ട്വിറ്ററിൽ‍ മലപ്പുറമാണ് ട്രെന്റിംഗ്, ഇന്ത്യയിലെ ഏറ്റവും വയലന്റായ സ്ഥലമാണത്രെ മലപ്പുറം

51
Sunitha Devadas
ട്വിറ്ററിൽ മലപ്പുറമാണ് ട്രെന്റിംഗ്. ഇന്ത്യയിലെ ഏറ്റവും വയലന്റായ സ്ഥലമാണത്രെ മലപ്പുറം. ആരാ പറയുന്നത് എന്നറിയമോ? ഗര്ഭിണികളുടെ വയറ്റിലേക്ക് ശൂലമുനകള് കുത്തിയിറക്കിയ ഗുജറാത്തിലെ സംഘികള്. പശുവിനെ കൊന്നെന്ന് പച്ചക്കള്ളം പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ തച്ചുകൊന്നുകൊണ്ടിരിക്കുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശിലെ സംഘികള്.
കാട്ടിലിടമില്ലാതെ ഇറങ്ങിവന്ന ആനയെക്കുറിച്ച് വിലപിക്കുന്നത് ആരെന്നറിയാമോ, സംഘി വല്യാപ്പമാര് ഷൂ നക്കുന്ന നേരത്ത് ബ്രിട്ടീഷുകാര്ക്കെതിരെ പടപൊരുതിയ മുസ്ലീങ്ങളെ പൗരത്വം കളഞ്ഞ് ഇന്ത്യയ്ക്ക് പുറത്താക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന ബിജെപി ഐടി സെല്ലുകാർ. കൊറോണ പരത്തിയത് മുസ്‌ലിംകളാണ് എന്ന് പറയാന് ഒരുളുപ്പുമില്ലാതെ പ്രവര്ത്തിച്ച അവരുടെ വാട്ട്‌സാപ്പ് തീവണ്ടികളെല്ലാം ഇപ്പോള് മലപ്പുറത്തെ മാപ്പിളമാര് ചേര്ന്ന് ഹിന്ദു ആനയെ കൊന്ന പച്ചനുണകളും കയറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. ആടിനെ പട്ടിയാക്കുക. പിന്നെ, അത് പേപ്പട്ടി ആണെന്നു പ്രചരിപ്പിക്കുക. എന്നിട്ട് നാട്ടുകാരെ വിളിച്ചുകൂട്ടി തല്ലിക്കൊല്ലുക. ഇത്രയേ ഉള്ളൂ സംഘികളുടെ ബുദ്ധിയില്.
ആ കാട്ടാനയ്ക്കുണ്ടായ ദുരന്തത്തില് മനസ്സ് അലിയാത്ത ആരും നമുക്കിടയിലില്ല. എന്നാല്, പാലക്കാട്ട് നടന്നൊരു സംഭവം മലപ്പുറത്താണ് എന്നു പറഞ്ഞ് മുസ്‌ലിംകള്ക്കെതിരെ രാജ്യമാകെ വെറുപ്പ് പടര്ത്തുന്ന ശ്രമങ്ങള് നിഷ്കളങ്കമാണെന്നു കരുതാനാവില്ല. ആനയല്ല ഇവര്ക്ക് വിഷയം. മുസ്‌ലിംകളാണ്.