സിദ്ധാർത്ഥ് ലാമ, റിമ്പോച്ചെ അഥവാ നമ്മുടെ ഉണ്ണിക്കുട്ടൻ

357

Sunil Waynz

അപരിചിതമായ ഒരു രാജ്യത്ത്..അതിലും അപരിചിതമായ ഒരു ദേശത്ത് പോയി 8ആം വയസ്സിൽ ഒരു സിനിമയിൽ അഭിനയിക്കുക..കാൽനൂറ്റാണ്ടിനിപ്പുറവും ആ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ സ്നേഹവായ്പുകളും ഊഷ്മളതയും നിരന്തരം ലഭിച്ചു കൊണ്ടേയിരിക്കുക…സിനിമാലോകത്ത് വളരെ അപൂർവമായി മാത്രം നടക്കുന്ന സംഗതിക്ക് പാത്രമായ വ്യക്തി

♥️സിദ്ധാർത്ഥ് ലാമ♥️Aka റിമ്പോച്ചെ♥️അഥവാ നമ്മുടെ ഉണ്ണിക്കുട്ടൻ

Image result for rinpoche in yodhaയോദ്ധ സിനിമയുടെ എല്ലാവിധ സജ്ജീകരങ്ങളും പൂർത്തിയായ സമയം.എന്നാൽ ചിത്രത്തിൽ നിർണായക വേഷം ചെയ്യേണ്ട റിംപോച്ചെ എന്ന ബാലന്റെ വേഷം ചെയ്യാൻ മാത്രം ആരേയും അണിയറപ്രവർത്തകർക്ക് ലഭിച്ചില്ല.ഒരുപാട് കുട്ടികളെ നോക്കി അണിയറപ്രവർത്തകർ സഞ്ചരിച്ചെങ്കിലും അവരുദ്ദേശിക്കുന്ന രീതിയിൽ അനുയോജ്യനായ കുട്ടിയെ ആ കഥാപാത്രത്തിനായി കണ്ടുകിട്ടിയില്ല..അങ്ങനെയിരിക്കെയാണ് യോദ്ധയുടെ അണിയറപ്രവർത്തകരെ സഹായിക്കാൻ വന്ന യുബരാജ് ലാമ എന്ന നേപ്പാളി ചെറുപ്പക്കാരന്റെ പേഴ്സിലെ ഫോട്ടോയിൽ കണ്ട വെളുത്ത് സുമുഖനായ കുട്ടിയിൽ സംവിധായകൻ സംഗീത് ശിവന്റെ കണ്ണുടക്കുന്നത്.കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട സംവിധായകൻ അവനോട് പോയി ഉടനെ മൊട്ടയടിച്ചു വരാനും,തന്നെ വന്ന് കാണാനും പറഞ്ഞു.മിനുങ്ങുന്ന മൊട്ടത്തലയുമായി തന്നെ കാണാൻ വന്ന സിദ്ധാർഥ് ലാമ എന്ന കൊച്ചുപയ്യനെ നോക്കി സംവിധായകൻ സംഗീത്‌ ശിവൻ പറഞ്ഞു..”മതി..ഇവൻ മതി” പിന്നീട് നടന്നതെല്ലാം ചരിത്രം♥️♥️എന്നാൽ യോദ്ധാക്ക് ശേഷം ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് സിദ്ധാർത്ഥ് ഒറ്റ മുങ്ങലായിരുന്നു..എവിടെയെന്നോ എന്ത് ചെയ്യുന്നുവെന്നോ ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത വിധത്തിലുള്ള ഒരു രക്ഷപ്പെടൽ.അക്ഷരാർത്ഥത്തിൽ ഒരു ഒളിച്ചോട്ടം.ഒടുവിൽ സിദ്ധാർത്ഥിനെ തേടിപ്പിടിക്കാനും മലയാളികളുടെ മുന്നിൽ അവതരിപ്പിക്കാനും മറ്റൊരു മലയാളി തന്നെ വേണ്ടി വന്നുവെന്നത് വലിയ യാദൃച്ഛികത!!.ഡെപ്യൂട്ടേഷന്റെ ഭാഗമായി നേപ്പാളിൽ പോയ മലയാളിയായ അധ്യാപകൻ സന്തോഷ് കുമാറിന്റെ ശ്രമഫലമായാണ് സിദ്ധാർത്ഥ് എന്ന നമ്മുടെ ഉണ്ണിക്കുട്ടൻ ഇന്നും നിറഞ്ഞ മനസ്സോടെ മലയാളികളെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നത്!!

