മലാന : കഞ്ചാവ് പൂക്കുന്ന നിഗൂഡതകളുടെ ഗ്രാമം

120

Some Unheard Facts about Malana - RailYatri BlogSunilvk Mohamed Ali

മലാന : കഞ്ചാവ് പൂക്കുന്ന നിഗൂഡതകളുടെ ഗ്രാമം

ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിൽ ഒന്നാണ് ഹിമാചലിലെ മലാന graamam. സ്വന്തം നിയമങ്ങളും വ്യത്യസ്തമായ ആചാരങ്ങളും വെച്ചു പുലർത്തുന്ന ഒരു ചെറിയ ജനതയുടെ ഗ്രാമം.കുളുവിൽനിന്നും ഏകദേശം 45KM ദൂരം, ഒന്നര മണിക്കൂറിൽ ഏറെ ചെങ്കുത്തായ കയറ്റവും കയറി വേണം മലനായിൽ എത്തിച്ചേരാൻ. കസോളിലേക്കുള്ള റോഡിലൂടെ കുറച്ചു ദൂരം.ഹരം പകരുന്ന കാഴ്ചകളും വൻ നിഗൂഢതകളുകൊണ്ട് മലാന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ലോക പ്രശസ്ത ഫസ്റ്റ് ക്വാളിറ്റി കഞ്ചാവിന്റെയും അതിന്റെ ഉപോല്പന്നമായ “മലാന ക്രീമി”ന്റെയും സ്വർഗഭൂമി. വീട്ടുമുറ്റങ്ങളിൽ തഴച്ചു വളരുന്ന കഞ്ചാവ് ചെടികളിൽ നിന്നും മൂത്തു പാകമായ ഇലകൾ വെട്ടിയെടുത്തു ഒരു സ്‌പെഷൽ പ്രോസസിങ്ങിലൂടെ വേർ തിരിച്ചെടുക്കുന്ന കഞ്ചാവിന്റെ കറയാണ് ഇന്റർനാഷണൽ മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന മലാന ക്രീം.

Malana village girl carries cannabis plant and making "mal… | Flickrഗോവ മുതൽ ആംസ്റ്റർഡാം വരെ മാർക്കറ്റ് ഉള്ള മലാന ക്രീം. മലാനയിൽ ഇതൊരു കുടിൽ വ്യവസായം ആണെങ്കിലും നിയമ വിധേയമല്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യം… എന്തോ… പൊതുവെ ഈ നിയമ ലംഘനം ചോദ്യംചെയ്യപ്പെട്ടിരുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് ചില്ലറ പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞിരുന്നു.തിരക്കൊട്ടും ഇല്ലാത്ത ദുർഘട പാതയിലൂടെയാണ് മലാന യാത്ര… ഇതിനിടയിലേ “ചൗക്കി” വാട്ടർ ഇലക്ക്ട്രിസിറ്റി പ്രോജക്ടും പവർ ഹൗസും മനോഹര കാഴ്ച്ചയാണ്….

ചൗക്കിൽ നിന്നും മുകളിലേക്കുള്ള യാത്ര ടാർ ചെയ്ത നാരോ റോഡിലൂടെയാണ്… ജനവാസ മേഘലയായി തോന്നാത്ത പ്രദേശങ്ങൾ… ഇതിനിടയിലും ഒരുപാട് വ്യൂ പോയിന്റുകൾ കാണാം… ഒറ്റപെട്ടുകിടക്കുന്ന വീടുകളും കൃഷിയിടങ്ങളും മനോഹരം…. ഹിമാചലിലെ ഗ്രാമീണതയുടെ നേർ കാഴ്ചകൾ…. വികസനം എന്ന വാക്കുകൾപോലും അന്യമായ വെർജിൻ ഗ്രാമങ്ങൾ… ചെങ്കുത്തായ പാറകൾ വെട്ടിയുണ്ടാക്കിയ റോഡിന്റെ മറുവശം ചെങ്കുത്തായ കൊക്കകൾ…. വീണുകഴിഞ്ഞാൽ “പൊടിപോലുമില്ല കണ്ടുപിടിക്കാൻ” എന്ന അവസ്ഥ…. മലാന ഡാമിന് ശേഷമുള്ള മലതുരന്നുണ്ടാക്കിയ അതീവ ദുർഘട റോഡും പിന്നിട്ടാൽ ഏകദേശം മലാന ഗ്രാമത്തിന്റെ അടുത്ത് എത്തി എന്ന് പറയാം.

Malana Village Trek in Himachal Pradesh - Klook Philippinesമലാന ഗ്രാമത്തിനകത്തേക്ക് വാഹനം അനുവദിക്കില്ല.ഗ്രാമത്തിനടുത്ത് 5 KM പരിധിയിൽ വരെ വാഹനം ചെല്ലാം… മലാന ഗ്രാമത്തിലേക്ക് സ്വാഗതമോതുന്ന പ്രവേശന കവാടവും കടന്ന് കാടും മലയും തോടും പിന്നിട്ടു ഒരു ട്രക്കിങ്ങിലൂടെ ഏകദേശം 3049 മീറ്റർ ഉയത്തിലുള്ള മലാന എന്ന സ്വർഗ്ഗ ഭൂമിയിൽ എത്തിപ്പെടും….. സഞ്ചാരികളുടെ പറുദീസ.ഏകദേശം 1500 – 1600 ഇവിടത്തെ ജനസംഖ്യ…. പുറം നാട്ടുകാരുമായി അധികമൊന്നും അടുപ്പം പുലർത്താൻ ഇഷ്ടപെടാത്ത ഒരു പ്രതേയ്ക വിഭാഗം… അവർക്ക് അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും….. “കനാഷി” യാണ് ഇവരുടെ ലോക്കൽ ഭാഷ… അതവർക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്…. രജപുത് ആണിവരുടെ വംശം എന്നാണ് അറിയാൻ കഴിയുന്നത്.

Cultivating Marijuana in Himachal Might Just Get Legal - Read More ...ഒരു പ്രത്യേക രിതിയിൽ മുഴുവനും തടികൊണ്ട് നിർമ്മിച്ച വീടുകളാണ് ഭൂരിപക്ഷവും…. തട്ടുള്ള വീടിന്റെ മുകളിൽ ആണ് താമസം… താഴെ മഞ്ഞുകാലത്ത് ചുടുകായാനുള്ള വിറകും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നു….. മലാന എന്ന് കേൾക്കുമ്പോൾ മലാന ക്രീം ആണ് മനസ്സിലേക്ക് ഓടിവരുന്നത് എങ്കിലും പുറം ലോകം മലാന ഗ്രാമത്തിനെ എത്ര സ്വാതന്ത്ര്യമായിട്ടാണ് വിട്ടിരിക്കുന്നതെന്ന് അത്ഭുതപെടുത്തും മലാന സഞ്ചാരികളെ… സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഹിമാചലിലെ മലാന എന്ന കൊച്ചു ഗ്രാമവും മലാന ക്രീമും.ലോകം എത്ര സുന്ദരമാണ്..

Pin on Delhi to Kullu Cab Taxi Booking

**