൾ(സുന്ദരകില്ലാടി)
6️⃣3️⃣വിളക്ക് വയ്ക്കും(മേഘം)
6️⃣4️⃣പൊന്നാമ്പൽ പുഴയിറമ്പിൽ(ഹരികഷ്ണൻസ്)
6⃣5️⃣ഏത് സുന്ദരസ്വപ്നയവനിക(നടൻ)
6⃣6️⃣വാകമരത്തിൻ(ജൂലൈ 4)
6⃣7️⃣രാക്കുയിൽ പാടി(കസ്തൂരിമാൻ)
6⃣8️⃣ഞാൻ കനവിൽ കണ്ടൊരു(ആഗതൻ)
6⃣9️⃣പ്രിയസഖീ എവിടെ നീ(കൈ എത്തും ദൂരത്ത്)
7️⃣0️⃣ഓ പ്രിയേ(അനിയത്തിപ്രാവ്)
7️⃣1️⃣മഞ്ഞുകാലം നോൽക്കും(മേഘം)
7️⃣2️⃣ആരോമലേ(മീനത്തിൽ താലികെട്ട്)
7️⃣3️⃣ഇരുമെയ്യും ഒരു മനസ്സും(ഞങ്ങൾ സന്തുഷ്ടരാണ്)
7️⃣4️⃣പൂജാബിംബം മിഴി തുറന്നു(ഹരികൃഷ്ണൻസ്)
7️⃣5️⃣പൂക്കൈത പൂക്കുന്ന പാടങ്ങളിൽ(ജനുവരി ഒരു ഓർമ)
7⃣6️⃣മിന്നൽക്കൈവള ചാർത്തി(ഹരികൃഷ്ണൻസ്)
7⃣7️⃣കാശിത്തുമ്പ പൂവായ്(മൂക്കില്ലാരാജ്യത്ത്)
7⃣8️⃣കണ്ണനാരാരോ(ഗമനം)
7⃣9️⃣തീരം തേടും(വന്ദനം)
8️⃣0️⃣ഡാർലിംഗ് ഡാർലിംഗ്(ഡാർലിംഗ് ഡാർലിംഗ്)
8️⃣1️⃣കൊഞ്ചി കൊഞ്ചി(വിസ്മയത്തുമ്പത്ത്)
8️⃣2️⃣വൺ + വൺ(കസ്തൂരിമാൻ)
8️⃣3️⃣ജനുവരിയിൽ യുവലഹരിയിൽ(അയാളും ഞാനും തമ്മിൽ)
8️⃣4️⃣നന്നങ്ങാടികൾ(കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ)
8️⃣5️⃣പുഞ്ചിരിയുടെ പൂവിളികളിൽ(ഉണ്ണികളേ ഒരു കഥ പറയാം)
8️⃣6️⃣തിരുനെല്ലിക്കാട് പൂത്തു(ദിനരാത്രങ്ങൾ)
8️⃣7️⃣ചെന്താമരയേ വാ(തസ്കരവീരൻ)
8️⃣8️⃣കാ കാട്ടിലെ കൂ കൂട്ടിലെ(ഈ പറക്കും തളിക)
8️⃣9️⃣മുത്തും പവിഴവും(ഡാർലിംഗ് ഡാർലിംഗ്)
9️⃣0️⃣പൊന്നേ പൊന്നമ്പിളി(ഹരികൃഷ്ണൻസ്)
9️⃣1️⃣തൊട്ടു വിളിച്ചാലോ(സ്വപ്നം കൊണ്ട് തുലാഭാരം)
9️⃣2️⃣ഗോകുലത്തിൽ താമസിക്കും(കൈയെത്തും ദൂരത്ത്)
9️⃣3️⃣സന്ധ്യേ സന്ധ്യേ സായം സന്ധ്യേ(മൂന്നാമതൊരാൾ)
9️⃣4️⃣യമുന വെറുതെ(ഒരേ കടൽ)
9️⃣5️⃣ദൂരെയൊരു താരം(മീനത്തിൽ താലികെട്ട്)
9️⃣6️⃣ഹേയ് ചുമ്മാ ചുമ്മാ ചിരിക്കാമെടോ(ഒളിമ്പ്യൻ അന്തോണി ആദം)
9️⃣7️⃣വസന്തരാവിൻ കിളിവാതിൽ(കൈ എത്തും ദൂരത്ത്)
9️⃣8️⃣പവിഴവുമായ് വരും പനങ്കിളികളെ(ഗമനം)
9️⃣9️⃣പ്രണയസന്ധ്യ(ഒരേ കടൽ)
1️⃣0️⃣0️⃣നിലാവിന്റെ തൂവൽ(മൂന്നാമതൊരാൾ)