Related imageനടൻ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി എന്ന വിശേഷണമാണ് ഇന്ന് സിദ്ധാർത്ഥിന് ചേരുക.കാരണം മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കുന്ന ഡി-കെയർ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് 34കാരനായ സിദ്ധാർത്ഥ് ഇപ്പോൾ.മയക്കുമരുന്നിന് അടിമയായി തന്റെ പ്രിയസുഹൃത്ത് മരണപ്പെട്ടപ്പോഴാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ മുന്നണിപ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ സിദ്ധാർത്ഥ് തീരുമാനിക്കുന്നത്.സിദ്ധാർത്ഥും ലഹരിമരുന്നിന് അടിമയായിരുന്നു.ഏറെക്കാലത്തെ ശ്രമഫലമായാണ് അദ്ദേഹം അതിൽ നിന്നും മുക്തി പ്രാപിച്ചത്.ലഹരിമരുന്നിന് അടിമയായവരെ മാത്രമല്ല,HIV രോഗബാധിതരെ പുനരധിവാസിപ്പിക്കുകയെന്ന ബൃഹദ്പദ്ധതി കൂടി ഡി-കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സിദ്ധാർത്ഥും സംഘവും ചെയ്യുന്നുണ്ട്.സിദ്ധാർഥിന്റെ അച്ഛൻ യുബരാജ് ലാമയാണ് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്.സിദ്ധാർഥ് ഇതിന്റെ ജനറൽ സെക്രട്ടറിയാണ്.ഇതെല്ലാം കൂടാതെ ഡ്രഗ് & ഡ്രഗ് അഡിക്ഷൻസ് എന്ന പേരിൽ ഒരു പുസ്തകവും സിദ്ധാർഥ് എഴുതി പുറത്തിറക്കിയിട്ടുണ്ട്.ഡി-കെയർ ഫൗണ്ടേഷന്റെ അണിയറപ്രവർത്തനങ്ങളിൽ ഭർത്താവിനൊപ്പം സജീവമാണ് ഈ സംഘടനയുടെ ട്രഷറർ കൂടിയായ സിദ്ധാർഥിന്റെ പ്രിയപത്നി സുപ്രിയയും

Image result for siddharth lamaയോദ്ധയിൽ ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ട് പോകുന്ന വ്യക്തിയായി അഭിനയിച്ചത് റിംപോച്ചെയുടെ പിതാവ് യുബരാജ് ലാമ തന്നെയാണെന്ന് ഒരു വിധം സിനിമാപ്രേമികൾക്കെല്ലാം അറിയുന്ന കാര്യമാണ്..യുബരാജിന് നന്ദി പ്രകാശിപ്പിച്ചാണ് യോദ്ധയുടെ ടൈറ്റിൽ കാർഡ് ആരംഭിക്കുന്നത് തന്നെ.അത് സിനിമയിൽ അഭിനയിക്കാൻ കുട്ടിയെ വിട്ടുനൽകി എന്ന കാരണം കൊണ്ട് മാത്രമല്ല,മറിച്ച് സിനിമക്ക് വേണ്ട എല്ലാ സഹായഹസ്തങ്ങളും അന്ന് നേപ്പാളിൽ ചെയ്ത് കൊടുത്തതിന്റെ നന്ദിസൂചകം കൊണ്ടുകൂടിയായിരുന്നു അത്♥️♥️

സിദ്ധാർത്ഥിനെ പോലെ യുബരാജും ആള് ചില്ലറക്കാരനല്ല.നേപ്പാളിലെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന യുബരാജ് ലാമ ഏകദേശം 15ഓളം സിനിമകളും ഏതാനും ഷോർട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.അവയിൽ ചിലതിൽ സിദ്ധാർഥ് തന്നെയായിരുന്നു ഹീറോ.അച്ഛൻ സംവിധാനം ചെയ്ത ചില സിനിമകളിൽ നായകനായും ഒപ്പം അസിസ്റ്റന്റ് ഡയറക്ടറായും ഉണ്ണിക്കുട്ടൻ സഹകരിച്ചിട്ടുണ്ട്.

അടുത്തിടെ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത ഇടവപ്പാതി എന്ന സിനിമയിൽ നായകനായി അഭിനയിച്ച് മലയാളത്തോടുള്ള തന്റെ മമത സിദ്ധാർത്ഥ് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയുണ്ടായി