Sunitha Devadas

നമ്മളിപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നൊരു വിഷയമാണ് പൊതു വിദ്യാലയങ്ങളുടെ പ്രസക്തി.
ഷഹല പഠിച്ചിരുന്ന സർവജന സ്‌കൂൾ ഒരു പൊതു വിദ്യാലയമാണ്. ആ സ്‌കൂളിന്റെ നേരെ എതിർ വശത്തു ഒരു അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഉണ്ട്. സെന്റ് ജോസഫ്. ഷഹലക്ക് ചികിത്സ നിഷേധിച്ച ഡോ ജിസ അവിടെയാണ് പഠിച്ചത്.

ജിസ പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ക്‌ളാസിലും ഒന്നാമതായിരുന്നു. പത്താം ക്‌ളാസിൽ റാങ്കു വാങ്ങിയിട്ടുണ്ട്. മെറിറ്റ് സീറ്റിലാണ് എം ബി ബി എസിനു പഠിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ . ജനറൽ മെഡിസിനിൽ എം ഡി ചെയ്തു. എന്നാൽ തന്റെ മുന്നിൽ ഒരു കുഞ്ഞു പാമ്പ് കടിയേറ്റു വന്നപ്പോൾ എന്ത് കൊണ്ടോ ജിസക്ക് അത് സ്വന്തം കുഞ്ഞാണെന്നു തോന്നിയില്ല .

ഷഹല മരിച്ചതറിഞ്ഞപ്പോൾ ഷഹലയുടെ സഹപാഠികളായ കീർത്തനയും വിസ്മയയും നിദ ഫാത്തിമയുമൊക്കെ പ്രതികരിച്ചു. പ്രതിഷേധിച്ചു. അവർ ഷഹലയുടെ മരണത്തെ അവരിലൊരാൾക്ക് സംഭവിച്ച അത്യാഹിതമായിട്ടാണ് എടുത്തത്. അത് പൊതു വിദ്യാലയത്തിൽ പഠിച്ചതിന്റെ കൂടി ഗുണം തന്നെയാണ്.

ഡോ ജിസയും ഈ കുട്ടികളും തമ്മിലുള്ള വ്യത്യാസം ഈ കുട്ടികൾക്ക് മനുഷ്യത്വം, കരുണ, എമ്പതി തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു എന്നതാണ്. പ്രതികരിച്ചാൽ എന്തെങ്കിലും നഷ്ട്ടം വരുമോ എന്നോർക്കാതെ അവർ പ്രതികരിച്ചു. എന്നാൽ ജിസ അപ്പോഴൊക്കെ ഡിഫൻസീവ് മെഡിസിനെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. ഇതാണ് പൊതു വിദ്യാലയവും അൺ എയ്‌ഡഡ്‌ വിദ്യാലയവും തമ്മിലുള്ള വ്യത്യാസം.

ഇപ്പോൾ ഇത് പറയാൻ കാരണം പ്രതികരിച്ച കുട്ടികൾക്ക് ആരൊക്കെയോ പണം വാഗ്ദാനം ചെയ്യുന്നതായി കാണുന്നു. എന്തിനാണത്? പണം നല്കിയാണോ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുക? അവർ പ്രതികരിച്ചത് ഷഹലക്ക് നീതി കിട്ടാനാണ്. അവർക്ക് വീടും പണവും കിട്ടാനല്ല .ഷഹലക്ക് നീതി കിട്ടിയോ?ആ കുട്ടികളുടെ ആത്മാഭിമാനത്തിനു വിലയിടരുത്.

video

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.