ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു, അന്ധവിശ്വാസങ്ങൾക്കു വേണ്ടി മൃഗങ്ങളെ ബലിയാടാക്കുന്നത് ചോദിക്കാനാളില്ല

Sunilan Kayalarikathu

ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു. അതിൽ ഒരു പാട് ആദരാഞ്ജലി പോസ്റ്റുകൾ  വായിച്ചു ആരുടെയും ദുഖത്തെ കുറച്ച് കാണുന്നില്ല എങ്കിലും നിങ്ങളുടെ ദുഖത്തിൽ കഴഞ്ച് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി പുതിയൊരാനയേ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുവരുന്നതിൽ തടയിടണം. ആദ്യത്തെ ആന മണികണ്ഠൻ എന്ന് പേരുള്ള ആന ചരിഞ്ഞത് .പ്രായാധിക്യം മൂലമല്ല എരണ്ടക്കെട്ട് എന്ന നാട്ടാനകൾക്ക് വരുന്ന അസുഖം മൂലമായിരുന്നു ചരിഞ്ഞ നിമിഷം മുതൽ അതിനേ ദഹിപ്പിച്ച് തീരുന്നത് വരെ അടുത്ത് നിന്ന് മാറാതെ കാഴ്ചക്കാരനായി കൂടെയുണ്ടായിരുന്നു.

Image result for neelakandan elephant"അതിന് ശേഷം പുതിയ ആനയേ വാങ്ങാൻ നടന്ന പിരിവും മറ്റ് കാര്യങ്ങളും ശാസ്താം കോട്ടക്കാർക്കറിയാം. പിന്നീട് വെറും അഞ്ച് വയസ്സ് മാത്രമുള്ള നീലകണ്ഠൻ എന്ന് പേരുള്ള കുട്ടിയാനയേ ഒരാൾ നടക്കിരുത്തിയതാണ്.പ്രായത്തിന്റെ കുറുമ്പ് കാരണം ചട്ടം അനുസരിക്കുന്നില്ല എന്ന പേര് പറഞ്ഞ് നിരന്തരം മർദ്ദിക്കപ്പെട്ടും ചങ്ങലയോട് ബന്ധിപ്പിച്ചിരുന്ന കാലിലെ മുള്ളുകമ്പി വളയം
ബ്രേക്ക് പോലെ ചങ്ങല പിടിച്ച് വലിക്കുമ്പോൾ കാലിൽ ആഴ്ന്നിറങ്ങിയുമാണ് അതിന്റെ കാല് മടക്കാനാവാതെ തളർന്ന് പോയത്.

കാല് വയ്യാതായതിന് ശേഷം വർഷങ്ങളോളം കൊട്ടിലിൽ ഒരേ നിൽപ്പ് നരകിച്ച് നിന്നത് എല്ലാവരും കണ്ടതാണ് അവസാനം ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷമാണ് ചികിത്സക്കെന്ന് പറഞ്ഞ് കൊണ്ടു പോയി മുൻകാലിൽ നിൽക്കാനാവാതെ വന്നപ്പോൾ തൂക്കി നിർത്തിയിരുന്നത് ഒരു ജീവിതകാലത്ത് അനുഭവിക്കാവുന്ന മുഴുവൻ യാതനയും അനുഭവിച്ചാണ് അത് ചരിഞ്ഞത്. ദയവ് ചെയ്ത് ഇനിയൊരാനയേ കൊണ്ടുവന്ന് ഇതുപോലെ നരകിപ്പിക്കാൻ കൂട്ടുനിൽക്കരുത്. ആനയെന്ന ആഡ്യത്തമില്ലെങ്കിലും ശാസ്താം കോട്ടയ്ക്ക് ഒരു കോട്ടവുമുണ്ടാവില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.